- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കന്യകയെ ആനയുടെ തുമ്പികൈയിൽ ചേർത്തു നിർത്തി ഭോഗിക്കുന്നത് സ്വപ്നം കണ്ട് നടക്കുന്ന കുട്ടിയപ്പന്മാർക്ക് ലൈംഗികതയും ഒരു പീഡനോപകരണമാണ്: പെരുമ്പാവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു അദ്ധ്യാപികയ്ക്കു പറയാനുള്ളത്
ചോള ദേശത്തെ, കുന്തള ദേശത്തെ, രാജാക്കന്മാരുടെയും പാണ്ഡ്യരാജാവിന്റെ സേനാധിപന്റെയും ആക്രമണത്തിൽ (യുദ്ധത്തിലല്ല) കൊല ചെയ്യപ്പെട്ട സ്ത്രീകളെക്കുറിച്ച് കാമസൂത്രം സൂചിപ്പിക്കുന്നുണ്ട്. ശിരസ്സ്, ജഘനം, ഹൃദയം എന്നിവയാണ് സ്ത്രീയുടെ രാഗ സ്ഥാനങ്ങൾ എന്നും അവയിൽ പ്രഹരിക്കുന്ന പക്ഷം സ്ത്രീ വേഗത്തിൽ രാഗവതിയായിത്തീരും എന്നും അതിൽ കാണും. ചുരുട്ടിയ മുഷ്ടിയിലെ നടുവിരലിനും ചൂണ്ടുവിരലിനുമിടയിൽ കൂടി തള്ളവിരൽ പുറത്തിറക്കി സ്ത്രീയുടെ മാറിടങ്ങൾക്ക് നടുവിൽ ശക്തിയായി പ്രഹരിക്കുക , തലയിൽ ഞോടുക എന്നതൊക്കെ രതിയിലെ രാഗവർദ്ധനവിന് വാത്സ്യായനൻ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്! ഇത്തരം പ്രഹരങ്ങളേൽക്കുമ്പോൾ സ്ത്രീ അനുരാഗ ലോലയായി വിവിധ പക്ഷികളുടെ സ്വരം അനുകരിക്കണമെന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചിട്ടുണ്ട്. ചൊൽക്കൊണ്ട ആർഷഭാരത പാരമ്പര്യമനുസരിച്ച് ലൈംഗികതയിൽ പാപമില്ല. പക്ഷേ സഹജീവിക്ക് ഏതെങ്കിലും തരത്തിൽ വേദനാജനകമായ അനു ഭവത്തെ ലൈംഗികതയായല്ല ഹിംസയായാണ് കാണേണ്ടത് എന്ന ബോധത്തിലേക്ക് കാമസൂത്രം എത്തുന്നില്ല. പുരുഷന്റെ തൃഷ്ണകളെ മാത്രം തൃപ്തി
ചോള ദേശത്തെ, കുന്തള ദേശത്തെ, രാജാക്കന്മാരുടെയും പാണ്ഡ്യരാജാവിന്റെ സേനാധിപന്റെയും ആക്രമണത്തിൽ (യുദ്ധത്തിലല്ല) കൊല ചെയ്യപ്പെട്ട സ്ത്രീകളെക്കുറിച്ച് കാമസൂത്രം സൂചിപ്പിക്കുന്നുണ്ട്. ശിരസ്സ്, ജഘനം, ഹൃദയം എന്നിവയാണ് സ്ത്രീയുടെ രാഗ സ്ഥാനങ്ങൾ എന്നും അവയിൽ പ്രഹരിക്കുന്ന പക്ഷം സ്ത്രീ വേഗത്തിൽ രാഗവതിയായിത്തീരും എന്നും അതിൽ കാണും. ചുരുട്ടിയ മുഷ്ടിയിലെ നടുവിരലിനും ചൂണ്ടുവിരലിനുമിടയിൽ കൂടി തള്ളവിരൽ പുറത്തിറക്കി സ്ത്രീയുടെ മാറിടങ്ങൾക്ക് നടുവിൽ ശക്തിയായി പ്രഹരിക്കുക , തലയിൽ ഞോടുക എന്നതൊക്കെ രതിയിലെ രാഗവർദ്ധനവിന് വാത്സ്യായനൻ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്! ഇത്തരം പ്രഹരങ്ങളേൽക്കുമ്പോൾ സ്ത്രീ അനുരാഗ ലോലയായി വിവിധ പക്ഷികളുടെ സ്വരം അനുകരിക്കണമെന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചിട്ടുണ്ട്.
