പാർലിമെന്റ്റ് അംഗങ്ങളുടെ വിവാദയാത്ര ചെലവ് പൊതുസമൂഹം ചർച്ചചെയ്യുമ്പോൾ, രാജ്യസഭാഅംഗങ്ങളുടെ സമാന ചിലവുകളും ഒന്ന് പരിശോധിക്കാം. ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും, രണ്ട് സഭയിലെ അംഗങ്ങൾക്കും ഒരുപോലെയാണ്. രാജ്യസഭാഅംഗങ്ങൾക്ക് പ്രത്യേകിച്ച്, ഒരു മണ്ഡലത്തിന്റെ ചുമതല ഇല്ലാത്തതിനാൽ, ഇവരുടെ ചെലവ് പാർലിമെന്റ്റ് അംഗങ്ങളെ അപേക്ഷിച്ച് താരതമ്മ്യേന കുറവാകേണ്ടതാണ്. പക്ഷെ നമ്മുടെ ചില രാജ്യസഭാഅംഗങ്ങൾ യാത്രാചെലവിനത്തിൽ, പാർലിമെന്റ്റ് അംഗങ്ങളുടെ ചെലവിന്റെ രണ്ട്മടങ്കൈപ്പറ്റിയതായി വിവരാകാശ നിയമപ്രകാരം ദേശീയമാധ്യങ്ങൾ പുറത്തുവിട്ടരേഖകൾ പറയുന്നു.

ബംഗാളിൽ നിന്നുള്ള സി.പി.എം അംഗംറിതബ്രതബാനർജി കഴിഞ്ഞ ഒരുവർഷം വിമാനയാത്രയ്ക്കായി ചെലവാക്കിയത് 6924335 രൂപയാണ്. എന്ന്പറയുമ്പോൾ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം അതായത് 1384867 രൂപയാത്ര ബത്തയായി ഇദ്ദേഹം പോക്കറ്റിലാക്കി. ഒരു വർഷം അനുവദനീയമായ 34 വിമാനടിക്കറ്റുകളും ഈ മാന്യൻ ഉപയോഗിച്ചു എന്ന് അനുമാനിക്കുമ്പോൾ ടിക്കറ്റ് ഒന്നിന് 162925 രുപ, ഈ ജനപ്രതിനിധിചെലവാക്കിയതായികാണാം.

സി.പി.എംഅംഗമായ നമ്മുടെ സഖാവ് സിപിനാരായണനും ഒട്ടുംപുറകിലല്ല. ഈ മാന്യസഖാവ് 5824502 രുപ വിമാനയാത്രയ്ക്കായി ചെലവാക്കിയപ്പോൾ 116490 രൂപയാത്രബത്തയായി പോക്കറ്റിലാക്കി. തിരുവനന്തപുരം, അല്ലങ്കിൽ കൊച്ചിയിൽ നിന്നും ഡൽഹിയിൽ പോയിവരാൻ ഈ ഉത്തമനായസഖാവ് 137047 രൂപാടിക്കറ്റ് ഒന്നിന്ചെലവാക്കിപോലും.

വല്യേട്ടന് ഇതൊക്കെ ആകാമെങ്കിൽ ഞങ്ങൾ അനിയൻ കുട്ടിഎന്തിനാണ് കുറയ്ക്കുന്നത്. തന്നെയുമല്ല ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലല്ലോ? പറഞ്ഞുവരുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള നമ്മുടെസിപി ഐ അംഗം സഖാവ് ഡിരാജാ യാത്രചെലവിനായി 6504880 രൂപചെലവാക്കിയപ്പോൾ യാത്രാബത്തയായി 1300976 രൂപപോക്കറ്റിലാക്കി. തമിഴ്‌നാട്ടിൽ നിന്നും ഡൽഹിയിൽ പോയിവരാൻ ഈ സഖാവ് 153056 രൂപചെലവാക്കിയത്രേ !!!

കേവലം 18000 രൂപയോ അതിനുതാഴയോനിരക്കിൽ, രാജ്യത്തെ ഏതു സ്ഥലത്തു നിന്നും ഡൽഹിയിൽ പോയിവരാൻ, എക്കണോമിക്‌ളാസിൽ ടിക്കറ്റ് ലഭ്യമാകുമെന്നിരിക്കെ, ഇത്രയും ഭീമമായനിരക്കിൽ, ഫസ്റ്റ്, ബിസ്സിനസ്സ് ക്ലാസ്സുകളിൽ യാത്രചെയ്ത് വൻ തുകയാത്രാബത്തയായി അടിച്ചുമാറ്റുന്നത് പകൽകൊള്ളയല്ലന്നുള്ളവാദം സാമാന്യബുദ്ധിഉള്ളവർക്ക് സമ്മതിക്കാൻ കഴിയില്ല. സ്വന്തംഫോൺ, അല്ലങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഏതുനിമിഷവും വളരെ അനായാസമായി വിമാനടിക്കറ്റ്എടുക്കാൻ കഴിയുന്ന ഈ ഇലക്ട്രോണിക്ക് യുഗത്തിൽ, ഇപ്പോഴുംട്രാവൽ ഏജൻസി വഴിടിക്കറ്റുകൾ എടുക്കുന്ന ഇവരിൽ ചിലർ, ഒരുപക്ഷെ ടിക്കറ്റ്‌നിരക്കിൽ വൻ തുകതട്ടിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഈ കൊടുംതട്ടിപ്പിൽ, പുറത്തുവന്ന പേരുകളിൽ, അദ്ധ്വാനിക്കുന്നതൊഴിലാളി വർഗത്തിന്റെ പ്രതിനിധികൾ മുൻപന്തിയിൽ, ഉൾപ്പെട്ടത് കേരളം ചർച്ചചെയ്യണം.

എന്തൊരു അനീതിയാണിത്, രാജ്യത്തിന്റെ നികുതിപ്പണം അടിച്ചുമാറ്റി സുഖലോലുപതയിൽ ആറാടുന്ന കമ്യുണിസ്റ്റുകളെ നിങ്ങളുടെ 'ഇടതുപക്ഷം' എന്നവിശേഷണം തിരുത്തേണ്ടകാലം അതിക്രമിച്ചില്ലേ? രാഷ്ട്രീയനേതാക്കളുടെ നായിക്ക്‌പേപിടിക്കുന്നതുപോലും അന്തിചർച്ചക്ക് വിഷയമാക്കുന്ന, കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ, പൊതുതാൽപ്പര്യ പ്രാധാന്യമുള്ള ഈ കൊടുംവഞ്ചന മനപ്പൂർവംകണ്ടില്ലന്നുനടിച്ചത് പൊതുസമൂഹംവിലയിരുത്തുക.