- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സിൽക്ക് റോഡ് കടന്നുപോയ ലോകത്തിലെ പുരാതന വ്യവസായ നഗരം; ചക്രവർത്തിമാർ എന്നും കീഴടക്കാൻ ആഗ്രഹിച്ചിരുന്ന സ്വപ്നഭൂമി; ഇന്ന് ചോരയിൽ മുങ്ങി രക്തപുളകിതയായി അലപ്പോ നിൽക്കുമ്പോൾ കലിംഗയുദ്ധശേഷം അശോകചക്രവർത്തിക്ക് തോന്നിയ മനസ്താപം അസദിന്റെ മനസ്സിലും പൊട്ടിമുളയ്ക്കുമോ?
അശോക ചക്രവർത്തിക്ക് ഉണ്ടാക്കിയ മാനസീക വ്യഥ അത് അദ്ദേഹത്തിന്റെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് വിജയ ശ്രീ ലാളിതനായ ആ ചക്രവർത്തിക്ക് വിജയത്തേക്കാൾ അതികഠിനമായി മനസ്സിൽ തറച്ചത് 2 ലക്ഷം പേരുടെ ജീവനെടുത്ത ആ മഹായുദ്ധമായിരുന്നു എങ്ങും ചോരയിൽ അലിഞ്ഞു നിറം മാറിയ ദയ നദിയും, ദയ നദിക്കു ഇരുവശവുമുള്ള മണൽ പരപ്പുകൾ രക്തത്താൽ കുഴഞ്ഞു തന്റെ കണ്ണുകളെ പോലും രക്ത മയമാക്കിയതും ,മരണത്തേക്കാൾ ഉപരി പകുതി മാത്രം മരിച്ച ശരീരങ്ങൾ ബാക്കി ജീവനും പെട്ടെന്ന് നിലക്കണേ എന്ന രീതിയിലുള്ള അവസാന പിടച്ചിലുകളും ...അംഗവൈകല്യം സംഭവിച്ച കുഞ്ഞുങ്ങൾ അമ്മയുടെ മാറിടം ആർത്തിയോടെ അള്ളി വലിക്കുന്നതും ...രക്തത്താൽ കുതിർന്ന മാറിടത്തിൽനിന്നും ആ കുഞ്ഞു ജീവൻ തന്റെ ചെറുനാവാൽ ആ രക്ത തുള്ളികൾ കൊതിയോടെ ..അമ്മിഞ്ഞ പാൽ നുകർന്ന നാവുകൊണ്ട് രക്തത്തുള്ളികൾ ചപ്പി വലിച്ചു കുടിക്കുന്നതും കണ്ടു. ആ വീര യോദ്ധാവിനു തന്റെ വിജയം സമ്മാനിച്ച ദുരന്തങ്ങളും നഷ്ടപെട്ട ജീവനുകളും ഇനിയും മരിക്കാത്ത ശരീരങ്ങളുടെ ദീന രോധനുമാണ് ..തന്റെ യുദ്ധ വിജയത്തേക്കാൾ അദ്ദേഹത്തെ നിരാ
അശോക ചക്രവർത്തിക്ക് ഉണ്ടാക്കിയ മാനസീക വ്യഥ അത് അദ്ദേഹത്തിന്റെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് വിജയ ശ്രീ ലാളിതനായ ആ ചക്രവർത്തിക്ക് വിജയത്തേക്കാൾ അതികഠിനമായി മനസ്സിൽ തറച്ചത് 2 ലക്ഷം പേരുടെ ജീവനെടുത്ത ആ മഹായുദ്ധമായിരുന്നു എങ്ങും ചോരയിൽ അലിഞ്ഞു നിറം മാറിയ ദയ നദിയും, ദയ നദിക്കു ഇരുവശവുമുള്ള മണൽ പരപ്പുകൾ രക്തത്താൽ കുഴഞ്ഞു തന്റെ കണ്ണുകളെ പോലും രക്ത മയമാക്കിയതും ,മരണത്തേക്കാൾ ഉപരി പകുതി മാത്രം മരിച്ച ശരീരങ്ങൾ ബാക്കി ജീവനും പെട്ടെന്ന് നിലക്കണേ എന്ന രീതിയിലുള്ള അവസാന പിടച്ചിലുകളും ...അംഗവൈകല്യം സംഭവിച്ച കുഞ്ഞുങ്ങൾ അമ്മയുടെ മാറിടം ആർത്തിയോടെ അള്ളി വലിക്കുന്നതും ...രക്തത്താൽ കുതിർന്ന മാറിടത്തിൽനിന്നും ആ കുഞ്ഞു ജീവൻ തന്റെ ചെറുനാവാൽ ആ രക്ത തുള്ളികൾ കൊതിയോടെ ..അമ്മിഞ്ഞ പാൽ നുകർന്ന നാവുകൊണ്ട് രക്തത്തുള്ളികൾ ചപ്പി വലിച്ചു കുടിക്കുന്നതും കണ്ടു.
