- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ആക്രമിക്കപ്പെട്ടു കഴിഞ്ഞു ലിംഗഛേദനം ചെയ്യണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ആങ്ങളമാരെയല്ല; കുറ്റം ഞങ്ങളുടേതു കൂടിയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ആങ്ങളമാരെയും പെങ്ങന്മാരെയുമല്ല; ഞങ്ങൾക്ക് വേണ്ടത് സ്ത്രീയെ 'ശരീരം' മാത്രമായി കാണാത്ത... വാക്കുകൊണ്ടോ, നോക്ക് കൊണ്ടോ, കണ്ണ് കൊണ്ടോ ഞങ്ങൾ ബലാൽ 'ഭോഗം' ചെയ്യാത്ത സഹജീവിയെയാണ്: ദീപ പ്രവീൺ എഴുതുന്നു...
1. ഞങ്ങൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞു പ്രതിയെ ലിംഗഛേദനം ചെയ്യണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ആങ്ങളമാരെയല്ല, മറിച്ചു ഒരു സ്ത്രീയെ 'ശരീരം' മാത്രമായി കാണാത്ത സഹ ജീവികളെയാണ്. 2. ഞങ്ങൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ, കുറ്റം ഞങ്ങളുടേതു കൂടിയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ആങ്ങളമാരെയും പെങ്ങന്മാരെയുമല്ല. മറിച്ചു ആക്രമിക്കപ്പെടുന്നത് ആരായാലും. സംഭവിച്ചത് ഒരു നീതിരാഹിത്യമാണെന്നും അതാർക്കും സംഭവിക്കാമെന്നും ബോധമുള്ള ഒരു സമൂഹത്തെയാണ്. 3. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ 'ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്' 'ഞാൻ ഒക്കെ ഉത്തമ സ്ത്രീയാണ്' എന്നെ കുറിച്ചൊന്നും ആരും ഇത് വരെ മോശമായി പറഞ്ഞിട്ടില്ല, ഞാൻ അതിനു അവസരമുണ്ടാക്കിയിട്ടില്ല, ഞാൻ രാത്രി പുറത്തിറങ്ങാറില്ല, നിങ്ങൾക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ കൂടിയാണ് എന്ന് അടക്കം പറയുന്ന വനിതാ രത്‌നങ്ങളെയല്ല. മറിച്ച് 'ഞാൻ ഞാൻ ഞാൻ എന്ന ഭാവം വിട്ടു' മറ്റൊരുവനെ വിധിക്കാതിരിക്കാൻ മനസുള്ള സ്ത്രീകളെയാണ്. 4. ഞങ്ങൾക്ക് വേണ്ടത്, ഒരു പെൺകുട്ടി ആക്
1. ഞങ്ങൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞു പ്രതിയെ ലിംഗഛേദനം ചെയ്യണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ആങ്ങളമാരെയല്ല, മറിച്ചു ഒരു സ്ത്രീയെ 'ശരീരം' മാത്രമായി കാണാത്ത സഹ ജീവികളെയാണ്.
2. ഞങ്ങൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ, കുറ്റം ഞങ്ങളുടേതു കൂടിയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ആങ്ങളമാരെയും പെങ്ങന്മാരെയുമല്ല. മറിച്ചു ആക്രമിക്കപ്പെടുന്നത് ആരായാലും. സംഭവിച്ചത് ഒരു നീതിരാഹിത്യമാണെന്നും അതാർക്കും സംഭവിക്കാമെന്നും ബോധമുള്ള ഒരു സമൂഹത്തെയാണ്.
3. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ 'ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്' 'ഞാൻ ഒക്കെ ഉത്തമ സ്ത്രീയാണ്' എന്നെ കുറിച്ചൊന്നും ആരും ഇത് വരെ മോശമായി പറഞ്ഞിട്ടില്ല, ഞാൻ അതിനു അവസരമുണ്ടാക്കിയിട്ടില്ല, ഞാൻ രാത്രി പുറത്തിറങ്ങാറില്ല, നിങ്ങൾക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ കൂടിയാണ് എന്ന് അടക്കം പറയുന്ന വനിതാ രത്‌നങ്ങളെയല്ല. മറിച്ച് 'ഞാൻ ഞാൻ ഞാൻ എന്ന ഭാവം വിട്ടു' മറ്റൊരുവനെ വിധിക്കാതിരിക്കാൻ മനസുള്ള സ്ത്രീകളെയാണ്.
4. ഞങ്ങൾക്ക് വേണ്ടത്, ഒരു പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ അവളോട് അനുതാപം പ്രകടിപ്പിച്ചു സോഷ്യൽ മീഡിയയിൽ വിരല് ചലിപ്പിച്ചിട്ടു, അതെ വിരലുകൾ അവളുടെയോ മറ്റൊരുവളുടെയോ നഗ്ന ശരീരം ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും യൂട്യൂബിലും തിരയുന്നവനെയല്ല.
5. ഞങ്ങൾക്കു വേണ്ടത് കിറ്റി പാർട്ടികളിലും, ആൺകൂട്ടായ്മകളിലും പെൺകൂട്ടായ്മകളിലും മറ്റൊരു സ്ത്രീയെ അവമതിക്കുന്ന തരത്തിൽ സംസാരിക്കുന്ന സംസ്‌ക്കാര സമ്പന്നരേയല്ല.
6. ഞങ്ങൾക്ക് വേണ്ടത് വാക്കുകൊണ്ടോ, നോക്ക് കൊണ്ടോ, കണ്ണ് കൊണ്ടോ ഞങ്ങൾ ബലാൽ 'ഭോഗം' ചെയ്യാത്ത ഒരു സമൂഹമാണ്.
