- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
യു.ഡി.എഫ്. തോല്ക്കണം, പക്ഷേ എൽ.ഡി.എഫിന് ജയിക്കാൻ അർഹതയില്ല
എന്തുയോഗ്യതയുടെ പേരിലാണ് എൽ.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ച് ഭരിക്കാൻ തയ്യാറായി, കൈയും കഴുകി ഇലയുടെ മുൻപിലിരിക്കുന്നത്! കഴിഞ്ഞ എൽ.ഡി.എഫ് ഗവണ്മെന്റ് മോശമായിരുന്നതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴത്തെ ഉമ്മൻ ചാണ്ടിഗവണ്മെന്റിനെ തിരഞ്ഞെടുത്തത്. അവർ അതിനെക്കാൾ മോശമായതുകൊണ്ട് വീണ്ടും ഞങ്ങളെ കയറ്റാനാണ് എൽ.ഡി.എഫുകാർ പറയുന്നത്! അല്ലാതെ, മുൻപ് തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ഏറ്റുപറയുകയോ തിരുത്താൻ തയ്യാറാകുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പു സർവ്വേകളുടെ ബലത്തിൽ മാത്രമാണ് എൽ.ഡി.എഫ് മനക്കോട്ട കെട്ടുന്നതെങ്കിൽ, എല്ലാ സർവ്വേകളും പരാജയപ്പെട്ട ചരിത്രമുണ്ടായിട്ടുണ്ട് എന്നോർമ്മിക്കുക. കേന്ദ്രത്തിൽ മോദിയുടെ വിജയവും ഡൽഹിയിൽ കെജ്‌രിവാളിന്റെ വിജയവും ഒട്ടും പഴകാത്ത ഉദാഹരണങ്ങളാണ്. കഴിഞ്ഞ പത്തറുപതുകൊല്ലമായി യു.ഡി.എഫ്., എൽ.ഡി.എഫ് മുന്നണികൾ ചേർന്ന് കേരളത്തിലെ ജനങ്ങളെ ഉലക്ക കൊണ്ട് ഉരുട്ടുകയായിരുന്നു. ലോകാവസാനം വരെ ഇങ്ങനെ മാറി മാറി ഭരിക്കാമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ, ഇന്നിപ്പോൾ കാര്യങ്ങൾ ആകെ മാറിയിരിക
എന്തുയോഗ്യതയുടെ പേരിലാണ് എൽ.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ച് ഭരിക്കാൻ തയ്യാറായി, കൈയും കഴുകി ഇലയുടെ മുൻപിലിരിക്കുന്നത്!
കഴിഞ്ഞ എൽ.ഡി.എഫ് ഗവണ്മെന്റ് മോശമായിരുന്നതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴത്തെ ഉമ്മൻ ചാണ്ടിഗവണ്മെന്റിനെ തിരഞ്ഞെടുത്തത്. അവർ അതിനെക്കാൾ മോശമായതുകൊണ്ട് വീണ്ടും ഞങ്ങളെ കയറ്റാനാണ് എൽ.ഡി.എഫുകാർ പറയുന്നത്! അല്ലാതെ, മുൻപ് തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് ഏറ്റുപറയുകയോ തിരുത്താൻ തയ്യാറാകുകയോ ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പു സർവ്വേകളുടെ ബലത്തിൽ മാത്രമാണ് എൽ.ഡി.എഫ് മനക്കോട്ട കെട്ടുന്നതെങ്കിൽ, എല്ലാ സർവ്വേകളും പരാജയപ്പെട്ട ചരിത്രമുണ്ടായിട്ടുണ്ട് എന്നോർമ്മിക്കുക. കേന്ദ്രത്തിൽ മോദിയുടെ വിജയവും ഡൽഹിയിൽ കെജ്‌രിവാളിന്റെ വിജയവും ഒട്ടും പഴകാത്ത ഉദാഹരണങ്ങളാണ്.
കഴിഞ്ഞ പത്തറുപതുകൊല്ലമായി യു.ഡി.എഫ്., എൽ.ഡി.എഫ് മുന്നണികൾ ചേർന്ന് കേരളത്തിലെ ജനങ്ങളെ ഉലക്ക കൊണ്ട് ഉരുട്ടുകയായിരുന്നു. ലോകാവസാനം വരെ ഇങ്ങനെ മാറി മാറി ഭരിക്കാമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ, ഇന്നിപ്പോൾ കാര്യങ്ങൾ ആകെ മാറിയിരിക്കുന്നു. ഈ കുരിശുകൾ രണ്ടും മാറിമാറിച്ചുമക്കാൻ തങ്ങൾക്ക് ബാധ്യതയൊന്നുമില്ലെന്ന് കേരളത്തിലെ ജനങ്ങൾ പൊതുവെ മനസ്സിലാക്കിയതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്.
