- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വിവാദങ്ങളുടെ കൊടുംചുഴിയിൽ കേരളം
സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വി.എസിന്റെ നടപടികളും, മദർ തെരേസയ്‌ക്കെതിരായുള്ള ആർഎസ്എസ് നേതാവിന്റെ പ്രസ്താവനകളുമൊക്കെ മാസങ്ങളായി കേരളത്തിൽ കത്തിനിന്ന ബാർ കോഴ വിവാദത്തിന് ഒരൽപം ഇടവേള നൽകിയിരിക്കുകയാണ്. വരാനിരിക്കുന്ന പ്രതിപക്ഷ സമര പരമ്പരകൾക്കും നിയമസഭാ ബജറ്റവതരണത്തിനും മുമ്പുള്ള ഒരു തയ്യാറെടുപ്പിനെന്നോണം. എ
സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വി.എസിന്റെ നടപടികളും, മദർ തെരേസയ്‌ക്കെതിരായുള്ള ആർഎസ്എസ് നേതാവിന്റെ പ്രസ്താവനകളുമൊക്കെ മാസങ്ങളായി കേരളത്തിൽ കത്തിനിന്ന ബാർ കോഴ വിവാദത്തിന് ഒരൽപം ഇടവേള നൽകിയിരിക്കുകയാണ്. വരാനിരിക്കുന്ന പ്രതിപക്ഷ സമര പരമ്പരകൾക്കും നിയമസഭാ ബജറ്റവതരണത്തിനും മുമ്പുള്ള ഒരു തയ്യാറെടുപ്പിനെന്നോണം.
എൽ.ഡി.എഫിലെ വിഴുപ്പലക്കലും, പടല പിണക്കങ്ങളും മൂലം അധികാര കസേരയിലേക്ക് കഷ്ടിച്ച് കയറിപ്പറ്റിയ ഉമ്മൻ ചാണ്ടി സർക്കാരിനും യു.ഡി.എഫിനും തുടക്കംമുതലേ വിവിദങ്ങളും അഴിമതികളും കൂടപ്പിറപ്പാണ്. സോളാർ കേസിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീരിച്ചുള്ള വിവാദങ്ങൾക്ക് സ്വതന്ത്ര അന്വേഷണം നടത്താൻ പോലും തയാറാകാത്ത സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയ കേസാണ് മദ്യനിരോധനവും ബാർകോഴ വിവാദവും. ഉമ്മൻ ചാണ്ടി- സുധീരൻ വടംവലിയിൽ വിഡ്ഢികളായത് സാക്ഷാൽ കേരളീയർ. ലോകത്ത് ഒരിടത്തും ഇന്നുവരെ വിജയകരമായി നടപ്പാക്കിയിട്ടില്ലാത്ത സമ്പൂർണ്ണ മദ്യനിരോധനം കൊണ്ട് മലയാളിയുടെ 'കുടി' അവസാനിപ്പിക്കുവാൻ ഒരുങ്ങുന്ന 'ഖദർ' നേതാക്കന്മാരും സമ്പന്നരും, വൻകിട ക്ലബുകളിലും മറ്റും ഒത്തുകൂടി ആവോളം മദ്യം നുകരമ്പോൾ പകലന്തിയോളം പണിയെടുത്ത് തളരുന്ന പാവങ്ങൾക്കും സാധാരണക്കാർക്കും വ്യാജമദ്യം തന്നെ ശരണമെന്നാണ് യു.ഡി.എഫ് നിലപാട്.