ചൊൽക്കൊണ്ട ആർഷഭാരത പാരമ്പര്യമനുസരിച്ച് ലൈംഗികതയിൽ പാപമില്ല. പക്ഷേ സഹജീവിക്ക് ഏതെങ്കിലും തരത്തിൽ വേദനാജനകമായ അനു ഭവത്തെ ലൈംഗികതയായല്ല ഹിംസയായാണ് കാണേണ്ടത് എന്ന ബോധത്തിലേക്ക് കാമസൂത്രം എത്തുന്നില്ല. പുരുഷന്റെ തൃഷ്ണകളെ മാത്രം തൃപ്തിപ്പെടുത്തുന്ന ഉരുവാണ് അതിൽ പെൺശരീരം. സ്ത്രീയുടെ തലയിലടിച്ചും നെഞ്ചിൽ കുത്തിയും കൃഷ്ണമണി കുത്തി വെളിയിൽ ചാടിച്ചും മറ്റും മേല്പറഞ്ഞ രാജാക്കന്മാർ (രാജാക്കന്മാർ മാത്രം ആവണമെന്നില്ല) നടത്തിയ വേഴ്ചകൾ ഉദാഹരണങ്ങളായാണ് വാത്സ്യായനൻ എണ്ണുന്നത്.ഇന്ത്യൻ പുരുഷന്റെ വിഭ്രാമകമായ രതി കാമനകളുടെ പ്രതീകമായാണ് കാമസൂത്രത്തെ കാണേണ്ടത്.
കന്യകയെ ആനയുടെ തുമ്പി ക്കയ്യിൽ ചേർത്തു നിർത്തി ഭോഗിക്കുന്നത് സ്വപ്നം' കണ്ട് അത് സാക്ഷാത്കരിക്കാൻ നടക്കുന്ന കുട്ടിയപ്പന്മാർക്ക് പിന്നാലെ (ലീല) അബോധത്തിലെങ്കിലും കൊതിയോടെ നടക്കുന്നുണ്ട് മലയാളി പുരുഷന്റെ ദമിത ലൈംഗികത . ലൈംഗികതയും ഹിംസയും തമ്മിലെന്ത് എന്ന് അതിശയം കൂറാൻ വരട്ടെ. അവതമ്മിലുള്ള അതിർവരമ്പ് വളരെ ലോലമാണ്. ഭോഗിക്കൽ എന്ന വാക്കിൽത്തന്നെ അതുണ്ട്. ദാമ്പത്യത്തിനകത്തെ ലൈംഗികത പോലും ഹിംസാത്മകമാകാം എന്ന് വൈകിയെങ്കിലും നീതിപീഠങ്ങൾ തിരിച്ചറിയുന്നതു കൊണ്ടാണ് ഭാര്യയ്ക്ക് ഭർത്താവിനെതിരായി ബലാത്സംഗക്കേസ് കൊടുക്കാവുന്നത്; അതിനുള്ള പാർശ്വഫലങ്ങൾ പിന്നാലെ വരുമെങ്കിലും.
രണ്ടു വ്യക്തികൾ തമ്മിലുള്ള പാരസ്പര്യത്തിൽ മനസ്സാണ് ഏറ്റവും പ്രധാനം എന്നറിയാത്ത കുടുംബങ്ങളും കപട സദാചാരവാദികളുമടങ്ങുന്ന സമൂഹമാണ് അനുശാന്തിമാരെ സൃഷ്ടിക്കുന്നതെന്നു കണ്ടു കഴിഞ്ഞു.
