- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അഴിമതിക്കാരെ തുറങ്കിലടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ എൽഡിഎഫ് കാണിച്ചത് ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന; ഗവൺമെന്റിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയാൽ ജനം പൊറുക്കില്ല; അഴിമതിക്കേസുകളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി എന്തിനാണ് വിട്ടുവീഴ്ച്ച ചെയ്യുന്നത്?
അധികാരമേറ്റുടനെ പിണറായി വിജയൻ ചെയ്ത ഏറ്റവും നല്ലതും തന്ത്രപ്രധാനവുമായി കാര്യം യുഡിഎഫ് സർക്കാർ പീഡിപ്പിച്ചിട്ടിരുന്ന ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയതാണ്. ഏതു കേസിലും ആർക്കെതിരെയും അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യവും മുഖ്യമന്ത്രി പിണറായി അദ്ദേഹത്തിനു കൊടുത്തു. എൽഡിഎഫ് അനുഭാവികളെ ആവേശം കൊള്ളിക്കാനും നിഷ്പക്ഷരും സൽഭരണം മാത്രം ആഗ്രഹിക്കുന്നവരുമായ നിർണ്ണായക വിഭാഗത്തിന്റെ പിന്തുണ നേടാനും എൽഡിഎഫിന്റെ ശത്രുക്കളെ ഭീതിയിലാഴ്‌ത്താനും ആ തീരുമാനം കാരണമായി. മുഖ്യമന്ത്രിയുടെ ഈ അഴിമതി വിരുദ്ധ നിലപാടിന്റെ ഹാങ്ങോവറിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയെയും മറ്റു ചെയ്തികളെയും വിലയിരുത്താൻ പോലും മാദ്ധ്യമങ്ങളും വിമർശകന്മാരും മറന്നു പോയി എന്നതാണ് സത്യം. അതിനുമപ്പുറം വിഎസിൽ നിന്നും മുഖ്യമന്ത്രി പദം തട്ടിപ്പറിച്ചെടുത്തതിന്റെ പേരിൽ പിണറായി ഒരു ഘടകകക്ഷിക്കുൾപ്പെടെയുണ്ടായിരുന്ന പ്രതിഷേധത്തെ നിർവീര്യമാക്കാൻ പോലും അതു കാരണമായി. ബുദ്ധിയും ആത്മാർത്ഥതയും അത്രയേറെ പ്രതിഫലിപ്പിക്കുന്ന ഒരു തുമാനമായിരിന്നു അത്. ബുദ്ധി അതിനാൽ
അധികാരമേറ്റുടനെ പിണറായി വിജയൻ ചെയ്ത ഏറ്റവും നല്ലതും തന്ത്രപ്രധാനവുമായി കാര്യം യുഡിഎഫ് സർക്കാർ പീഡിപ്പിച്ചിട്ടിരുന്ന ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയതാണ്. ഏതു കേസിലും ആർക്കെതിരെയും അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യവും മുഖ്യമന്ത്രി പിണറായി അദ്ദേഹത്തിനു കൊടുത്തു. എൽഡിഎഫ് അനുഭാവികളെ ആവേശം കൊള്ളിക്കാനും നിഷ്പക്ഷരും സൽഭരണം മാത്രം ആഗ്രഹിക്കുന്നവരുമായ നിർണ്ണായക വിഭാഗത്തിന്റെ പിന്തുണ നേടാനും എൽഡിഎഫിന്റെ ശത്രുക്കളെ ഭീതിയിലാഴ്‌ത്താനും ആ തീരുമാനം കാരണമായി.
