ചിലർ എന്താണ് അവർക്ക് ചെറിയ അസഹിഷ്ണുത ഉണ്ടെകിൽ പോലും മറ്റുള്ളവരെ ', സംഘി ' എന്ന് വിളിക്കുന്നത്.? ഇതു ഏറ്റവും കൂടുതൽ ചെയ്യുന്നത് ആരാണ് എന്ന് മിക്കവര്ക്കും അറിയാം. ആശയേങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ ത്രാണി ഇല്ലാതാകുമ്പോൾ ആണ് ആളിനെ ടാർഗറ്റ് ചെയ്യുന്നത് കാരണം നല്ല ജനായത്ത സംസ്‌കാരത്തിൽ വ്യക്തികളെ അല്ല ടാർഗറ്റ് ചെയ്യണ്ടത്. നില പാടുകളെയാണ് വിമർശന വിധേയമാക്കേണ്ടത്. അതും തികഞ്ഞ പ്രതി പക്ഷ ബഹുമാനത്തോടും പക്വത ഉള്ള വാക്കുകളോടും.

പക്ഷെ ഇന്ന് പലപ്പോഴും വ്യക്തികളെയാണ് വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും അക്രമിക്കുന്നത് . അങ്ങനെ ഇന്ന് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ആ പദത്തെ കേരളത്തിലെ രാഷ്ട്രീയം വ്യവഹാരത്തിന്റെ റഫറൻസ് പോയിന്റ് ആക്കുന്നവർ അതു ഉണ്ടാക്കുന്ന ', കോമൻ സെൻസ് ' ആകുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് അറിയാമോ എന്നതിൽ എനിക്ക് സംശയമുണ്ട്.

കാരണം പലതാണ്. ഒന്ന് അതു ഒരു നെഗറ്റിവ് രാഷ്ട്രീയ വ്യവഹാരമാണ് സ്വന്തംമായ ഒരു പൊളിറ്റിക്കൽ വിഷനും ഇമാജിനേഷനും ഇല്ലാത്തവരാനാണ് ആണ് പ്രതിയോഗികളെ കുറിച്ച് കൂടുതൽ പ്രീ ഒക്കുപ്പൈഡ് ആകുന്നത്. സ്വന്തമായി രാഷ്ട്രീയ ആത്മ വിശ്വാസമുള്ളവർ പ്രതിയോഗികളെ ചാപ്പകുത്തി അവരുടെ പിറകെ കൂടില്ല. Those who are confident of themselves will not be preoccupied with a real or imagined enemy.

രണ്ടാമതായി. When you bark at the wrong tree , you lose the sight of the woods and will end up in the marshy land. രാഷ്ട്രീയ പ്രതിയോഗികളെ സംഘി സംഘി എന്ന് വിളിച്ചു കൂടുതൽ സെക്കുലാർ എന്ന് വരുത്തി തീർത്താൽ ന്യൂന പക്ഷ വോട്ടെല്ലാം വീണ്ടും കൂടെ പോരണമെന്നുമില്ല.

മൂന്നാമതായി ഒരു പദം സൂക്ഷമത ഇല്ലാതെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചാൽ നിങ്ങളതിന് അറിയാതെ സാധുത നൽകി ആ പദം നോർമലൈസ് ചെയ്യുകയാണ്. അതു നോരമലൈസ് ചെയ്യുമ്പോൾ നിങ്ങളുടെ അറിയാതെ തന്നെ നിങ്ങൾ അമിത് ഷായുടെ ഗെയിം പ്ലാനിൽ അറിയാതെ ചെന്ന് പെടുകയാണ്. Because when you plan a tactical game by labeling your political opponent you are unknowingly playing in to their game.

നാലാമതായി, you are burning the bridge instead of building the bridge. ഒരാളെ സംഘി എന്നചാപ്പ കുത്തി ശത്രു പാളയതിൽ ആക്കിയാൽ you are losing a potential friend and creating a new opponent. By alienating potential allies, you are simply losing the steam.

പിന്നെ സംഘികകൾ അല്ലാത്തവരെ സംഘി സംഘി എന്ന് ചാപ്പകുത്തി പിറകെ കൂടുമ്പോൾ യഥാർത്ഥ സംഘികൾ അവരുടെ ഓപ്പറേഷൻ ആരവങ്ങളും ബഹളവും ഇല്ലാതെ കൃത്യമായി നടത്തും., അപ്പോഴേക്കും സംഘി എന്നത് ഒരു ലേബൽ ഓഫ് പ്രൈഡ് ആയി കഴിഞ്ഞിരിക്കും.

പഴയ കഥയിലെ കുട്ടി ചെന്നായ് വരുന്നേ എന്നു വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു ഒടുവിൽ കളി കാര്യമായപ്പോൾ കുട്ടി മാത്രം ചെന്നായയുടെ മുന്നിൽ ചാടിയ അവസ്ഥ വരാതിരിക്കട്ടെ. ഇന്നലെ എന്നെ ഒരു സുഹൃത്തു സംഘ ഏജന്റ് എന്നു വിളിച്ചപ്പോൾ തോന്നിയത് എഴുതിയെന്നേ ഉള്ളൂ.