മ്മുടെ രാജ്യത്ത് Demonetization എന്നൊരു സാമ്പത്തിക നയം നടപ്പിലാക്കി വരുന്നു. 2016 നവംബർ മാസം 8 ന് സമാരംഭിച്ച ഈ നയ പരിപാടി ഒരു മാസം പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ വാർത്താമാദ്ധ്യമ ങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമ്പത്തിക വിദഗ്ദരും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഘോരം ഘോരം നടത്തിക്കൊണ്ടിരിക്കുന്നു.

എന്നാൽ യഥാർത്ഥത്തിൽ Demonetization എന്ന ഈ സാമ്പത്തിക പരിഷ്‌കരണം എന്താണ് അർത്ഥമാക്കുന്നതെന്നും ഉന്നം വക്കുന്നതെന്നും അർത്ഥശങ്കക്കിടയില്ലാതെ ആരും നാളിതുവരെയായും നമുക്ക് പറഞ്ഞു തന്നിട്ടില്ല. നമ്മുടെ വാർത്താമാദ്ധ്യമങ്ങളും രാഷ്ട്രീയ-സാമ്പത്തിക നിരീ ക്ഷകരും സൂര്യനുതാഴെ സർവ്വ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സമൂഹമാദ്ധ്യമങ്ങളും ഇന്നും ഇരുട്ടിൽ തപ്പുകയാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ Monetization, Demonetization എന്നീ രണ്ട് സാങ്കേതിക സംജ്ഞകളുണ്ട്. Monetization എന്നുപറയുമ്പോൾ രാജ്യ ത്തെ നിയമപരമായ നാണയ സംഘാടനമാണ്. ഏർപ്പെടുത്തലാണ്. Establishing something (Coins or Notes) as legal tender of a country. Demonetization എന്നുപറയുമ്പോൾ നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറൻസി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുകയും തൽസ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറൻസി നോട്ടു കളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തിൽ കൊണ്ടു വരലാണ്. ഏർപ്പെടുത്തലാണ്. Demonetization is a financial regulatory process by which coins and banknotes in the country may cease to be legal tender if new notes of the same currency replace them or if a new currency is introduced replacing the former one.

എന്നാൽ മലയാളികൾ Demonetization എന്ന സാമ്പത്തിക പരിഷ്‌ക രണ നയത്തെ ''നോട്ട് അസാധുവാക്കൽ'' നോട്ട് പിൻവലിക്കൽ'' നോട്ട് പ്രതിസന്ധി'' എന്നൊക്കെ പരിഭാഷപ്പെടുത്തി സ്വയം സമാധാനിച്ചിരിക്കു കയാണ്. Demonetization എന്ന പദത്തിനുകൊടുക്കുന്ന ഈ പരിഭാഷ ഒരിക്കലും ശരിയാവുന്നില്ല. ഇവിടെ പരിഭാഷ പാതിവഴിയിൽ വന്നു നിൽക്കുകയാണ്. ''നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറൻസി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുന്നു...'' എന്നിടംവരെ മാത്രമാണ് പരിഭാഷ വന്നുനിൽക്കുന്നത്. ''തൽസ്ഥാനത്ത് അതേ മൂല്യ ത്തിലുള്ള നാണയങ്ങളോ കറൻസി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തിൽ കൊണ്ടുവരുന്നു. ഏർപ്പെടു ത്തുന്നു...'' എന്നിടത്തേക്ക് പരിഭാഷ എത്തുന്നില്ല.

