- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നഗ്ന സുതാര്യമായ അവാർഡ് അഴിമതി
മൺമറഞ്ഞ, ആദരണീയനായ ഒരു വ്യക്തിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള കാവ്യ പരസ്‌കാരത്തിന് സമാഹാരങ്ങൾ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് മലയാളത്തിലെ പ്രമുഖ വാരികയിൽ വരുന്നു. അവാർഡുകളെക്കുറിച്ച് പൊതുവെ ധാരാളം ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പോലും ഈ സാഹചര്യത്തിൽ വിശ്വാസ്യത പ്രതീക്ഷിച്ച് നമ്മളും പങ്കെടുക്കുന്നു. സെപ്റ്റംബർ 30 വരെ ആണ് കാലാവധി. 2010 നും 201
മൺമറഞ്ഞ, ആദരണീയനായ ഒരു വ്യക്തിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള കാവ്യ പരസ്‌കാരത്തിന് സമാഹാരങ്ങൾ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് മലയാളത്തിലെ പ്രമുഖ വാരികയിൽ വരുന്നു. അവാർഡുകളെക്കുറിച്ച് പൊതുവെ ധാരാളം ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പോലും ഈ സാഹചര്യത്തിൽ വിശ്വാസ്യത പ്രതീക്ഷിച്ച് നമ്മളും പങ്കെടുക്കുന്നു. സെപ്റ്റംബർ 30 വരെ ആണ് കാലാവധി. 2010 നും 2014 നും ഇടയ്ക്കുള്ള നാല് വർഷത്തെ പുസ്തകങ്ങളാണ് ഉദാരതയോടെ ക്ഷണിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ വീതമാണ് അയയ്‌ക്കേണ്ടത്.
ഞെട്ടിച്ച് കൊണ്ട് ഒക്‌ടോബർ അഞ്ചാാം തീയതി മുകളിൽ പറഞ്ഞ അവാർഡ് നേടിയ ആളിന്റെ ഫോട്ടോ സഹിതം പത്രങ്ങളിൽ വാർത്ത വരുന്നു. സെപ്റ്റംബർ 30 നും ഒക്‌ടോബർ 5 നും ഇടയിലുള്ള നാല് ദിവസം കൊണ്ട് കവിതാ സമാഹാരങ്ങളെല്ലാം വിലയിരുത്തി അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നു.
ഈ 'സാമർത്ഥ്യ'ത്തെ പുകഴ്‌ത്താതെ വയ്യാ! ഇവർക്ക് പറയാവുന്ന ഏക ന്യായം പുസ്തകങ്ങൾ കിട്ടുന്ന മുറയ്ക്ക് തന്നെ ജൂറിക്ക് എത്തിച്ചു കൊടുത്തിരുന്നതിനാൽ വേഗം തീർന്നു എന്നാണ്. അയയ്ക്കാനുള്ള കാലാവധി തീരുമാനിക്കുമ്പോഴേയ്ക്കാണ് എൻട്രികൾ കൂടുതലും വരുന്നത് എന്ന വസ്തുത അറിയാവുന്നവർ പക്ഷെ ഈ ന്യായം വിശ്വസിക്കുകയില്ല. അവാർഡ് ജൂറി റോബോട്ടോ, സൂപ്പർ കമ്പ്യൂട്ടറോ അത്ഭുത സിദ്ധന്മാരോ ആണെങ്കിലെ അത് നടക്കൂ! ഇക്കഴിഞ്ഞ ചലച്ചിത്ര അവാർഡിലെ ജൂറി ചെയർമാന് ചിലപ്പോൾ അത് കഴിഞ്ഞേക്കും. ഇവിടെ അവാർഡ് പൂർവ്വ നിശ്ചിതമാണെന്നേ സാമാന്യ ബുദ്ധിയുള്ളവർ വിശ്വസിക്കൂ.
