- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കല്യാണിക്കുട്ടിയമ്മ ശാരദ ടീച്ചറുടെ കൈപിടിക്കുന്നതും നായനാർ കരുണാകരനെ കെട്ടിപ്പിടിക്കുന്നതും കണ്ട് കൈയടിച്ച നമ്മൾ സത്യത്തിൽ കൈയടിക്കേണ്ടത് ഈ ശത്രുത കണ്ട്; ചൊറിയാൻ പൊതുവേ വിമുഖതയുണ്ടെങ്കിലും ചൊറിഞ്ഞു തുടങ്ങിയാൽ ഉമ്മൻ ചാണ്ടിയെ വെല്ലാൻ ഒരാൾക്കും പറ്റില്ല എന്നു മറക്കരുതെന്നു മാത്രം
പുറത്ത് അങ്കംവെട്ടുമ്പോഴും അകത്ത് കെട്ടിപ്പിടിക്കുന്ന, അര നൂറ്റാണ്ടിലേറെക്കാലമായുള്ള കേരള രാഷ്ട്രീയത്തിലെ അന്തർധാര തിരുത്തി എന്നതായിരിക്കും പിണറായി വിജയന്റെ ഏറ്റവും വലിയ സംഭാവന. വിജിലൻസിനെ സ്വതന്ത്രമായി വിട്ട പിണറായി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് എന്നും പറയാം. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, വിജിലൻസിലെ സുഹൃത്തുക്കൾ എന്നിവരുമായി സംസാരിച്ചു. ഭീതിയുടെ ഒരു അന്തരീക്ഷം പൊടുന്നനേ ഉണ്ടായിരിക്കുകയാണ്. ഈ ഭീതി നല്ലതാണ്. കല്യാണിക്കുട്ടിയമ്മ ശാരദ ടീച്ചറുടെ കൈപിടിക്കുന്നതും നായനാർ കരുണാകരനെ കെട്ടിപ്പിടിക്കുന്നതും കണ്ട് കൈയടിച്ചവരാണ് മലയാളികൾ. സത്യം പറഞ്ഞാൽ വ്യത്യസ്ത പാർട്ടികളിൽപ്പെട്ടവരുടെ സൗഹൃദം കാണുമ്പോഴല്ല, ശത്രുത കാണുമ്പോഴാണ് കൈയടിക്കേണ്ടത്. കാരണം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനജാഗ്രതയും മാദ്ധ്യമ ജാഗ്രതയും ഉണ്ടാകുമ്പോഴും, ഈ കൂട്ടുകൃഷിയാണ് കേരളത്തിൽ അഴിമതി വളർത്തിയത്. അതായത് ശത്രുവിനെ ചൊറിയാതിരിക്കുക എന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ പതിവാണെങ്ക
പുറത്ത് അങ്കംവെട്ടുമ്പോഴും അകത്ത് കെട്ടിപ്പിടിക്കുന്ന, അര നൂറ്റാണ്ടിലേറെക്കാലമായുള്ള കേരള രാഷ്ട്രീയത്തിലെ അന്തർധാര തിരുത്തി എന്നതായിരിക്കും പിണറായി വിജയന്റെ ഏറ്റവും വലിയ സംഭാവന. വിജിലൻസിനെ സ്വതന്ത്രമായി വിട്ട പിണറായി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് എന്നും പറയാം. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, വിജിലൻസിലെ സുഹൃത്തുക്കൾ എന്നിവരുമായി സംസാരിച്ചു. ഭീതിയുടെ ഒരു അന്തരീക്ഷം പൊടുന്നനേ ഉണ്ടായിരിക്കുകയാണ്. ഈ ഭീതി നല്ലതാണ്.
