- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കോടികൾ ഒഴുക്കി യഥാർത്ഥ പ്രശ്‌നം മറച്ചു വയ്ക്കാൻ ശ്രമിച്ചപ്പോഴും ജനങ്ങൾ അതിൽ ഉറച്ചു നിന്നു; ഇനി കുറഞ്ഞത് പത്ത് വർഷം തുടർച്ചയായി പിണറായി ഭരിക്കും: പ്രൊഫ. വേണുഗോപാൽ എഴുതുന്നു....
ഈ തെരെഞെടുപ്പിൽ വ്യക്തമായ വസ്തുതകൾ എന്തെല്ലാം ആണ്? ഒരർത്ഥത്തിൽ കേരള ചരിത്രത്തിലെ ഏറ്റവും നാറിയ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. യഥാർത്ഥ പ്രശ്‌നങ്ങൾ മറന്നു, തികച്ചും വ്യക്തിപരമായ വിമർശനങ്ങളിൽ ഒതുങ്ങിയുള്ള ആക്രമണങ്ങൾ ആണ് ഇവിടെ നടന്നത്. ഒരാൾ വിഎസിനെ മിമിക്രിക്കാരൻ എന്ന് പോലും കളിയാക്കുന്നത് നാം കണ്ടു. ഒരു മുഖ്യമന്ത്രി, വെറും കപടവാദങ്ങൾ കൊണ്ട് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ഓടി മാറുന്നത് നാം കണ്ടു. പക്ഷെ ജനം യധാർത്ത പ്രശ്‌നം മറന്നില്ല. യഥാർത്ഥ പ്രശ്‌നം അഴിമതി തന്നെ ആയിരുന്നു. സത്യത്തിന്റെ മുഖം മറക്കപ്പെടുന്നു എന്ന് പറയുന്നത് പോലെ, അഴിമതി എന്ന പ്രശനം മറക്കപ്പെട്ടു എന്ന് മാത്രം.കോടിക്കണക്കിന് രൂപ ചെലവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം, മൂന്ന് മുന്നണികളുടെയും പ്രചാരണം കാരണം, ജനത്തിനു തോന്നി യഥാർത്ഥ പ്രശനം അഴിമതി അല്ല എന്ന്. പക്ഷെ യഥാർത്ഥ പ്രശ്‌നം ജനമനസ്സിൽ ഉറച്ചിരുന്നു മാത്രമല്ല, ഉമ്മൻ ചാണ്ടിയും കൂട്ടരും, എന്തിനു ആന്റണി പോലും അഴിമതി അല്ല പ്രശ്‌നം എന്ന് പറയാൻ ശ്രമിച്ചു. സോമാലിയയും വർഗീയതും എല്ലാം ആണ
ഈ തെരെഞെടുപ്പിൽ വ്യക്തമായ വസ്തുതകൾ എന്തെല്ലാം ആണ്? ഒരർത്ഥത്തിൽ കേരള ചരിത്രത്തിലെ ഏറ്റവും നാറിയ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. യഥാർത്ഥ പ്രശ്‌നങ്ങൾ മറന്നു, തികച്ചും വ്യക്തിപരമായ വിമർശനങ്ങളിൽ ഒതുങ്ങിയുള്ള ആക്രമണങ്ങൾ ആണ് ഇവിടെ നടന്നത്. ഒരാൾ വിഎസിനെ മിമിക്രിക്കാരൻ എന്ന് പോലും കളിയാക്കുന്നത് നാം കണ്ടു. ഒരു മുഖ്യമന്ത്രി, വെറും കപടവാദങ്ങൾ കൊണ്ട് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ഓടി മാറുന്നത് നാം കണ്ടു. പക്ഷെ ജനം യധാർത്ത പ്രശ്‌നം മറന്നില്ല. യഥാർത്ഥ പ്രശ്‌നം അഴിമതി തന്നെ ആയിരുന്നു. സത്യത്തിന്റെ മുഖം മറക്കപ്പെടുന്നു എന്ന് പറയുന്നത് പോലെ, അഴിമതി എന്ന പ്രശനം മറക്കപ്പെട്ടു എന്ന് മാത്രം.കോടിക്കണക്കിന് രൂപ ചെലവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം, മൂന്ന് മുന്നണികളുടെയും പ്രചാരണം കാരണം, ജനത്തിനു തോന്നി യഥാർത്ഥ പ്രശനം അഴിമതി അല്ല എന്ന്.
