- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വോട്ട് ചെയ്യുന്നത് പോലും ഹറാമാണെന്ന് പറയുന്നവരുടെ മീഡിയ വൺ ചാനൽ കാണുമ്പോൾ
ഒരു സുഹൃത്ത് എന്നെ ഒരു ഫെയിസ് ബുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്തു. ചെന്നപാടെ നോക്കുമ്പോൾ ആദ്യം കണ്ണിൽ പെട്ടതു ഒരു ടീച്ചറുടെ പോസ്റ്റാണ്. ഉള്ളടക്കം എന്തെന്നാൽ 'മീഡിയാവൺ നല്ലൊരു ചാനലാണു, മീഡിയാവൺ ചാനലിലെ പരിപാടികളൊക്കെ ഏടുത്തു പറഞ്ഞു, അവസാനം മജീഷ്യൻ മുതുകാട് ആങ്കർ ചെയ്യുന്ന ഒരു പരിപാടി വളരെ നല്ലതാണെന്നൊക്കെ വിശദമാക്കി അവസാനം, ഒരു മാതാവെന്ന
ഒരു സുഹൃത്ത് എന്നെ ഒരു ഫെയിസ് ബുക്ക് ഗ്രൂപ്പിൽ ആഡ് ചെയ്തു. ചെന്നപാടെ നോക്കുമ്പോൾ ആദ്യം കണ്ണിൽ പെട്ടതു ഒരു ടീച്ചറുടെ പോസ്റ്റാണ്. ഉള്ളടക്കം എന്തെന്നാൽ 'മീഡിയാവൺ നല്ലൊരു ചാനലാണു, മീഡിയാവൺ ചാനലിലെ പരിപാടികളൊക്കെ ഏടുത്തു പറഞ്ഞു, അവസാനം മജീഷ്യൻ മുതുകാട് ആങ്കർ ചെയ്യുന്ന ഒരു പരിപാടി വളരെ നല്ലതാണെന്നൊക്കെ വിശദമാക്കി അവസാനം, ഒരു മാതാവെന്ന നിലയിലും, ഒരു ടീച്ചർ എന്ന നിലയിലും ആ പരിപാടി എല്ലാവരും നിർബന്ധമായും മക്കളെ കാണിക്കണം ' എന്നായിരുന്നു. ഇതു കണ്ടപ്പോൾ ഞാൻ ഒരു കമന്റ് ഇട്ടു ' നിങ്ങൾ ജമാതു ഇസ്ലാമിക്കാർ മീഡിയാവൺ മാത്രം കാണുന്നതിന്റെ കുഴപ്പമ്മാണ്.. മലയാളത്തിൽ വേറെയും ചാനലുകളും നല്ല നല്ല പരിപാടികളും ഉണ്ടെന്നു 'അപ്പോൾ പോസ്റ്റിട്ട ആളുടെ വക ടാഗ് ചെയ്ത മറുപടി ' വിഷയ സംബന്ധമായി വല്ലതും പറയാൻ 'കൂടെ എന്റെ കമന്റ് നൈസായി ഡിലീറ്റുചെയ്യുകയും ചെയ്തു. അതിനെതിരെ പ്രതികരിച്ചു കഴിഞ്ഞു നോക്കുമ്പോൾ ഞാൻ ഗ്രൂപ്പിൽ നിന്നും പുറത്ത് !!
ദൈവരാജ്യം സ്ഥാപിക്കാൻ ഇറങ്ങി വോട്ടു ചെയ്യുന്നതുപോലും ഹറാമാണെന്നു പറഞ്ഞവരുടെ നേതൃത്വത്തിൽ ഒരു ചാനൽ വരുമ്പോൾ , അവരിലുണ്ടാകുന്ന മാറ്റം നല്ലതു തന്നെ എന്നു ചിന്തിക്കുന്ന ആളാണു ഞാൻ ( മാറിയ കാര്യം അവർ സമ്മതിക്കില്ല, വ്യാക്യാന ഫാക്റ്ററിയിൽ കയറ്റി , സംഭവിച്ചതു മാറ്റമല്ല , അതും ഇതും ശരി എന്നാണു അവർ പറയാറ് )
