ദേശീയ പ്രാധാന്യത്തോടൊപ്പം അപാരമായ രാഷ്ട്രീയ സാദ്ധ്യതയുള്ള വിഷയമാണ് മുല്ലപ്പെരിയാർ പ്രശ്‌ന പരിഹാരം. ബുദ്ധി, ആത്മാർത്ഥത, ഇവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ തന്നെ പുതിയ ഗവൺമെന്റ് അടിയന്തര പ്രാധാന്യം കൊടുത്ത് ഏറ്റവും ആദ്യം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ ഒന്നായി എടുത്ത് മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കും.

'ആത്മാർത്ഥത'യെക്കുറിച്ച് ആദ്യം ചിന്തിക്കാം. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതമായ അയുസ്സ് എന്നേ കഴിഞ്ഞു പോയതാണ്. ഡാം തകർന്നാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ പേടിയാകും. ഇതെല്ലാം കേരളം കാണാപാഠം പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതാണ്. തമിഴ്‌നാടുമായുള്ള കേസിൽ സുപ്രീംകോടതിയിൽ തോറ്റു പോയതുകൊണ്ടു മാത്രം, പരിഹാരം അസാദ്ധ്യമാണെന്ന തെറ്റിദ്ധാരണയിൽ നാം എല്ലാം മറുന്നു കഴിഞ്ഞു കൂടുകയാണ്. എന്നാൽ ഏതു നിമിഷവും ഡാം തരകാം എന്ന ഭീതിയോടെ അതിന്റെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞു കൂടുന്ന കുട്ടികളടക്കമുള്ള ആയിരക്കണക്കിനാളുകൾ ഉണ്ടെന്നുള്ള സത്യവും സമ്മുടെയെല്ലാം അബോധ മനസ്സിലെങ്കിലുമുണ്ട്. അതുകൊണ്ടു തന്നെ ആത്മാർത്ഥതയുള്ള ഏതു ഗവൺമെന്റും ഡാം പ്രശ്‌നം പരിഹരിക്കാൻ തയ്യാറാകും.

ഇനി, ബുദ്ധിയുടെ കാര്യമാണെങ്കിൽ പ്രശ്‌നം പരിഹരിക്കുന്ന ഗവൺമെന്റിനും പാർട്ടികൾക്കും മുഴുവൻ കേരളീയരുടെയും മനസ്സിൽ സ്ഥിരമായ സ്ഥാനം ജനതയുടെ മുഴുവൻ തീർത്താൽ തീരാത്ത കൃതജ്ഞതയും എക്കാലത്തേക്കുമുണ്ടായിരിക്കും. അത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു കാര്യമാണല്ലോ ഇത്.

എൽഡിഎഫ് കക്ഷികൾ മനസ്സിലാക്കേണ്ട ഒരു കാര്യം മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഉണ്ടായ സുപ്രീം കോടതി വിധിയോടെ ഈ പ്രശ്‌നത്തിൽ നമ്മൾ തോറ്റു എന്ന പ്രചാരണം അഥവാ ധാരണ ശരിയല്ല എന്നതാണ്. ഈ ഡാമിന്റെ ബലത്തേക്കുറിച്ചുള്ള തമിഴ്‌നാടിന്റെ വാദം അംഗീകരിക്കുകയും ജലവിധാനം ഉയർത്താൻ അനുവാദം കൊടുക്കുകയും ചെയ്തു എന്നതും ശരി. പക്ഷെ കാലംകഴുന്തോറും ഡാമിന്റെ ബലംക്ഷയിച്ചു കൊണ്ടേയിരിക്കുമല്ലോ.

പുതിയ ഡാം പണിതാൽ പോലും ഭൂകമ്പ സാദ്ധ്യതയുള്ള ഉയരമേറിയ പ്രദേശത്ത് വലിയൊരു ജലാശയം നിലനിർത്തുക എന്നത് ബുദ്ധിയുള്ള വിവേകമുള്ള ഒരു സമൂഹം ചെയ്യുന്ന കാര്യമല്ല.

സുപ്രീം കോടതി പോലും അംഗീകരിച്ചിട്ടുള്ള ഒരു പരിഹാരമാർഗ്ഗമാണ്, 50 അടി ഉയരത്തിൽ ഡാമിൽ പുതിയ തുരങ്കമുണ്ടാക്കി ജലം തമിഴ് നാട്ടിലേക്ക് കൊടുക്കുക എന്നത്. അവർക്ക് വെള്ളം കൊണ്ടു പോയി ശേഖരിക്കാനുള്ള റിസർവെയറുകൾ പണിയാൻ ഭൂമി ധാരാളമുണ്ട്. കുറച്ചു ധന സഹായം നമ്മൾ കൂടി ചെയ്താൽ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടും. മുല്ലപ്പെരിയാർ ഡാമിൽ 50 അടി ഉയരത്തിൽ മാത്രം ജലം നിന്നാൽ, ഡാം തകർന്നാൽ പോലും അപകടം ഉണ്ടാകില്ല.

കേന്ദ്ര ഗവൺമെന്റിന്റെ മദ്ധ്യസ്ഥതയോടു കൂടി നുമക്ക് ഇസശ്ചാശക്തിയുണ്ടെങ്കിൽ പ്രശ്‌ന പരിഹാരം തീർച്ചയായും സാധ്യമാണ്.