പക്ഷെ യഥാർത്ഥ പ്രശ്‌നം ജനമനസ്സിൽ ഉറച്ചിരുന്നു മാത്രമല്ല, ഉമ്മൻ ചാണ്ടിയും കൂട്ടരും, എന്തിനു ആന്റണി പോലും അഴിമതി അല്ല പ്രശ്‌നം എന്ന് പറയാൻ ശ്രമിച്ചു. സോമാലിയയും വർഗീയതും എല്ലാം ആണ് പുതിയ പ്രശ്‌നങ്ങൾ ആയി അവതരിക്കപ്പെട്ടത്.പക്ഷെ ജനം അത് മറന്നില്ല, അവരുടെ മനസ്സിൽ യഥാർത്ഥ പ്രശ്‌നം തീർച്ചയായും നിലനിന്ന്.വോട്ട് സമയത്തും ജനങ്ങളുടെ മനസ്സിൽ ഇത് ശക്തമായി നിലനിന്നു എന്ന് നമുക്ക് ഇപ്പോൾ വ്യക്തമാണ്.. മറ്റെല്ലാ പ്രശ്‌നങ്ങളും ഉയർന്നു വന്നെങ്കിലും അഴിമതി ഒരു പ്രശനം തന്നെ ആയി ലൈവ് ആക്കി നിലനിർത്താൻ എൽഡിഎഫിനു കഴിഞ്ഞു എന്നത് അവർക്ക് സഹായകമായി.വോട്ടെടുപ്പ് ദിവസത്തെ പരസ്യം നമുക്ക് ഓർമ്മിക്കാം.
ഉമ്മച്ചൻ അധികാരത്തിൽ വീണ്ടും വന്നാൽ അത് കേരളത്തിനു ഒരു ദുരന്തം ആയിരിക്കും എന്ന ചിന്ത ജനമനസ്സിൽ ഉയർത്താൻ എൽഡിഎഫിനു കഴിഞ്ഞതാണ് അവരുടെ വിജയം.
അത് പോലെ തന്നെ ആണ് വർഗീയതയും ഒരു പ്രശ്‌നമായി ഉയർന്നത്. ഉമ്മൻ ചാണ്ടി സർക്കാർ നിലവിൽ വന്ന ദിവസം മുതലേ ജനത്തിനു തോന്നിയിരുന്നു, ഈ സർക്കാർ ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന്. ആ ചിന്ത തടയുന്നതിൽ സർക്കാർ പരാജയപ്പെടുക്കയും ചെയ്തു. അഞ്ചാം മന്ത്രി മുതലേ എത്രയോ പ്രശ്‌നങ്ങൾ. കോൺഗ്രസ്സ് വിശ്വാസികളായ ഹിന്ദു വിഭാഗങ്ങളെ പോലും അകറ്റുകയാണ് യുഡിഎഫ് ചെയ്തത്. മുൻ തെരഞ്ഞെടുപ്പുകളിൽ സമദൂരം എന്ന് പറഞ്ഞു, യുഡിഎഫിനെ സഹായിച്ച എൻഎസ്എസ് പോലും ഈ തവണ യുഡിഎഫിന്റെ കൂടെ എത്തിയില്ല. മാത്രമല്ല, ചെങ്ങന്നൂർപോലെ പല മണ്ഡലങ്ങളിലും എൻഎസ്എസ് ബിജെപിയെ പിന്തുണച്ചു. മുന്നോക്ക ജാതികളുടെ വോട്ടുകൾ യുഡിഎഫിനു ലഭിച്ചില്ല എന്ന് വ്യക്ത്തം. യുഡിഎഫ് വോട്ടുകൾ ഇളക്കാൻ ഇത് സഹായിച്ചു. നായർ, ഈഴവ വോട്ടുകൾ ഒന്നടങ്കം ബിഡെപിയിലേക്ക് പോകുന്നു എന്ന തോന്നൽ പോലും ഉണ്ടായി. സത്യത്തിൽ ഇന്ന് കോൺഗ്രസ്സ് ഒരു ക്രിസ്ത്യൻ പാർട്ടി ആയില്ലേ? മേലിലും