ഏതായാലും ജമാതു ഇസ്ലാമി ചാനൽ തുടങ്ങിയട്ടാണെങ്കിലും കുറേ പേർ ടി വി യൊക്കെ കണ്ടുതുടങ്ങിയതു നല്ലതു തന്നെ. പക്ഷെ നിങ്ങളുടെ ചാനലിൽ മാത്രമാണു നല്ല പരിപാടികൾ നടക്കുന്നത് എന്നു നിങ്ങൾക്ക് തോന്നുന്നതു , നിങ്ങൾ ആ ചാനൽ മാത്രം കാണുന്നതുകൊണ്ടാണ്. മൂന്നാറിലെയും ഇടുക്കിയിലേയും വനം കയ്യേറ്റങ്ങൾ 'മാദ്ധ്യമം ' പത്രവും , മീഡിയാവണ്ണും നിരന്തരം കാണുംബോൾ , ' സ്വർണ്ണക്കടത്തും , ഹവാല, കുഴല്പണ ഇടപാടുകൾ ' ഒന്നു തൊട്ടു തലോടി പോകുന്നതല്ലാതെ 'കണ്ണു തുറന്നു കാണാത്തത് ' ഒരു വശത്തു വനം കയേറ്റം നടത്തുന്നതു അച്ചായൻ മാരും , മറുഭാഗത്തു ' ഞമ്മന്റെ ' ആളുകൾ ആയതുകൊണ്ടാണെന്നുമൊക്കെ , സംസാരമുണ്ട് . (ഞാൻ വിശ്വസിച്ചിട്ടില്ലാട്ടൊ ). നിങ്ങൾ പരിസ്ഥിതി പ്രേമം പറയുന്നതു തോട്ടങ്ങളുടെ ഉടമകൾ മുസ്ലിങ്ങൾ അല്ലാതതുകൊണ്ടാണ് എന്ന് പറഞ്ഞുഫലിപ്പിക്കരുത്. അഴിമതിക്കെതിരെ തുറന്നു പിടിച്ച കണ്ണാടി പോലെ ആണ് എന്നു പറയുമ്പോൾ മലബാർ ഗോൾഡിന്റെ സ്വർണ്ണക്കടത്തും, ഹവാല ഇടപാടുകളും എന്തുകൊണ്ടാണ് കാണാതെ പോകുന്നത്?
അയൽ രാജ്യമായ ബർമ്മയിലെ ' രോഹിങ്ക്യ ' മുസ്ലിങ്ങളുടെ ദാരുണമായ അവസ്ത വരച്ചുകാണിക്കുന്ന ഒരു പരിപാടി മീഡിയാ വണ്ണിൽ കണ്ടൊരുന്നു, അതു ഷൂട്ടുചെയ്യാൻ പോയി തിരികെ വരുമ്പോൾ എങ്കിലും തൊട്ടയൽരാജ്യമായ ബംഗ്ലാദേശിൽ ഇറങ്ങി, അവിടെ വേട്ടയാടപ്പെടുന്ന ഹൈന്ദവ ന്യൂനപക്ഷങ്ങളെയും ഒന്നു ക്യാമറയിൽ പകർത്താമായിരുന്നു
മീഡിയാ വണ്ണിലെ വൈകിട്ടത്തെ ന്യൂസ് ഇടക്കൊക്കെ കാണാറുണ്ട്. വിഷയ വൈവിദ്യം കൊണ്ടും , ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് വിഷയത്തിൽ ഇടപെടാൻ ആവശ്യത്തിനു സമയം കൊടുക്കുന്നതുകൊണ്ടും, ഇന്നത്തെ എല്ലാ മലയാളചാനൽ അന്തിചർച്ചകളും വച്ചു മികച്ചതു തന്നെയാണെന്നു എനിക്കഭിപ്രായമുണ്ട് .പക്ഷെ ഇതു
പറയണ്ടതു മീഡിയാ വൺ മാത്രം കാണുന്നവരല്ല, മറ്റുചാനലുകൾകൂടി കാണുന്നവരാണ്.
ഫാസിസത്തിനു ഹിറ്റ്‌ലർ, അല്ലെങ്കിൽ മോദി എന്നു മാത്രമല്ല, ഭൂരിപക്ഷം ഉള്ള നാടുകളിൽ 'ജമാതു ഇസ്ലാമി ' എന്നും പേരുണ്ടെന്നു ആരും മറക്കണ്ട .
പിൻ കുറി : വേൾഡ് കപ്പ് ഫുഡ്‌ബോൾ നടക്കുന്ന സമയം, ഒരിക്കൽ കേബിൾ കട്ടായതുകൊണ്ട് ഇന്നത്തെ കളി എവിടെ കാണും എന്നു കരുതിയപ്പോഴാണു 'ജമാതു ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഒരു സാംസ്‌കാരിക സങ്കടനയുടെ ഓഫീസിൽ പൊതുജനങ്ങൾക്ക് കാണാൻ വച്ചിട്ടുള്ള ടി വിയെക്കുറിച്ചു ഓർത്തത്. നേരെ അവിടെചെന്നു കുറേ സമയം പറ്റികൂടി നിന്നു . ഒരു രക്ഷയുമില്ല, അവിടെ മീഡിയാ വൺ അല്ലാതെ ടി വി യിൽ മറ്റൊരു ചാനൽ ഉണ്ടെന്ന ഭാവം പോലുമില്ലജമാതു ഇസ്ലാമിക്കെന്ത് വേൾഡ് കപ്പ് !!!