മാദ്ധ്യമ അഭിഭാഷക തർക്കം, യാതൊരു ഒത്തുതീർപ്പിനും ഇടനൽകാത്ത നിലയിൽ എത്തിച്ചതിൽ മാദ്ധ്യമ അഭിഭാഷകരുടെ, പങ്ക് ഏറെ വലുതാണ്. മാദ്ധ്യമ അഭിഭാഷകർ, എന്ന് ഞാൻ വിപക്ഷിക്കുന്നത്, അഡ്വ.സെബാസ്റ്റ്യൻ പോൾ, അഡ്വ. ജയശങ്കർ, അഡ്വ.സി.പി. ഉദയഭാനു, അഡ്വ. കാളിശ്വർ രാജ്, അഡ്വ.ശിവൻ മഠത്തിൽ എന്നിവരെയാണ് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ, ഒത്തുതീർപ്പിനുമുള്ള വഴികൾ തീർത്തും അടച്ച് കളഞ്ഞത്, ഇവരുടെ ചാനൽ ചർച്ചകളും, അഭിപ്രായങ്ങളുമാണ്. അവരുടെ അഭിപ്രായങ്ങളും, ചർച്ചാരീതികളും, തികച്ചും ഏകപക്ഷീയവും.

മാദ്ധ്യമ അഭിഭാഷകർ സ്ഥിരം ചാനൽ ഉപഭോക്താക്കളാണ്. ഉദാഹരണത്തിന്, അഡ്വ.ജയശങ്കറും, അഡ്വ.സെബാസ്റ്റ്യൻ പോളും, ഇവർ രണ്ടുപേരും സ്ഥിരം ചാനൽ പംക്തികൾ കൈകാര്യം ചെയ്യുന്നവർ. മറ്റുള്ള അഭിഭാഷകരും സ്ഥിരം ചാനൽ ചർച്ചക്കാർ. ഈ സ്ഥിതിയിൽ മാദ്ധ്യമ അഭിഭാഷകരുടെ നിക്ഷ്പക്ഷതയെ അഭിഭാഷക സമൂഹം, സംശയിച്ചാൽ, അതിൽ തെറ്റുണ്ടോ ?

ശ്രീ.സ്വരാജ് എംഎ‍ൽഎ (എംഎ‍ൽഎ ആകുന്നതിന് മുൻപ്) ജയശങ്കറിനെ പരാമർശിച്ച് കലാകൗമുദിയിൽ ഒരു ലേഖനം എഴുതിയിരുന്നു. അന്ന് ലേഖനത്തോട്, വിയോജിപ്പ് തോന്നി. ഇന്ന്, ആ വിയോജിപ്പ് ഇല്ല. ഏകദേശം 2 വർഷങ്ങൾക്ക് മുൻപ്, അഡ്വ. ജയശങ്കറിന്റെ പുരയിടത്തിന് സമീപത്ത് കൂടി, ഞാൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുവാൻ, ഇടയായി. ഓട്ടോ റിക്ഷാക്കാരൻ, ജയശങ്കറിന്റെ സ്ഥലം കാണിച്ചുതന്നു. അയാൾ ജയശങ്കർ വക്കീലിന്റെ പ്രകൃതി സ്നേഹത്തെ വളരേ വാഴ്‌ത്തിപറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥലത്ത് 10 കണ്ടിയോളം വരുന്ന ഒരു പ്ലാവ് (ആഞ്ഞിലി ?) കടപുഴകി വീണു എന്നും, അദ്ദേഹം അത് വെട്ടുമാറ്റുകയോ, വിൽക്കുകയോ ചെയ്തില്ലാ എന്നും, അത് ദ്രവിച്ചു പൊടിയായി മണ്ണോട് ചേർന്നു എന്നും, എത്രനല്ല പ്രകൃതി സ്നേഹം ! അതാണ് ജയശങ്കർ വക്കീൽ.