മുഖ്യമന്ത്രിയുടെ ഈ അഴിമതി വിരുദ്ധ നിലപാടിന്റെ ഹാങ്ങോവറിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയെയും മറ്റു ചെയ്തികളെയും വിലയിരുത്താൻ പോലും മാദ്ധ്യമങ്ങളും വിമർശകന്മാരും മറന്നു പോയി എന്നതാണ് സത്യം. അതിനുമപ്പുറം വിഎസിൽ നിന്നും മുഖ്യമന്ത്രി പദം തട്ടിപ്പറിച്ചെടുത്തതിന്റെ പേരിൽ പിണറായി ഒരു ഘടകകക്ഷിക്കുൾപ്പെടെയുണ്ടായിരുന്ന പ്രതിഷേധത്തെ നിർവീര്യമാക്കാൻ പോലും അതു കാരണമായി. ബുദ്ധിയും ആത്മാർത്ഥതയും അത്രയേറെ പ്രതിഫലിപ്പിക്കുന്ന ഒരു തുമാനമായിരിന്നു അത്. ബുദ്ധി അതിനാൽ തന്നെ വ്യക്തമാണല്ലോ. അതേ സമയം ആത്മാർത്ഥ പിന്നീട് തെളിയിക്കപ്പെടേണ്ടതുമായിരുന്നു. എന്നാൽ ആത്മാർത്ഥത ഇതേവരെ തെളിയിക്കപ്പെട്ടില്ല. ഇപ്പോൾ അതു സംശയത്തിന്റെ നിഴലിലുമായിരിക്കുന്നു. അതിന്റെ കാരണം എല്ലാവർക്കും അറിയാം.
വളരെ സ്മാർട്ടായി കേസന്വേഷണത്തിലേർപ്പെട്ട ഡിജിപി അഴിമതിക്കാരുടെ ലോകത്തെ വിറപ്പിച്ചു. ജനങ്ങളിൽ പ്രതീക്ഷ നിറച്ചു. അതേ സമയം ഐപിഎസ്, ഐഎഎസ്, ലോബികൾ കൈകോർത്ത് ജേക്കബിനെതിരെ തിരിഞ്ഞു. മുഖ്യമന്ത്രി ഒന്നുമറിയാത്തയാളെപ്പോലെ രണ്ടു കൂട്ടരെയും ഒരേ പോലെ സപ്പോർട്ട് ചെയ്യുകയാണ്. ഈ കളി അധിക നാൾ തുടരാൻ അദ്ദേഹത്തിനാകില്ല. ഉദ്യോഗസ്ഥ ലോബിയെ അദ്ദേഹം നിലനിർത്തണം. അല്ലെങ്കിൽ പ്രതിരോധത്തിലായിരിക്കുന്ന ഡിജിപി ജേക്കബിനെ മാറ്റി മറ്റൊരാളെ നിയമിക്കണം. ആരോപണത്താൽ കളങ്കിതമല്ലാത്ത മറ്റൊരാളും കേരളാ പൊലീസിലില്ലേ? ഇവിടെയാർക്കും ജേക്കബ് തോമസിനോട് ആരാധനയില്ല. ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ കൂറ്, അഴിമതിവിരുദ്ധ നിലപാടിനോട് അത് ആരിൽ നിന്നുണ്ടായാലും ജനങ്ങൾക്ക് ആശ കൊടുത്തു പോയി. അഴിമതി വിരുദ്ധ നിലപാടിൽ നിന്ന് പിൻ വാങ്ങാനോ, വെറുതെ ചിരിച്ചോണ്ടിരിക്കാനോ, ഹരിതകേരളം പറഞ്ഞു തടിതപ്പാനോ ഇനി മുഖ്യമന്ത്രിക്കാകില്ല. അദ്ദേഹം ജനങ്ങൾക്ക് ആശകൊടുത്തു പോയി. അഴമതിക്കെതിരെ ഈ വാഗ്ദാനം പാലിച്ചില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും എന്ന് തിരിച്ചറിയാനുള്ള ബുദ്ധി മുഖ്യ മന്ത്രിക്ക് ഉണ്ടാകേണ്ടതാണ്.