പുതിയ ഡാം എന്നത് പുതിയ കാലത്തിന്റെ സമീപനമല്ല. യുഡിഎഫ് ഗവൺമെന്റ് പുതിയ ഡാം എന്ന സമീപനം സ്വീകരിച്ചത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്നാമത്തേത്, പുതിയ ഡാം പണിയുടെ പേരിലുള്ള സ്ഥാപിത താൽപ്പര്യങ്ങളാണ്. ഇത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. വിശദീകരിക്കേണ്ടതില്ല. രണ്ടാമത്തെ കാരണം, പുതിയ ഡാം അടുത്തെങ്ങും സാധ്യമാവില്ലെങ്കിലും പുതിയ ഡാമിന്റെ പേരു പറഞ്ഞ് ജനങ്ങളുടെ ഭയം കുറയ്ക്കുകയും ജനരോഷം തിരിച്ചു വിട്ട് പ്രശ്‌നം നീട്ടി കൊണ്ടു പോവുകയും ചെയ്യാം.

ഇവിടെ ഇപ്പോൾ, പുതിയ ഗവൺമെന്റ് എന്തു കൊണ്ട് പുതിയ തുരങ്കമുണ്ടാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കുക എന്ന മാർഗ്ഗത്തെക്കുറിച്ചു മിണ്ടുന്നത് പോലുമില്ല? യുഡിഎഫിന്റെയും ഉമ്മൻ ചാണ്ടിയുടെയും സ്ഥാപിത താൽപ്പര്യം ഇവർക്കും തലയ്ക്കു പിട്ച്ചതുകൊണ്ടാണോ? പരിസ്ഥിതി നാശവും കാലാ താമസവും ഇല്ലാത്തതും ശാശ്വതവുമായ പരിഹാരം മാർഗ്ഗത്തെക്കുറിച്ച് (മുകളിൽ നാം പറഞ്ഞ മാർഗ്ഗം) ബോധവന്മാരായ അനേകം ഇടത് പക്ഷ ബുദ്ധി ജീവികളുണ്ട് എൽഡിഎഫിനുള്ളിൽ തന്നെ. ഇപ്പോഴിവർ മിണ്ടാത്തത് പിണറായിയെ ഭയന്നിട്ടാണ്. എൽഡിഎഫിൽ ആരെങ്കിലും ഈ പരിഹാരമാർഗ്ഗം ഓർമ്മിപ്പിക്കാൻ മുന്നോട്ടു വന്നാൽ ഒരുപാടു പേർ സ്വാഗതം ചെയ്യാനുണ്ടാകും.

സ്വതന്ത്ര പരിസ്ഥിതി പ്രവർത്തകരായ പ്രൊഫസർ, റോയിയും സി. ആർ. നീലകണ്ഠനും പോലും ഇക്കാര്യം മിണ്ടാഞ്ഞത് എന്തു കൊണ്ടാണെന്നറിയില്ല. ഇവർ ഇക്കാര്യം മുൻപ് പ്രചരിപ്പിച്ചിരുന്നതാണ്.

ഇപ്പോൾ, ബിജെപിയുടെ നിലപാട് വളരെ പ്രാധാന്യം അർഹിക്കുന്നു. അവർ സ്വീകരിക്കുന്ന നിലപാടുകളും അവർ പ്രധാനമന്ത്രി മോദിയെ ധരിപ്പിക്കുന്ന കാര്യങ്ങളും ആണ് പ്രധാനം. കാരണം എൽഡിഎഫ് ഗവൺമെന്റിന് നല്ല ബുദ്ധി തോന്നിയിട്ട് പുതിയ ടണൽ ഉണ്ടാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തന്നെ, കേന്ദ്ര ഗവൺമെന്റിന്റെയും സഹകരണം വേണം. അപ്പോൾ കേരളത്തിലെ ബിജെപിയുടെ ഇക്കാര്യത്തിലെ നിലപാട് ജനം ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.

ഇനി, എൽഡിഎഫ് ഗവൺമെന്റ് ഉമ്മൻ ചാണ്ടിയുടെ വഴി തന്നെ സ്വീകരിക്കുകയാണെങ്കിൽ ബിജെപി ഡാമില്ലാതെ പ്രശ്‌ന പരിഹാരം എന്ന നിലപാട് സ്വീകരിക്കുകയും പ്രധാന മന്ത്രിയുടെ പിന്തുണ നേടുകയും ചെയ്താൽ കേരളത്തിലെ ജനങ്ങൾ അധിവും അവരെ സപ്പോർട്ട് ചെയ്യും. അടുത്ത തെരഞ്ഞെടുപ്പിൽ കേരളീയർ അവരെ തീർച്ചയായും ഭരണത്തിലേറ്റും. എന്നാൽ അതു മാത്രമല്ല കാര്യം കാലത്തിനും മനുഷ്യ വർഗ്ഗത്തിന്റെ നിലനിൽപ്പിനും അനുകൂലമായ ഒരു പ്രശ്‌ന പരിഹാരമുണ്ടാക്കി എന്ന മഹത്തായ കാര്യമായിരിക്കും ബിജെപിയും മോദിയും അതിലൂടെ നിർവ്വഹിക്കുന്നത്.