ബിജെപി ജയിച്ചാൽ:

ലതുപക്ഷം ചോദിക്കാനും പറയാനും ആരും ഇല്ലാത്ത രീതിയിൽ കൂടുതൽ കരുത്താർജിക്കും; പൊതുമുതൽ കൂടുതൽ വേഗത്തിൽ ചിലരുടെ സ്വകാര്യ മുതലായി മാറും!!

കോൺഗ്രസ് അതോടെ ഇന്ത്യയിൽ ഇല്ലാണ്ടാവും. അവശേഷിക്കുന്ന വെറ്ററൻ നേതാക്കന്മാരിൽ കൂടുതൽ പേരും ബിജെപിയിൽ ചേരും. ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ പ്രാദേശിക പാർട്ടി ഉണ്ടാക്കി ഒരു മാണി സാർ ആയി മാറും.

ഇന്ത്യയിൽ 2019 ൽ ഒരു ഇടതുപക്ഷ മുഖമുള്ള ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഉണ്ടാവും; ലേബർ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഒക്കെ പോലെ.. ആ തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കുന്ന അവർ 2024 ൽ ചിലപ്പോൾ ഇന്ത്യ ഭരിക്കും!!

ബിജെപി തോറ്റാൽ:

മോഡിജിക്കു പ്രധാനമന്ത്രി കസേരയും അമിത്ജിക്കു പ്രസിഡന്റ് സ്ഥാനവും നക്ഷ്ടപ്പെട്ടേക്കാം. തത്സ്ഥാനത്തു യഥാക്രമം ഫഡ്‌നാവസും യോഗിയും കയറിയിരുന്നേക്കാം ... ഇന്ത്യൻ ന്യുനപക്ഷങ്ങളുടെ സ്ഥിതി അതോടെ, കുറച്ചുകാലത്തേക്ക്, കൂടുതൽ ദുഷ്‌കരമായി മാറും...

മോദി തുടർന്നാൽ 2019 ൽ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാം അടിയന്തിരാവസ്ഥ ഉണ്ടായേക്കാം...

കോൺഗ്രസുമായുള്ള സഹകരണം മുന്നിൽ നിർത്തി, സിപിഎംസിപിഐ സംഘർഷങ്ങൾ ഉണ്ടാവുകയും , സിപിഐ ഇടതു മുന്നണി വിട്ട് യുഡിഎഫിൽ ചേരുകയും ചെയ്യും. അതോടെ അവർ ഒരു ആർഎസ്‌പിയായി ചരിത്രത്തിന്റെ ഭാഗമായി മാറും!!

ബിജെപി തോക്കണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും !!