- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രി ആവണമെന്നും യുഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും ഞാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? മനോരമ ലേഖകൻ എഴുതുന്നു
പലരും നേരിട്ടും അല്ലാതെയും ചോദിച്ചതുകൊണ്ടു വീണ്ടും ആവർത്തിക്കുകയാണ്. ഉമ്മൻ ചാണ്ടിയും യുഡിഎഫും വീണ്ടും അധികാരത്തിൽ വരണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഒരു മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ എനിക്ക് ഇങ്ങനെയേ ആഗ്രഹിക്കാവൂ. ഇന്റർനെറ്റിന്റെ പ്രചുരപ്രചാരത്തോടെ ലോകത്ത് മുഴുവൻ വർത്തമാന പത്രങ്ങൾ അടച്ചുപൂട്ടുകയും മുതലാളിമാരും പത്രപ്രവർത്തകരും തെണ്ടിത്തിരിഞ്ഞ് നടക്കുകയും ചെയ്യുമ്പോൾ ഇതിന് നേരെ വിപരീതമാണ് കേരളത്തിൽ നടക്കുന്നത്. ഇവിടെ മിക്ക പത്രങ്ങളുടെയും വരുമാനവും സർക്കുലേഷനും കുത്തനെ കൂടുകയാണ്. ഇതിന് പ്രധാന കാരണം രാഷ്ട്രീയവും അതിനോടനുബന്ധിച്ചുള്ള വിവാദത്തിലും മലയാളികൾക്കുള്ള താൽപര്യമാണ്. അതുകൊണ്ട് പത്രവ്യവസായം നിലനിൽക്കണമെങ്കിൽ അഴിമതിയും വെട്ടിപ്പും വാണിഭവും കൊള്ളയും കൊലയും വേണം. അതിന്റെ പുഷ്‌കലകാലമായിരുന്നു അഞ്ചു വർഷം. ഇതിന് പത്രപ്രവർത്തകരും പത്രസ്ഥാപനം നടത്തുന്നവരും ഇപ്പോഴത്തെ സർക്കാറിനോട് കടപ്പെട്ടവരാണ്. ഏത് പത്രക്കാരനോടു വേണമെങ്കിലും ചോദിച്ചു നോക്കൂ, പത്രത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ വാർത്തകളുടെ പെ
പലരും നേരിട്ടും അല്ലാതെയും ചോദിച്ചതുകൊണ്ടു വീണ്ടും ആവർത്തിക്കുകയാണ്. ഉമ്മൻ ചാണ്ടിയും യുഡിഎഫും വീണ്ടും അധികാരത്തിൽ വരണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഒരു മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ എനിക്ക് ഇങ്ങനെയേ ആഗ്രഹിക്കാവൂ.
ഇന്റർനെറ്റിന്റെ പ്രചുരപ്രചാരത്തോടെ ലോകത്ത് മുഴുവൻ വർത്തമാന പത്രങ്ങൾ അടച്ചുപൂട്ടുകയും മുതലാളിമാരും പത്രപ്രവർത്തകരും തെണ്ടിത്തിരിഞ്ഞ് നടക്കുകയും ചെയ്യുമ്പോൾ ഇതിന് നേരെ വിപരീതമാണ് കേരളത്തിൽ നടക്കുന്നത്. ഇവിടെ മിക്ക പത്രങ്ങളുടെയും വരുമാനവും സർക്കുലേഷനും കുത്തനെ കൂടുകയാണ്. ഇതിന് പ്രധാന കാരണം രാഷ്ട്രീയവും അതിനോടനുബന്ധിച്ചുള്ള വിവാദത്തിലും മലയാളികൾക്കുള്ള താൽപര്യമാണ്.
