ഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളുടെ ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ വിദ്യാർത്ഥി സമരത്തെത്തുടർന്ന് മാറ്റി വച്ചിരിക്കുന്നു. ഇക്കാര്യത്തിൽ പോസിറ്റീവായ ഒരു പുതുമയുണ്ട്. ബദ്ധ ശത്രുക്കളായ എസ്എഫ്‌ഐയും ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയും ബിജെപിയും ഒരേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരേ രംഗത്തു സമരം ചെയ്തു എന്നതിന്റെ പ്രാധാന്യത്തോടെ കാണണം. പരസ്പരം കാലു വാരാതെ അവസാനം വരെ അവർ ഒരുമിച്ചു നിന്നും. എൽഡിഎഫ് മന്ത്രിസഭ ഭരിക്കുമ്പോൾ പിണറായി വിജയൻ എന്ന സിംഹതുല്ല്യനായ നേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ വൈസ് ചാൻസലരുടെയം വിദ്യാഭ്യാസ മന്ത്രിയുടെയും തീരുമാനങ്ങൾക്കെതിരെയാണ് എസ്എഫ്‌ഐ സമരം ചെയ്തത്. ഇതെല്ലാം പുതുമയുള്ള കേരളീയ അനുഭവങ്ങൾ തന്നയാണ്.

യൂണിവേഴ്‌സിറ്റിയുടെയും ഗവൺമെന്റിന്റെയും തെറ്റായ നടപടികൾക്കെതിരെയാണ് വിദ്യാർത്ഥി സമരവും പരീക്ഷ മാറ്റി വയ്ക്കലും ഉണ്ടായത്. അതുകൊണ്ടാണ് നാം അതിനെ അനുകൂലിക്കുന്നതും. എന്നാൽ അധികൃതരുടെ തെറ്റായ നടപടികൾ കേരളത്തിൽ പുതുമയുള്ള കാര്യമല്ലല്ലോ. ഇക്കാലമത്രെയും അതെല്ലാം തിരുത്തപ്പെടാതെ പൊയ്‌ക്കൊണ്ടിരുന്നത് ഒരു വിഭാഗം വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ മറ്റൊരു വിഭാഗം അതനെതിരു നിൽക്കുമയിരുന്നു എന്ന കാരണം കൊണ്ടാണ്.

ഇവിടെയാണ് വിദ്യാർത്ഥികളെ ഭിന്നിപ്പിച്ചു നിർത്തി വിവിധ രാഷ്ട്രീയ പാർട്ടികൾ തോന്യാസഭരണം നടത്തി വരുകയാണ് എന്ന സാമൂഹ്യ യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കേണ്ടത്. മനുഷ്യർ ഏറ്റവും കൂടുതൽ ആദർശബോധമുള്ളവരും സത്യസന്ധരുമായിരിക്കുന്നത് അവരുടെ ചെറുപ്പകാലത്താണ്. പതിനഞ്ചിനും മുപ്പതിനും ഇടയിലുള്ള പൗരന്മാരുടെ അവസ്ഥ ഏതൊരു രാജ്യത്തെ സംബന്ധിച്ചും നിർണ്ണായകമാണ്.

ഇതുകൊണ്ടു തന്നെയാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥി യുവ ജന വിഭാഗങ്ങളെ ശ്രദ്ധാപൂർവ്വവും വിജയകരമായും ഭിന്നിപ്പിച്ചും പരസ്പരം ശത്രുതയിലും നിലനിർത്തിയിരിക്കുന്നത്.

സ്വന്തം കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി വിവിധ പാർട്ടികളുടെ നേതാക്കന്മാർ സ്വന്തം വിദ്യാർത്ഥി യൂണിയനെ തെരുവിലിറക്കുകയും തീർത്തും മോശമായ സമര രീതികൾ നടത്തിക്കുകയും ചെയ്യും. കാര്യം നേടിക്കഴിഞ്ഞാൽ അവരെ പിൻവിലിച്ച് അകത്തുകയറ്റിയിടുകയും ചെയ്യും.