ഇങ്ങനെ തന്നെ ആയേക്കും എന്നാണു എന്റെ ഭയം. ഇത് കേരള രാഷ്ട്രീയത്തിലുള്ള ദുരന്തം ആണ്. ഒരു ദേശിയ പാർട്ടി, അത് സെക്യുലർ വീക്ഷണം ഉള്ള ഒരു പാർട്ടി ഇവിടെ ഒരു മത വിഭാഗത്തിന്റെ പാർട്ടി ആയി മാറുന്നു. അതെ സമയം ക്രിസ്ത്യൻ വിഭാഗങ്ങളും യുഡിഎഫിനു പിന്തുണയുമായി വന്നില്ല. ചിലരെങ്കിലും യുഡിഎഫിനെ എതിർക്കാനും തയ്യാറായി. അങ്ങിനെ എല്ലാ വിഭാഗങ്ങളിൽ നിന്നും അകറ്റ പെട്ട കക്ഷി ആയി യുഡിഎഫ്.
ഹിന്ദു മുന്നേറ്റം വന്നു കഴിഞ്ഞു. അത് സമ്മതിക്കാം. വെള്ളാപ്പള്ളിയുടെ പാർട്ടിയും ബിജെപിയും നമ്മിൽ സംബന്ധം തുടങ്ങി കഴിഞ്ഞു. ആർക്കാണു നേട്ടം എന്നും എന്ന് വരെ ഇത് തുടരുമെന്നും ആർക്കും പറയാൻ ആവില്ല. പക്ഷെ കേന്ദ്രത്തിൽ ബിജെപി തുടരുന്നത് വരെ വെള്ളാപ്പള്ളി അവരുടെ കൂടെ കാണും. അതിനകം ഈഴവരെ തങ്ങളുടെ കൂടെ കൂട്ടാനും അവിടെ നിലനിർത്താനും ബിഡെപിക്ക് ശ്രമിക്കാം. ഈ ബന്ധം കൊണ്ട് ആർക്കാണ് പ്രയോജനം വന്നത് എന്നും പറയാൻ വയ്യ. ത്രിപ്പുണിത്തുരയിൽ വെള്ളാപ്പള്ളി സ്വന്തം ആളായ ബാബുവിനെ സഹായിച്ചതുകൊണ്ടാണ് വിശ്വംഭരൻ സാറിനു പിന്നോട്ട് പോകേണ്ടി വന്നത് എന്ന ആരോപണം ഇപ്പോളെ വന്നു കഴിഞ്ഞു. പാലക്കാട്ടും മിക്ക മണ്ഡലങ്ങളിലും ഇതേ ആരോപണം വന്നിട്ടുണ്ട്.അതെ സമയം നായർ വോട്ടുകൾ ഉറപ്പിച്ചു നിർത്താൻ ബിജെപിക്ക് കഴിഞ്ഞത് വലിയ നേട്ടം തന്നെ ആണ്. എക്കാലവും കേരള ബിജെപിയുടെ നട്ടെല്ല് നായന്മാർ തന്നെ ആയിരുന്നു.പക്ഷെ കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പു സമയത്ത് അവരുടെ വോട്ടുകൾ യുഡിഎഫ് പെട്ടിയിലായിരുന്നു വീണത് എന്ന് മാത്രം.ഇത്തവണ അത് മാറി. ഇനി വലിയ പേടി ഒന്നും വേണ്ട താനും. ഭാവി തെരഞ്ഞെടുപ്പിലും നായർ വോട്ടുകൾ ബിജെപി പെട്ടിയിൽ തന്നെ വീഴും.അല്ലെങ്കിൽ വല്ല രമേഷും ശിവ കുമാറും സ്ഥാനാർത്തികളായി വരണം. മുരളിക്ക് പോലും ആ വോട്ടുകൾ കിട്ടില്ല. നന്ദി പറയേണ്ടത് ഉമ്മച്ചനു തന്നെ ആണ്.
