ണിക്കൂറിൽ 90 മൈൽ വേഗതയിലുള്ള ഒഫെലിയ കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് വിമാനസർവീസുകളിലും റോഡ് ഗതാഗതത്തിലും വ്യാപകമായ പ്രതിസന്ധികളും തടസങ്ങളുമാണുണ്ടായിരിക്കുന്നത്. ഈ നിർണായക സന്ദർഭത്തിൽ ഡബ്ലിനിൽ വിമാനങ്ങൾ താഴ്ന്നത് ഭയാനകമായ രീതിയിലാണെന്നാണ് റിപ്പോർട്ട്. അതിനിടെ മാഞ്ചസ്റ്റർലിവർപൂൾ എയർപോർട്ടുകളിലെ സർവീസ് തകരാറിലാവുകയും ചെയ്തിരുന്നു. മോട്ടോർവേകളിൽ ഗതാഗത കുരുക്ക് പലയിടത്തും രൂക്ഷമായി തുടരുന്നുമുണ്ട്. ഈ അവസരത്തിൽ ഡബ്ലിൻ എയർപോർട്ടിൽ എയർ ലിൻഗുസ് ഫ്‌ലൈറ്റ് ഇഎൽ491 വിമാനം ഇറങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ലാൻഡിംഗിനിടെ ഈ വിമാനം ആടുകയും ഒരു വശത്തേക്ക് ചെരിയുകയും ചെയ്തിരുന്നു. പ്രസ്ഓഫീസറായ സീൻ ഹാസെറ്റാണീ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പ്രസ്തുത വിമാനത്തിൽ വന്നിറങ്ങാനിരുന്ന തന്റെ മാതാപിതാക്കളെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.22ന് വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തിരുന്നു. കാബിനിൽ നിന്നും പുകയുടെ മണം ഉയരുന്നുവെന്ന് യാത്രക്കാരും ക്രൂവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരവധി വിമാനങ്ങൾ അടിയന്തിര ലാൻഡിംഗിന് വിധേയമായിരുന്നു.

ബ്രിട്ടീഷ് എയർവേസ്, ഈസിജെറ്റ്, ഔറിൻഗി, തുടങ്ങിയ എയർലൈനുകളുടെ വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ജഴ്‌സി, ലിവർപൂൾ, മാഞ്ചസ്റ്റർ, ഡബ്ലിൻ എന്നീ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യാൻ വന്നതും ഇവിടങ്ങളിൽ നിന്നും പറന്നുയരാൻ തുടങ്ങിയതുമായ നിരവധി വിമാനങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്നുള്ള ആശങ്ക ശക്തമായതിനെ തുടർന്ന് ജോൺ ലെനൻ എയർപോർട്ടിലേക്ക് മെഴ്‌സി സൈഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിനെ വിളിച്ച് വരുത്തിയിരുന്നു. പാസഞ്ചർ ജെറ്റിലെ ഫയർ പഴ്‌സണലിനെ സഹായിക്കുന്നതിനായിരുന്നു ഇത്.

മാഞ്ചസ്റ്ററിൽ നിന്നും ഹാംബർഗിലേക്കുള്ള ഈസിജെറ്റ് വിമാനം പറക്കുന്നതിനിടെ കോക്ക്പിറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് മാഞ്ചസ്റ്ററിലേക്ക് തിരിച്ച് വിട്ടിരുന്നുവെന്ന് ഇതിലെ യാത്രക്കാരിയും ലിവർപൂൾ കാരിയുമായ സ്റ്റെഫ് വൈറ്റ് ഹെഡ് വെളിപ്പെടുത്തുന്നു. എയർട്രാഫിക്ക് കമ്പനിയായ നാറ്റ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഒഫെലിയ കൊടുങ്കാറ്റ് മൂലം ഉഷ്ണവായുവും പൊടിയും എത്തിയതിനാൽ ഇംഗ്ലണ്ടിന് മുകളിലെ ആകാശം ചുവപ്പ് നിറത്തിലായതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. പോർട്ടുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിലുണ്ടായ കാട്ടുതീയും ചുവന്ന ആകാശത്തിന് വഴിയൊരുക്കിയെന്ന് മെറ്റ് ാേഫീസ് വെളിപ്പെടുത്തിയിരുന്നു.