കോൺഗ്രസിനെ തോല്പിക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് ഇ.എം.എസ്. പണ്ടു പറഞ്ഞിട്ടുള്ളത് കേരളീയർ കേട്ടതാണ്. മാത്രമല്ല ബിജെപി. നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നണി എന്തായാലും ഇവരെക്കാൾ മോശമായിരിക്കില്ല എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതിന്റെ അപകടം ആദ്യം തിരിച്ചറിഞ്ഞിട്ടുള്ളതും കോൺഗ്രസും സിപിഎമ്മും തന്നെയാണ്. എല്ലാ കള്ളത്തരങ്ങൾക്കും വേണ്ടി ഒത്തുകളിക്കാറുള്ളതുപോലെ ഇവിടെയും അവർ ഒത്തുകളിക്കുന്നു. കേരളത്തിലെ ബിജെപി.യെക്കുറിച്ച് അവർക്ക് വേറൊരു കുറ്റവും പറയാനില്ല. അതുകൊണ്ട് അവർ വർഗ്ഗീയ ഫാസിസ്റ്റുകളാണ്, ബിജെപി.യും സംഘപരിവാറും വന്നാൽ നിങ്ങളെയെല്ലാം കൊല്ലും എന്ന ഒരേയൊരു പല്ലവിയാണ് ഇരുമുന്നണികളും അവരുടെ പക്ഷത്തുള്ള മാദ്ധ്യമങ്ങളും ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്.
സുഹൃത്തുക്കളേ, ഇപ്പോൾ കേന്ദ്രത്തിൽ ഭരണം നടത്തുന്നത് ബിജെപി.യാണ്. അനേകം സ്റ്റേറ്റുകളിലും അവർ ഭരിക്കുന്നുണ്ട്. മാത്രമല്ല, വാജ്‌പേയ്‌യുടെ നേതൃത്വത്തിൽ രണ്ടുപ്രാവശ്യം ബിജെപി. കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടുള്ളതാണ്. നമ്മുടെയാരുടെയെങ്കിലും തല പോകുകയോ പുറത്തിറങ്ങി നടക്കാൻ പറ്റാതാകുകയോ ചെയ്തിട്ടില്ലല്ലോ.
വളരെ തമാശ തോന്നുന്ന ഒരു കാര്യം ഞാനോർക്കുന്നു. എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള പ്രസംഗങ്ങളാണ് അത്. പള്ളീലച്ചനും കോൺഗ്രസ്സുകാരുമൊക്കെ ആളുകളെ പേടിപ്പിക്കുമായിരുന്നു; കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വന്നാൽ പള്ളികളെല്ലാം സിനിമാ തീയേറ്ററാക്കും. പട്ടക്കാരെയും കന്യാസ്ത്രീകളെയും തമ്മിൽ കെട്ടിക്കും. സ്ത്രീകളെ ഉൾപ്പെടെ എല്ലാം പൊതുസ്വത്താക്കി മാറ്റും, അതായത് എല്ലാം റഷ്യയിലെ പോലെയാക്കും എന്ന്! നിങ്ങളിൽ പലരെയും പോലെ നമ്മുടെ സിപിഐ(എം). നേതാക്കന്മാർക്കും ഇതൊക്കെ ഓർമ്മയുണ്ടായിരിക്കണം.
എന്നിട്ടോ, കമ്മ്യൂണിസ്റ്റുകാരും മെത്രാന്മാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകളാണ് ഇപ്പോൾ കേരളത്തിലെ വലിയൊരു പ്രശ്‌നം. ഇതാണ്, ബിജെപി.യെക്കുറിച്ചു പറഞ്ഞ് ഇടതുപക്ഷവും വലതുപക്ഷവും കൂടി നമ്മെ പേടിപ്പിക്കാൻ ശ്രമിക്കുമ്പോൾ നാം ഓർക്കേണ്ട കറുത്ത തമാശ.
എന്തായാലും കേരളത്തിലെ ഇപ്പോഴത്തെ ദുരവസ്ഥകൾക്ക് ബിജെപിക്ക് ഒരുത്തരവാദിത്വവുമില്ലെന്ന് വ്യക്തം. അവർ ഇതുവരെ കേരളത്തിൽ ഭരിച്ചിട്ടില്ലല്ലോ. ഇത് യു.ഡി.എഫിനോ എൽ.ഡി.എഫിനെ നിഷേധിക്കാനും കഴിയില്ല.
