ൻഡ്യയിൽ ഒരു മണിക്കൂറിൽ റിപ്പോർട്ട് ചെയപ്പെടുന്നത് മിനിമം നാല് ബലാത്സംഗങ്ങൾ (rape) എങ്കിലും ആണെന്നും അതിൽ പകുതിയോളം ഗർഭധാരണത്തിൽ കലാശിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഈ അവസരത്തിൽ ലൈംഗികപീഡനത്തിനിരയാകുകയും അത് വഴി ഗർഭിണിയാവുകയും ചെയ്ത 24 കാരിയായ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകുക വഴി ഇന്ത്യയുടെ പരമോന്നത കോടതി ഒരു ചരിത്രപ്രധാനമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതാദ്യമല്ല സുപ്രീംകോടതി ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവികുന്നത്. കഴിഞ്ഞ വർഷം ഒരു ഡോക്ടർ മയക്കികിടത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയ 14 വയസ്സുകാരിക്കും നിയമം അനുശാസികുന്ന 20 ആഴ്ചക്കു ശേഷവും കോടതി അബോർഷൻ അനുവദിച്ചിരുന്നു. എന്നാൽ മറ്റു ചില കേസ്സ്‌കളിൽ ( ഉദാഹരണം R V Hariyana) കോടതി ഒരു ബലാൽസംഗ ഇരയ്കക് മെഡിക്കൽ ടെർമിനേഷൻ അനുവദിക്കുന്നുമില്ല എന്ന് കാണാവുന്നതാണ്.

ലോകവ്യാപകമായി അബോർഷൻ നിയമങ്ങളിൽ മാറ്റം വരുകയും, ഏതാണ്ട് 1996 മുതൽ ലൈംഗിക അതിക്രമത്തിനു ഇരയായവർക്ക് ഗർഭചിദ്രം അനുവദിക്കുന്ന തരത്തിലുള്ള ഒരു നിയമവ്യവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നതെന്നു ഐക്യരാഷ്ട്രസംഘടനയുടെ അബോർഷൻ പോളിസിസ് ആൻഡ് റീ productive ഹെൽത്തിന്റെ പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നേ വിഭിന്ന രീതിയിലുള്ള ഈ വിധികൾ വിരൽചൂണ്ടുന്നത് നിലവിലുള്ള നിയമവ്യവസ്ഥയുടേയും സാമൂഹികക്രമത്തിന്റേയും ചില അപര്യാപ്പതതകളിലേയക്കാണ്.

ഇന്ത്യയിൽ ഇനിയും അബോർഷൻ ഒരു സ്ത്രീയുടെ അവകാശമല്ല. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് 1971 section 3 അനുസരിച്ചു മെഡിക്കൽ ടെർമിനേഷൻ അനുവദിക്കുന്നുണ്ട്. അതനുസരിച്ച് ഗർഭധാരണം നടന്നു 12 ആഴ്ചക്കുള്ളിൽ ഒരു ഡോക്ടർടെയോ, 20 ആഴ്ചയ്ക്കുള്ളിൽ 2 ഡോക്ടർമാരുടെ അഭിപ്രായത്തിൽ പ്രസ്തുതഗർഭം തുടരുന്നതുകൊണ്ട് അമ്മയ്‌ക്കോ ജനികാനിരിക്കുന്ന കുഞ്ഞിനോ ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഉത്തമ ബോധ്യം(good faith) ഉണ്ടെങ്കിൽ ഗർഭചിദ്രതിനു അനുമതി നൽകാം എന്നു പറയുന്നു.