ആ വീര യോദ്ധാവിനു തന്റെ വിജയം സമ്മാനിച്ച ദുരന്തങ്ങളും നഷ്ടപെട്ട ജീവനുകളും ഇനിയും മരിക്കാത്ത ശരീരങ്ങളുടെ ദീന രോധനുമാണ് ..തന്റെ യുദ്ധ വിജയത്തേക്കാൾ അദ്ദേഹത്തെ നിരാശയിൽ ആഴ്‌ത്തിയത് ..സ്വന്തം പ്രജകളെ തന്നെ ഇത്രത്തോളം കൊടിയ ക്രൂരതയിൽ താൻ എത്തിച്ചു എങ്ങും മരിക്കാത്ത ജീവനുകളുടെ ദീന രോദനം ,അമ്മയുടെ മാറിടം അള്ളിപ്പിടിച്ചു കിടക്കുന്ന പിഞ്ചു പൈതങ്ങൾ ..അദ്ദേഹം ആർത്തലച്ചു പറഞ്ഞു ഇല്ല ഞാൻ വിജയം വരിച്ചവന്നല്ല ,ഇനിയും എനിക്കീ രക്ത പുളകിതമായ മണൽ പരപ്പുകളെ ചവിട്ടി മെതിച്ചു എന്റെ സാമ്രാജ്യം കെട്ടി പടുക്കണ്ട .....ഞാൻ ചെയ്ത ഈ കൊടും ക്രൂരതക്കു എന്ത് പ്രായശ്ചിത്തം ആണ് ഞാൻ ചെയ്യണ്ടത് ...രാജ്യവും രാജാവെന്ന ഈ ചെങ്കോലും ഉപേക്ഷിക്കുക തന്നെ ...ഇല്ല എന്റെ മനസ്സിനെ എനിക്കു അതിലും സ്വാന്തനിപ്പിക്കുവാൻ ആവില്ല ......ഓടുക എല്ലാം വിട്ടെറിഞ്ഞു ഒരു പുതിയ ജീവിതം തേടി...അക്ഷമനായ ആ ചക്രവർത്തി ..ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടന്നു ..