അടുത്തത് മുസ്ലിം വോട്ടുകളുടെ മാറ്റം ആണ്. മുസ്ലിം വോട്ടുകൾ ഏതാണ്ട് സ്ഥിര നിക്ഷേപം ആണെന്നു മുസ്ലിം ലീഗും യുഡുഎഫും കരുതി പോന്നതാണ്. മുസ്ലിം സമൂഹം, മലപ്പുറം ജില്ല, കൊടുവള്ളി എന്ന പോലെ മ്രിഗിയ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ലീഗിലും, മറ്റു സ്ഥലങ്ങളിൽ, യുഡിഎഫിലും വിശ്വസിക്കുന്നു എന്നായിരുന്നു നമ്മുടെ വിശ്വാസം. പക്ഷെ ആ വിശ്വാസം ആകെ തകർന്നിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങൾ നോക്കുക, കഴക്കൂട്ടം, വർക്കല, രണ്ടിടത്തും മുസ്ലിം സമൂഹം എൽഡിഎഫിനു വോട്ടു ചെയ്തതുകൊണ്ടാണ് അവർ അവിടെ ജയിച്ചത്. അതായത് ബിജെപിയുടെ കടന്നു വരവോടെ തങ്ങളെ രക്ഷിക്കാൻ കഴിയുന്നത് യുഡിഎഫിനല്ല, എൽഡിഎഫിനു മാത്രമാണ് എന്ന ചിന്ത മുസ്ലിം സമൂഹത്തിനുണ്ടായി.എന്നും വർഗീയതയെ എതിർക്കുന്നത് തങ്ങൾ മാത്രമാണെന്ന് എൽഡിഎഫ് പ്രചരിക്കുകയും മുസ്ലിം സമൂഹം അത് വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഇത് തടയാൻ യുഡിഎഫിനു കഴിഞ്ഞുമില്ല. ലീഗിന് പോലും. ഞാൻ കോതമംഗലത്തു പോയപ്പോൾ കണ്ട മുസ്ലിം സുഹൃത്തുക്കൾ എല്ലാവരും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. കഴക്കൂട്ടത്ത് മുരളിധരൻ ജയിക്കും എന്ന തോന്നൽ വന്നപ്പോൾ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി എൽഡിഎഫിനു വോട്ടു ചെയ്തു. അവസാന സമയത്താണ് ഉമ്മച്ചനു ബുദ്ധി വന്നത്, അതുകൊണ്ടാണല്ലോ പുള്ളിക്കാരൻ യഥാർത്ഥ യുദ്ധം തങ്ങളും ആഖജയും തമ്മിൽ ആണെന്ന പ്രസ്താവനയും ആയി വന്നത്. അത് ഏറ്റതുമില്ല, സുധീരനും രമേശനും ആന്ടണിയും അതിനു പാരവക്കുകയും ചെയ്തു.
