- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
താങ്കൾ മഹാനായ ഒരു നടനായിരിക്കാം... പക്ഷേ... മിനിമം സാമാന്യ മര്യാദപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്; ഈ മൗനം അങ്ങേയററം അശ്ലീലമാണ് മിസ്റ്റർ മമ്മൂട്ടി...!
ഈ മൗനം അങ്ങേയററം അശ്ലീലമാണ് മിസ്റ്റർ മമ്മൂട്ടി...! (പ്രായത്തെ ബഹുമാനിച്ച് ഞാൻ താങ്കളെ മമ്മൂട്ടിയങ്കിൾ എന്നാണ് വിളിക്കേണ്ടത്. പക്ഷേ അതിനുമാത്രമുള്ള വ്യക്തിബന്ധം നമ്മൾ തമ്മിൽ ഇല്ലാത്തതുകൊണ്ട് മിസ്റ്റർ മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നു.) താങ്കൾ മഹാനായ ഒരു നടനായിരിക്കാം... പക്ഷേ... മിനിമം സാമാന്യ മര്യാദപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. മമ്മൂട്ടി എന്ന നടന്റെ പേരിലാണ് താങ്കളുടെ ആരാധകർ എന്നു പറയുന്നവർ ദിവസങ്ങളായി ചില നടിമാരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അപഹസിച്ചുകൊണ്ടിരിക്കുന്നത്. കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന് പാർവതി എന്ന കഴിവുറ്റ നടിയും അവരോടൊപ്പം നിൽക്കുന്നു എന്നതിന്റെ പേരിൽ നടിയും സംവിധായികയുമായ ഗീതുമോഹൻദാസും മററ് ഡബ്ല്യുസിസി ഭാരവാഹികളും സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം താങ്കൾ ഇതുവരെയും അറിഞ്ഞിട്ടില്ലേ ?അരാധകർ മാത്രമല്ല. സിനിമ മേഖലയിൽ നിന്ന് തന്നെ തുടർച്ചയായ അവഹേളനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.കസബയ
ഈ മൗനം അങ്ങേയററം അശ്ലീലമാണ് മിസ്റ്റർ മമ്മൂട്ടി...! (പ്രായത്തെ ബഹുമാനിച്ച് ഞാൻ താങ്കളെ മമ്മൂട്ടിയങ്കിൾ എന്നാണ് വിളിക്കേണ്ടത്. പക്ഷേ അതിനുമാത്രമുള്ള വ്യക്തിബന്ധം നമ്മൾ തമ്മിൽ ഇല്ലാത്തതുകൊണ്ട് മിസ്റ്റർ മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നു.) താങ്കൾ മഹാനായ ഒരു നടനായിരിക്കാം... പക്ഷേ... മിനിമം സാമാന്യ മര്യാദപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. മമ്മൂട്ടി എന്ന നടന്റെ പേരിലാണ് താങ്കളുടെ ആരാധകർ എന്നു പറയുന്നവർ ദിവസങ്ങളായി ചില നടിമാരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അപഹസിച്ചുകൊണ്ടിരിക്കുന്നത്.
കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന് പാർവതി എന്ന കഴിവുറ്റ നടിയും അവരോടൊപ്പം നിൽക്കുന്നു എന്നതിന്റെ പേരിൽ നടിയും സംവിധായികയുമായ ഗീതുമോഹൻദാസും മററ് ഡബ്ല്യുസിസി ഭാരവാഹികളും സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യം താങ്കൾ ഇതുവരെയും അറിഞ്ഞിട്ടില്ലേ ?അരാധകർ മാത്രമല്ല. സിനിമ മേഖലയിൽ നിന്ന് തന്നെ തുടർച്ചയായ അവഹേളനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.കസബയുടെ നിർമ്മാതാവ് രണ്ട് ദിവസം മുൻപ് ഇട്ട പോസ്‌ററ് തിങ്കൾ ശ്രദ്ധിച്ചിരിക്കുമല്ലോ !
എത്രമാത്രം അറപ്പ് തോന്നുന്ന ഭാഷയിലാണ് അയാൾ പാർവതിയേയും ഗീതു മോഹൻദാസിനേയും തേജോവധം ചെയ്യുന്നത് ! ഇതിനേക്കുറിച്ചൊന്നും താങ്കൾക്ക് ഒന്നും സംസാരിക്കാനില്ലേ ?
ഈ സമയത്തെ താങ്കളുടെ മൗനം അങ്ങേയററത്തെ അശ്‌ളീലം മാത്രമാണ് മിസ്‌ററർ മമ്മൂട്ടി !
നേരത്തെ ലിച്ചി എന്ന നടിക്ക് നേരെയും ഇതുപോലെ സൈബർ ആക്രമണം ഉണ്ടായി.താങ്കളുടെ മകളായി അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞുപോയതിന് ! താങ്കൾ ലിച്ചിയെ വിളിച്ച് സംസാരിച്ചു. നല്ല കാര്യം ! പക്ഷേ , അപ്പോഴും താങ്കളുടെ ആരാധകർ എന്ന് പറയുന്ന ഈ സൈബർ ഗുണ്ടകളോട് ഒരു വാക്ക് സംസാരിക്കാൻ താങ്കൾ തയ്യാറായില്ലല്ലോ ?
''ഈ ആരാധക കൂട്ടത്തെ എനിക്ക് അറിയില്ല. അവരും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല '' എന്ന് പരസ്യമായി പറയാനുള്ള തന്റേടവും താങ്കൾ കാണിച്ചില്ല.
