- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മെത്രാന്മാരുടെ ആരോഗ്യ രഹസ്യം
ഗവൺമെന്റിന്റെ മേൽ പിൻ സീറ്റ് ഡ്രൈവിങ്ങ് നടത്താനും ഇടതു വലതു മുന്നണികളെ വിറപ്പിക്കാനും വരെ ക്രൈസ്തവ മെത്രാന്മാർക്ക് എന്തു അമാനുഷിക ശക്തിയാണുള്ളത്. ഉത്തരം വളരെ ലളിതവും അനേകം പേർക്ക് അറിവുള്ളതുമാണ്. പള്ളികളുടെ സ്വത്ത് ആരോടും കണക്ക് പറയാതെയും ആരുടെയും അനുവാദം ചോദിക്കാതെയും സ്വന്തം ഇഷ്ടം പോലെ കൈകാര്യം ചെയ്യാം എന്നുള്ളതാണ് മെത്രാന്മാരുടെ ധൈര്യത്തിന്റെയും പേശീബലത്തിന്റെയും ഒരേയൊരു അടിത്തറ. പള്ളികളുടെ ഈ സമ്പത്താകട്ടെ സാധാരണ വിശ്വാസികളും അവരുടെ പൂർവ്വികരും തലമുറകളായി നേർച്ചയിട്ടതും ഭൂസ്വത്തായും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളായും സംഭാവന നൽകിയതുമാണ്. അല്ലാതെ പട്ടക്കാർക്കും മേൽ പട്ടക്കാർക്കും (മെത്രാന്മാർ) ഈ സമ്പത്തിന് മേൽ യാതൊരു വിധ അവകാശവുമില്ല. അമ്പലത്തിലെ പൂജാരിയുടെ സ്ഥാനം മാത്രമാണ് പട്ടക്കാർക്ക് തസ്തികാ പരമായി പള്ളിയിലുള്ളത്. പോർച്ചുഗീസുകാരുടെ വരവിന് മുൻപ് ആ നിലയിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നതും. പോർച്ചിഗീസുകാരും മറ്റ് പാശ്ചാത്യ മിഷണറിമാരും ചേർന്ന് ഇവിടുത്തെ പള്ളിയുടെ മേൽ അധികാരം പിടിച്ചെടുക്ക
ഗവൺമെന്റിന്റെ മേൽ പിൻ സീറ്റ് ഡ്രൈവിങ്ങ് നടത്താനും ഇടതു വലതു മുന്നണികളെ വിറപ്പിക്കാനും വരെ ക്രൈസ്തവ മെത്രാന്മാർക്ക് എന്തു അമാനുഷിക ശക്തിയാണുള്ളത്.
ഉത്തരം വളരെ ലളിതവും അനേകം പേർക്ക് അറിവുള്ളതുമാണ്. പള്ളികളുടെ സ്വത്ത് ആരോടും കണക്ക് പറയാതെയും ആരുടെയും അനുവാദം ചോദിക്കാതെയും സ്വന്തം ഇഷ്ടം പോലെ കൈകാര്യം ചെയ്യാം എന്നുള്ളതാണ് മെത്രാന്മാരുടെ ധൈര്യത്തിന്റെയും പേശീബലത്തിന്റെയും ഒരേയൊരു അടിത്തറ. പള്ളികളുടെ ഈ സമ്പത്താകട്ടെ സാധാരണ വിശ്വാസികളും അവരുടെ പൂർവ്വികരും തലമുറകളായി നേർച്ചയിട്ടതും ഭൂസ്വത്തായും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളായും സംഭാവന നൽകിയതുമാണ്. അല്ലാതെ പട്ടക്കാർക്കും മേൽ പട്ടക്കാർക്കും (മെത്രാന്മാർ) ഈ സമ്പത്തിന് മേൽ യാതൊരു വിധ അവകാശവുമില്ല.
അമ്പലത്തിലെ പൂജാരിയുടെ സ്ഥാനം മാത്രമാണ് പട്ടക്കാർക്ക് തസ്തികാ പരമായി പള്ളിയിലുള്ളത്. പോർച്ചുഗീസുകാരുടെ വരവിന് മുൻപ് ആ നിലയിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നതും. പോർച്ചിഗീസുകാരും മറ്റ് പാശ്ചാത്യ മിഷണറിമാരും ചേർന്ന് ഇവിടുത്തെ പള്ളിയുടെ മേൽ അധികാരം പിടിച്ചെടുക്കുകയായിരുന്നു. കേവല നീതിക്കും ഇന്ത്യയിലെ പ്രത്യേകിച്ചു കേരളത്തിലെ സഭ പിന്തുടർന്നിരുന്ന തോമാശ്ലീഹായുടെ നിയമങ്ങൾക്കും വിരുദ്ധമായ ഈ നീതി പാശ്ചാത്യർ പിൻ വാങ്ങി കഴിഞ്ഞിട്ടും കൂടുതൽ ആധിപത്യത്തോടെ തുടരുകയാണ്.
