- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടാക്കളെ പിടികൂടാൻ പദ്ധതിയൊരുക്കി ഗാർഡ; നവംബറിൽ നടപ്പാക്കിയ ഓപ്പറേഷൻ തോറിൽ കുടുങ്ങിയത് 400ലധികം മോഷ്ടാക്കൾ
ഡബ്ലിൻ: ഭവനഭേദവും കവർച്ചയും വർധിച്ചു വരുന്ന സാഹചര്യത്തിൽ മോഷ്ടാക്കളെ പിടികൂടാൻ ഓപ്പറേഷൻ തോർ ഒരുക്കി ഗാർഡ. നവംബറിൽ നടപ്പാക്കിയ ഓപ്പറേഷനിൽ രണ്ടു മാസത്തിനകം കുടുങ്ങിയത് 400ലധികം മോഷ്ടാക്കളാണ്. മോഷണം, ഭവനഭേദനം, കവർച്ച എന്നിവയ്ക്ക് തടയിടുന്നതിനായി റവന്യൂ, കസ്റ്റംസ്, ഡബ്ലിൻ സിറ്റി കൗൺസിൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷൻ തുട
ഡബ്ലിൻ: ഭവനഭേദവും കവർച്ചയും വർധിച്ചു വരുന്ന സാഹചര്യത്തിൽ മോഷ്ടാക്കളെ പിടികൂടാൻ ഓപ്പറേഷൻ തോർ ഒരുക്കി ഗാർഡ. നവംബറിൽ നടപ്പാക്കിയ ഓപ്പറേഷനിൽ രണ്ടു മാസത്തിനകം കുടുങ്ങിയത് 400ലധികം മോഷ്ടാക്കളാണ്.
മോഷണം, ഭവനഭേദനം, കവർച്ച എന്നിവയ്ക്ക് തടയിടുന്നതിനായി റവന്യൂ, കസ്റ്റംസ്, ഡബ്ലിൻ സിറ്റി കൗൺസിൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ തോർ പദ്ധതിക്ക് തുടക്കമിട്ടത്. ലോക്കൽ, നാഷണൽ മൾട്ടി ഏജൻസി ഓപ്പറേഷനാണ് ഇതുമായി ബന്ധപ്പെട്ട് നടത്തി വന്നിരുന്നത്. അതേസമയം കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയേറെ മോഷ്ടാക്കളെയും കവർച്ചക്കാരേയും പിടികൂടാൻ സാധിച്ചത് പദ്ധതിക്ക് പരിപൂർണ സഹകരണം ഉറപ്പായതിനാലാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ ജാക്ക് നോലാൻ വ്യക്തമാക്കി. യാചകരുടെ വേഷത്തിൽ നടന്ന് അവസാനം മോഷണം തൊഴിലാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഇത്തരം കേസുകൾ 400 ശതമാനം എന്ന തോതിലാണ് വർധിച്ചിരിക്കുന്നതെന്നും ഗാർഡ വെളിപ്പെടുത്തി.
2014-ൽ തലസ്ഥാനത്തു തന്നെ 533 കേസുകൾ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ യാചകരായി നടന്ന് ഭവനങ്ങൾ ഭേദിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ ഡബ്ലിനിൽ മാത്രമല്ല, രാജ്യമെമ്പാടും ഇതൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും നോലാൻ വ്യക്തമാക്കി. ഇത്തരക്കാരെ പിടികൂടുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഭിക്ഷാടന മാഫിയ തന്നെ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.