മുസ്ലിം സമൂഹത്തിനുണ്ടായ ഈ മാറ്റം നല്ലതാണോ എന്ന് പറയാൻ ആവില്ല. അഴിമതി ആരോപണം ഉണ്ടായവരിൽ മിക്കവാറും ജയിച്ചത് അവരുടെ മത പിന്തുണ കൊണ്ട് മാത്രമാണ് എന്ന ചിന്ത ഹിന്ദുക്കളിൽ ഉണ്ടാകാം. മാണി, കെ സി ജോസഫ്, കുഞ്ഞാലിക്കുട്ടി എല്ലാവരും ജയിച്ചപ്പോൾ ഹിന്ദു ആയ പാവം ബാബു തോറ്റ് പോയില്ലേ? ത്രിപ്പുണിത്തുറയിൽ എല്ലാ ഹിന്ദുക്കളും ഒരുമിച്ചു നിന്നിരുന്നുവെങ്കിൽ ബാബു ജയിക്കില്ലായിരുന്നോ? അത് കഷ്ട്ട്ടമായില്ലേ? ഈ വികാരം വളർന്നാൽ അത് അപകടമായിരിക്കും.
[BLURB#1-VL]മുസ്ലിം സമൂഹത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധേയം ആണ്. എല്ലാ മുസ്ലിങ്ങളും പാണക്കാട്ടു നിന്നുള്ള ഉത്തരവുകൾ അതെ പടി അനുസരിക്കും എന്ന ചിന്ത ഇനി ലീഗിന് വേണ്ട. വ്യുക്തിപരമായ നേട്ടങ്ങളുംസാമ്പത്തിക ഉയർച്ചയും വിദ്യാഭ്യാസവും മുസ്ലിം സമൂഹത്തെ സ്വന്തം ചിന്തയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഇനി ഭാവിയിൽ ലീഗിന് മുസ്ലിം വിഭാഗത്തെ പൂർണമായും വിശ്വസിക്കാൻ പറ്റില്ല. ഇത് കേരള രാഷ്തൃയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ്. പണ്ട് ഞങ്ങളുടെ കൊല്ലത്ത് നിന്നും ഒരാൾ മലപ്പുറത്ത് പോയി ജയിച്ച ചരിത്രം ഉണ്ട്. ഇനി അത് നടക്കില്ല എന്ന് വ്യക്തം. ഒരു കാര്യം തീർച്ച, ഒരു പത്തു കൊല്ലം കഴിഞ്ഞാൽ ലീഗ് വെറും ഒരു സാധാരണ പാർട്ടി ആകും.മലപ്പുറം ജില്ലയിലെ വിജയം നോക്കുക. ജയിച്ച മിക്ക സ്ഥാനാർത്തികൾക്കും ഭൂരിപക്ഷം വളരെ കുറവാണ്. തിരൂരങ്ങാടിയിൽ റബ്ബ്, പെരിന്തൽമണ്ണയിൽ അലി തുടങ്ങിയവർ പോലും ജീവൻ കൊണ്ട് രക്ഷപ്പെട്ടവർ ആണ്. പക്ഷെ എനിക്ക് തോന്നുന്നത് ഏറ്റവും പ്രധാനം കൊടുവള്ളിയിൽ ലീഗിന് പറ്റിയ തോൽവി ആണ്. അത് എക്കാലവും അവരുടെ മുറിവ് ആയിരിക്കും.
ഇതിന്റെ അർത്ഥം മേലിൽ ലീഗ് രക്ഷ പെടാനെ പോകുന്നില്ല എന്നല്ല. അവരുടെ മത രാഷ്ട്രിയം മാറിയെ പറ്റു എന്ന് മാത്രം. ഈ മുസ്ലിം സമൂഹം എക്കാലവും എൽഡിഎഫിന്റെ കൂടെ നിൽക്കും എന്നല്ല.ഞാൻ പറയുന്നത്, മുസ്ലിം സമൂഹം മാറി കഴിഞ്ഞു എന്നാണു. ലീഗിനോ അവരുടെ നേതാക്കൾക്കോ മനസ്സ് മാറേണ്ടി വന്നിരിക്കുന്നു എന്ന് മാത്രം. പട്ടാമ്പിയിൽ ഈ മാറ്റം കാണാം.ഇതേ തോന്നൽ തന്നെ എൽഡിഎഫിനും ഉണ്ടായേ പറ്റു. ഇപ്പോൾ കിട്ടിയ ന്യൂനപക്ഷ വോട്ടുകൾ എക്കാലവും തങ്ങളുടെ പോക്കെറ്റിൽ കാണില്ല എന്ന് അവർ ഓർക്കേണ്ടതുണ്ട്.
