- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കേരളത്തിലെ കത്തോലിക്കാസഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്; എന്നാൽ സേവനം ചെയ്യുന്നവർക്ക് മാനുഷികപരിഗണനയും നീതിപൂർവ്വകവുമായ വേതനവും കൊടുക്കുന്നതിൽ ഒരു വൻപരാജയമാണ്; ഒരാൾ കൗമാരത്തിലോ യൗവ്വനത്തിലോ ആരംഭിച്ച ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിസ്സാര കാരണങ്ങൾ പോരാ; നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം: ഫാ. ജിജോ കുര്യൻ എഴുതുന്നു...
37 വർഷങ്ങൾ!!! ഒരു മനുഷ്യായുസ്സിൽ നിസ്സാര കാലയളവല്ല. 'ഇത്ര നാൾ കുരിശു ചുമന്നിട്ടും എന്തേ നീ ക്രിസ്തുവായില്ല?' എന്നൊരു ചോദ്യം അയാളോട് അവശേഷിക്കുന്നുണ്ട്. കാരണം അയാൾ ചുമന്ന കുരിശുകൾ ഒക്കെയും ശരീരത്തിൽ മാത്രമായിരിക്കാം. ഉള്ളിൽ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല. (അതാണ് അദ്ദേഹവുമായുള്ള റ്റിനി ടോമിന്റെ അഭിമുഖം സൂചിപ്പിക്കുന്നത്). കാര്യങ്ങൾക്ക് ഒരു മറുവശം കൂടിയുണ്ട് 37 വർഷങ്ങൾ!!! ഒരു മനുഷ്യായുസ്സിൽ നിസ്സാര കാലയളവല്ല. ഒരാളെ അയാൾ കൗമാരത്തിലോ നിറയൗവ്വനത്തിലോ ആരംഭിച്ച ഒരു ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിസ്സാര കാരണങ്ങൾ പോരാ (കർത്തവ്യവിലോപം വരുത്താത്ത മദ്യപാനം പോലും/ കാരണങ്ങൾ ഇനിയും വ്യക്തമല്ല), കാരണം അതൊരു തൊഴിൽ മാത്രമല്ല ഒരു ജീവിതം തന്നെയാണ്. അതിൽ നിന്ന് അയാൾ മാറ്റപ്പെട്ടാൽ അയാൾ ജീവിതത്തിൽ നിന്ന് തന്നെയാണ് പിഴുതെറിയപ്പെടുന്നത് (നഷ്ടപ്പെടുന്ന ഒരാട് ആലയിൽ തന്നെയാവാം). യൂറോപ്പിൽ ആയിരുന്ന കാലത്തിൽ ഒഴികെ ഒരു ദേവാലയത്തിലും പുരോഹിതൻ ബഹുമാനിക്കുന്ന ഒരു ദേവാലയശുശ്രൂഷിയെ കണ്ടുമുട്ടാൻ എനിക്ക് കഴിഞ്ഞിട്ട
37 വർഷങ്ങൾ!!! ഒരു മനുഷ്യായുസ്സിൽ നിസ്സാര കാലയളവല്ല. 'ഇത്ര നാൾ കുരിശു ചുമന്നിട്ടും എന്തേ നീ ക്രിസ്തുവായില്ല?' എന്നൊരു ചോദ്യം അയാളോട് അവശേഷിക്കുന്നുണ്ട്. കാരണം അയാൾ ചുമന്ന കുരിശുകൾ ഒക്കെയും ശരീരത്തിൽ മാത്രമായിരിക്കാം. ഉള്ളിൽ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല. (അതാണ് അദ്ദേഹവുമായുള്ള റ്റിനി ടോമിന്റെ അഭിമുഖം സൂചിപ്പിക്കുന്നത്).