ഞാൻ ബിജെപി. എന്ന ദേശീയ പാർട്ടിയെ ന്യായീകരിക്കാനൊന്നും ശ്രമിക്കുന്നില്ല. പക്ഷേ, എനിക്കും നിങ്ങൾക്കും ഉള്ള അറിവുകൾ വച്ചുപറയാം; ബിജെപി - സംഘ പരിവാർ ശക്തികളോളം തന്നെ, ഒരു പക്ഷേ അതിലുമധികം ഫാസിസ്റ്റുകളും കൊലയാളികളുമാണ് കോൺഗ്രസ്സുകാർ. ഓർമ്മിക്കുന്നില്ലേ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഡൽഹിയിലും ഹരിയാനയിലുമൊക്കെയായി രണ്ടായിരത്തിലധികം സിക്കുകാരെയാണ് കോൺഗ്രസ്സുകാർ കൊന്നത്. കൊല്ലാനുള്ള ക്ഷമ പോലും കാട്ടിയില്ല. ജീവനോടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.
ഈ വംശഹത്യയുടെ കഥകൾ ജനമനസ്സിൽ നിന്നു മറപ്പിച്ചു കളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ! അന്ന്, കൊലയാളികൾക്കു വേണ്ടത്ര സമയം അനുവദിച്ചുകൊടുത്തുകൊണ്ട്, നിയുക്ത പ്രധാനമന്ത്രിയായിരുന്ന രാജീവുഗാന്ധി കുപ്രസിദ്ധമായ ഒരു വാക്യം ഉച്ചരിക്കുകയുണ്ടായി: ''വന്മരങ്ങൾ വീഴുമ്പോൾ...'' അതു നിങ്ങൾക്കറിയാം. കോൺഗ്രസ്സുകാരനാണെങ്കിൽ പോലും മനുഷ്യത്വമുള്ള ആളാണെങ്കിൽ നിങ്ങളതു മറക്കില്ല.
മുതിർന്ന കോൺഗ്രസ് നേതാക്കൾതന്നെ പ്രതികളായ ആ കൂട്ടക്കൊലക്കേസന്വേഷണങ്ങൾ മിക്കതും പിന്നീട് അധികാരത്തിൽ വന്ന കോൺഗ്രസ് ഗവണ്മെന്റുകൾ മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. അടുത്തിടെയാണ് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ആ വിചാരണകൾ തുടരാനുള്ള ഉത്തരവിട്ടത്.
ടി.പി.ചന്ദ്രശേഖരന്റെ വധമുൾപ്പെടെ കൊലകളുടെ തുടർചരിത്രമുള്ള, 'പുന്നപ്രവയലാറി'ൽ, പാവപ്പെട്ട സ്വന്തം സഖാക്കളെ കുരുതികൊടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എങ്ങനെ സംഘപരിവാറിനെയും ആർഎസ്എസ്.നെയുമൊക്കെ കുറ്റപ്പെടുത്താൻ കഴിയും? 1970 കളിൽ ഉണ്ടായ നക്‌സലൈറ്റുവിപ്ലവവും അകാലത്തു നടത്തിയ വിപ്ലവ സാഹസമായിരുന്നു. എന്നാൽ, പുന്നപ്രവയലാറുമായുള്ള ഒരു വ്യത്യാസം, നക്‌സലൈറ്റുകൾ അണികളെ മാത്രം കുരുതി കൊടുക്കുകയായിരുന്നില്ല. നേതാക്കളും ഒപ്പംനിന്നു വധിക്കപ്പെടുകയോ പീഡനമേല്ക്കുകയോ ചെയ്തിരുന്നു എന്നതാണ്.
ഗോപാലസേന എന്ന പേരിൽ ചുവപ്പുവോളന്റിയർമാരെ പൊതുസമൂഹത്തിലിറക്കിയിട്ടുള്ളവരാണല്ലോ നമ്മുടെ കമ്മ്യൂണിസ്റ്റുകാർ.
എത്രകൊണ്ടാലും ഒന്നും പഠിക്കാത്ത കേരളീയ ജനത, രാഷ്ട്രീയ പ്രബുദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരളീയ ജനത, എന്തായാലും ഇപ്രാവശ്യം എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ മാമാങ്ക പ്രതീക്ഷകൾ തല്ലിയുടയ്ക്കുമെന്നു തന്നെയാണ് കരുതേണ്ടത്.
കേരളീയർക്ക് രാഷ്ട്രീ പ്രബുദ്ധതയില്ലെന്ന് ഞാൻ പറഞ്ഞതിൽ ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരുദാഹരണം പറയാം. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മറ്റെല്ലാ സംസ്ഥാന ജനതകളും കോൺഗ്രസിനെ തറ പറ്റിച്ചപ്പോൾ, അവരെ ജയിപ്പിച്ചതു കേരളീയർ മാത്രമായിരുന്നു എന്നോർക്കുക. മലയാളികൾ എപ്പോഴും ആക്ഷേപിക്കാറുള്ള ബീഹാറുകാർ പോലും നമ്മെക്കാൾ എത്രയോ രാഷ്ട്രീയബോധമുള്ളവരാണ്.