മാത്രമല്ല, ''നോട്ട് അസാധുവാക്കൽ'' നോട്ട് പിൻവലിക്കൽ'' നോട്ട് പ്രതിസന്ധി'' എന്നൊക്കെ പരിഭാഷപ്പെടുത്തുന്നിടത്ത് ''നിയമപരമായ ...legal.....' എന്ന അർത്ഥവ്യാപ്തി എത്തുന്നുമില്ല. അതുകൊണ്ടുതന്നെ ഈ പരിഭാഷ മൂലത്തോട് നീതി പുലർത്തുന്നില്ല. കാരണം ഇവിടെ എല്ലാം നടക്കുന്നത് നിയമപരമായാണ്. ഭരണകൂടത്തിന്റെ സമ്മതപ്രകാരം ഭരണ കൂട സമ്പദ്ഘടനാ കാര്യാലയം അഥവാ റിസർവ് ബാങ്ക് തികച്ചും ജനാധി പത്യപരമായും നിയമപരമായും നടപ്പിലാക്കുന്ന ഒന്നാണ് Demonetization. രാജ്യത്തിന്റെ ക്ഷേമം കണക്കിലെടുത്ത്, നേരത്തെ പറഞ്ഞതുപോലെ ''നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറൻസി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുകയും തൽസ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറൻസി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപ ത്തിലോ പ്രാബല്യത്തിൽ കൊണ്ടുവരലാണ്. ഏർപ്പെടുത്തലാണ്.'' അതു കൊണ്ടുതന്നെ ഈ സാമ്പത്തിക പരിഷ്‌കാര പ്രക്രിയ ഒരുതരത്തിൽ പറ ഞ്ഞാൽ നാണയ നവീകരണമാണ്. ഈയൊരു അർത്ഥതലത്തിൽ നിന്ന് പഠിക്കുമ്പോൾ Demonetization എന്ന പദത്തെ നമുക്ക് നവ നാണയീ കരണം എന്ന് കൃത്യമായി പരിഭാഷപ്പെടുത്താവുന്നതാണ്.

Demonetization എന്ന പദത്തിന് സ്വീകാര്യമായ ഒരു മലയാള പരി ഭാഷ നാളിതുവരെയായും ആരും കണ്ടെത്തിയിട്ടില്ല. അതു കൊണ്ടാണ് നാം ''നോട്ട് അസാധുവാക്കൽ'' നോട്ട് പിൻവലിക്കൽ'' നോട്ട് പ്രതിസന്ധി'' എന്നൊക്കെ പരിഭാഷപ്പെടുത്തി സ്വയം സമാധാനിച്ചിരിക്കുന്നത്. കേരള ത്തിലെ ചില സാമ്പത്തിക വിദഗ്ദരോട് ഈ ലേഖകൻ സംസാരിച്ചപ്പോഴും മനസ്സിലാക്കാൻ സാധിച്ചതും നിലവിലെ പരിഭാഷ തികച്ചും അപര്യാപ്ത മാണെന്നുതന്നെയാണ്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഏർപ്പെടു ത്തിയതുകൊണ്ട് Demonetization കൃത്യമായി പരിഭാഷപ്പെടുത്താൻ സമ യവും കിട്ടിയില്ലെന്നുപറയാം. കയ്യിൽ കിട്ടുന്നതെന്തും തങ്ങൾക്ക് പ്രയോ ഗിക്കാവുന്ന തരത്തിൽ വളരെ പെട്ടെന്ന് നിർമ്മിച്ചെടുക്കുന്ന മാദ്ധ്യമങ്ങൾ തന്നെയാണ് ഈ പരിഭാഷയെ നമുക്ക് വേണ്ടി നിർമ്മിച്ചെടുത്ത് പരിചയ പ്പെടുത്തിയത്. മാദ്ധ്യമങ്ങളുടെ നിർമ്മിതികൾ ആരും ചോദ്യം ചെയ്യാറി ല്ലല്ലോ. മാത്രമല്ല, ആരെങ്കിലും ചോദ്യം ചെയ്യാനെത്തും മുമ്പു തന്നെ അവർ അത് സാമാന്യവൽക്കരിച്ചുകാണും. നമ്മുടെ ധനമന്ത്രിപോലും ഈ മാദ്ധ്യമ നിർമ്മിതിയിൽ സംതൃപ്തനാണെന്നുവരുമ്പോൾ നാം പിന്നെ എന്തുചെയ്യും.