എന്നാൽ മത സമൂഹങ്ങളുടെ സമ്പത്തിന്റെ ഭരണം സുതാര്യമായിരിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 26 ാം വകുപ്പു പ്രകാരം നിയമമുണ്ട്. ആ വകുപ്പ് അനുസരിച്ച് മെത്രാന്മാരുടെ ഈ തോന്ന്യാസ ഭരണത്തിന് മൂക്കു കയറിടാനുള്ള നിർദ്ദിഷ്ട നിയമമാണ് ചർച്ച് ആക്ട് എന്ന പേരിൽ അറിയപ്പെടുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ചർച്ച് ആക്റ്റ് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതാണ്. നിയമ സഭയിൽ ഇതു സംബന്ധിച്ച ചോദ്യവും ഗവൺമെന്റിന്റെ മറുപടിയും ഉണ്ടായി. പക്ഷെ മെത്രാന്മാരുടെ പന പോലെ വളരാനുള്ളത ഭാഗ്യം കൊണ്ടു മാത്രം അത് നടക്കാതെ പോയതാണ്. മൂന്നാമത് ഓപ്പറേഷനെ തുടർന്ന് അന്നത്തെ മന്ത്രി സഭയിലുണ്ടായ ചേരി തിരിവുകളാണ് അന്ന് മെത്രാന്മാരെ രക്ഷപ്പെടുത്തിയത്.
യുഡിഎഫിലും കോൺഗ്രസ്സിലമൊക്കെ ലഞ്ച് ആക്റ്റ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് അഭിപ്രായമുള്ള ധാരാളമാളുകളും എംഎൽഎമാരുമുണ്ട്. എന്നാൽ മെത്രാന്മാരുമായി പതിച്ചു കൊടുക്കലുകളും വിദ്യാഭ്യാസ സ്ഥാപന കച്ചടവങ്ങളും നടത്തി വരുന്ന ചില ഉത്തത നേതാക്കളുടെ ആശ്രാന്ത പരിശ്രമ ഫലമായിട്ടാണ് ചർച്ച് ആക്റ്റ് പൂഴ്‌ത്തി വയ്ക്കപ്പെട്ടിരിക്കുന്നത്.
മെത്രന്മാർ പ്രചരിപ്പിക്കുന്നത് പോലെ ചർച്ച് ആക്റ്റ് ഒട്ടും ന്യൂനപക്ഷ വിരുദ്ധമല്ല. മറ്റു പ്രമുഖ ന്യൂനപക്ഷ മത വിഭാഗങ്ങളായ മുസ്ലിംങ്ങൾക്കും സിക്കുകാർക്കും ഒക്കെ ബാധകമായ (യഥാക്രമം) ബോർഡ് സിക്ക് ഗുരിദ്വാര ആക്റ്റ് തുടങ്ങിയ നിയമങ്ങൾക്ക് തുല്ല്യമായ ഒരു നിയമം മാത്രമാണ് ചർച്ച് ആക്റ്റ്. സമാനമായി മത ഭൂരിപക്ഷ മകതപരമായ ഹിന്ദുക്കൾക്ക് ബാധകമായി നിലവിലുള്ള നിയമ സംവിധാനമാണ് ദേവസ്വം ബോർഡ്.
വാസ്തവത്തിൽ ക്രൈസ്തവ മത പുരോഹിതരെ മാത്രം ഇങ്ങനെ കയ്യൂരി വിട്ടിരിക്കുന്നതിന്റെ ദിവ്യ രഹസ്യങ്ങളും എല്ലാവർക്കുമറിയാം. എല്ലാം തുല്ല്യമായ സാമൂഹ്യ നീതി ഉറപ്പു വരുത്താൻ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചർച്ച് ആക്ടിന്റെ കാര്യം ഉൾപ്പെടുത്തേണ്ടതാണ്. ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് വാഗ്ദാനം ചെയ്യുന്ന ജനങ്ങൾക്ക് ഉറക്കെ പറയാവുന്നതും പറയേണ്ടതുമാണ്. കാരണം ഇനത് ക്രിസ്ത്യാനികളായവരുടെ മാത്രം നീതിയുടെ പ്രശ്‌നമല്ലെന്ന് ഇന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഗവൺമെന്റിന്റെ നയങ്ങളെയും രാഷ്ട്രീയ പാർട്ടികളുടെ ആദർശങ്ങളുമാണ് മെത്രാന്മാർ അട്ടിമറിക്കുന്നത്.