ഈ നിയമത്തിന്റെ വിശദീകരണത്തിൽ വ്യക്തമായി പറയുന്നത് റേപ്പ് മൂലമാണ് ഒരു സ്ത്രീ ഗർഭിണിയാകുന്നതെങ്കിൽ ആ ബലാത്സംഗം തന്നെ ആ സ്ത്രീയുടെ മാനസിക ആരോഗ്യത്തിനു ഏറ്റ കഠിനമായ പ്രഹരമായി കണക്കാക്കാമെന്നും, ആ സ്ത്രീക്ക് ഗർഭചിദ്രതിനുള്ള അനുമതി നൽകണമെന്നുമാണ്. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നലെ വിധി പുറപ്പെടുവിച്ച കേസ്സിൽ ഈ രണ്ടു സാഹചര്യങ്ങളും, അതായത് ലൈംഗികപീഡനത്തിന് ഇരയായിരുന്നിട്ടും, കുട്ടി ജനിച്ചാൽ ജനിതകവൈകല്യങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടും ആ യുവതിക്ക് 24 ആഴ്ച വരെ ഗർഭചിദ്രം നിഷേധിക്കുകയാണ് ഉണ്ടായത്.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ടിന്റെ ഉദ്ധേശ ലക്ഷ്യം ആയി തന്നേ വായിക്കാൻ കഴിയുന്നതാണ് അതിന്റെ section 5 ലേ 'Save the life of pregnant woman' എന്നത്. എന്നാൽ ഒരു പീഡനത്തിന്റെ മാനസികആഘാതത്തിൽ കഴിയുന്ന യുവതിക്ക് ആ പീഡനത്തിന്റെ എന്നും നിലനില്കുന്ന ഓർമ്മയായി ഒരു കുട്ടി കൂടി വരുന്നു എന്ന് എന്നുള്ളത്, ആ സ്ത്രീയുടെ മാനസിക ആഘാതംഎത്രമാത്രം അധികമാക്കും? പീഡനതിനു ഇരകളായവർക്ക് സമൂഹത്തിൽ നിന്നും റീ victimizationനേരിടേണ്ടി വരുന്നതും, എന്നാൽ ഫലപ്രദമായ ഒരു പുനരധിവാസവ്യവസ്ഥയില്ലാത്തതുമായ(proper rehabilitation system) നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ബലാത്സംഗത്തിന്റെ സൃഷിട്ടിയായ ഗർഭധാരണം ആ സ്ത്രീയ്ക്ക് കൂടുതൽ മാനസിക അസ്വസ്ഥമാണ് സൃഷിട്ടികുക എന്ന് ഇരകൾ സാക്ഷ്യപ്പെടുത്തുന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസിക്ക് എതിരായി വർദ്ധിച്ചുവരുന്ന മറ്റൊരു വാദം അത് സത്രീ ഭ്രൂണഹത്യകളെകൂട്ടും എന്നുള്ളതാണ്. എന്നാൽ ഇവിടെ MTP നിയമത്തിലെ ബലാത്സംഗത്തിന്റെ ഇരകളേ കുറിച്ചാണ് നമ്മൾ സംസാരികുന്നത്. അതോടൊപ്പം, നേരത്തെ തന്നെ ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ നടത്തുന്നത് തടയുന്ന ചെറുക്കുന്ന The Pre- Natal Diagnostic Techniques (Regulation And Prevention Of Misuse) Amendment Act, 2002 ഉം ഇന്ത്യയിൽ നിലവിലുണ്ട് എന്നതും ഓർക്കേണ്ടതാണ്. അതുകൊണ്ട് തന്നേ സത്രീ ഭ്രൂണഹത്യകൾ തടയാൻ നിലവിലുള്ള നിയമവകുപ്പുകൾ കൂടുതൽ സുശക്തമാക്കുകയും ആളുകളിൽ സത്രീഭ്രൂണഹത്യക്കെതിരേ കൂടുതൽ ബോധവത്കരണം വരുത്തുകയുമാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരിൽ ജീവിതത്തിലെ ഏറ്റവും ദുർഘടമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീയിൽ, അവളുടെ ശാരീരികവും മാനസികവുമായ സന്തുലനത്തെ ബാധിക്കാവുന്ന ഒരു തീരുമാനം അടിച്ചേൽപ്പികുകയല്ല ചെയേണ്ടത്.

ഒരു അമ്മയെന്ന നിലയിൽ, ഗർഭാവസ്ഥയിലൂടെ കടന്നു പോയ ഒരു വ്യക്തിയെന്ന നിലയിൽ പറയട്ടേ, ഒരു സ്ത്രീയും ലാഘവത്വത്തോടെ എടുക്കുന്ന ഒരു തീരുമാനല്ല അബോർഷൻ എന്നത്. ആ തീരുമാനത്തിൽ ഒരു സ്ത്രീ എത്തുന്നത് ഒരു പാട് മാനസിക പിരിമുറുക്കങ്ങൾക്ക് ശേഷമാണ്. ഒരു അബോർഷനു ശേഷം അവരിൽ ഒരു നല്ല ശതമാനവും അത് ഏൽപ്പിച്ച വൈകാരിക ആഘാതത്ത്ടിലൂടെയും വിഷാദരോഗത്തിലൂടെയും കടന്നു പോകുന്നുണ്ട്. എന്നാൽ ബലാത്സംഗത്തിന്റെ ഇര (rape victims) ന്റെ കാര്യമേടുത്താൽ ഇവർ മുൻപേ തന്നേ ഈ പറഞ്ഞ ഡിപ്രഷനും Mental traumaക്കും അടിമകളാണ് എന്നതാണ്. അതുകൊണ്ട് തന്നേ അവരുടേ മാനസിക അവസ്ഥ ഒരു ഗർഭധാരണത്തിന് ഉതകുന്നതാകണം എന്നില്ല.