' ചോക്‌ളേററ് ' പോലുള്ള സിനിമകളിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിച്ചപ്പോൾ , സ്ത്രീകളെ താഴ്‌ത്തിക്കെട്ടുകയും അവഹേളിക്കുകയും ചെയ്യുന്ന ഡയലോഗുകൾക്കും പങ്കുണ്ട് ഓരോ പെണ്ണും ഈ നാട്ടിൽ ആക്രമിക്കപ്പെടുന്നതിൽ എന്ന് പറഞ്ഞപ്പോൾ , തിരിച്ചറിയാനും തിരുത്താനും തയ്യാറായ ഒരു നടനുണ്ട് മലയാളത്തിൽ !
മിസ്‌ററർ പൃഥ്വിരാജ് !
സ്ത്രീ വിരുദ്ധ സിനിമകളിൽ ഇനി മേലിൽ അഭിനയിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്വതയില്ലാത്ത പ്രായത്തിൽ അത്തരം സിനിമകളിൽ അഭിനയിച്ച് പോയതിന് സ്ത്രീ സമൂഹത്തോട് ക്ഷമ പറഞ്ഞു. അല്ലാതെ ആരാധകരെ ഇളക്കിവിട്ട് വിമർശിച്ചവരെ തെറിവിളിപ്പിക്കുകയല്ല ആ മനുഷ്യൻ ചെയ്തത്. താങ്കളുടെ മകനാകാൻ മാത്രം പ്രായമുള്ള ഒരു നടൻ കാണിച്ച മാനസിക ഔന്നിത്യം ഒന്ന് കണ്ടുപഠിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുകയാണ്.
വീദ്യാർത്ഥിനിയായിരുന്ന കാലത്താണ് 'ദി കിങ് ' എന്ന സിനിമ തീയേറററിൽ പോയി കണ്ടത്. വാണി വിശ്വനാഥ് അവതരിപ്പിച്ച സബ്കളക്ടറുടെ കൈക്ക് കയറിപ്പിടിച്ച് താങ്കൾ പറഞ്ഞ ആ ഡയലോഗ് ( '' നീ ഒരു പെണ്ണാണ് ! വെറും പെണ്ണ് ! ഇനി ഒരു ആണിനു നേരെയും നിന്റെ ഈ കൈ പൊങ്ങരുത് ! ) കേവലം പെൺകുട്ടി മാത്രമായിരുന്ന എന്റെ ആത്മാഭിമാനത്തെ എത്രമാത്രം മുറിപ്പെടുത്തിയെന്ന് താങ്കൾക്ക് അറിയുമോ ? പിന്നേയും കേട്ടു ആ ഡയലോഗ് പലപ്പോഴും ! ക്‌ളാസ്സിൽ പഠിക്കുന്ന ആൺകുട്ടികൾ തമാശയായും അല്ലാതെയും അത് പെൺകുട്ടികൾക്ക് നേരെ പ്രയോഗിച്ചപ്പോൾ ! അവരുടെയൊക്കെ മനസ്സിൽ പെണ്ണിനെക്കുറിച്ച് രൂപപ്പെട്ട ധാരണ എത്രത്തോളം അപകടകരമാണ് എന്ന് താങ്കൾക്ക് ഊഹിക്കാൻ കഴിയുമോ ?
താങ്കൾ ഒരുപക്ഷേ കണ്ടുശീലിച്ചത് പ്രതികരണശേഷിയാല്ലാത്ത സ്ത്രീകളെയാകാം. പക്ഷേ... കാലം മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ സ്ത്രീ മാത്രമല്ല , സിനിമയിലെ സ്ത്രീയും മാറി. ആത്മാഭിമാനം മുറിപ്പെട്ടാൽ ,അപമാനിക്കപ്പെട്ടാൽ.... പ്രതികരിക്കാനും വിമർശിക്കാനും നട്ടെല്ലുള്ള സ്ത്രീകളാണ് ഇന്ന് സിനിമക്ക് അകത്തും പുറത്തും ഉള്ളത്. അശ്‌ളീല ഭാഷയുപയോഗിച്ച് അവരുടെ വായടപ്പിക്കാൻ ശ്രമിക്കുമ്പോൾ താങ്കളെപ്പോലുള്ള മഹാ നടന്മാർ ചിന്താശേഷിയുള്ള മനുഷ്യരുടെ മുന്നിൽ വല്ലാതെ ചെറുതായിപ്പോകുന്നുണ്ട്.
അൽപമെങ്കിലും നന്മയുണ്ടെങ്കിൽ , തിരിച്ചറിവുണ്ടെങ്കിൽ.... താങ്കളുടെ ആരാധകരായ സൈബർ ഗുണ്ടകളോട് പറയുക... ഇനി മേലാൽ മമ്മൂട്ടി എന്ന നടന്റെ പേരിൽ സിനിമ മേഖലയിലോ പുറത്തോ ഉള്ള ഒരു സ്ത്രീയേയും അപമാനിക്കരുത് എന്ന്. പൃഥ്വിരാജ് ചെയ്തതുപോലെ 'ഇനിയൊരിക്കലും സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ല ' എന്നൊരു പ്രഖ്യാപനം നടത്താനുള്ള ആർജ്ജവം കൂടി കാണിക്കുകയാണെങ്കിൽ ലോകത്തിന് മുന്നിൽ താങ്കൾ മഹാനായ ഒരു നടന്മാത്രമായിരിക്കില്ല , മഹാനായ ഒരു മനുഷ്യൻ കൂടിയായിരിക്കും. അതിനുള്ള വിവേകം താങ്കൽ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.