യുഡിഎഫ് മന്ത്രിമാരായിരുന്ന മാണി, ബാബു അവരുടെ തലവനായ ഉമ്മൻ ഇവരെ അഴിക്കുള്ളിലാക്കുന്നതു കാണാനാണ് ആദ്യ നടപടി എന്ന നിലയിൽ ജനങ്ങൾ കാത്തിരുന്നത്. എന്നിട്ടോ, മാണിക്കെതിരായ മൂന്നു കേസുകൾ വിട്ടു പോയിരുന്നു. ബാബുവിനെതിരെ ഭീകരമായ അന്വേഷണം നടത്തിയിട്ട് തെളിവില്ലാഞ്ഞാട്ടായിരിക്കുമല്ലോ. കേസു ചാർജ്ജു ചെയ്യുകയുണ്ടായില്ല. ഉമ്മനെ തൊടാൻ പോലും വിജിലൻസോ എൽഡിഎഫ് ഗവണൺമെന്റോ തയ്യാറായിട്ടില്ല.
ഈ മൂവർ സംഘത്തിനെതിരെ തെളിവില്ലാഞ്ഞിട്ടാണോ ഇത്ര കാലമായിട്ടും നടപടി ഉണ്ടാകാത്തത്? അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി അതു തറന്നു പറയണം. കെഎം എബ്രഹാമിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ ശിശുക്കളെപ്പോലെ നിഷ്‌കളങ്കമായ പ്രസ്താവന ഈ മുൻ മന്ത്രിമാർക്കും ബാധകമാണോ എന്നും വ്യക്തമാക്കണം. യുഡിഎഫ് മന്ത്രിമാർക്കെതിരെ ഉണ്ടായത് തെളിവില്ലാത്ത ആരോപണങ്ങളായിരുന്നു എങ്കിൽ മുഖ്യമന്ത്രി തെളിച്ചു പറഞ്ഞാൽ മതി. അപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് തെളിവില്ലാത്ത ആരോപണങ്ങളുടെ പേരിൽ പ്രചാരണം നടത്തി വെറുതെ യുഡിഎഫ് ഗവൺമെന്റിനെ ക്രൂശിക്കുകയായിരുന്നോ? അങ്ങനെ അർഹതയില്ലാത്ത ഒരു തെരഞ്ഞെടുപ്പു വിജയമാണോ എൽഡിഎഫ് നേടിയതും അതിലൂടെ പിണറായി എന്ന മുഖ്യമന്ത്രി ഉണ്ടായി വന്നതും. പിണറായിയുടെ ഇപ്പോഴത്തെ നിലപാടിൽ നിന്ന് ഇങ്ങനെ തന്നെയാണ് ജനങ്ങൾക്ക് ബോധ്യമായി വരുന്നത്. ബജറ്റവതരിപ്പിക്കാൻ പോലും യോഗ്യതയില്ലാതിരുന്ന മാണിയെയും അഴിമതി വീരനായ ബാബു മന്ത്രിയെയും ഉമ്മൻ ചാണ്ടിയെയുമൊക്കെ പിണറായി വിജയൻ മറന്നാലും ജനം മറക്കില്ല.
യുഡിഎഫ് ഗവൺമെന്റും അതിലെ മന്ത്രിമാരും യഥാർത്ഥത്തിൽ അഴിമതിക്കാരായിരുന്നുവെങ്കിൽ അവരെ തുറങ്കിലടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ എൽഡിഎഫ് ഗവൺമെന്റും തലവനായ മുഖ്യമന്ത്രിയും വലിയ രാഷ്ട്രീയ വഞ്ചനയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നടത്തിയത്. അങ്ങനെയെങ്കിൽ ഊ ഗവൺമെന്റ് രാജി വച്ചാൽ പോലും തീരല്ല. അതിലെ പ്രമുഖർ വഞ്ചനക്കുറ്റത്തിനു ജയിലിൽ പോകേണ്ടി വരും. കാരണം ഭരണത്തുടർച്ച ആഗ്രഹിക്കുകയും അതിന് അർഹത ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത ഒരു ഗവൺമെന്റിനെയാണ് കഴമ്പില്ലാത്ത അഴിമതി ആരോപണങ്ങളിലൂടെ ജനങ്ങളുടെ മുമ്പിൽ കരിതേച്ച് കാട്ടി നീചനെന്നും മുദ്രകുത്തി പുറത്താക്കിയിട്ട് രാഷ്ട്രീയ വിജയവും അധികാരവും പിടിച്ചു പറ്റിത് എന്നാണ് വരുന്നത്.