'അലപ്പോ ..' ലോക നാഗരികതയുടെ കളിത്തൊട്ടിലായ ബാഗ്ദാദിന്റെയും,പേർഷ്യയുടെയും കൂടെ എല്ലാ ഇപ്പോഴും കൂട്ടി ചേർക്കാവുന്ന നാമം 'അലപ്പോ ..' പുരാതനമായ സിൽക്ക് റോഡ് കടന്നു പോയിരുന്ന ലോകത്തിലെ വളരെ പുരാതനമായ വ്യവസായീക നഗരം 7000 വർഷത്തോളം പഴക്കമുള്ള വ്യവസായീക സാംസകാരിക നഗരം അറബിയിൽ 'ഹലബ് ' എന്ന ഓമന പേരിൽ അറിയപ്പെടുന്ന 'അലപ്പോ' എന്ന ചരിത്ര നഗരം ചക്രവർത്തിമാർ തങ്ങളുടെ സാമ്രാജ്യം വിപുലമാക്കാൻ എന്ന് കീഴടക്കാൻ ആഗ്രഹിച്ചിരുന്ന സ്വപ്ന നഗരം 'അലപ്പോ' ...ഇന്ന് ആ പുകൾപെറ്റ തെരുവുകളും രാജ വീഥികളും ചോരയിൽ മുങ്ങി കുളിച്ചു രക്ത പുളകിതമായ പുതു നിറം സ്വീകരിച്ചിരിക്കുന്നു ...കുതിര കുളമ്പടികളും,ചരക്കു വാഹനങ്ങളും കടന്നു പോയിരുന്ന ആ വ്യാഖ്യാതാ തെരുവുകൾ ഇന്ന് ആർത്ത നാദത്തിന്റെയും നിലവിളികളുടെയും സ്മശാന ഭൂമികയായ് മാറിയിരിക്കുന്നു ....ജീവൻ നഷ്ട പെടാത്തവർ കൂട്ടമായി ചേർന്ന് നില്കുന്നു ശത്രുവിന്റെ കയ്യാൽ കൂട്ട മരണം സംഭവിക്കും എന്ന നല്ല നിശ്ചയത്താൽ ....
'സിറിയ'...70 % സുന്നി മുസ്ലീങ്ങളും 10 % ക്രിസ്ത്യാനികളും 10 % ഷിയാ അലവി വിഭാഗക്കാരും 5 % വീതം ദ്രൂസ്,യെസീദി വിഭാഗക്കാരും തിങ്ങി പാർത്ത മനോഹര ഭൂമിക ഇപ്പോഴത്തെ പ്രെസിഡന്റ് ബശ്ശാർ അൽ ആസാദിന്റെ പിതാവ് ഹാഫിസ് അൽ അസദിന്റെ 1970 കളിൽ കാലഘട്ടത്തിൽ തുടങ്ങിയ ഭൂരി പക്ഷമായ സുന്നി മുസ്ലീങ്ങൾക്കെതിരെ അരങ്ങേറിയ നരനായാട്ട്. സർക്കാരിന്റെയും,സൈന്യത്തിന്റെയും എല്ലാം തലപ്പത്തും മറ്റു ഉന്നത പദവികളിൽ 10 % ഷിയാ അലവി വിഭാഗക്കാരുടെ അപ്രമാദിത്യം...2010 ഉടലെടുത്ത അറബ് മുല്ല പൂ വിപ്ലവത്തിൽ സിറിയയും സിറിയയിലെ ജനങ്ങളും തെരുവിലിറങ്ങി ഒരു പുത്തൻ പ്രത്യാശയോടെ അയൽ രാജ്യങ്ങളിൽ സംഭവിച്ച മാറ്റങ്ങളിൽ ആകൃഷ്ടരായി അവരുമിറങ്ങി ഇതാണ് ഉത്തമ അവസരം കൊലയാളി ഭരണ കുടുംബത്തെയും അലവി കൊലയാളി സംഘത്തെയും തുരത്തിയെറിയാൻ ..