ഏതായാലും പലർക്കും കോടികൾ കൊയ്യാൻ കളമൊരുക്കി ഈ മദ്യനിരോധന പ്രഹസനം. ശബ്ദരേഖയുടെ തെളിവുകൾ നിരത്തി ബിജു രമേശും സ്വന്തം പടക്കളത്തിൽ നിന്ന് പി.സി ജോർജും ചുരുക്കം ചില യു.ഡി.എഫ് നേതാക്കളും ഇടയ്ക്കിടയ്ക്ക് വെടി പൊട്ടിച്ചുകൊണ്ട് വിഷയം സജീവമാക്കിക്കൊണ്ടിരിക്കുന്നു. ബജറ്റ് അവതരിപ്പിക്കുവാൻ അനുവദിക്കില്ലെന്ന് വെല്ലുവിളി ഉയർത്തി പ്രതിപക്ഷവും കച്ചമുറുക്കുമ്പോൾ 50 കൊല്ലത്തെ 'പൊതുജനസേവന പാരമ്പര്യം' അവകാശപ്പെടുന്ന സാക്ഷാൽ മാണി പതറിപ്പോയി എന്നതാണ് സത്യം. പ്രഹസനമായ അന്വേഷണ സംഘത്തിനു മുന്നിൽ ഒറിജിനൽ നൽകില്ലെന്നും കേന്ദ്ര ഏജൻസിക്കു മാത്രമേ കൈമാറൂ എന്നു പറഞ്ഞുകൊണ്ട് ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുന്ന ബിജു രമേശ് തന്നെയാണ് ഏറ്റവും നല്ല രാഷ്ട്രീയകളിക്കാരൻ.
സമ്പൂർണ്ണ മദ്യനിരോധനത്തിന് പൂർണ്ണ പിന്തണ നൽകിക്കൊണ്ട് പ്രസ്താവന നടത്തുവാൻ മുന്നിട്ടുനിന്ന വിവിധ ക്രൈസ്തവ നേതാക്കന്മാർക്ക് മാണിക്കെതിരെ വന്ന ആരോപണങ്ങൾ രസിച്ചമട്ടില്ല. ആരോപണം വ്യാജമാണെന്നും, കുറ്റം തെളിയാതെ കുറ്റക്കാരനെന്നാരോപിക്കുന്നത് തെറ്റാണെന്നുമൊക്കെയുള്ള മൃദു സമീപനം കൈക്കൊണ്ടുകൊണ്ട് കത്തോലിക്കാ, മാർത്തോമാ, ഓർത്തഡോക്‌സ് മേലദ്ധ്യക്ഷന്മാർ മാണി കുഞ്ഞാടിനെ വെള്ളപൂശാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.
ജാതി മത ചിന്തകൾക്കതീതമായി കുറ്റം ചെയ്തവർ ആരായാലും രാജ്യത്ത് നിലവിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി കുറ്റം തെളിയിക്കുകയും, തെറ്റുകാർക്ക് പരമാവധി ശിക്ഷകൾ നൽകുകയും ചെയ്യട്ടെ എന്ന സമീപനം സ്വീകരിക്കുകയാണ് മത നേതാക്കന്മാർ ചെയ്യേണ്ടത്. കലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ വിലപേശലുകൾ നടത്തുകയും തിരുവചനങ്ങൾ ഉദ്‌ഘോഷിക്കേണ്ട വിശുദ്ധമായ ദേവാലയങ്ങളിൽ തങ്ങൾക്കിഷ്ടപ്പെട്ടവരെ വിജയിപ്പിക്കുവാൻ ഇടയലേഖനങ്ങൾ വായിച്ച് ആഹ്വാനം നടത്തുന്ന പരിപാടി ഇനിയെങ്കിലും ക്രൈസ്തവ നേതൃത്വം അവസാനിപ്പിക്കണം.
ഇടതു വലതു കൂട്ടുകെട്ടുകൾ മാറിമാറി ഭരിച്ചിട്ടും കടക്കെണിയിൽ നിന്ന് കടക്കെണിയിലേക്ക് ദിനംപ്രതി കൂപ്പുകുത്തുന്ന കേരളത്തെ രക്ഷിക്കാൻ ആംആദ്മി പോലൊരു പാർട്ടിയും കേജരിവാളിനെപ്പോലെ വിദ്യാഭ്യാസവും, അഴിമതി വിരുദ്ധ ഗാന്ധിയൻ കാഴ്ചപ്പാടുമുള്ള ഒരു ഉത്തമ നേതാവ് വരേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞു. ഈ സ്വപ്നം സാക്ഷാത്കരിക്കുവാൻ നമുക്ക് കാത്തിരിക്കാം, പ്രക്ഷയോടെ....