താമരശ്ശേരി, ഇടുക്കി മെത്രാന്മാരുടെ ചില മുൻകാല പ്രസ്താവനകൾ ഇതര സമുദായങ്ങളുടെ വികാരങ്ങളെ ചവിട്ടിയരക്കുന്നത് പോലെയുമായിരുന്നു. ചിലയവസരത്തിൽ ദേശ താൽപ്പര്യങ്ങൽക്ക് വിരുദ്ധമായ വാക്കുകൾ വിളിച്ചു പറയാൻ പോലും ഇവർ തയ്യാറായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ തസ്തികയിലായിരുന്നു കൊണ്ട് അറയ്ക്കൽ മെത്രാൻ നടത്തിയിട്ടുള്ളതും നടത്തിക്കൊണ്ടിരിക്കുന്നതുമായ സാമ്പത്തികവും രാഷ്ട്രീയപരവുമായ ഹീനകൃത്യങ്ങൾ ഇന്ന് ഒരു ചർച്ചാ വിഷയം തന്നെയാണ്.
നവ മാദ്ധ്യമങ്ങളെപ്പോലെയോ അഴകിയരാവണന്മാരെപ്പോലെയോ സ്വർണ്ണമാലയും പൊൻ കുരിശും തങ്ക മോതിരവും പട്ടുപാവാടയും (ഔദ്യോഗികമായി) ധരിച്ച് ആരെയും വശീകരിക്കുന്ന വെളുത്ത ചിരുയുമായി പ്രത്യക്ഷപ്പെടുന്ന മെത്രാന്മാർ പുറമെയുള്ള പൈങ്കിളി ഭാവത്തിനപ്പുറം ഉള്ളിൽ ഹൃദയം പേറുന്നവരാണെന്ന് അറിയാവുന്നവരാണ് ക്രൈസ്തവ സമൂഹത്തിലെ മുഴുവനാളുകളും. പക്ഷെ മെത്രാന്മാർക്ക് കീഴ്‌വഴങ്ങി നിന്നില്ലെങ്കിൽ അവർ ജീവിക്കാൻ സമ്മതിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് കുറേയധികം വിശ്വാസികൾ അവർക്ക് അടിമപ്പെട്ടു കഴിഞ്ഞു കൂടുന്നത്.
ചാനലുകളും പത്രങ്ങളും രാഷ്ട്രീയ പാർട്ടികളും ഓർമ്മിക്കേണ്ട ഒരു ചരിത്രമുണ്ട്. അത്ര പഴയതൊന്നുമല്ലാത്ത ചരിത്രം. കമ്മ്യൂണിസ്റ്റുകാരെ പറഞ്ഞാൽ ജന്മാമാരുടെ പണിയാളുകളും പൊലീസും അവരെ തല്ലിക്കൊല്ലുന്ന കാലത്ത് 1960 കളിലും മറ്റും തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നല്ലൊരു വിഭാഗവും ക്രിസ്ത്യാനികളായിരുന്നു എന്നതാണ് ആ ചരിത്രം. കെ. സി. ജോർജ്, റ്റി, വി. തോമസ്, പി. റ്റി. പുന്നൂസ്, റോസമ്മ പുന്നൂസ്, കെ. വി. പത്രോസ് തുടങ്ങി ആരുടെയും നാവിൽ വരുന്ന പേരുകൾക്കും അപ്പറും പലതുമുണ്ടായിരുന്നു. നേതാക്കന്മാർ മാത്രമായി ഒരു പാർട്ടിയിലും ഒരു വിഭാഗം ഉണ്ടാകില്ലല്ലോ. സാധാരണ സഖാക്കൾക്കിടയിലും ഒരു പക്ഷെ ജന സംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇതര സമുദായക്കാരെക്കാളധികെം ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നു.