അടുത്തുവരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി. മുന്നണിക്കു തനിയെ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നു ഞാൻ കരുതുന്നില്ല. എങ്കിലും എൽ.ഡി.എഫിനോ, യു.ഡി.എഫിനോ തനിയെ ഭരിക്കാൻ ഭൂരിപക്ഷം കിട്ടാത്ത വിധത്തിലെങ്കിലും ബിജെപി മുന്നണിയെ വിജയിപ്പിക്കാൻ കേരള ജനത തയ്യാറായേക്കും. അങ്ങനെ വന്നാൽ ബിജെപി. മുന്നണിക്കാർ യി.ഡി.എഫിനോ, എൽ.ഡി.എഫിനോ ഭരിക്കാൻ പിന്തുണ കൊടുക്കരുതെന്നും അവരോടു ഞാനഭ്യർത്ഥിക്കുന്നു. എൻ.ഡി.എ. യുടെ മിനിമം പരിപാടിയെ പിന്തുണയ്ക്കുന്നവരുണ്ടെങ്കിൽ അവരുടെ പിന്തുണയോടെ എൻ.ഡി.എ. മുന്നണി തന്നെ ഭരിക്കണം. അല്ലെങ്കിൽ പുതിയ തിരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടത്.
കേരളീയർ ഇത്രയും കാലം പിന്തുടർന്ന ചരിത്രപരമായ വിഡ്ഢിത്തം തിരുത്താൻ കിട്ടുന്ന ആദ്യത്തെയും അവസാനത്തെയുമായ അവസരമായിരിക്കും ഇത്.
ജനങ്ങൾ പാർട്ടിക്കുവേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയുള്ള ഒരുപകരണം മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ എന്നു കേരളീയർ തിരിച്ചറിയട്ടെ. നമ്മൾ വിചാരിച്ചാൽ രാഷ്ട്രീയ പാർട്ടികളെ നന്നാക്കാൻ ഒരു വിഷമവുമില്ല. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നും നടപ്പിലാക്കാത ഗവണ്മെന്റിന്റെ പേരിൽ, അതിന്റെ പാർട്ടിയുടെ അംഗീകാരം പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ടായിരുന്നാൽ മാത്രം മതി. ഇതിനായുള്ള നിയമങ്ങൾ ഇപ്പോഴില്ലെങ്കിൽ അതുണ്ടാക്കേണ്ടതാണ്.
ഇതുവരെ ഇടതുപക്ഷത്തുണ്ടായിരുന്ന താങ്കൾ എന്താണിപ്പോൾ ഇങ്ങനെ എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്കുള്ള മറുപടി ഇതാണ്; ഞാനല്ല മാറിപ്പോയത്. ഇടതുപക്ഷ മൂല്യങ്ങളിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. ഇടതുപാർട്ടികളും പ്രസ്ഥാനങ്ങളുമാണ് മാറിയത്. ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയുമായും മതപൗരോഹിത്യ ശക്തികളുമായും ബന്ധം പുലർത്തുന്ന ഇടതുപക്ഷത്തെ ഞാൻ നൂറുവട്ടം തള്ളിപ്പറയും. കാരണം പ്രത്യയ ശാസ്ത്രം അഥവാ ആദർശങ്ങളാണല്ലോ വലുത്. പാർട്ടിയോ കൊടിയോ നേതാവോ അല്ല. അവയ്ക്കു പ്രാധാന്യം കൊടുക്കുന്നത് അരാഷ്ട്രീയതയാണ്. പൈങ്കിളി രാഷ്ട്രീയമാണ്. സ്വന്തം പ്രത്യയശാസ്ത്രം പാലിക്കാത്ത ഏതു പാർട്ടിയും പാർട്ടി അല്ലാതാകുന്നു. അവർ വ്യാജന്മാരുടെ ഒരുവൻസംഘമായി മാറുന്നു. അതോടെ സമൂഹത്തിന് അപകടകാരികളാകുന്നു.
കൃത്യമായി പറഞ്ഞാൽ, ആം ആദ്മി പാർട്ടിയിലാകെ ഇപ്പോഴുള്ള മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും വിശ്വാസമോ മതിപ്പോ പ്രതീക്ഷയോ തോന്നാൻ ഒരു കാരണവും കാണുന്നില്ല. അതുകൊണ്ട് ബിജെപി.ക്കുവേണ്ടിയല്ല തുടർച്ചയായി വഞ്ചിക്കപ്പെടുന്ന കേരളത്തിലെ ജനങ്ങൾക്കുവേണ്ടി മാത്രമാണ് ഈ കുറിപ്പ് എഴുതുന്നത് എന്നു ഞാൻ സത്യം ചെയ്യുന്നു.