എന്തായാലും മുഖ്യമന്ത്രി പിണറായി വിചിരാക്കുന്നത് പോലെ ഇതെല്ലാം മുൻ മന്ത്രിമാരുടെയും നിലവിലുള്ള ഉദ്യോഗസ്ഥരുടെയും പേരിലുള്ള ആരോപണങ്ങൾ തേഞ്ഞു മാഞ്ഞു പോകില്ല. അഴിമതിക്കെതിരെ പിടിട്ടേണ്ട വിജിലൻസ് ഡയറക്ടറുടെ മാത്രം ഉത്തരവാദിത്വമല്ലല്ലോ. എൽഡിഎഫ് ഗവൺമെന്റിന്റെ നയമല്ലെ അത്. ജനങ്ങൾക്ക് ആശ കൊടുത്ത് പോയി. അതിൽ നിന്നു പിന്തിരിഞ്ഞാൽ പിണറായി വിജയന്റെ രാഷ്ട്രീയ ഭത്രാവി അതോടെ അസ്തമിക്കും. എൽഡിഎഫിന്റെ ഗതി ബംഗാളിലെ സിപിഎമ്മിന്റേതായിത്തീരും. കാരണം കേരളത്തിലെ ജനങ്ങളും പറയുന്നത്ര രാഷ്ട്രീയ പ്രബുദ്ധതയുള്ളവരല്ല എങ്കിലും ഒരു മിനിമം രാഷ്ട്രീയ ആദർശമൊക്കെ ഉള്ളവരാണല്ലോ.
എൽഡിഎഫ്‌ന് ബംഗാളിലെ സിപിഎമ്മിന്റെ ഗതി വന്നു ചേർന്നാൽ തന്നെ ആ വിടവിലേക്ക് യുഡിഎഫും കോൺഗ്രസ്സും തിരിച്ചു വന്നു പഴയ സ്ഥിതി തുടരാമെന്നും ആരും വ്യാമോഹിക്കേണ്ട. ഇപ്പോളത്തെ എൽഡിഎഫ് ഗവൺമെന്റ് പിഴവു കാട്ടിയാൽ ജനം ഇനിയൊരിക്കൽ കൂടി പൊറുക്കില്ല. കേരള രാഷ്ട്രീയം അതോടെ ബിജെപിക്ക് തളികയിൽ വച്ചു കിട്ടുകയായിരിക്കും ചെയ്യുക.
എന്നാൽ എൽഡിഎഫ് ഗവൺമെന്റിന് ഈ പറഞ്ഞ ഗതി വരാൻ സിപിഎമ്മിന്റെ അഖിലേന്ത്യ നേതൃത്വം സമ്മതിക്കുമോ? ഇന്ത്യയിൽ ഇനി ആകപ്പാടെ സിപിഎമ്മിനു ഒരേയൊരാസ്തിയാണ് കേരളത്തിലെ മന്ത്രിസഭ. ഒരു പിണറായി വിജയന്റെ തന്നിഷടം കൊണ്ട് ആ മന്ത്രിസഭയെ ബലികൊടുക്കാൻ യച്ചൂരിയും കൂട്ടരും തയ്യാറാകുമോ? അഖിലേന്ത്യ സെക്രട്ടറിയുടെ യാതൊരുവിധ മേൽനോട്ടമോ ഉപദേശമോ ഇല്ലാതെ സംസ്ഥാന ഭരണം നടത്തുന്ന കീഴ്‌വഴക്കവും പാരമ്പര്യവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണ്.