വാസ്തവത്തിൽ കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് നായെവളർത്തുന്ന പോലെയാണ് പാർട്ടിക്കാർ വിദ്യാർത്ഥി സംഘടനകളെ നിലനിർത്തി പോരുന്നത്. ഈ ഉപമ പ്രയോഗിക്കുന്നതിൽ എനിക്കു ദുഃഖമുണ്ട്. പക്ഷേ ഈ പറഞ്ഞതാണ് സത്യമെന്ന് ചിന്തിക്കുന്ന ആർക്കും മനസ്സിലാകും.

[BLURB#1-VL]ഈ സ്ഥിതിക്കു മാറ്റം വന്നാൽ കേരളീയ രാഷ്ട്രീയം നന്നാകാൻ നിർബന്ധിതമാകും. രാഷ്ട്രീയം നന്നായാൽ അഴിമതിയും നിയമ സംഘനങ്ങളും നീതിനിഷേധങ്ങളും അവസാനിക്കും. ഈ ഗുരുതരമായ മൂർച്ചയുള്ള സത്യം മനസ്സിലാക്കിയതുകൊണ്ടാണ് ഇഎംഎസിന്റെയും കരുണാകരന്റെയും കാലം മുതൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെയും യുവജനങ്ങളെയും വരുതിയിൽ നിർത്തുന്ന കാര്യത്തിന് അവർ അതിപ്രാധാന്യം കൊടുക്കുകയും പരസ്പരം സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തത്.

വിദ്യാർത്ഥി വിഭാഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മുതർന്ന നേതാക്കൾ മനസ്സിലാക്കിയിരുന്നതിന്റെയും നോട്ടക്കുറവിന്റെയും ഫലമായിരുന്നു കെഎസ്‌യുവിൽ നിന്നും തന്നെ ഏറെക്കാലം മുൻപ് കേരത്തിലാദ്യമായും അവസാനമായും കുറെ ആദർശ ശാലികളായ ചെറുപ്പക്കാർ ഉയർന്നു വന്ന് കേരള രാഷ്ട്രീയത്തിൽ ഇടിമുഴക്കും സൃഷ്ടിച്ചത്. ആന്റണി, രവി. സുധീരൻ, കടന്നപ്പള്ളി, ഉമ്മൻ ഇങ്ങനെ കുറെയേറെപ്പേർ. അവർ മിക്കവരും പിൽക്കാലത്ത് അധികാരം രുചിച്ച് മത്തുപിടിച്ച് വഷളായിപ്പോയെങ്കിലും ആദ്യ കാലത്ത് അവർ നേടിയ വിശ്വാസ്യത വളരെ ശ്രദ്ധേയമാണ്.

വിദ്യാർത്ഥികളെ പോഷക സംഘടനയാക്കി കുടിക്കിയിടുന്നതിന്റെ ന്യായം പറയുന്നത് പ്രത്യേകിച്ചും സിപിഐ(എം)കാർ കേരളത്തിലെ സ്വകാര്യം - ന്യൂനപക്ഷ വിഭാഗ മാനേജ്‌മെന്റുകളുടെ വർഗ്ഗീയവും ജനാധിപത്യ വിരുദ്ധവുമായ നയങ്ങളിലും ചെയ്തികളിലും നിന്ന് അവരെ രക്ഷിക്കാനും രാഷട്രീയം പഠിപ്പിക്കാനും വേണ്ടിയാകുന്നു എന്നാണല്ലോ.

ഈ ന്യായങ്ങൾ രണ്ടും തികച്ചും തെറ്റാണെന്ന് കാണാൻ ഒരു പ്രയാസവുമില്ല. ഇവിടുത്തെ സ്വകാര്യ ന്യൂനപക്ഷ വിഭാഗ മേനേജ്‌മെന്റുകളെ പിൻവിതിലിലൂടെ പ്രീണിപ്പിച്ചു പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എണ്ണമറ്റ സ്‌കൂൾ കോളേജുകൾ എയ്ഡായും സ്വാശ്രയ വിഭാഗത്തിലുമായി അനുവദിച്ചു കൊടുത്തതിൽ സിപിഐ(എം) കോൺഗ്രസിനെക്കാൾ ഒട്ടും പിന്നിലല്ലല്ലോ. ഇതിനൊക്കെ ഒരു പ്രതിഫലവും വാങ്ങിയിട്ടില്ലെന്നും വിശ്വസിക്കാൻ കഴിയില്ല.

