- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്ത് തുടങ്ങും; ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും; ചീത്ത വിളിക്കാൻ ഫേസ്‌ബുക്ക് കാലാൾപ്പട വേറെ: ന്യായീകരണ സർക്കസ്കാരെ തിരിച്ചറിയുന്നത് എങ്ങനെ? ജെ എസ് അടൂർ എഴുതുന്നു
പലപ്പോഴും ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ വെറും ന്യായീകരണ വക്താക്കളുടെ സാമൂഹിക മാധ്യമ സർക്കസ്‌കൾ കാണാൻ നല്ല രസമാണ്. ഈ കൂട്ടർ പലപ്പോഴും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്താണ് കളത്തിൽ ഇറങ്ങുന്നത്. ചില ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും. പിന്നെ ചീത്ത വിളിക്കുന്ന ഫേസ്‌ബുക്ക് കാലാൾപ്പട വേറെ ഇവരുടെ പണി താഴെപ്പറയുന്നവയാണ്. 1) സർക്കാരോ അവരുടെ പാർട്ടിയോ എന്ത് മണ്ടത്തരം കാണിച്ചാലും അതു എന്തെങ്കിലും ഒക്കെ പറഞ്ഞു ന്യായീകരിക്കും. മിക്കവാറും എതിരാളികളുടെ കുറ്റവും കുറവും പറഞ്ഞു. 2)ഇവരുടെ ലോജിക്കിനെ ചോദ്യം ചെയ്താൽ ഒറ്റക്കോ കൂട്ടമായോ ആക്രമിക്കും. അതു എന്തെങ്കിലും ഒക്കെ വിശേഷണം തന്നായിരിക്കും. ഒന്നുമില്ലേൽ പോസ്റ്റ് മോഡൽ എന്നൊക്കെ തട്ടിവിടും 3) ഇവരുടെ ഇരട്ടത്താപ്പിനെ ആരെങ്കിലും ചോദ്യം ചെയ്താൽ ടൈം ലൈനിൽ വന്നു ചൊറിയും 4) പിന്നെ ഇങ്ങനെയുള്ളവരെ ലൈക്കുന്നത് അവരുടെ ന്യായീകരണ ഉത്സവ കമ്മറ്റിക്കാർ മാത്രമാണ്. 5) ചിലർ അവരുടെ പാർട്ടിയോ സർക്കാരോ വൃത്തികേടുകൾ കാണിച്ചാൽ പെട്ടന്ന് നിശബ്ദ
പലപ്പോഴും ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ വെറും ന്യായീകരണ വക്താക്കളുടെ സാമൂഹിക മാധ്യമ സർക്കസ്‌കൾ കാണാൻ നല്ല രസമാണ്. ഈ കൂട്ടർ പലപ്പോഴും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്താണ് കളത്തിൽ ഇറങ്ങുന്നത്. ചില ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും. പിന്നെ ചീത്ത വിളിക്കുന്ന ഫേസ്‌ബുക്ക് കാലാൾപ്പട വേറെ
ഇവരുടെ പണി താഴെപ്പറയുന്നവയാണ്.
1) സർക്കാരോ അവരുടെ പാർട്ടിയോ എന്ത് മണ്ടത്തരം കാണിച്ചാലും അതു എന്തെങ്കിലും ഒക്കെ പറഞ്ഞു ന്യായീകരിക്കും. മിക്കവാറും എതിരാളികളുടെ കുറ്റവും കുറവും പറഞ്ഞു.
2)ഇവരുടെ ലോജിക്കിനെ ചോദ്യം ചെയ്താൽ ഒറ്റക്കോ കൂട്ടമായോ ആക്രമിക്കും. അതു എന്തെങ്കിലും ഒക്കെ വിശേഷണം തന്നായിരിക്കും. ഒന്നുമില്ലേൽ പോസ്റ്റ് മോഡൽ എന്നൊക്കെ തട്ടിവിടും
3) ഇവരുടെ ഇരട്ടത്താപ്പിനെ ആരെങ്കിലും ചോദ്യം ചെയ്താൽ ടൈം ലൈനിൽ വന്നു ചൊറിയും
4) പിന്നെ ഇങ്ങനെയുള്ളവരെ ലൈക്കുന്നത് അവരുടെ ന്യായീകരണ ഉത്സവ കമ്മറ്റിക്കാർ മാത്രമാണ്.
5) ചിലർ അവരുടെ പാർട്ടിയോ സർക്കാരോ വൃത്തികേടുകൾ കാണിച്ചാൽ പെട്ടന്ന് നിശബ്ദമാകും.
ലിസ്റ്റ് പൂർണ്ണമല്ല. നിങ്ങൾക്ക് പൂരിപ്പിക്കാം.
പക്ഷേ ഇതൊക്കെയാണെങ്കിലും ഈ ന്യായീകരണ സർക്കസ്‌കാർ അവർക്ക് സ്വയം പാർട്ടി ശിങ്കിടി ലോയൽട്ടി തെളിയിക്കാൻ അല്ലാതെ, പുതിയ ആരെയെങ്കിലും ഇൻഫ്‌ളുവെൻസ് ചെയ്യുന്നുണ്ടോ എന്നു സംശയമാണ്.
ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്.