ക്രിസ്ത്യാനികൾ പൊതുവെ പിൻതിരിപ്പന്മാരും യഥാസ്ഥികരും കേരള കോൺഗ്രസ്സ് ടൈപ്പുകളുമാണെന്ന് ഇക്കാലത്ത് ഒരു പൊതു വിശ്വാസമുള്ളതുകൊണ്ടാണ് ഇക്കാര്യം എടുത്തു പറയുന്നത്. 50 കളിലും മറ്റും പള്ളികകളുടെ ശാസനകളെ പുല്ലുപോലെ ധിക്കരിച്ച് മഹറോൻ ഏറ്റ് പുറത്തു വന്നവയായിരുന്നു ക്രൈസ്തവരായ കമ്മ്യൂണിസ്റ്റുകാർ. സാമ്പ ശിവന്റെ കഥാ പ്രസംഗം കേൾക്കുകയോ കെപിഎസിയുടെ നാടകം കാണുകയോ ചെയ്താൽ പോലും പള്ളിയിൽ നിന്നു ഭ്രഷ്ട് കൽപ്പിക്കുന്ന കാലമുണ്ടായിരുന്നു.
പിൽക്കാലത്ത് 1967 ലെ സപ്ത കക്ഷി മുന്നണി ഭരണകാലത്ത് ഇഎംഎസ് വടക്കനച്ചനുമായും അദ്ദേഹത്തിന്റെ കർഷക തൊഴിലാളി പാർട്ടിയുമായും ഉള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ മുകളിൽ പറഞ്ഞ ആദ്യകാല ക്രൈസ്തവ സഖാക്കളെ വഞ്ചിച്ചു. വിമോചന സമരത്തിലൂടെ പള്ളിയും പട്ടക്കാരും ചേർന്ന് മന്നത്ത് പത്‌നാഭനെ കൂട്ടു പിടിച്ച് ഇഎംഎസിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയിട്ട് പത്തുകൊല്ലം പോലും തികഞ്ഞിരുന്നില്ല. തുടർന്ന് ഇഎംഎസിന്റെ വലത് വ്യതിയാനം തുടരുകയും കേരള കോൺഗ്രസ്സും മുസ്ലിം ലീഗും തുടങ്ങിയ വർഗ്ഗീയ പാർട്ടികളുമായി തരം പോലെ അധാർമ്മികമായ രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കുയും ചെയ്തു.
ഇഎംഎസ് ധാർമ്മികത നോക്കിയില്ല. സ്വന്തം മനസാക്ഷി മാത്രം നോക്കി. നമ്മുടെ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഗുരുനാഥൻ ആരാണെന്ന് വ്യക്തമാണല്ലോ.
എന്തായാലും മെത്രാന്മാരുടെ ഭീഷണിക്ക് മുൻപിൽ സിപിംഎം പോലും വാലുമടക്കുന്നു എന്നതാണ് സാധാരണക്കാരെ സംബന്ധിച്ചടുത്തോളം വലിയ പ്രശ്‌നം. സിപിഐ(എം)കാർ വിചാരിക്കും പോലെ മെത്രാന്മാർ പറയുന്നിടത്ത് വോട്ടു ചെയ്യുന്ന അടിമ വോട്ടുകാർ ജപ്പാൻ സഭയിൽ അധികാരമില്ല എന്നതാണ് വാസ്തവം. മുകളിൽ പറഞ്ഞത് പോലെ 1950 കളിൽ പോലും മെത്രാന്മാരെ ധിക്കരിച്ച കമ്മ്യൂണിസ്റ്റുകളായ ക്രൈസ്തവ കമ്മ്യൂണിസ്റ്റുകാർ നല്ലൊരു വിഭാഗമുണ്ടായിരുന്നു. ഇന്ന് അവരുടെ സ്ഥാനത്ത് കമ്മ്യൂണിസ്റ്റുകളായി രാഷ്ട്രീയ പീഡയേൽക്കാൻ തയ്യാറില്ലെങ്കിലും മെത്രാന്മാരുടെ നേർ വാഴ്ചയെ ചെറുക്കുന്നവർ സഭയിൽ ധാരാളമുണ്ട്. അവരുടെ നിശബ്ദ വോട്ടുകൾ ഇടത് പക്ഷത്തിനാണു കിട്ടാറുള്ളത്. പക്ഷെ ഇടതുപക്ഷവും കൂടി പള്ളിക്കാരെയും മെത്രാനെയും കീഴ്‌വഴങ്ങാൻ തയ്യാറായാൽ ഇവർ എന്തു ചെയ്യുമെന്ന് തീർച്ചയില്ല. എന്തായാവും ഇവർ യുഡിഎഫിനു വോട്ടു ചെയ്യില്ല. സ്വാതന്ത്ര്യം ബോധവും ആദർശ ധീരയമുള്ള ഇവർ ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയെ ഒന്നു പരീക്ഷിക്കാൻ തയ്യാറെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. മൂന്നാമതൊരു കക്ഷി ഒരിക്കലും കേരളത്തിൽ വരാൻ പോകുന്നില്ല എന്ന ധൈര്യത്തിൽ എല്ലാ അതിരുകളും വിട്ടു ധിക്കാരപൂർവ്വം അഴിമതി കാട്ടി ഭരിച്ചു പോരുന്ന ഇരു മുന്നണികളെയും തള്ളി കേരളീയ സമൂഹത്തിന്റെ മുഖ്യ ധാര മൂന്നാം മുന്നണിക്ക് വോട്ടു ചെയ്‌തെക്കുമെന്നും ചെയ്യണമെന്നുമാണ് എന്റെ അഭിപ്രായം.
