- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കോൺഗ്രസ്സിനെ രക്ഷിക്കാൻ ഒരു പ്രവാചകൻ വരുമെന്ന് കരുതി കാത്തിരിക്കേണ്ട; മാറ്റം നമ്മളിൽ നിന്നും തുടങ്ങണം, ഒരു തലമുറ മാറ്റം ആവശ്യമല്ല, അനിവാര്യമാണ്: മാത്യു കുഴൽനാടൻ എഴുതുന്നു..
കഴിഞ്ഞ ദിവസം കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യമോ എന്ന വിഷയത്തിൽ മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിനെ അനുകൂലിച്ചും പിൻന്തുണ അറിയിച്ചും നിരവധി പേർ വിളിക്കകയും അഭിനന്ദിക്കുകയും ഉണ്ടായി. എന്നാൽ ചില കോണുകളിൽ നിന്നും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും വന്നു എന്നതു കൊണ്ടാണ് ഇത് എഴുതുന്നത്. വിമർശനങ്ങളോട് അസഹിഷ്ണുത ഉള്ളതു കൊണ്ടല്ല. എന്നെ വ്യക്തിപരമായി ഇകൾക്തി കാണിക്കുന്നതിലെ അസ്വസ്ഥത കൊണ്ടുമല്ല. ഞാൻ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ എന്റെ മാത്രം കാഴ്ചപ്പാട് ആണ് എന്ന് ആരും ധരിക്കരുത് എന്നതു കൊണ്ടാണ് ഈ കുറിപ്പ്. ഞാൻ മുതിർന്ന നേതാക്കളെ ക്രൂഷ്‌ചേവ് എന്ന് വിളിച്ചത് ശരിയായില്ലാ എന്നും തലമുറമാറ്റം എന്ന ആവശ്യം ഉന്നയിക്കാനുള്ള ധാർമിക അവകാശവുമൊക്കെയാണ് കെ.എസ്.യു യൂത്ത് കോൺഗ്രസിലൂടെ കടന്നു വന്ന ചില സമകാലികരായ സുഹൃത്തുക്കൾ വിമർശനത്തിന് വിധേയമാക്കിയത്. എന്നാൽ ഞാൻ പറഞ്ഞതിലും എത്രയോ രൂക്ഷമായ ഭാഷയിൽ നമ്മൾ ഒന്നിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രമേയങ്ങളിൽ പറഞ്ഞിരിക്കുന്നു. ബഗന്മാരെന്നും, എക്‌സപയറി ഡേറ്റ് കഴിഞ്ഞവര
കഴിഞ്ഞ ദിവസം കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യമോ എന്ന വിഷയത്തിൽ മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിനെ അനുകൂലിച്ചും പിൻന്തുണ അറിയിച്ചും നിരവധി പേർ വിളിക്കകയും അഭിനന്ദിക്കുകയും ഉണ്ടായി. എന്നാൽ ചില കോണുകളിൽ നിന്നും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും വന്നു എന്നതു കൊണ്ടാണ് ഇത് എഴുതുന്നത്.
വിമർശനങ്ങളോട് അസഹിഷ്ണുത ഉള്ളതു കൊണ്ടല്ല. എന്നെ വ്യക്തിപരമായി ഇകൾക്തി കാണിക്കുന്നതിലെ അസ്വസ്ഥത കൊണ്ടുമല്ല. ഞാൻ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ എന്റെ മാത്രം കാഴ്ചപ്പാട് ആണ് എന്ന് ആരും ധരിക്കരുത് എന്നതു കൊണ്ടാണ് ഈ കുറിപ്പ്. ഞാൻ മുതിർന്ന നേതാക്കളെ ക്രൂഷ്‌ചേവ് എന്ന് വിളിച്ചത് ശരിയായില്ലാ എന്നും തലമുറമാറ്റം എന്ന ആവശ്യം ഉന്നയിക്കാനുള്ള ധാർമിക അവകാശവുമൊക്കെയാണ് കെ.എസ്.യു യൂത്ത് കോൺഗ്രസിലൂടെ കടന്നു വന്ന ചില സമകാലികരായ സുഹൃത്തുക്കൾ വിമർശനത്തിന് വിധേയമാക്കിയത്. എന്നാൽ ഞാൻ പറഞ്ഞതിലും എത്രയോ രൂക്ഷമായ ഭാഷയിൽ നമ്മൾ ഒന്നിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രമേയങ്ങളിൽ പറഞ്ഞിരിക്കുന്നു.