അബോർഷന്നു എതിരേയുള്ള മറ്റൊരു വാദമായി പലരും പറയുന്നത് യാതൊരു കുറ്റവും ചെയ്യാത്ത ഒരു കുഞ്ഞിന്റെ ജീവനെ ഹനിക്കാൻ നമുക്ക് അവകാശമുണ്ടോ എന്നതാണ്. ഒരു വ്യക്തിയുടെ മാനസിക വികാസത്തിൽ, വ്യക്തിവികാസത്തിലും ഗർഭധാരണാവസ്ഥ മുതലുള്ള അമ്മയുടേ മാനസീകഅവസ്ഥക്ക് വലിയ സ്വാധീനം ചൊലുത്താൻ കഴിയുമെന്നു നമുക്കറിയാം. എന്നാൽ ലൈംഗികപീഡനതിനു ഇരയാകുകയും അത് വഴി ഗർഭിണിയാകുകയും ചെയുന്ന ഒരു പെൺകുട്ടി ഒരു നിർബന്ധിത ഗർഭധാരണത്തിലേയ്ക്ക്‌പോയാൽ അവർക്ക് ഒരു അമ്മ എന്ന രീതിയിൽ തന്റെ കുഞ്ഞിനോട് നീതി പുലർത്താൻ എത്ര കണ്ടു കഴിയും എന്ന് കൂടി നാം ചിന്തിക്കേണ്ടതാണ്. ഗർഭാവസ്ഥയിലുള്ള ഭ്രൂണത്തിനു മനുഷ്യാവകാശങ്ങൾ ഉണ്ടെന്നു ഒരു വാദം ശക്തമാകുമ്പോഴും, ലോകത്തെ മറ്റു മിക്ക രാജ്യങ്ങളിലേയും പോലെ ഇന്ത്യയിലും കൂടുതൽ മുൻതൂക്കം നൽകുന്നത് ഗർഭിണിയായ സ്ത്രീയുടെ ആരോഗ്യത്തിനാണ്. അതുകൊണ്ടു തന്നേ തന്റെ അബോർഷനു പ്രായപൂർത്തിയായ ആ സ്ത്രീയുടെ മാത്രം സമ്മതം മതിയാകും എന്നതാണ് നിയമം.

ഈ മാറി വരുന്ന സാഹചര്യത്തിലാണ് ടെർമിനേഷൻ ഓഫ് പ്രഗ്‌നനസി ആക്ട്നു ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള ഡ്രാഫ്റ്റ് ബില്ല് ഇന്ത്യയിലും പാർലമെന്റിന് മുന്നിൽ ഉണ്ടെന്നു നാം ഓർക്കേണ്ടത്. Abrotionനു ഉള്ള നിയമപരമായ സമയം 20 ആഴ്ച എന്നത് 24 ആഴ്ചവരെയാക്കണം എന്നു ആ ഡ്രാഫ്റ്റ് ബില്ല് പറയുന്നു. വൈദ്യശാസ്ത്രവിദഗ്ദ്ധർ പോലും അഭിപ്രായപ്പെടുന്നത് പല ഭ്രൂണസംബന്ധമായ (foetal) abnormalities ഉം കണ്ടെത്തുന്നതിനു ഭ്രൂണത്തിനു 18 ആഴ്ചയെങ്കിലും വളർച്ച വേണം എന്നതാണ്. അതുകൊണ്ട് തന്നേ ഈ പറഞ്ഞ ഭേദഗതി സ്വാഗതാർഹമാണ്. കാരണം നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കാൻ പലപ്പോഴും നല്ലൊരു ശതമാനം ആളുകളും അശാസ്ത്രീയമായ ഗർഭചിദ്രമാർഗ്ഗങ്ങൾ ഉപയോഗിക്കുകയും അത് വഴി കൂടുതൽ കുഴപ്പങ്ങളിലെയ്ക്ക് വഴുതി വീഴുകയും ചെയുന്നു. അതുകൊണ്ട് തന്നേ നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉണ്ടാകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

എന്നാൽ അതിനെതിരെയും മതത്തിന്റെയും, പത്തു നാൽപ്പതു വർഷം പഴക്കമുള്ള നിയമത്തിന്റെയും ചുവടു പിടിച്ചു ഒരു സ്ത്രീക്ക് പരമപ്രധാനമായി കൊടുകേണ്ട അവളുടെ ശരീരത്തിനു മേലും ലൈംഗിക, മാനസിക ആരോഗ്യത്തിനു മേലും (right to body and mental/sexual health) ഉള്ള അവകാശത്തെ നിഷേധിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. നമ്മൾ നിയമങ്ങളിൽ മുറുക്കെ പിടിക്കാൻ ശ്രമിക്കുമ്പോൾ മുൻപ്രസ്താപിച്ചതുപോലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒട്ടും സുരകഷിത മല്ലാത്ത അശാസ്ത്രീയ ഗർഭചിദ്രമാർഗങ്ങളിലെയ്കാണ് പലരും തിരിയുന്നത്.

സ്ത്രീയേ അനുവദിക്കു അവളുടെ ജീവിതത്തെകുറിച്ച് തീരുമാനമെടുക്കാൻ. അബോർഷനെ സംബന്ധിച്ചനിയമവ്യവസ്ഥ വർദ്ധിച്ചു വരുന്ന സത്രീപീഡനങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ സത്രീപക്ഷമായി തിരുത്തപ്പെടട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.