7. ഞങ്ങളിൽ ഒരുവൾ ആക്രമിക്കപ്പെട്ടാൽ അവൾ ആരെന്നു തിരിച്ചറിയാൻ എല്ലാ മാർഗ്ഗവും ഉപയോഗിക്കുകയും ആളെ മനസ്സിലായാൽ അവളെ പേരെടുത്തോ, വ്യക്തിയെ തിരിച്ചറിയാൻ പാകത്തിലോ പ്രസ്തുത സംഭവം ഒരു 'വാർത്തയാക്കി' മൗത്ത് പബ്ലിസിറ്റിയോ മീഡിയ പബ്ലിസിറ്റിയോ കൊടുക്കുന്ന 'മാദ്ധ്യമസഹോദരന്മാരെയല്ല.
8. ഒരുവൾ ബലാൽ 'ഭോഗം' ചെയ്യപ്പെട്ടു എന്ന് കേട്ടാൽ മനസ്സിൽ ആദ്യം അവളുടെ നഗ്‌നശരീരം വരുന്ന ഒരു ജനതയിൽ നിന്ന് ആ പെൺകുട്ടി ഒരു വലിയ മെന്റൽ ട്രുമയിലൂടെയാണ് കടന്നു പോകുന്നത് എന്ന ബോധമുള്ള ഒരു സമൂഹമാണ് വേണ്ടത്. (അല്ലാതെ ആ ആക്രമത്തിന്റെ ചിന്തയിൽ പോലും ലൈംഗിക സുഖം കണ്ടെത്തുന്ന 'ചില' ആൺ പൊതു ബോധത്തെയല്ല).
9. മറ്റൊരുവളുടെ ശരീരത്തിലേയ്ക്ക് ആർത്തിയോടെ/ കുശുമ്പോടെ/ അവജ്ഞയോടെ/ മേൽക്കോയ്മയോടെ നോക്കുന്ന കണ്ണുകൾ അല്ല.
10. ഒരു പെണ്ണിന് വേണ്ടി മറ്റൊരു പെണ്ണ് ശബ്ദമുയർത്തിയാൽ അവളെ 'ഫെമിനിസ്റ്റ്' എന്ന് മുദ്ര കുത്തുന്ന ആൺ മേൽക്കോയ്മയല്ല.
ഫെമിനിസ്റ്റ് എന്നത് ഇന്ന് നമ്മുടെ നാട്ടിലെ ഏറ്റവും മോശം വാക്കുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഫെമിനിസം മുന്നോട്ട് വെയ്ക്കുന്ന എല്ലാ ആശയങ്ങളെയും അതുപോലെ മനസിലാക്കാൻ ശ്രമിച്ചില്ലെങ്കിലും അത് അത്യന്തികമായി പറയുന്നതു ലിംഗവിവേചനം പാടില്ല എന്നാണ് ഈ ഭൂമിയിൽ ജീവിക്കാനുള്ള ആണിന്റെയും പെണ്ണിന്റെയും അവകാശം തുല്യമാണ് എന്നും അതുകൊണ്ടു തന്നെ അവർക്കു അവസരസമത്വം ഉണ്ടാകണമെന്നുമാണ്.
ഒരു സ്ത്രീയ്ക്കു പേടി കൂടാതെ സമൂഹത്തിൽ ഇറങ്ങി നടക്കാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നവർ അവർക്കു വേണ്ടി മാത്രമല്ല. സുരക്ഷിതമായ ഒരു സമൂഹത്തിനു വേണ്ടി കൂടിയാണ് വാദിക്കുന്നത്. നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വേണ്ടി. ഞങ്ങൾക്ക് വേണ്ടത് ലിംഗസമത്വത്തിനു വേണ്ടി വാദിക്കുന്നവരെ അവരെ ഫെമിനിസ്റ്റ് കൊച്ചമ്മമാരെന്നും വിളിച്ചു 'അവമതിക്കുന്ന' ഒരു സമൂഹത്തെയല്ല. മറിച്ചു പരസ്പര വിശ്വാസത്തിൽ, ബഹുമാനത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെയാണ്.
ഞങ്ങൾക്ക് വേണ്ടത്.
കൂടെ നിന്ന് ചിരിക്കുകയും മാറി നിന്ന് കുറ്റം കണ്ടെത്തുകയും ചെയ്യുന്ന കൂട്ടുകാരെയോ ബന്ധുക്കളെയോ അല്ല. കൂടെ നിന്ന് തിരുത്തുകയും ഒരാപത്തിൽ ചേർത്തു പിടിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ്. ഞങ്ങൾക്ക് വേണ്ടതു പെണ്ണിനെ കുറ്റം പറയുന്ന പെണ്ണിനെയല്ല, പെണ്ണിനെ അറിയുന്ന പെണ്ണിനേയാണ്. ഞങ്ങൾക്ക് വേണ്ടത് ഞങ്ങളെ ഒരു വ്യക്തിയായി അംഗീകരിക്കുന്ന ഒരു സമൂഹത്തെയാണ്. മറ്റുള്ളവരുടെ കൂർത്ത നോട്ടങ്ങൾ നേരിടേണ്ടി വരില്ല എന്ന ഉറപ്പിൽ ജീവിക്കാൻ കഴിയുന്ന ഒരു ദിവസമാണ്. ദയവായി അത് ഞങ്ങൾക്ക് തരുക.