- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസിൽ കുട്ടികൾ ശ്വാസം മുട്ടി മരിക്കുന്ന സംഭവം; ബസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും മെഡിക്കൽ പരിശോധനയും നിർബന്ധം
അബുദാബി: മലയാളി വിദ്യാർത്ഥിനി ബസ്സിനുള്ളിൽ ശ്വാസം മുട്ടി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അബുദാബിയിൽ സ്‌കൂൾ ബസ്സ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും മെഡിക്കൽ പരിശോധനയും നിർബന്ധമാക്കുന്നു. ഡ്രൈവർമാർക്ക് പോലെ തന്നെ സ്‌കൂളുകളിലും കർശന നിർദ്ദേശങ്ങളാണ് ഇതിന് ശേഷം നടപ്പിലാക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ കൂടുതൽ ശക്ത മാക്കുന
അബുദാബി: മലയാളി വിദ്യാർത്ഥിനി ബസ്സിനുള്ളിൽ ശ്വാസം മുട്ടി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അബുദാബിയിൽ സ്‌കൂൾ ബസ്സ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും മെഡിക്കൽ പരിശോധനയും നിർബന്ധമാക്കുന്നു. ഡ്രൈവർമാർക്ക് പോലെ തന്നെ സ്‌കൂളുകളിലും കർശന നിർദ്ദേശങ്ങളാണ് ഇതിന് ശേഷം നടപ്പിലാക്കിയിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ കൂടുതൽ ശക്ത മാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് ഡൈവിങ് സ്‌കൂളിൽ ഡ്രൈവർമാർ 2150 ദിർഹം അടച്ചു പ്രത്യേകം റജിസ്‌ട്രേഷൻ നടത്തിയാണ് പരിശീലനം പൂ ർത്തിയാക്കേണ്ടത്.പണമടച്ചു ഫയൽ ഉണ്ടാക്കിയാൽ 5 ദിവസം നീണ്ടുനിൽക്കുന്ന തിയറിപ്രാക്ടിക് ക്ലാസ്സുകളിൽ പങ്കെടുത്ത ശേഷമാണ് സർട്ടിഫിക്കേറ്റ് നൽകുക. കുട്ടികളെ ബ സ്സുകളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും യാത്രക്കിടയിലും രണ്ടു സമയങ്ങളിലെ യാത്ര അവസാനിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ക്ലാസ്സുകളിൽ പരിശീലിപ്പിക്കുന്നത്. കൂടാതെ യാത്രയിൽ റോഡുകളിൽ പാലിക്കേണ്ട മ ര്യാദകളും നിയമവ്യവസ്ഥകളെക്കുറിച്ചും ഡ്രൈവർമാരെ പ്രത്യേകം ബോധവാന്മാരാക്കും.
അബുദാബി ഗതാഗത വിഭാഗം സ്‌കൂൾ ബസ്സ് ഡ്രൈവർമാർക്ക് നൽകിയിരുന്ന പ്രത്യേക പെർമിറ്റ് ഈ വർഷം നിർത്തലാക്കിയിട്ടുണ്ട്.ഇതിന് പകരമാണ് ആരോഗ്യപരിശോധനയും പ്രത്യേക പരീശീലനവും നടത്തി അബുദാബി പൊലീസ് പ്രത്യേക അനുമതി പത്രം നൽകുന്നത്.
സ്‌കൂൾ ബസ്സ് ഓടിക്കുന്നവരുടെ ആരോഗ്യപരമായ വിവിധ പരിശോധനകൾ നടത്തുന്നതിനും പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ വിരലടയാളം പ്രത്യേകം ശേഖരിച്ചു പൊലീസ് ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമാ ണ് സർട്ടിഫിക്കേറ്റ് അനുവദിക്കുകയുള്ളു. അബുദാബി മുസഫയിൽ പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് ഡ്രൈവിങ് സ്‌കൂളിലാണ് റജിസ്‌ട്രേഷനും അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടത്. തുടർന്ന് ഇവിടെ നിന്നും ലഭിക്കുന്ന സർട്ടിഫി ക്കേറ്റുമായി ഖലീഫ സിറ്റി പൊലീസ് സ്റ്റേഷനിൽ എത്തണം.
പൊലീസ് ക്ലിയറൻസ് സംബ ന്ധമായ കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവിടെനിന്നുതന്നെയാണ് സ്‌കൂൾ ബസ്സ് ഓടിക്കുന്നതിന് യോഗ്യത കണക്കാക്കുന്ന പ്രത്യേക പെർമിറ്റ് നൽകുക.