കാര്യങ്ങൾക്ക് ഒരു മറുവശം കൂടിയുണ്ട് 37 വർഷങ്ങൾ!!! ഒരു മനുഷ്യായുസ്സിൽ നിസ്സാര കാലയളവല്ല. ഒരാളെ അയാൾ കൗമാരത്തിലോ നിറയൗവ്വനത്തിലോ ആരംഭിച്ച ഒരു ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിസ്സാര കാരണങ്ങൾ പോരാ (കർത്തവ്യവിലോപം വരുത്താത്ത മദ്യപാനം പോലും/ കാരണങ്ങൾ ഇനിയും വ്യക്തമല്ല), കാരണം അതൊരു തൊഴിൽ മാത്രമല്ല ഒരു ജീവിതം തന്നെയാണ്. അതിൽ നിന്ന് അയാൾ മാറ്റപ്പെട്ടാൽ അയാൾ ജീവിതത്തിൽ നിന്ന് തന്നെയാണ് പിഴുതെറിയപ്പെടുന്നത് (നഷ്ടപ്പെടുന്ന ഒരാട് ആലയിൽ തന്നെയാവാം).
യൂറോപ്പിൽ ആയിരുന്ന കാലത്തിൽ ഒഴികെ ഒരു ദേവാലയത്തിലും പുരോഹിതൻ ബഹുമാനിക്കുന്ന ഒരു ദേവാലയശുശ്രൂഷിയെ കണ്ടുമുട്ടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതാണ് നമ്മുടെ നാട്ടിൽ ദേവാലയശുശ്രൂഷികളുടെ അവസ്ഥ. ഒരിക്കൽ മാത്രം ഞാൻ ഒരു ദേവാലയശുശ്രൂഷിയോട് കടുപ്പിച്ച് വർത്തമാനം പറഞ്ഞിട്ടുണ്ട് (സ്വകാര്യമായി), സ്വന്തം ഉത്തരവാദിത്വത്തിൽ വീഴ്ചവരുത്തിയതിന്റെ പേരിൽ അല്ല, മറ്റുള്ളവർ ചെയ്യേണ്ട ഉത്തരവാദിത്വം ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ. പക്ഷേ, പിന്നീട് അയാളുടെ സേവനത്തിന് പള്ളി കൊടുക്കുന്ന വേതനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആത്മാർത്ഥമായി ഉള്ളിന്റെയുള്ളിൽ അയാളോട് മാപ്പിരക്കുകയും ചെയ്തു.
ഒരു ക്രിസ്തീയപ്രസിദ്ധീകരണത്തിന്റെ സെക്ഷൻ എഡിറ്റിങ് ജോലി ചെയ്യുണ്ട്. ഗവേഷണപരമായ ലേഖനങ്ങൾ എഴുതുന്ന ഇടമാണ്. സഭയ്ക്ക് പുറത്തു നിന്ന് ഒരു പ്രാവശ്യം ലേഖനം എഴുതിയ ആൾക്ക് അയാളുടെ ജോലിക്ക് കൂലി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ചീഫ് എഡിറ്റർ പറഞ്ഞത് 'ഇല്ലാത്ത ശീലങ്ങൾ മാസികയിൽ വളർത്തരുത്' എന്നാണ്. അതും കോടികളുടെ ആസ്തിയുള്ള സ്ഥാപനം. നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം എന്ന് പറയാനാണ് മനസ്സിൽ തോന്നിയത്. കേരളത്തിലെ കത്തോലിക്കാസഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്. എന്നാൽ അതിൽ സേവനം ചെയ്യുന്നവർക്ക് മാനുഷികപരിഗണനയും നീതിപൂർവ്വകവുമായ വേതനവും കൊടുക്കുന്നതിൽ പലപ്പോഴും ഒരു വൻപരാജയമാണ്. ഈ ക്രൂരകൃത്യം ഒരു തിരിച്ചറിവിന്റെ വഴികൂടി തെളിക്കണം, സഭയ്ക്കും അതിൽ ശുശ്രൂഷചെയ്യുന്നവർക്കും.