കോൺഗ്രസ്സിനെ സംബധിച്ചിടത്തോളം, ഈ തെരഞ്ഞെടുപ്പു ഒരു വലിയ തകർച്ച ആണ്. അവരുടെ പിന്തുണ കുറഞ്ഞിരിക്കുന്നു. അവരിൽ നിന്നും പോയ പല ജാതി വിഭാഗങ്ങളും ഇനി തിരികെ വരാൻ സാധ്യത ഇല്ല.ന്യുനപക്ശ്ശത്തിനു കോൺഗ്രസ്സിൽ വിശ്വാസം ഇല്ല,ഭൂരിപക്ഷം സഹായിക്കുന്നുമില്ല എന്ന സാഹചര്യം. അതുകൊണ്ട് തന്നെ ഇനി പഴയ പോലെ ഒരു വിലപേശൽ കോൺഗ്രസ്സിനു സ്വന്തം മുന്നണിയിൽപറ്റില്ല. പണ്ടൊരിക്കൽ കരുണാകരൻ മുന്നണിയിലെ പാർട്ടികളെ എങ്ങിനെയാണ് നിർത്തിയത് എന്ന് ഓർമയുണ്ടല്ലോ. ആ നിലയിലെക്കെന്നല്ല, അതിന്റെ ഏഴയലത്ത് പോലും കോൺഗ്രസ്സ് വരില്ല. സുധീരനോ രമേശനോ വിചാരിച്ചാൽ ആ നിലയിലേക്ക് കോൺഗ്രസ്സിനെ കൊണ്ട് വരാൻ പറ്റില്ല.മേലിൽ അവർ ലീഗിനെയും കേരള കോൺഗ്രസ്സിനെയും പോലെ ഉള്ള ഒരു വെറും ഘടക കക്ഷി ആയി നിൽക്കേണ്ടി വരും എന്ന പേടി എനിക്കുണ്ട്. അങ്ങിനെ പതുക്കെ പതുക്കെ തമിൾ നാട്ടിലേയോ ബീഹാരിലെയോ അവസ്ഥയിലേക്ക് കോൺഗ്രസ്സ് ഇവിടെയും പോകും. കോൺഗ്രസ്സിനെ ഈ നിലപാടിലേക്ക് എത്തിച്ചത് ഉമ്മച്ചൻ മാത്രമാണ്. കോൺഗ്രസ്സിലെ ആഭ്യന്തര വഴക്ക് തീർക്കാൻ ലീഗിനെ വിളിച്ച ആളല്ലേ അദ്ദേഹം?
ഒരു സംശയവും വേണ്ട, യുഡിഎഫ് പരാജയത്തിനു ഉത്തരവാദി ഉമ്മച്ചൻ തന്നെ. ഒരു പക്ഷെ അൽപ്പം മെയ്ക്ക് അപ് നടത്തി, അഴിമതികല മാറ്റി, കുറെ ചെറുപ്പക്കാരെ സ്ഥാനാർത്തികൾ ആക്കി നിർത്തിയിരുന്നു എങ്കിൽ യുഡിഎഫിനു മെച്ചം കിട്ടുമായിരുന്നു. സുധീരന്റെ ശ്രമം നടന്നുമില്ല. ഉമ്മച്ചനു കൂടെ ഉള്ളവരെ സംരക്ഷിച്ചേ പറ്റു.അത് ന്യായവും. കോൺഗ്രസ്സു പോയാൽ എന്താ, സ്വന്തം കൂട്ടരേ രക്ഷിക്കണ്ടേ?ഒരു പക്ഷെ ഉമ്മച്ചൻ മാറി നിൽക്കുകയും സുധീരനെ മുൻപിലേക്ക് കൊണ്ട് വരികയും ചെയ്തിരുന്നു എങ്കിൽ യുഡിഎഫ് വിജയിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷെ അതും നടന്നില്ല.