വിദ്യാർത്ഥി യൂണിയനിൽ ചേർത്ത് വിദ്യാർത്ഥികളെ രാഷ്ട്രീയം പഠിപ്പിക്കാമെന്നും പറയുന്നതും ശരിയല്ല. രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ച് ഇഷ്ടപ്പെടുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയും സ്വീകരിക്കണമെങ്കിൽ വിദ്യാർത്ഥികൾ സ്വതന്ത്രരായിരിക്കണം. ഇപ്പോൾ നടക്കുന്നത് ക്രിസ്ത്യാനികളുടെ വീട്ടിൽ ജനിക്കുന്ന കുട്ടിയെ മാമ്മോദീസ മുക്കി ചെറുപ്പത്തിലെ ക്രിസ്ത്യാനിയാക്കുന്നത് പോലെയാണ്. അല്ലെങ്കിൽ ഹിന്ദുവിന്റെ മകനെ ഹിന്ദുവും മുസ്ലീമിന്റെ മകനെ മുസ്ലീമാക്കുന്നതും പോലെയാണ്. ക്യാച്ച് ദയം യങ്ങ് എന്ന തത്വം സ്വീകരിച്ച് രാഷ്ട്രീയക്കാർ ബാല സംഘങ്ങൾ പോലും ഉണ്ടാക്കിയ പിള്ളേരെപ്പിടുത്തം നടത്തുകയാണ്. ഇതാണ് യഥാർത്ഥത്തിൽ അരാഷ്ട്രീയത.

എത്ര സിപിഐ(എം) ഗവൺമെന്റുകൾ ഭരിച്ചിട്ടും മാനേജ്‌മെന്റ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്കു വിട്ടിട്ടില്ല.

[BLURB#2-VR]സാക്ഷരതയും മനുഷ്യപ്രതിഭയും ഏറെയുള്ള കേരളത്തിൽ അഴിമതി മുതൽ സ്ത്രീപീഡനം വരെയുള്ള തിന്മകൾ കൂടി വരുന്നതിന്റെ കാരണം ഇവിടുത്തെ യുവ ജനങ്ങളും വിദ്യാർത്ഥികളും സ്വതന്ത്രരല്ല എന്ന മുഖ്യ കാരണത്താലാണ്. മനുഷ്യർ ഏറ്റവും ആദർശ ശാലികളും സത്യസന്ധരുമായിരിക്കുന്നത് ചെറുപ്രായത്തിലാണ്. കേരളത്തിലെ 15 നും 30 നും ഇടയിൽ പ്രായമുള്ള വിഭാഗം സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങിയാൽ അന്ന് ഇവിടുത്തെ അഴിമതിക്കാർ വിറച്ചു തുടങ്ങും. ക്വാറി മാഫിയാകൾ പടം മടക്കും. ഭരണ കേന്ദ്രങ്ങളിലെ ഫയലുകൾ നീങ്ങും. രക്തച്ചൊരിച്ചിലൊന്നും ആവശ്യമില്ല. നാല് അഴിമതി രാജാക്കന്മനാരുടെ കഴുത്തിൽ ചെരുപ്പുമാലയിടീക്കുകയും ജനകീയ വിചാരണ നടത്തുകയും ചെയ്താൽ മതി. അപ്പോൾ കോടതികളും സജീവമാകും മാവേയിസത്തിന്റെയും തീവ്രവാദ സംഘടനകളുടെയും പ്രസക്തി ഇല്ലാതാകും.

സിപിഐ പോലെ ഉത്തരവാദപ്പെട്ട ഭരണ മുന്നണിയിൽ പെട്ട പാർട്ടിക്കാരും മുതിർന്ന പരിസ്ഥിതി പ്രവർത്തകർ പോലും സാമൂഹ്യ നീതിക്കു വേണ്ടി ദളിത് - ആദിവാസി വിഭാഗങ്ങളുടെ വിഷയങ്ങളിൽ വിജയകരമായി ഇടപെടാൻ കഴിവുള്ള ഏക വിഭാഗം എന്ന നിലയിൽ മോവോയിസത്തെയും മറ്റും ന്യായീകരിക്കുന്ന പരിതാപകരവും പരിഹാസകരവും വിനാശകരവുമായ കാര്യം നമ്മുടെ മുന്നിലുണ്ട്.