ബഗന്മാരെന്നും, എക്‌സപയറി ഡേറ്റ് കഴിഞ്ഞവരെന്നും ക്രുഷ്‌ചേവ്മാരെന്നുംഒക്കെ നമ്മൾ ഒന്നിച്ച് പാസാക്കിയ പഴയ പ്രമേയങ്ങൾ ഒന്ന് എടുത്ത് നോക്കിയാൽ കാണാം. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന നിലയിൽ യാതോരു ഉളുപ്പുമില്ലാതെ കടിച്ചുതൂങ്ങുന്ന ഈ നേതാക്കന്മാർ, പാർട്ടിയെ ഈ ഗതിയിൽ എത്തിച്ചിട്ടും പ്രതികരിക്കാതിരുന്നാൽ നമ്മൾ ഈ പാർട്ടിയോട് ചെയ്യുന്ന തെറ്റായിരിക്കും എന്നതാണ് എന്റെ പക്ഷം.
കാലാകാലങ്ങളിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളെ തങ്ങളുടെ ചൊൽപടിയിൽ നിർത്തി തലമുറകളുടെ ശബ്ദം ഈ പാർട്ടിയിൽ ഇല്ലാണ്ടാക്കിയ ഈ നേതാക്കൾ തന്നെയാണ് ഈ രണ്ട് സംഘടനകളേയും ഇന്നത്തെ നിലയിൽ മൃതപ്രായം ആക്കിയത്. അങ്ങനെ എതിർപ്പിന്റെയും തിരുത്തലിന്റെയും ശബ്ദം ഇല്ലാതാക്കി അവർ സൗകര്യപൂർവം അധികാരസ്ഥാനങ്ങളിൽ തുടർന്നത് ഒന്നും രണ്ടും വർഷമല്ല , മൂന്ന് നാല് ദശാബ്ദങ്ങളാണ്. ഇവരെ ക്രൂഷ്‌ചേവിനോട് ഉപമിച്ചത് മഹാപാപമാന്നെങ്കിൽ ആ പാപം ഞാൻ ഏറ്റെടുക്കാൻ തയ്യാറാണ്.
ഒരു പക്ഷെ നമ്മളേക്കാൾ ഈ ക്രൂരതയുടെ ഇരയായത് നമ്മുക്ക് മുമ്പ് കടന്നു പോയ ഒരു തലമുറയാണ്. ഈ ഘട്ടത്തിൽ എനിക്ക് ഓർമ്മ വരുന്നത് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി അടുത്ത് കണ്ടതും നേരിട്ട് ഇടപെട്ടതുമായ കെ.എസ്.യു പ്രസിഡന്റായിരുന്ന ജെ. ജോസഫിനേയാണ്. പൊതുവേ ശാന്തനും സ്വാതികനുമായിരുന്ന ആ നേതാവിനെ ഞാൻ ആദ്യമായി കാണുന്നത് ങഘഅ ഝൃെേ ലെ 47 ആം നമ്പർ മുറിയിൽ വച്ചാണ്. പിന്നീട് സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് ലാത്തി ചാർജിൽ എന്റെ കൈ ഒടിഞ്ഞപ്പോൾ സേനഹത്തോടും വാത്സല്യത്തോടും ഞങ്ങളോടൊപ്പം നിന്ന ആ നേതാവ് ഇന്ന് പ്രവാസിയാണ്. ഇന്നത്തെ പല നേതാക്കളേക്കാൾ എത്രയോ മടങ്ങ് നല്ലവനായിരുന്ന ആ നേതാവിനെ ഈ പാർട്ടിക്ക് നഷ്ടപ്പെടുത്തി. ആ തലമുറയിൽ കരുത്തരായ ഒരു പിടി കെ.എസ്.യു നേതാക്കൾ ഉണ്ടായിരുന്നു. ചെമ്പഴന്തി അനിൽ, എം മണികണ്ഠൻ, എം.എം നസീർ, സക്കീർ ഹുസൈൻ, ഓമനി ഈപ്പൻ, ജെയിസൺ ജോസഫ്, ഗോപിദാസ്, സുധീർ ജേക്കബ്, ജെർമിയാസ്, പഴകുളം മധു തുടങ്ങിയവർ (ഇവിടെ പരാമർശിക്കാത്ത മറ്റ് പല പേരുകളും ഉണ്ട് എന്ന് കൂടി പറയട്ടെ ).ഇവർക്കൊന്നും പിന്നിട് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പോലും ആകാൻ കഴിയാതെ വന്നത് ഈ നേതാക്കൾ കെ.എസ്.യു വിന്റയും യൂത്ത് കോൺഗ്രസിന്റെയും പുനഃസംഘടന നീട്ടികൊണ്ടു പോയത് 12 കൊല്ലമാണ് എന്നതു കൊണ്ടാണ്. ഇതേ സ്ഥിതി അന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉണ്ടായി.