ഇപ്പോൾ പിണറായി ഘട്ടം ആരംഭിക്കുകയാണ്. ഒരു പക്ഷെ അടുത്ത പത്തു കൊല്ലത്തെങ്കിലും കോൺഗ്രസ്സ് ഭരണം നോക്കേണ്ട. ഇപ്പോളത്തെ പ്രശ്‌നങ്ങൾ തീർന്നിട്ടല്ലേ ഭാവിയിലേക്ക് നോക്കാൻ പറ്റു?നാളെ ചാണ്ടി പ്രതി പക്ഷനേതാവല്ല എങ്കിൽ സുധീരനും അവിടെ കാണില്ല.ചാണ്ടിയോട് സ്‌നേഹം ഉള്ള ആരും കേന്ദ്രത്തിലോ കേരള പിസിസിയിലോ ഇല്ല എന്ന് ഓർക്കുക.ഇനി ഒരു തിരിച്ചു വരവ് ചാണ്ടിക്ക് ആകില്ല. അതെ സമയം രമേശനും വരാൻ കഴിയുമോ എന്ന് അറിയില്ല. പോപ് സുകുവിന് പഴയ സ്വാധീനം ഇല്ല.മാത്രമല്ല, നായന്മാരുടെ പേരിൽ കോൺഗ്രസ്സിൽ കയറി ആളാകാൻ സുകുവിന് പറ്റുകയും ഇല്ല.
[BLURB#2-VR]ഒരു പാട് പാർട്ടികൾ ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതായി. പലവയും ഇനി രംഗത്ത് കാണുകയും ഇല്ല. പുതുതായി ജനിച്ച കേരളകൊന്‌ഗ്രെസ്സ്,പിന്നെ വീരന്റെ ജനതാ ദൾ, പിന്നെ ആർഎസ്‌പി എന്നിവയെല്ലാം ഒരു സുനാമി വന്ന പോലെ ഇല്ലാതായി. ഇവയിൽ ആരും തന്നെ ഇനി പൊങ്ങുമെന്ന് തോന്നുന്നില്ല. വീരനും മകനും സ്വയം മനസ്സിലാക്കേണ്ട വസ്തുത ആണിത്. ഒരു പരാന്ന ഭോജി പോലെ മാർക്‌സിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസ്സിന്റെയും ശരീരത്തിൽ എത്ര നാൾ കഴിയും? പക്ഷെ എനിക്ക് വേദന നൽകിയത് ആർഎസ്‌പിയുടെ ഗതി ആണ്.ഒരു കാലത്ത്, ഞങ്ങളുടെ ചെറപ്പ കാലത്ത് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് എതിരെ ഒരു ബദൽ ശക്തി ആയി വന്ന പാർട്ടി, ആശയം കൊണ്ടും ആവേശം കൊണ്ടും കമ്മ്യുണിസ്റ്റ് പാർട്ടിക്ക് എതിരാളി. ഇന്ന് എവിടെ ആയി? ആർഎസ്‌പി സ്വന്തം ചരിത്രം തന്നെ എഴുതിയിട്ടുണ്ടോ എന്ന് അറിയില്ല. ആർഎസ്‌പി സ്ഥാപകർ ആയിരുന്ന രഷീദിനെയും പി എം പത്മനാഭനോടും ഒരുമിച്ചു പ്രവർത്തിച്ച ആളാണ് ഞാൻ. അവർ പറഞ്ഞ കഥകൾ ഇപ്പോളും മനസ്സിലുണ്ട്.ആ പാർട്ടിയുടെ ഇന്നത്തെ ഗതി എനിക്ക് ദുഃഖമുണ്ട്. കോവൂർ കുഞ്ഞുമോൻ ജയിച്ചത് ആർഎസ്‌പി വോട്ടുകൾ കൊണ്ടാണെന്ന് അയാളോ എന്നെ പഠിപ്പിച്ച ചന്ദ്രചൂഡൻ സാറോ പറയില്ലല്ലോ. ഇതെല്ലാം നാം പഠിക്കേണ്ടതാണ്.