എന്തായാലും ''നോട്ട് അസാധുവാക്കൽ'' നോട്ട് പിൻവലിക്കൽ'' നോട്ട് പ്രതിസന്ധി'' എന്നൊക്കെയുള്ള പരിഭാഷപ്പെടുത്തൽ നമ്മുടെ ജനങ്ങളെ പ്രത്യേകിച്ച് സാധാരണ ജനങ്ങളെ കാര്യമായിത്തന്നെ തെറ്റിദ്ധരിപ്പിച്ചി ട്ടുണ്ട് എന്നത് സത്യമാണ്. സാധാരണ ജനങ്ങൾ നിത്യേനെ വിനിമയം ചെയ്തുവരുന്ന നാണയം അഥവാ കറൻസി ഒരു സുപ്രഭാതത്തിൽ ''അസാധുവാക്കി'' ''പിൻവലിച്ചു'' ''പ്രതിസന്ധിയുണ്ടാക്കി'' എന്നൊക്കെ അവരോട് പറഞ്ഞാൽ അവർ അത് വിശ്വസിക്കും. മാത്രമല്ല, അവർ ഭരണകൂടത്തിനുനെരെ തിരിയും. പ്രതികരിക്കും. പ്രതിഷേധിക്കും. വാസ്തവത്തിൽ നമ്മുടെ രാജ്യത്ത് സംഭവിച്ചതും അതുതന്നെയാണ്. ഇത്തരത്തിൽ ജനങ്ങളെ വഴി തിരിച്ചുവിട്ടും, പ്രതികരിപ്പിച്ചും, പ്രതി സന്ധിയോടടുപ്പിച്ചും കിട്ടിയാൽ പിന്നെ തൽപ്പര രാഷ്ട്രീയപാർട്ടികൾ അത് മുതലെടുക്കുകയും ചെയ്യും. അത്തരമൊരു മുതലെടുപ്പാണ് കോൺഗ്രസ് നടത്തിയത്. സാമ്പത്തിക വിദഗ്ദനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മന്മോഹൻ സിംഗിന് പതിനാറു ദിവസം വേണ്ടിവന്നു സർക്കാ രിന്റെ നവ നാണയീകരണത്തോട് പ്രതികരിക്കാൻ. അതും വളരെ യാന്ത്രികമായ പ്രതികരണമായിരുന്നു. നവ നാണയീകരണത്തിനെ തിരെ സിദ്ധാന്തപരമായി ഡോ. സിംഗിന് പ്രതികരിക്കാനായില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. നവ നാണയീകരണം നടപ്പിൽ വരു ത്തിയതിലെ കെടുകാര്യസ്ഥതയും (Monumental Mismanagement) അത് പാവപ്പെട്ട സാധാരണ ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ചും മാത്രമായിരുന്നു ഡോ.സിങ് പറഞ്ഞത്. ജനക്ഷേമം ലക്ഷ്യം വച്ചു കൊണ്ടുള്ള ഭാരത സർക്കാരിന്റെ നവ നാണയീകരണം അതുകൊണ്ടു തന്നെ വളരെ മോശമായ രീതിയിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. മാദ്ധ്യമ ങ്ങളും മാദ്ധ്യമങ്ങൾ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടികളും സർക്കാരിന്റെ നവ നാണയീകരണത്തെ എതിർത്തുതോൽപ്പിക്കാൻ ശ്രമിച്ചു. അവർ ഉന്നം വച്ചത് ബിജെപി. വിരുദ്ധ-നരേന്ദ്ര മോദി വിരുദ്ധ തീവ്രയജ്ഞ മായിരുന്നു.