അവരുടെ ഈ ഉദ്യമത്തെ ആദ്യ ഘട്ടങ്ങളിൽ അമേരിക്കയും,യൂറോപ്യൻ രാജ്യങ്ങളും എല്ലാ വിധ പിന്തുണകളും കൊടുത്തു അവരെ കൂടുതൽ ഭരണ വിരുദ്ധ വികാരത്തിന് എതിരാക്കി ...ഒരു വേള ..വിമതർ ഡമാസ്‌കസ് വരെ പിടിച്ചെടുക്കും എന്ന അവസ്ഥവരെ എത്തി കാര്യങ്ങൾ ....ആദ്യം വിമതർ കയ്യടക്കിയ പ്രദേശങ്ങളിൽ ...പിന്നീട് 'ദായിഷ് ' അഥവാ 'ഐ എസ് ' എന്ന് ഇപ്പോൾ ലോകാം ഓമന പേരിൽ വിളിക്കുന്ന ഭീകര സങ്കടന വളരെ തന്ത്ര പരമായി അധികാരമുറപ്പിച്ചു ..അതിന്റെ നേതൃത്വത്തെയും അതിന്റെ പിന്നിലുള്ള ശക്തികളെയും പറ്റി ഇന്നും ദുരൂഹതകൾ മാത്രം ബാക്കി ...
തങ്ങൾ കാത്തിരുന്ന അവസരം എന്ന പോലെ മുൻപ് പറഞ്ഞു വച്ച തിരക്കഥ പോലെ മിഡിൽ ഈസ്റ്റിലെ ..വളരെ ശക്തമായ സൈനിക ശക്തിയും സാന്നിധ്യവുമായ ഷിയാ മുസ്ലീങ്ങളുടെ അവസാന വാക്കായ ഇറാൻ എന്ന ഷിയാ രാജ്യം തങ്ങളുടെ ഷിയാ സഖ്യം വിപുലപ്പെടുത്തുന്നതിന്റെയും ..ബശ്ശാറിനെ അവിടെ ഉറപ്പിച്ചു നിർത്തേണ്ടതിന്റെയും ആവശ്യകത നന്നായി മനസിലാക്കി ബശ്ശാറിന് പിന്നിൽ തന്നെ നിലയുറപ്പിച്ചു ...രാജ്യം കൈവിട്ടു പോകും എന്നവസരത്തിൽ ബശ്ശാറിന് കിട്ടിയ ഏറ്റവും വലിയ സഹായമായിരുന്നു ഇറാൻ നൽകിയത് ..അതെ അവസരത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുക എന്ന പോലെ മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സാമ്രാജ്യം ഒന്നുകൂടെ അരക്കിട്ടുറപ്പിക്കുക എന്ന കണക്കുക്കൂട്ടലിൽ പുച്ചിന്റെ നേതൃത്വത്തിൽ റഷ്യ ശക്തമായി ബോംബിങ്ങുകളുമായി ഇറാനെക്കാളും ഒരു പടി മുന്നിൽ നിന്നു ...രാ പകൽ ഇല്ലാതെ റഷ്യ മനുഷ്യ വാസമുള്ള എല്ലാ ഇടങ്ങളിലും ബോംബിങ് ശക്തമാക്കി ..അന്താരാഷ്ട്ര നിയമങ്ങളെയും ഒത്തുതീർപ്പുകളെയും ,ഉടമ്പടികളെയും കാറ്റിൽ പറത്തി ...തങ്ങളുടെ നരനായാട്ട് ദിനം തോറും വർധിപ്പിച്ചു ..