കാമ പൂർത്തീകരണം പ്രത്യേകിച്ച് സ്ത്രീകൾക്ക് -അങ്ങേയറ്റം നികൃഷ്ടമാണെന്ന ധ്വനിയോടെ വന്ന ആറ്റിങ്ങൽ വിധി മറക്കാറായിട്ടില്ല.
ലൈംഗികതയോടുള്ള നമ്മുടെ സമീപനം ഇങ്ങനെയൊക്കെയാണ്
സൗമ്യയുടെ ദുരന്തത്തോടൊപ്പം തന്നെ സംഭവിച്ച ഇന്ദുവിന്റെ ദുരന്തം മലയാളിക്ക് വലിയ കാര്യമായിത്തോന്നിയില്ല. രജനി. എസ്. ആനന്ദിന്റെ മൃതദേഹത്തിന്റെ കന്യകാത്വ പരിശോധനയിൽ തെറ്റുണ്ടെന്ന് തോന്നിയില്ല. സമീപകാലഘട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സ്ത്രീയായ സരിതയ്ക്കും ഈ മനോഭാവത്തോട് ഏറ്റുമുട്ടിയതു വഴിയാവും ഏറെ പരിക്കുകൾ പറ്റിയിട്ടുണ്ടാവുക.
യുദ്ധത്തിൽ പരാജയപ്പെടുന്ന ഭൂപ്രദേശത്തെ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്ന സൈനികർ ലൈംഗികതയ്ക്ക് വേണ്ടിയല്ല അത് ചെയ്യുന്നത് എന്ന് വ്യക്തമാണല്ലോ. അത് പലപ്പോഴും ദേശീയതയുടെ, വംശീയതയുടെ കണക്കുകളിൽ എഴുതപ്പെടുന്നു. പീഡിപ്പിക്കപ്പെടുന്ന ജനതയുടെ ഒരു ഫ്രാക്ഷൻ മാത്രമാണ് അവിടെ സ്ത്രീകൾ.
അവർണ്ണരെ പീഡിപ്പിച്ചു തുടച്ചെറിയാൻ ശ്രമിച്ച ഒരു ഭൂതകാലം നമുക്കും സ്വന്തമാണ്. സ്ത്രീ ,ജന്മം കൊണ്ടേ ദളിതയായിരിക്കുന്ന ഒരു നാട്ടിൽ
ലൈംഗികതയും പീഡനോപകരണമാണ്; അത് ഡൽഹിയായാലും കേരളമായാലും
ഞാൻ നിന്നെ പുളിമാങ്ങ തീറ്റിച്ചുകളയും, വലിച്ചു കീറിക്കളയും എന്നൊക്കെയുള്ള പഴകിപ്പുളിച്ച ഭീഷണികൾ ലൈംഗികതയുടെ മേൽ തനിക്കുണ്ടെന്ന് പുരുഷൻ കരുതുന്ന മിഥ്യാധികാരത്തിന്റെ തേട്ടലുകളാണ്. അവിടെ നിന്നും എത്ര അധ:പതിക്കാമെന്നതിന്റെ സൂചനയാണ് പെരുമ്പാവൂരിൽ കണ്ടത്.
ശരിക്കും എന്തിനെയാണ് നമ്മൾ ലൈംഗികതയെന്നു വിളിക്കുന്നത്?
താല്പര്യം പ്രകടിപ്പിക്കാത്ത ഇണയോട്, എന്നാൽ പിന്നെ ഒരു കിലോ ബീഫ് വാങ്ങിയാൽ പോരേ എനിക്ക് എന്നു പൊട്ടിത്തെറിക്കുന്ന മലയാളി പുരുഷന് അതെന്താണെന്ന് അറിയാമെന്നു തന്നെ വിശ്വസിക്കുന്നു. ക്രൂരതയിൽ നിന്ന് ലൈംഗികതയെ വേർതിരിക്കാൻ അവനു കഴിയട്ടെ.
(ലേഖിക കണ്ണൂർ വുമൺസ് കോളേജിലെ അദ്ധ്യാപികയാണ്.)