നമ്മുടെ മാദ്ധ്യമങ്ങൾ എ.ടി.എമ്മുകളുടെയും ബാങ്കുകളിലെയും പരിസരത്ത് തമ്പടിച്ചു. അവർ അവിടെ നിന്നുള്ള ദൃശ്യങ്ങളും വാർത്ത കളും മാത്രം പ്രസിദ്ധീകരിച്ചു. സംപ്രേഷണം ചെയ്തു. ഭരണകൂടം ജന ങ്ങളുടെ നാണയവും കറൻസികളും ''അസാധുവാക്കി'' ''പിൻവലിച്ചു'' ''കറൻസി പ്രതിസന്ധിയുണ്ടാക്കി'' എന്ന് ആവർത്തിച്ചാവർത്തിച്ച് അവ രുടെ ബോധാബോധതലങ്ങളിൽ താപമുദ്രിതമാക്കി. മാദ്ധ്യമ വാർത്ത കളും ദൃശ്യങ്ങളും അവരെ ആത്മപീഡിതരാക്കി. അവർ ആത്മപീഡിത രായി സ്വയം പ്രഖ്യാപിച്ചു.

നവ നാണയീകരണത്തിന്റെ ആദ്യനാളുകളിൽ ജനങ്ങൾ ബുദ്ധി മുട്ടിയെന്നത് സത്യമാണ്. വാസ്തവമാണ്. ഈ ബുദ്ധിമുട്ട് ഭരണകൂടം പ്രതീക്ഷിച്ചതുമാണ്. ഭരണകൂടം അത് ജനങ്ങളോട് സമ്മതിച്ചതുമാണ്. ഭരണകൂടം ജനങ്ങളുടെ സഹനവും സഹകരണവും അപേക്ഷിച്ചതുമാണ്. ഒരു ജനതയുടെ നിത്യേനെയുള്ള സാമ്പത്തിക വിനിമയത്തിന് നിയ ന്ത്രണം വരുമ്പോൾ സ്വാഭാവികമായും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാ വുകതന്നെ ചെയ്യും. മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പറയുന്നതു പോലെ ഇവിടെ മുന്നൊരുക്കം സാധ്യമല്ല. കാരണം സർക്കാരിന്റെ ലക്ഷ്യം കള്ളപ്പണം പിടികൂടുക എന്നതാണ്. നാട്ടിലുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്തണമെങ്കിൽ നവ നാണയീകരണത്തിന്റെ സാമ്പ ത്തിക ശാസ്ത്രം നിഷ്‌കർഷിക്കുന്നതുപോലെ നാട്ടിൽ വീണ്ടും വീണ്ടും പണത്തിന്റെ ലഭ്യത കൂട്ടാനാവില്ല. കള്ളപ്പണത്തിന്റെ സ്രോതസ്സുകൾ കണ്ടെത്തുന്നതനുസരിച്ച് മാത്രമേ നല്ല പണത്തിന്റെ ലഭ്യത കൂട്ടാനാവു. സാമ്പത്തിക ശാസ്ത്രം പറയുന്നതും അതാണ്.

എന്നാൽ നവ നാണയീകരണത്തിന്റെ പിന്നീടുവന്ന ഘട്ടങ്ങളി ലൊന്നും തന്നെ ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. ജനങ്ങൾക്ക് ആവശ്യത്തിനുള്ള പണം കിട്ടുന്നുണ്ട്. അനാവശ്യത്തിനുള്ള പണം ലഭി ക്കുന്നില്ലെന്നത് സത്യമാണ്. ഇതിനെ സാധൂകരിക്കുന്നു, ഈ കാലഘട്ട ത്തിൽ മദ്യവില്പനയിൽ വന്ന 144 കോടി രൂപയുടെ കുറവ്. നവ നാണയീകരണത്തിന്റെ ഭാഗമായി നമ്മുടെ രാജ്യത്ത് പട്ടിണി കിടന്ന് ആരെങ്കിലും മരിച്ചതായി കൃത്യമായ റിപ്പോർട്ടില്ല. ആരെങ്കിലും ചികി ത്സകിട്ടാതെ മരിച്ചതായും കൃത്യമായ റിപ്പോർട്ടില്ല.

