- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്ത് 'റോക്കട്രി'! കോട്ടയത്ത് സിറ്റിങ് എംഎൽഎയും? ദ്രൗപതി മുർമുവിന് വോട്ടുറപ്പിച്ച 'ഓപ്പറേഷൻ ലോട്ടസ്' വീണ്ടും; സിറ്റിങ് എംഎൽഎയെ ബിജെപി റാഞ്ചിയെന്ന് വാർത്ത; തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ മുരളീധരനും ഉറപ്പിച്ചു; ലോക്സഭ ലക്ഷ്യമിട്ട് ഓപ്പറേഷൻ 2024മായി കേരളത്തിലും അമിത് ഷാ എത്തും

തിരുവനന്തപുരം : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സിറ്റിങ് എംഎൽഎ. കോട്ടയത്ത് എൻ.ഡി.എ. സ്ഥാനാർത്ഥിയായേക്കുമെന്നു സൂചന. ഇതിനായുള്ള ചർച്ചകൾ അണിയറയിൽ അവസാന ഘട്ടത്തിലാണ്. ഈ എംഎൽഎയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപിക്ക് അനുകൂലമായി കേരളത്തിൽ വോട്ട് ചെയ്തതെന്നാണ് സൂചന. ക്രൈസ്തവ സഭയിൽ സ്വാധീനമുള്ള വ്യക്തിയാകും കോട്ടയത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കുക എന്നാണ് സൂചന.
ഇടത്, വലതു മുന്നണികളിലുള്ള ചില പ്രമുഖരെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരാനുമുള്ള ശ്രമങ്ങളും ബിജെപി. ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പതിവു മുഖങ്ങൾ ആയിരിക്കില്ല അവരുടെ സ്ഥാനാർത്ഥികളെന്നുമാണു സൂചന. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും. ആറ്റിങ്ങലിൽ വി മുരളീധരനും. തിരുവനന്തപുരത്തും പാലക്കാട്ടും അടക്കം പൊതു സമ്മതരെ കണ്ടെത്താനാണ് നീക്കം. തിരുവനന്തപുരത്ത് നമ്പി നാരായണൻ അടക്കമുള്ളവർ പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളിൽ ചർച്ചകൾ ഒന്നും തുടങ്ങിയിട്ടില്ല. എന്നാൽ കോട്ടയത്തെ സ്ഥാനാർത്ഥിയുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി എന്നാണ് സൂചന.
മധ്യ കേരളത്തിൽ സിറോ മലബാർ സഭയിൽ നിർണായക സ്വാധീനമുള്ള ഈ എംഎൽഎയുടെ മണ്ഡലത്തിൽ ഇതിന്റെ ഭാഗമായി കൂടുതൽ കേന്ദ്ര ഫണ്ട് അനുവദിക്കാനും നീക്കമുണ്ട്. ഇദ്ദേഹത്തെ മറ്റു ക്രൈസ്തവ സഭകളുമായി കൂടുതൽ അടുപ്പിക്കാൻ ഭരണഘടനാ ചുമതലയിലുള്ള ബിജെപിയിലെ ഒരു ഉന്നതൻ ഉടൻ മധ്യകേരളത്തിൽ പര്യടനത്തിനെത്തും. കേരളാ കോൺഗ്രസി(എം)നെ യു.ഡി.എഫിലേക്കു തിരിച്ചെത്തിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയതോടെ തങ്ങളുടെ രാഷ്ട്രീയ നീക്കത്തിനു ബിജെപിയും വേഗം കൂട്ടിയെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ കേരളത്തിലെ നേതാക്കൾക്ക് പോലും ഒന്നും അറിയില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് സംസ്ഥാനത്തുനിന്ന് ലഭിച്ച വോട്ട് ആകസ്മികമായിരുന്നില്ലെന്നാണു സൂചന. യു.ഡി.എഫും എൽ.ഡി.എഫും ദ്രൗപദി മുർമുവിനെ എതിർത്തപ്പോൾ ഇരുമുന്നണികളെയും ഞെട്ടിച്ചാണ് മുൻധാരണയുടെ പുറത്തുള്ള ഒരു വോട്ട് അവർക്കു ലഭിച്ചത്. ഈ വോട്ട് ആരുടേതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് കോട്ടയത്ത് ഈ എംഎൽഎ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയും എത്തുന്നത്. ക്രൈസ്തവ വോട്ടുകൾ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസിനെ(എം) പിളർത്തി യു.ഡി.എഫിലെത്തിക്കാനാണു കോൺഗ്രസിന്റെ ശ്രമം. ഈ നീക്കം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒരു എംഎൽഎയെ തന്നെ കോട്ടയത്ത് ലോക്സഭാ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയും ശ്രമം തുടങ്ങിയത്. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഈ എംഎൽഎ. എൻ.ഡി.എയിലെത്തും. ഈ നീക്കത്തിനു പിന്തുണ തേടി ബിജെപി. ദേശീയ നേതൃത്വം രണ്ടു പ്രമുഖ സമുദായ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നാണ് മംഗളം വാർത്ത.
പല സംസ്ഥാനങ്ങളിലും ബിജെപി 'ഓപ്പറേഷൻ ലോട്ടസ്' നടപ്പാക്കിയിട്ടുണ്ട്. മറ്റു പാർട്ടിയിലുള്ളവരെ ബിജെപിക്ക് അനുകൂലമാക്കുന്നതാണ് ഈ പ്ലാൻ. കേരളത്തിൽ ഇതിന് തീരെ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ പ്രസിഡന്റെ തെരഞ്ഞെടുപ്പിൽ പരീക്ഷണം നടത്തിയത്. അത് വിജയമായി. ദ്രൗപതി മുർമുവിന് ഒരു വോട്ടും കിട്ടി. അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ കരുത്തു കൂട്ടിയ ശേഷം കേരളത്തിലും ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ള സാധ്യത അമിത് ഷാ തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായാൽ എല്ലാം എളുപ്പമാകുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.
2024ൽ എല്ലാ സംസ്ഥാനത്തു നിന്നും ബിജെപിക്ക് ലോക്‌സഭാ അംഗങ്ങളെ ഉറപ്പിക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം. കേരളത്തിൽ മാത്രമാണ് ഇതിന് വിരുദ്ധ സാഹചര്യമുള്ളത്. അതുകൊണ്ട് തന്നെ പല രാഷ്ട്രീയ അട്ടിമറികളും വരും ദിനങ്ങളിൽ കേരളത്തിൽ ഉണ്ടാകുമെന്നാണ് സൂചന.