ഈ തെരഞ്ഞെടുപ്പു ചരിത്ര സംഭവം തന്നെ ആണ്. എല്ലാ പാർട്ടികൾക്കും ഇത് പാഠം നൽകുന്നുമുണ്ട്. കേരള ജനത ജാതിക്കും മതത്തിനും ഉപരിയായി ചിന്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്തു. മത സംഘടനകൾക്ക് സ്വാധീനം കുറഞ്ഞു വരുന്നു എന്ന് വ്യക്തമാണ്. ഉദാഹരണം വെള്ളാപ്പള്ളിയും ഇസ്ലാം സംഘടനകളും തന്നെ. വെള്ളാപ്പള്ളി കുറെ കാലമായി കുറെ പേരെ തോൽപ്പിക്കാൻ നടക്കുന്നു. ഈ വർഷവും ശ്രമിച്ചു. ആരെ ഒക്കെ തോൽപ്പിക്കാൻ നോക്കുമോ അവർ എല്ലാം ജയിക്കും. എന്തോ ചെയ്യാനാ?മലപ്പുറത്ത് ജനം ഉയരും തോറും ലീഗ് ദുര്ബലമാകുന്നു.പാണക്കാട്ടെ തങ്ങള്മാർക്കും സ്വാധീനം കുറയുന്നു. എല്ലാ പാർട്ടികളും ഇതെല്ലാം ഓർക്കേണ്ടതാണ്.
പിണറായി ശക്തനായ ഒരു മുഖ്യൻ ആകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. സിപിഐക്ക് പോലും അത്ര വലിയ സ്വാധീനം ചെലുത്താൻ കഴിയുമോ എന്ന് തോന്നുന്നില്ല. സിപിഐ ഇല്ലെങ്കിലും മറ്റുള്ളവരെ നിലനിർത്തി കൊണ്ട് പിണറായിക്ക് ഭരിക്കാം. മാത്രമല്ല, പാർട്ടിയിലുള്ള സ്വാധീനം, ഭരണത്തിലും കാണിക്കാം. അടുത്ത പത്തു വര്ഷം പിണറായിയുടെ ഘട്ടം ആയിരിക്കും എന്നാണു എനിക്ക് തോന്നുന്നത്. നട്ടെല്ല് ഒടിഞ്ഞു കിടക്കുന്ന കോൺഗ്രസ്സിനെക്കാൾ സിപിഐഎം പേടിക്കേണ്ടത് വളർന്നു കൊണ്ടിരിക്കുന്ന ബിജെപിയെ ആയിരിക്കണം. ഇന്നത്തെ രാഷ്ട്രിയ കാലാവസ്ഥയിൽ ആൾക്കാർ ചേരുന്നത് അങ്ങോട്ട് ആയിരിക്കും. അതുകൊണ്ട് തന്നെ അഴിമതി ആയിരിക്കില്ല, പുതിയ സർക്കാർ നേരിടാൻ പോകുന്ന പ്രശ്‌നം. ക്രമസമാധാനമായിരിക്കും അവരുടെ തലവേദന.
(കൊല്ലം എസ് എൻ കോളജിലെ റിട്ടയേർഡ് പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ.)