വിഎസിനെ മാറ്റി നിർത്തിയിട്ട് പിണറായിയെ മുഖ്യ മന്ത്രിയാക്കുമ്പോൾ യച്ചൂരി പറഞ്ഞ ഒരു കാര്യമുണ്ട് വി എസ് കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ഫിഡൽ കാസ്‌ട്രോ ആണ് എന്ന്. ജനങ്ങളുടെ കാര്യം നോക്കികൊണ്ട് ഞാനിവിടെ ഉണ്ടായിരിക്കുമെന്ന് വി എസ് ഉറപ്പു പറഞ്ഞിട്ടുമുണ്ട്. തിരഞ്ഞെടുപ്പു വിജയം നേടുന്നതിന് വിയർപ്പൊഴുക്കിയതും അദ്ദേഹമാണ്. ഇപ്പോളത്തെ വിഎസിന്റെ നിശബ്ദത ചില പ്രത്യേക ഉദ്ദേശങ്ങളുടെ പേരിൽ മാത്രമുള്ളതാണെന്നും അദ്ദേഹത്തെ ശരിക്കും അറിയുന്നവർക്ക് അറിയാവുന്നതാണ്. വി എസ് ഇടപെടേണ്ട സ്ഥലത്തും സമയത്തും ഇടപെടുക തന്നെ ചെയ്യും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആരോടെങ്കിലും എന്തിനെങ്കിലും പേരിൽ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അതു വെറുതെ ആകുകയേയുള്ളൂ. സിപിഐ അവരുടെ ചിത്രപരമായ പ്രാധാന്യം ഓർത്തെടുക്കുമെന്നും ഭരണത്തിന്റെ ലഹരിക്കും മാവോയിസ്റ്റുകളോടുള്ള അതരു കടന്ന പ്രേമവും അവരെ അന്ധരാക്കില്ലെന്നും പ്രതീക്ഷിക്കാം.
കെഎം എബ്രഹാമോ ടോം ജോസോ ജേക്കബ് തോമസോ ഒന്നുമല്ല പ്രധാന കാര്യം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള ഒരു പാടുപേർ നിയമ ലംഘനത്തിന്റെയും അഴിമതിയുടെയും പേരിൽ കുറ്റാരോപണത്തിന്റെ കരിനിഴലിൽ നിൽക്കുകയാണ്. അവരെ അങ്ങനെ നിർത്തിയിരിക്കുന്നതും ജനങ്ങളെ കൊണ്ട് തിരഞ്ഞെടുപ്പിൽ അവർക്കെതിരെ വിധിയെഴുതിപ്പിച്ചതും എൽഡിഎഫിന്റെ പ്രത്യേകിച്ചും സിപിഎമ്മിന്റെ നേതൃത്വമാണ്.
കുറ്റാരോപിതരുടെ നേരു കണ്ടു പിടിക്കാൻ അവരെ ജയിലിലയ്ക്കാനോ കുറ്റ വിമുക്തരാക്കാനോ രണ്ടിലൊന്നു ചെയ്യാൻ ഈ ഗവൺമെന്റ് പ്രത്യേകിച്ചും മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണ്. ഈ ഒരു തുറിപ്പു ചീട്ടിന്റെ ബലത്തിലാണ് ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ ബലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്ഥാനത്തുള്ള നിലനിൽപ്പു തന്നെ. അഴിമതിക്കെതിരെയുള്ള കുരിശുശുദ്ധ പ്രഖ്യാപനവും ജേക്കബ് തോമസിന്റെ നിയമനവും ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെന്ന നിലവിലുള്ള പിണറായിയുടെ മറ്റു ചെയ്തികളെ ആളുകൾ അദ്ദേഹത്തിന്റെ പാർട്ടിയും എങ്ങനെ വിലയിരുത്തുമായിരുന്നു എന്നോർത്താൽ അത്ഭുതവും ആശങ്കയും തോന്നും. പാറമടക്കാരുടെയും മാണിയുടെയും വക്കീലായ എംകെ ദാമോദരനെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖ്യമന്ത്രി തന്റെ ഉപദേശകരായി നിയമിക്കുക. അവരുടെ ഉപദേശം സ്വീകരിക്കാതിരിക്കാൻ വേണ്ടിയാണ് അവരെ നിയമിച്ചതെന്നു പറയുകയും തോമസ് ഐസിക്കിനെക്കൊണ്ട് അങ്ങനെ പറയിക്കുകയും ചെയ്യുക. ഇതു ചെയ്തത് പിണറായി അല്ലായിരുന്നെങ്കിൽ തലയ്ക്ക് ഓളമെന്നോ കുട്ടിക്കളി എന്നോ എൽഡിഎഫ് ഗവൺമെന്റിന്റെ വലിയ ആരാധകർ പോലും പറയുമായിരുന്നു.