പക്ഷെ ബിജെപി നേതാവ് കുമ്മനം രാജഖേരനും ഇരു മുന്നണികളെയും അനുകരിച്ച് മെത്രാന്മാരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്തു കൊണ്ട് അദ്ദേഹത്തിന് ക്രൈസ്തവ സമുദായത്തിലെ സാധാരണക്കാരായ വോട്ടർമാരെ അഭിസംബോധന ചെയ്തു കൂടാ?
പുറമെയ്‌ക്ക് പറയുന്നില്ലെങ്കിലും അടുത്ത കാലത്തായുള്ള മെത്രാന്മാരുടെ അതിരുവിട്ട രാഷ്ട്രീയം കളി എല്ലാ വിഭാഗം ആളുകളിലും ആശങ്കയും അസ്ഥസ്ഥതയും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് മെത്രാന്മാരെ പ്രീണിപ്പിക്കുന്നുണ്ടെങ്കിലും ഇതെവിടെ വരെ പോകും എന്നതിൽ പാർട്ടികൾക്കും ആശങ്കയുണ്ട്.
മൂന്നു പതിറ്റാണ്ടുലധികമായ ക്രൈസ്തവ സഭാ നവീകരണ രംഗത്ത് പ്രവർത്തിച്ച് വരുന്ന ജോസഫ് പുലിക്കുന്നേലും അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളും ചർച്ച് ആക്ട് പോലൊരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് വളരെ മുൻപ് തന്നെ ചിന്തിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യർ നിയമ പരിഷ്‌കരണ കമ്മീഷനാണ് ചർച്ച് ആക്ട് നിയമം ശുപാർശ ചെയ്തിരിക്കുന്നത്.
ഇതര മത വിഭാഗങ്ങളിലേത് പോലെ പുരോഗഹിതർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങളുടെ ചുമതല മാത്രം വഹിക്കുക. സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് ഇടവകയിൽ നിന്ന തിരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത അംഗങ്ങളാണ് ഒരു ട്രസ്റ്റിന്റെ ചുമതയിലാക്കുക. ഇത്രയുമേയുള്ളൂ ഈ നിയമത്തിന്റെ സത്ത. പക്ഷെ ഗവൺമെന്റിന്റെ ഓഡിറ്റിംഗിന് വിധേയമായതുകൊണ്ട് സഭാംഗങ്ങളുടെ പണവും സ്വത്തും സംരക്ഷിക്കപ്പെടുകയും അവരുടെ താൽപ്പര്യത്തിനും ആവശ്യത്തിനും വേണ്ടി ചെലവിഴിക്കപ്പെടുകയും ചെയ്യും.
പുരോഗതിക്ക് നിശ്ചിത സംഖ്യ ശമ്പളം കൊടുക്കും അതോടെ അവരുടെ സാമ്പത്തികമായ ദുർമ്മോദസ്സു കുറയും അർഹതയില്ലാത്ത കർതൃത്വങ്ങൾ കുറയും. അതു കൊണ്ടു തന്നെ മനസ്സും ശരീരവും ശുദ്ധമാകും. അഴിമതിയുടെയും സ്വാർത്ഥ ആഡംബര ചിന്തകളുടെയും ഘടകങ്ങൾ ഒഴിഞ്ഞു പോയി രക്തി ശുദ്ധിയുണ്ടാകും. സമൂഹത്തിന് ഇത് വലിയ തോതിൽ ആശ്വാസകരമാകും എന്നതിന് പുറമനെ മെത്രാന്മാരുടെ ആത്മാവ് രക്ഷപ്പെടുകയും കാലം ചെയ്ത ശേഷം മിക്കവരും സ്വർത്തിത്തിൽ പോകുവാനും സാധ്യതയുണ്ട്.
ഓമ്മിക്കുക രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ ജാതിമത ലിംഗഭോദമെന്യേ ജനങ്ങൾ അന്വേഷിക്കുന്ന ഒരിനമായിരിക്കും ചർച്ച് ആക്ടിനനോടുള്ള ബന്ധപ്പെട്ട നിലപാട്.