കല്യാണിക്കുട്ടിയമ്മ ശാരദ ടീച്ചറുടെ കൈപിടിക്കുന്നതും നായനാർ കരുണാകരനെ കെട്ടിപ്പിടിക്കുന്നതും കണ്ട് കൈയടിച്ചവരാണ് മലയാളികൾ. സത്യം പറഞ്ഞാൽ വ്യത്യസ്ത പാർട്ടികളിൽപ്പെട്ടവരുടെ സൗഹൃദം കാണുമ്പോഴല്ല, ശത്രുത കാണുമ്പോഴാണ് കൈയടിക്കേണ്ടത്. കാരണം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനജാഗ്രതയും മാദ്ധ്യമ ജാഗ്രതയും ഉണ്ടാകുമ്പോഴും, ഈ കൂട്ടുകൃഷിയാണ് കേരളത്തിൽ അഴിമതി വളർത്തിയത്. അതായത് ശത്രുവിനെ ചൊറിയാതിരിക്കുക എന്നത്.
അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ പതിവാണെങ്കിലും കേരളത്തിൽ മാത്രം ഇത് ഇല്ലാതിരിക്കുകയായിരുന്നു. കാരണം പരസ്പരം വേദനിപ്പിക്കാതിരിക്കുക എന്ന ഒരു അലിഖിത കരാർ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുണ്ട്. അപൂർവമായിട്ട് മാത്രമാണ് ഇത് ലംഘിക്കപ്പെടുന്നത്. ഇത്തരം കേസുകളിൽ പലതും തന്നെ പിന്നീട് എഴുതിത്ത്ത്ത്തള്ളിയിട്ടുണ്ട്. കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട അഴിമതി മാത്രം നോക്കുക. മന്ത്രിസഭയല്ലേ വിജിലൻസ് കേസ് എഴുതിത്ത്ത്ത്തള്ളിയത്. കഴിഞ്ഞ സർക്കാറിലെ അഴിമതിക്കേസ് ഈ സർക്കാറിലെ മന്ത്രിസഭ എഴുതിത്ത്ത്ത്തള്ളുന്ന ഒത്തൊരുമ എവിടെ കേട്ടിട്ടുണ്ട്.
[BLURB#1-VL]വിജിലൻസിന്റെ ചൊറിച്ചിൽ തുടർന്നാൽ ഏതാനും മുൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങും. കാരണം ചാണ്ടി മന്ത്രിസഭയിലെ ഒട്ടുമുക്കാലും നന്നായി വെട്ടിയിട്ടുണ്ട്. പിണറായി ശാശ്വത കാലം ഭരിക്കുമെന്ന് ചിലർക്ക് വിശ്വസിക്കാൻ അവകാശമുണ്ടെങ്കിലും ഭരണം മാറുമെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. ഇപ്പോഴത്തെ ചൊറിച്ചാൽ തുടർന്നാൽ അപ്പോൾ എതിർവിഭാഗവും ചൊറിച്ചിൽ തുടങ്ങും. ചൊറിയാൻ പൊതുവേ വിമുഖതയുണ്ടെങ്കിലും ചൊറിഞ്ഞു തുടങ്ങിയാൽ ഉമ്മൻ ചാണ്ടിയെ വെല്ലാൻ ഒരാൾക്കും പറ്റില്ല. കെ.കരുണാകരന്റെ ഭക്തരോട് ചോദിച്ചാൽ കൂടുതൽ വിവരം കിട്ടും. തട്ടുകട നടത്തിയിരുന്നയാളുടെ മോൻ തോട്ടം വാങ്ങിയത് മാത്രമല്ല, വിദേശത്ത് പഠിച്ചതിന്റെ കണക്കും ബോധ്യപ്പെടുത്തേണ്ടി വരും.
അതുകൊണ്ട് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിലെ അന്തരീക്ഷം ജനങ്ങൾക്ക് നല്ലതാണ്. ഈ ശത്രുതയ്ക്ക് കൈയടിക്കുകയായിരിക്കണം ജനങ്ങളുടെ പ്രാഥമിക കർത്തവ്യം. ഇതിന് സാഹചര്യമൊരുക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനത്തിന്റെ പൂമരം. വിജിലൻസ് കാര്യത്തിൽ ഇടപെടുന്നില്ലെന്നും നേട്ടവും കോട്ടവും വിജിലൻസ് തന്നെ അനുഭവിക്കണമെന്നതും ഒരു മുൻകൂർ ജാമ്യമല്ലെന്നും പ്രതീക്ഷിക്കുന്നു.
(മലയാള മനോരമയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധിയായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്.)