നവ നാണയീകരണം ജനങ്ങളെ ഡിജിറ്റൽ സാമ്പത്തിക വിനിമയ പ്രക്രിയയോട് അടുപ്പിച്ച് വരുന്നുണ്ട്. രാജ്യത്തെ ജനങ്ങളിൽ വലിയൊരു ശതമാനം പേർക്കും ഡെബിറ്റ് കാർഡുള്ളതായി സ്ഥിതിവിവരക്കണക്കു കൾ പറയുന്നു. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് മുഖാന്തിരവും ഇന്റർനെറ്റ് ബാങ്കിങ് മുഖാന്തിരവും ജനങ്ങൾ അവരുടെ സാധാരണയായ സാമ്പത്തിക വിനിമയങ്ങൾ സാധിച്ചുവരുന്നതിന്റെയും സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. നമ്മുടെ ഓട്ടോറിക്ഷയിൽ പോലും ഡെബിറ്റ് കാർഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എ.ടി.എം. കാർഡുകൾ സ്വൈപ്പ് ചെയ്യാവുന്ന പി.ഒ.എസ്. മെഷിനുകൾ പ്രചാരത്തിൽ വന്നുകഴിഞ്ഞു. ആവ്ശ്യത്തിന്ന് പി.ഒ.എസ്. മെഷിനുകൾ കിട്ടാനില്ല എന്നതാണ് നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. നമ്മുടെ ചെറുകിട-വൻകിട വാണിജ്യ കേന്ദ്രങ്ങളിലെല്ലാം പി.ഒ.എസ്. മെഷിനുകൾ വന്നുകഴിഞ്ഞു. ഡിജിറ്റൽ സാമ്പത്തിക വിനിമയത്തിന് തയ്യാറാവുന്ന ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. അതിന് കഴിയാത്തവർക്ക് ബുദ്ധിമുട്ടുണ്ട് എന്നതും സത്യ മാണ്. ഇതെല്ലാം നമ്മോടു പറയുന്നതും തെളിയിച്ചുകാണിക്കുന്നതും ഈ രാജ്യത്തെ നാണയം അഥവാ കറൻസി അസാധുവായിട്ടില്ല-പിൻവലി ച്ചിട്ടില്ല-തദ്വാര യാതൊരുവിധ പ്രതിസന്ധിയും ഉണ്ടായിട്ടില്ല എന്നു തന്നെ യാണ്.

നവ നാണയീകരണത്തിന്റെ അവസാനഘട്ടങ്ങളിൽ കേരള ത്തിൽ സംഭവിച്ചത് ശുദ്ധ രാഷ്ട്രീയവൽക്കരണം തന്നെ. നവ നാണയീ കരണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നത്തിൽനിന്ന് വളരെ പെട്ടെ ന്നാണ് കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങൾ സഹകരണ ബാങ്കുകളുടെ ആദായനികുതി പ്രശ്‌നത്തിലേക്ക് തിരിച്ചു വിട്ടത്. സഹ കരണ പ്രശ്‌നത്തിൽ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങൾ ഒന്നായതു കണ്ടപ്പോൾ കേരളത്തിലെ സ്വതന്ത്ര രാഷ്ട്രീയപക്ഷം തരിച്ചു നിന്നു പോയി. മറ്റേതു രാജ്യത്തെക്കാളും കേരളത്തിൽ സഹകരണ ബാങ്കു കൾക്കുള്ള രാഷ്ട്രീയ ബന്ധം വളരെ വലുതാണ്. യഥാർത്ഥത്തിൽ കേരള ത്തിലെ സഹകരണ ബാങ്കുകൾ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങളുടെ കൂടി വോട്ടുബാങ്കാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കണക്കിൽ പെടാത്ത പണം നിക്ഷേപി ക്കുന്നത് സഹകരണ ബാങ്കുകളിലാണ്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇവ രാരും തന്നെ ആദായനികുതി കൊടുക്കുന്നുമില്ല. ഇതിനെ ശരിവക്കുക യാണ് ഈയ്യിടെ കേരള കാർഷിക സർവ്വകലാശാലയിൽ ആദായനികുതി വകുപ്പ് നടത്തിയ സമഗ്ര പരിശോധനയും ആദായ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയ സാഹചര്യവും. ഇത് സംബന്ധിച്ച വാർത്തകൾ മാദ്ധ്യമങ്ങ ളിൽ വന്നതാണ്.