ആതിരപ്പള്ളി പദ്ധതി മുല്ലപ്പെരിയാർ ഡാം പ്രശ്‌നം, വക്കീലന്മാരും മാദ്ധ്യമ പ്രവർത്തകരുമായുള്ള പ്രശ്‌നം മന്ത്രി ജയരാജന്റെ അഴിമതി പ്രശ്‌നം ഇതെല്ലാമാണ് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പിണറായിയുടെ അക്കൗണ്ടിൽ ഇതു വരെയുള്ളത്. ജയരാജനെ പുറത്താക്കിയെങ്കിലും ഇത്രയും വിശ്വസ്തനായി കൊണ്ടു നടക്കുകയും മന്ത്രി സഭയിൽ രണ്ടാമനാക്കുകയും ചെയ്ത ജയരാജനെക്കുറിച്ച് ശരിയായ ധാരണയില്ലാതെയായിരുന്നല്ലോ എന്നോർക്കുമ്പോൾ പിണറായിയുടെ ദീഷണപരമായ കഴിവാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചുരുക്കത്തിൽ പോസിറ്റീവായ വിജലൻസ് ഡയറക്ടറുടെ നിയമനം ഒഴികെ മറ്റൊരു കാര്യവും ഇതുവരെ മുഖ്യമന്ത്രി ചെയ്തില്ല. നേരത്തെ സൂചിപ്പിച്ചത് പോലെ അഴിമതി വിരുദ്ധ നിലപാടിലൂടെ മുഖ്യമന്ത്രി സ്വന്തം പ്രതിഛായയും വിശ്വാസ്യതയും വർദ്ധിപ്പിച്ചെങ്കിലും ആത്മാർത്ഥ തെളിയിക്കുന്ന ഒരു നടപടി പോയും ഉണ്ടായിട്ടില്ല.
ഭരണം തുടങ്ങിയുടനെ വിജിലൻസ് ഡയറക്‌ടെ നിയമിച്ച് അന്നു തന്നെ പി. സി. ജോർജ് പത്ര സമ്മേളനം വിളിച്ചു പറഞ്ഞിരുന്നു. അഴിമതിക്കേസുകളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി വിജയൻ വലിയ വിട്ടുവീഴ്ചകളാണ് ചെയ്യാൻ പോകുന്നതെന്ന്. പിണറായിക്ക് എതിരായ ഒരുപാടു തെളിവുകൾ ഉമ്മന്റെയും കൂട്ടരുടെയും കൈയിലുണ്ട് എന്നതാണ് അതിന്റെ കാരണം പറയപ്പെട്ടിരുന്നത്. ഇന്നിതാ ഉമ്മൻ ചാണ്ടിക്കിതെരെ എന്നല്ല യുഡിഎഫ് മന്ത്രിസഭയിലെ കുറ്റാരോപിതരായ ഒരാൾക്കും എതിരെ ഒന്നനങ്ങാൻ പോലും മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ല.