തിരുവനന്തപുരം ഗവ: ലോ കോളേജിലെ ഗടഡ പ്രവർത്തകരായിരിക്കുമ്പോൾ ഇവരിൽ പലരുമായിരുന്നു ഞങ്ങളുടെ (വിഷ്ണുവിന്റെയും, ലിജുവിന്റെയും, എന്റെയും) ഒക്കെ റോൾ മോഡൽസ്. അവരേപ്പോലെ ആകാനാണ് അന്ന് ഞങ്ങൾ ആഗ്രഹിച്ചത്. ഒരു തലമുറയെ പ്രചോദിപ്പിച്ചവർ, അവരുടെ കൗമാരവും യവ്വനവും ഈ പാർട്ടിക്ക് വേണ്ടി സമർപ്പിച്ചവർ. രാഷ്ട്രിയ പ്രവർത്തനം കൊണ്ട് ജീവിക്കാൻ മറന്നവർ, ജിവിതം പ്രതിസന്ധിയിൽ ആയവർ. ഇവരോടൊന്നും ഒരു കരുണയും ഈ കൂട്ടർ കാട്ടിയില്ല എന്ന് മാത്രമല്ല തങ്ങളുടെ അധികാരവും അപ്രമാദിത്വവും ഉറപ്പിക്കാൻ ഗ്രൂപ്പിന്റെ പേരിൽ കുട്ടി കുരങ്ങ്കളേ കൊണ്ട് ചുടു ചോറ് വാരിക്കുന്നതു പോലെ ഉപയോഗിക്കാൻ ഒരു മടിയും കാട്ടിയിട്ടില്ല. ഇവരെ എങ്ങനെയാണ് വിമർശിക്കേണ്ടത്? ഏത് ഭാഷയാണ് ഉപയോഗിക്കേണ്ടത്? ഇതൊന്നും ഇവർക്ക് അറിയാഞ്ഞിട്ടല്ല. മറിച്ച് തങ്ങളെ ചോദ്യം ചെയ്യാനുള്ള കരുത്ത് യുവതലമുറക്ക് ഇല്ലാ എന്ന ധാരണ കൊണ്ടാണ്.
കോൺഗ്രസ്സ് അതിന്റെ ചരിത്രത്തിലെ വലിയ പരാജയം ചർച്ച ചെയ്യുമ്പോൾ കെ.എസ്.യു വിറെയോ യൂത്ത് കോൺഗ്രസിന്റെയോ ഒരഭിപ്രായവും വന്നില്ല എന്നത് എന്നെ ഏറേ വേദനിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയിലെ തിരുത്തൽ ശക്തിയായി നിന്നിരുന്ന ഈ സംഘടനകൾക്ക് എന്താണ് സംഭവിച്ചത്? ആരെയാണ് ഇവർ ഭയപ്പെടുന്നത്?
കോൺഗ്രസ്സിനെ രക്ഷിക്കാൻ ഒരു പ്രവാചകൻ വരുമെന്ന് കരുതി നമ്മൾ കാത്തിരിക്കേണ്ട. അത് നമ്മളിൽ നിന്ന് തന്നെ ഉണ്ടാവണം. പുതിയ തലമുറക്ക് കോൺഗ്രസ്സ് ഇല്ലാതാവാതിരിക്കാൻ, വരുന്ന നാളേക്ക് വഴി കാട്ടാൻ ഈ പാർട്ടി ഉണ്ടാകണമെങ്കിൽ, കോൺഗ്രസിൽ ഒരു തലമുറ മാറ്റം ആവശ്യമല്ല, അനിവാര്യമാണ് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.