ഏതൊരു സർക്കാർ നയവും പദ്ധതിയും വിജയിപ്പിക്കുനത് ജന ങ്ങളാണ്. സർക്കാർ നയങ്ങളേയും പദ്ധതികളേയും കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടത് മാദ്ധ്യമങ്ങളാണ്. മാദ്ധ്യമ ധർമ്മവും മർമ്മവും അതാണ്. എന്നാൽ ഇവിടെ നമ്മുടെ മാദ്ധ്യമങ്ങളിൽ മാദ്ധ്യമ ധർമ്മം പലപ്പോഴും പുലരുന്നില്ല. നമ്മുടെ മാദ്ധ്യമധർമ്മം മാദ്ധ്യമങ്ങളുടെ മാർക്കറ്റിങ് ധർമ്മമായി അധപതിച്ചിരിക്കുന്നു. മാദ്ധ്യമം ഒരു വ്യവസായ മായും അധപതിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ മാദ്ധ്യമ വ്യവസായങ്ങളെ ഏറ്റെടുക്കാൻ രാഷ്ട്രീയ-മത-സാമുദായിക ശക്തികൾ രംഗത്ത് സജീവവുമാണ്. അങ്ങനെയാണ് നമ്മുടെ പല സർക്കാർ നയ ങ്ങളും പദ്ധതികളും രാഷ്ട്രീയ-മത-സാമുദായിക ശക്തികൾ പാലൂട്ടി വളർത്തുന്ന ഇത്തരം മാദ്ധ്യമങ്ങൾ ഉപേക്ഷിക്കുന്നതും അട്ടിമറിക്കു ന്നതും. നവ നാണയീകരണത്തിനും സംഭവിച്ചത് അതാണ്.

രാജ്യത്തെ കള്ളപ്പണം പിടികൂടുന്നതിനും കള്ളപ്പണം ഉപയോഗി ച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനും കള്ളപ്പണ ശക്തിയിൽ തഴച്ചുവളരുന്ന തീവ്രവാദം അമർച്ചചെയ്യുന്നതിനും വേണ്ടിയാണ് നമ്മുടെ സർക്കാർ നവ നാണയീകരണം കൊണ്ടുവന്നതെന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തേണ്ടത് മാദ്ധ്യമങ്ങളുടെ കൂടി ധർമ്മമാണ്. എന്നാൽ അവർ അതൊന്നും തന്നെ ചെയ്യുന്നില്ല. അവരുടെ നിഷ്‌ക്രിയാത്മകത മനപ്പൂർവ്വ മായി ഉണ്ടാക്കപ്പെടുന്നതല്ല. മാദ്ധ്യമ കോർപ്പറേറ്റുകൾ അവരെ അങ്ങനെ ആക്കിതീർക്കുകയാണ്. അവർ മാദ്ധ്യമ രാജാക്കന്മാരുടെ വ്യാവസായിക സാമ്രാജ്യത്തിന്റെ പുരോഗതിക്കും വിപുലീകരണത്തിന്നും വേണ്ടി മാത്രം നിർബന്ധിതമായി പണിയെടുക്കേണ്ടിവരുന്നു. സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയുടെ സ്വന്തം പിന്മുറക്കാർക്ക് സ്വദേശാഭിമാന്യത നഷ്ടമായി രിക്കുന്നു. അവരിൽ പലരും കേവലം തൂലിക തൊഴിലാളികളോ ശബ്ദ പ്രസരണികളോ മാത്രമായി അധപതിച്ചിരിക്കുന്നു.