അതുകൊണ്ട് പത്രവ്യവസായം നിലനിൽക്കണമെങ്കിൽ അഴിമതിയും വെട്ടിപ്പും വാണിഭവും കൊള്ളയും കൊലയും വേണം. അതിന്റെ പുഷ്‌കലകാലമായിരുന്നു അഞ്ചു വർഷം. ഇതിന് പത്രപ്രവർത്തകരും പത്രസ്ഥാപനം നടത്തുന്നവരും ഇപ്പോഴത്തെ സർക്കാറിനോട് കടപ്പെട്ടവരാണ്. ഏത് പത്രക്കാരനോടു വേണമെങ്കിലും ചോദിച്ചു നോക്കൂ, പത്രത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ വാർത്തകളുടെ പെരുവെള്ളപ്പാച്ചിൽ അല്ലായിരുന്നുവോ എന്ന്. ഏറു കൊണ്ട പട്ടി പായും പോലെയാണ് ചാനലുകാരുടെ ഡിഎസ്എൻജി (ഒബിവാൻ) അഞ്ചുവർഷം പാഞ്ഞുനടന്നത്.രാമരാജ്യം വന്നാൽ ഞാനുൾപ്പെടെയുള്ളവർ പിച്ച തെണ്ടേണ്ടിവരും.
ഒരു പീഡനം ഒരു വർഷം വരെ ഇട്ടു ഓടിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഏത് പത്രത്തിന് പറ്റും. കാരണം മന്ത്രി രാജിവയ്ക്കില്ല. അതോടനുബന്ധിച്ചുള്ള അടി, ഇടി, സമരം, ബഹളം, വെളിപ്പെടുത്തൽ, കരച്ചിൽ, പിഴിച്ചിൽ എന്നിവ ഒളിഞ്ഞുനോട്ടത്വരയുള്ള മലയാളികൾക്കിടയിൽ ഈസിയായി വിറ്റഴിക്കാവുന്ന ചരക്കാണ്. മാസത്തിൽ ഒരു അഴിമതി വാർത്ത മതി, ഏത് പൊട്ട പത്രത്തിനും പിടിച്ചുനിൽക്കാൻ. കഴിഞ്ഞ അഞ്ചുവർഷത്തെ പത്രവ്യവസായത്തിനുള്ള മുന്നേറ്റം പരിശോധിച്ചാൽ പത്രപ്രവർത്തകർ ഒരു മാസത്തെ ശമ്പളം യുഡിഎഫ് തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് കൈമാറണം.
മറ്റൊരു ഗുണം ഉണ്ട്, യുഡിഎഫ് വന്നാൽ അധികാരത്തിന്റെ പ്രധാനശ്രേണിയിലില്ലാത്തവർ കൂറു മുന്നണിയാകും. അതിൽ ആദർശധീരരും കൊതിക്കെറുവുള്ളവരും ഉണ്ടാകും.അവർ തന്നെ സ്വന്തം പാർട്ടിക്കെതിരേ വാർത്തകൾ സൃഷ്ടിക്കും.വാർത്തകളുടെ അയ്യരുകളിയിൽ പത്രം ചൂടപ്പമായി വിറ്റുപോകും.
എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്ന മണ്ടനല്ല ഞാൻ. എന്തായാലും പത്രക്കാരുടെ കാര്യം ശരിയാവില്ലെന്ന് ഉറപ്പാണ്. മന്ത്രിയുടെ കൈ 40 ഡിഗ്രി പൊങ്ങിയെന്ന് തെളിഞ്ഞാൽ പണി പോകുമെന്ന സ്ഥിതിയാകുമ്പോൾ അതിന്റെ രസം അധികം നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല. ബലാൽസംഗം മെഗസ്സീരീയൽ പോലെ നീട്ടിക്കൊണ്ടുപോകുന്ന ഒരു കിനാലൂരാണ് ഞങ്ങളുടെ സ്വപ്‌നം.
അതുകൊണ്ട് ആര് എന്തു പറഞ്ഞാലും പത്രവ്യവസായത്തെ വളർത്തുകയും പത്രപ്രവർത്തകരുടെ തൊഴിൽ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മുന്നണിക്കേ ഞാൻ വോട്ട് ചെയ്യുകയുള്ളൂ. സകല മാദ്ധ്യമ പ്രവർത്തകരും , ദേശാഭിമാനിയിലെ പ്രിയ സുഹൃത്ത് പി.എം.മനോജ് ഉൾപ്പെടെയുള്ളവരും, മാദ്ധ്യമ വ്യവസായത്തിന് വെള്ളവും ചാണകവുമിടുന്നത് ഏത് മുന്നണിയാണോ ആ മുന്നണിക്ക് സ്വന്തം തൊഴിലിനോടുള്ള കൂറിനെ മുൻനിർത്തി വോട്ട് ചെയ്യേണ്ടതാണ്.