ഭരണകൂടത്തിന്റെ കയ്യിൽ നിന്നും വിമതർ പിടിച്ചെടുത്ത പല പ്രദേശങ്ങളിലും വിമതർക്ക് അടിപറ്റി ..പല സ്ഥലങ്ങളും കൂട്ട കുരുതികൾ നടത്തപ്പെട്ടു ...ഒടുവിൽ സിറിയയിലെ ഏറ്റവും വലിയ നഗരവും ..വിമതരുടെ അതീനതയിൽ ഉള്ളതുമായ കിഴക്കൻ 'അലപ്പോ' ..ലക്ഷയമാക്കി റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നീങ്ങി ..യുദ്ധം തുടങ്ങിയ നാൾ മുതൽ അവർ എല്ലാ രീതിയിലുമുള്ള സംഹാരതയുടെ രൗദ്ര ഭാവം പൂണ്ടു ..നാശം കൂടാ നാശം മാത്രം അവർ മുന്നിൽ കണ്ടുകൊണ്ടു ..ആ വലിയ നഗരത്തിൽ കെദ്രീകരിച്ച വലിയ കൂട്ടം മനുഷ്യരെ വകവരുത്തി തുടങ്ങി ...ആൺ പെൺ ഭേദമില്ലാതെ ..മുതിർന്നവർ കുട്ടികൾ ഭേദമില്ലാതെ...മരിക്കാതെ അവശേഷിക്കുന്ന ജീവനുകൾ ..കുടുംബത്തിലെ തങ്ങളുടെ ശേഷിക്കുന്ന സ്ത്രീകളെയും കുട്ടികളെയും ശത്രുക്കളുടെ കയ്യാൽ ക്രൂരമായി കൊലചെയ്യപെടും മുൻപ് ..അവരെ തങ്ങളുടെ കയ്യാൽ വീരചരമം പ്രാപിപ്പിക്കുവാൻ ..മത മേലധ്യക്ഷന്മാരുടെ ഫത്വകൾക്കു ..വേണ്ടി കാത്തിരിക്കുന്നു ..ആത്മഹത്യാ മഹാ പാപമായ ഇസ്ലാമിൽ ..കൂട്ട ബലാത്സംഗം ഭയന്ന് ..സ്ത്രീകളും കുട്ടികളും .. കൂട്ട ആത്മഹത്യാ നടത്തുന്നു ...ഇനിയും മരിക്കാത്ത കുഞ്ഞുങ്ങൾ സ്വന്തം മാതാവിനെ തേടി തെരുവുകൾ അലയുന്നു ..പകുതി മരിച്ച പിഞ്ചു പൈതങ്ങൾ ...മുലപ്പാൽ എന്ന പോലെ രക്ത തുള്ളികൾ ഞുണഞ്ഞു ...തങ്ങളുടെ രക്ത മയമായ പിഞ്ചു നാവു കാട്ടി ഈ വലിയ ലോകത്തോട് വിലപിക്കുന്നു ..കേഴുന്നു ..
ഇനിയും എന്തിനു യുദ്ധം ഇവിടെ ഇനിയും എന്തിനു കൂട്ട കുരുതി ......ഈ രക്ത പുളകിതമായ മണ്ണിൽ ചവിട്ടി നിന്ന് ഏതു സാമ്രാജ്യത്തിനു ഏതു രാജാവിന് പറയുവാൻ കഴിയും ...തങ്ങൾ വിജയിച്ചു കഴിഞ്ഞു എന്ന് ...
മൗര്യ ചക്രവർത്തിയായ അശോക ചക്രവർത്തി കലിംഗയിൽ നിന്ന അത്രത്തോളം സാമ്യമുള്ള ഭൂമികയിലാണ് ഇന്ന് ബശ്ശാർ അൽ അസദും കൂട്ടരുടെയും നിൽപ്പ് ...അശോക ചക്രവർത്തിയുടെ മാനസീക അവസ്ഥയിലാണ് ബശ്ശാർ അൽ അസദ് ഇന്ന് നില്കുന്നതെങ്കിൽ ....രക്തമൂകമായ 'അലപ്പോയിൽ' രക്ത പുളകിതമായ അലപ്പോയിലെ മണൽപ്പരപ്പുകളെ ..ചവിട്ടി നിന്ന് ഒരിക്കലും ഹൃദയ മുള്ള ഒരു ഭരണാധികാരിക്കു പറയാൻ കഴിയില്ല താൻ വിജയിച്ചു കഴിഞ്ഞു എന്ന് ...താൻ എല്ലാം കീഴടക്കി എന്ന് ...
'കഴിയുമോ ബശ്ശാർ അൽ അസദിനു ...വീണ്ടുമൊരു അശോക ചക്രവർത്തിയാകുവാൻ...