അവാർഡ് സംഘാടകരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും (ഫോൺ നമ്പർ ഉൾപ്പെടെ) പരസ്യം ചെയ്തിരിക്കുന്ന സ്ഥിതിക്ക് സംഘാടകരോട് തന്നെ ചോദിക്കാമെന്നു വച്ചു. മാത്രമല്ല പേരും വിവരവും വെളിപ്പെടുത്താതെയിരിക്കേണ്ട കാര്യവുമില്ലല്ലോ. എൻട്രികൾ സ്വീകരിച്ച ആളും വി. ടി. കുമാരൻ ഫൗണ്ടേഷൻ സെക്രട്ടറിയുമായ ടി. രാജനെ വിളിക്കുന്നു. അവാർഡ് വാർത്തയുടെ ഞെട്ടൽ തീർന്നയുടനെ വിളിക്കാൻ തുടങ്ങിയതാണെങ്കിലും ഇക്കഴിഞ്ഞ ദിവസമാണദ്ദേഹം ഫോണെടുത്തത്. ''അവാർഡ് നിർണ്ണയമൊക്കെ ഭംഗിയായി നടത്തിയതിലുള്ള അനുമോദനമറിയിക്കാൻ വിളിച്ചതാണ്'' ഞാൻ പറഞ്ഞു. ''വളരെ സന്തോഷത്തോടെ രാജൻ അത് സ്വീകരിച്ചു. എൻട്രികൾ കുറേയുണ്ടായിരുന്നോ? ''പിന്നെ! 108 എണ്ണം'' രാജൻ മറുപടി പറഞ്ഞു. (108 കവിതയല്ല കവിത സമാഹാരങ്ങളാണെന്ന് ഓർക്കുക) ഈ കാര്യ ക്ഷമതയുടെ രഹസ്യമെന്താണ് ''അതിൽ രഹസ്യമൊന്നുമില്ല. നാല് ദിവസമുള്ളതിൽ ആദ്യ ഒരു ദിവസം കൊണ്ട് സംഘാടക കമ്മറ്റിക്കാർ 20 പുസ്തകം തിരഞ്ഞെടുത്തു. അന്ന് തന്നെ ജൂറിയെ ഏൽപ്പിച്ചു. അവർക്ക് 2 - 3 ദിവസം വേണമല്ലോ... പിന്നെ നമ്മൾ അവാർഡ് കൊടുത്ത കവിക്ക് കഴിഞ്ഞ ദിവസം വേറെയും അവാർഡ് കിട്ടി'' എന്നും രാജൻ ''അത് മുൻകൂട്ടിക്കണ്ടില്ലല്ലോ നമ്മൾ കൊടുത്തത്. ആ കവിക്ക് ഇതിന് മുൻപും കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ആരും ആക്ഷേപം പറയില്ല... പക്ഷെ ഈ അവാർഡ് വേഗം കണ്ടപ്പോൾ നിങ്ങളുടെ ജൂറി വല്ല സിദ്ധന്മാരുമായിരുന്നോ എന്ന് സംശയിച്ചു പോയി'' എന്റെ ചോദ്യത്തിലെ മുന പോലും ശ്രദ്ധിക്കാതെ രാജൻ പറഞ്ഞു ''ഏയ് അവർക്ക് ധാരാളം സമയം കിട്ടി''
എന്നാൽ എന്റെ അടുത്ത ചോദ്യം മുതൽ അദ്ദേഹം മറുപടി പറയാതെയായി ''ഈ അവാർഡ് മത്സരത്തിന് മുൻപേ തീരുമാനിച്ചതായിരുന്നു എന്നു പറഞ്ഞാൽ ശരിയല്ലാ, അല്ലേ'' എന്നായിരുന്നു ഞാൻ ചോദിച്ചത്. തുടർന്ന് ''നിങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി പാവം കവികളുടെ മൂന്ന് പുസ്തകം വീതം മേടിച്ചതെന്തിനാ? ഓരോന്നു പോരായിരുന്നോ? ശാപം കിട്ടും സുഹൃത്തേ നിങ്ങളുടെ പുസ്തകക്കച്ചവടവും തുലയും'' അധികം വൈകാതെ ടി. രാജൻ ഫോൺ ഓഫ് ചെയ്തു.
നല്ല കവിതകളെഴുതുന്ന മാന്യനും പ്രശസ്തനുമായ കവിക്കാണ് അവാർഡ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന് കൊടുക്കാൻ നേരത്തെ തീരുമാനിച്ചതാണെന്ന് വ്യക്തം. അദ്ദേഹത്തിന് ഇത് അറിവുണ്ടായിരിക്കാനും സാധ്യത കുറവാണ്. അപ്പോൾ അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയൊരു ദ്രോഹമാണ് ഈ ചെയ്തിട്ടുള്ളത്. വി. ടി. കുമാരൻ ഫൗണ്ടേഷൻ ഭാരവാഹികൾക്കും അഭിമാനം തോന്നുന്നുണ്ടാകാം! പക്ഷെ വി. ടി. കുമാരന്റെ ബന്ധുമിത്രാദികൾക്ക് ഇത് അഭിമാനകരമായിരിക്കുമോ?
സർവ്വോപരി അവാർഡ് ജേതാവ് ഒഴിച്ച് ബാക്കി 107 കവികളോടുള്ള നിന്ദയും ദ്രോഹവുമല്ലേയിത്? നമ്മുടെ സമൂഹത്തിലോ, നിയമ വ്യവസ്ഥയിലോ ആരും ഒന്നും ചെയ്യാനില്ല എന്ന ധിക്കാരവും അഹന്തയും കൂടിയുണ്ട് ഈ അൽപ്പത്വത്തിന് പിന്നിൽ. അല്ലെങ്കിൽ സംശയത്തിന്റെ ആനുകൂല്യമെങ്കിലും ലഭിക്കാൻ വേണ്ടി 15 - 20 ദിവസമെങ്കിലും താമസിച്ചേ അവാർഡ് പ്രഖ്യാപനവും ദാനവും ഒക്കെ നടത്തുമായിരുന്നുള്ളൂ.