നവ നാണയീകരണം ഒരുമാസം പിന്നിടുമ്പോഴും നമ്മുടെ പാർലിമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. വലിയ വലിയ വാഗ്ദാനങ്ങൾ നടത്തി, ഗിരിപ്രഭാഷണങ്ങൾ നടത്തി, ജനങ്ങൾക്ക് ഭീമൻ സ്വപനസാക്ഷാത്കാരങ്ങൾ ഉറപ്പുനൽകി ജനങ്ങൾക്കുവേണ്ടി ഭരണം നടത്താൻ ഇന്ദ്രപ്രസ്ഥത്തിലേക്കുപോയവർ ഒന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുന്നു. അതുകണ്ട് രാഷ്ട്രപതി പോലും അവരെ ഓർമ്മിപ്പിക്കുന്നു, ' നിങ്ങൾ ദൈവത്തെ ഓർത്ത് നിങ്ങളുടെ ജോലി ചെയ്യൂ'' എന്ന്. ജനങ്ങളെ ഓർക്കുന്നത് ദൈവത്തെ ഓർക്കുന്നതിന് തുല്യമായതുകൊണ്ടാവാം രാഷ്ട്രപതി അങ്ങനെ പറഞ്ഞത്. ഇത്തരത്തിൽ ഒരു രാഷ്ട്രപതിക്ക് പറ യേണ്ടിവന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണ്.

അതുകൊണ്ട് നമുക്ക് സർക്കാരിന്റെ നല്ല നയങ്ങളോടും പദ്ധതി കളോടും സഹകരിക്കുക. ഐക്യദാർഡ്യം പ്രഖ്യാപിക്കുക. ഏതു നയ ങ്ങൾക്കും പദ്ധതികൾക്കും രണ്ടുവശമുണ്ടാകുക സ്വാഭാവികം മാത്ര മാണ്. സർക്കാരിന്റെ ഏതു നയവും പദ്ധതിയും പരിഷ്‌കാരവും ഒരു ന്യുനപക്ഷത്തിന് ഗുണകരമല്ലാതെവരാം. പക്ഷെ ഭൂരിപക്ഷത്തിന് അത് ഗുണകരമാകാം. ചിലപ്പോഴെങ്കിലും ഭൂരിപക്ഷം, രാജ്യത്തിനുവേണ്ടി അല്പ നാളത്തേക്ക് സഹിക്കേണ്ടാതായും വന്നേക്കാം. സഹനം ദീർഘനാള ത്തേക്ക് വികസിക്കുമ്പോൾ നമുക്ക് പ്രതികരിക്കേണ്ടതായും വരാം. അങ്ങനെ നമ്മുടെ പ്രതികരണം വിപ്ലവത്തിലേക്ക് നീളുകയുമാവാം. ഏതൊരു വിപ്ലവത്തിലേക്കുമുള്ള പരിണാമ വഴികൾ ചെറിയ ചെറിയ പ്രതികരണത്തിലൂടെയും വലിയ വലിയ സഹനത്തിലൂടെയുമാകണം. നവ നാണയീകരണം നമ്മോട് ആവശ്യപ്പെടുന്നതും അതായിരിക്കണം. മറ്റു രാഷ്ട്രങ്ങളോടൊപ്പം നമുക്കും സമഗ്രമായ ഒരു മാറ്റത്തിനും പുതിയ കാലത്തിനൊപ്പം പോകുന്ന ഒരു ക്ഷേമരാഷ്ട്രത്തിനുമായി നിലകൊള്ളാം.