നമ്മുടെ മുമ്പിലുള്ള മറ്റൊരു കാര്യം 1960 - 70 കളിലെ നക്‌സൽ പ്രവർത്തനത്തിനിടയിൽ ഉദിച്ചുയർന്നു വന്ന ജനകീയ സാംസ്‌കാരിക വേദിയുടെ ഓർമ്മയാണ്. ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവർത്തനങ്ങളിൽ പൊതു ജനം ആവേശപൂർവ്വം രംഗത്തു വരുന്നു എന്നു കണ്ടപ്പോൾ അതു പിരിച്ചു വിടപെട്ടു. ഇപ്പോഴും സമൂഹത്തൽ സജീവമായി നിൽക്കുന്ന എക്‌സ് നക്‌സൽ നേതാക്കളാരും ആ പിരിച്ചുവിടലിനെക്കുറിച്ച് സത്യസന്ധമായതും പൂർണ്ണമായതുമായ ഒരു വിശദീകരണവും തന്നിട്ടില്ല.

നേരത്തെ എഞ്ചീനീയറിങ്ങ് വിദ്യാർത്ഥി സമരത്തെ കുറിച്ചു നടന്ന ചാനൽ ചർച്ചയിൽ ഉത്തരവാദിത്തപ്പെട്ട മുതിർന്ന പ്രഫസർമാർ പോലും അബ്ദുൾ കലാമിന്റെ നാമത്തിലുള്ള സാങ്കേതിക സർവ്വകലാശാലയുടെ കെറ്റിയും നടപടി ദോഷങ്ങളെക്കുറിച്ചും പരിതാപകരമായ അവസ്ഥയെക്കുറിച്ചും പറഞ്ഞപ്പോൾ ചാനൽ അവതാരകനു വാക്കുമുട്ടി. ഏറ്റവും പുരോഗമന സ്വഭാവമുള്ള ചാനലാണ് ചർച്ച സംഘചിപ്പിച്ചത്. എന്നാൽ പോലും എസ്എഫ്‌ഐ, എബിവിപി വിദ്യാർത്ഥി നേതാക്കൾ ഒരുമിച്ചു സമരം നടത്തിയത് അവതാരകനു ഇഷ്ടപ്പെട്ടിരുന്നു.

ഒരുമിച്ചു പ്രവർത്തിച്ചതിന്റെ പേരിൽ വിദ്യാർത്ഥിക്കു മേൽ സിപിഐ(എം) ബിജെപി പാർട്ടി നേതാക്കൾ നടപിയെടുത്തേക്കാം. ഇപ്പോഴത്തെ സ്പിരിറ്റു കെടുത്തയേക്കാം. എങ്കിലും അവർക്കുണ്ടായിട്ടുള്ള ഈ യഥാർത്ഥ ബോധവും രാഷ്ട്രീയ അവബോധവും നശിക്കില്ല എന്നു കരുതാം. ഉരുക്കുമുഷ്ടിക്കു കീഴിലുള്ള ഭരണത്തിനു ചൈനയിൽ പോലും വർഷങ്ങൾക്ക് മുൻപ് ടിയാനെൻ മെൻ സ്‌ക്വയർ സംഭവിച്ചു. ജനാധിപത്യം കൊടിനാട്ടി വാഴുന്ന പോപ്പൻ കേരളത്തിൽ ഒരു ചലനം ഉണ്ടാകാത്തത് പതിറ്റാണ്ടുകളായി ഇവിടുത്തെ യുവ തലമുറകൾ മാനസികമായി അബോട്ട് ചെയ്യപ്പെടുന്നതിനാൽ കൂടിയാണ്.

അറിഞ്ഞോ അറിയാതെയോ സംഭവിച്ച ഈ മാറ്റത്തിന്റെ കാറ്റ് കേരളീയ വിദ്യാർത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയും സംബന്ധിച്ചടുത്തോളം അതീവ പ്രാധാന്യമുള്ളതാണ് എന്നു തോന്നുന്നു.