മാദ്ധ്യമ അഭിഭാഷകപ്രശ്നം, യുദ്ധമാക്കുന്നതിൽ മാദ്ധ്യമ അഭിഭാഷകരുടെ സംഭാവന വളരെ വലുതാണ്. ചിരങ്ങ് ചെത്തി സമുദ്രമാക്കി എന്ന് കേട്ടിട്ടില്ലേ, അതാണ് നടന്നത്. ഇപ്പോൾ, ഈ പ്രശ്നത്തിൽ, ചർച്ചയും ഇല്ലാ, വാർത്തകളും ഇല്ല.

അത്യാവശ്യ കാര്യങ്ങളെപ്പറ്റി ചാനൽ ചർച്ചകൾ ഉണ്ടാകാറില്ല. ഏടഠ ബില്ലിനെപ്പറ്റി, എന്തേ ഒരു ചർച്ച ഇല്ലാത്തത്. ബാർകൗൺസിൽ യുജിസി, അംഗീകാരമില്ലാതെ, എം.ജി.യൂണിവേഴ്സിറ്റി, എൽ.എൽ.ബി. കോഴ്സ് തുടങ്ങി 2000 ത്തോളം വിദ്യാർത്ഥികളെ വഞ്ചിച്ചു. യാതൊരു ചർച്ചയും ഇല്ല. കാരണം, ഗൂഢതാൽപര്യങ്ങൾ ഒരുവശത്ത്, കൂടാതെ ചർച്ച നിയന്ത്രിക്കുന്നവർക്ക് കാര്യങ്ങൾ പഠിക്കണമല്ലോ? കൊലപാതകവും പെൺവാണിഭവുമാണെങ്കിൽ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ മതിയല്ലോ ? മാദ്ധ്യമ അഭിഭാഷകർ പലരും, കോടതിയിൽ വാദിക്കുന്നതിലും എത്ര മെച്ചമായാണ് ചാനലുകളിൽ വാദിക്കുന്നത്. പലമാദ്ധ്യമ അഭിഭാഷകർക്കും, കോടതിയിൽ കേസ്സ്, കുറവ്. അവർ അതിന് പകരം വീട്ടുന്നത് ചാനലുകളിലൂടെ അതിന് ഒരു മറുപടി ഉണ്ട്, പരിശീലകർ ഒരിക്കലും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാറിയില്ലല്ലോ.

മാദ്ധ്യമ പ്രവർത്തകർക്കും, കോടതിയിലെ മാദ്ധ്യമ റിപ്പോർട്ടിംഗിനും നിയമവും ചട്ടങ്ങളും ഉണ്ടാക്കണമെന്ന് കാണിച്ച് 2014 ൽ സമർപ്പിച്ച റിട്ട് ഹർജിയിലെ ഹർജിക്കാരന്റെ അഭിഭാഷകനാണ് ലേഖകൻ. ഹർജിയിലെ എതിർകക്ഷികളായ പ്രസ്സ് ക്ലബ്ബിന് വേണ്ടി ഹാജരാകുന്നത് അഡ്വ.സെബാസ്റ്റ്യൻ പോൾ, ടൈംസ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി, ഹാജരാകുന്നത് അഡ്വ.കാളിശ്വരരാജ് കേസ് നിലവിലിരിക്കെ. കോടതിയിൽ വാദിക്കുന്നതിന് പകരം ചാനലുകളിൽ, വാദിക്കുന്നതിന്റെ സാംഗത്യവും മര്യാദയെപ്പറ്റിയും, ചിന്തിക്കുന്നത്, നന്ന്.

(കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ലേഖകൻ. ആനുകാലിക സംഭവങ്ങളെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നു അഡ്വ. ജോൺസൺ മനയാനി നിരവധി പൊതുതാല്പര്യ ഹർജികൾ നൽകി വിജയം നേടിയിട്ടുള്ള അഭിഭാഷകൻ കൂടിയാണ്.)