- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നമുക്ക് ആരെയൊക്കെ തൂക്കിലേറ്റാം? ആരൊക്കെ തൂക്കിലേറ്റപ്പെടണം?
എറണാകുളത്തിനും ഷൊർണൂരിനും യാത്രാമധ്യേ 2011 ഫെബ്രുവരി 1-ാം തീയതി സൗമ്യ എന്ന പെൺകുട്ടി ഓടി കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തെറിയപെട്ടു ചാർളി തോമസ് എന്ന ഗോവിന്ദ ചാമിയാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു 2011 ഫെബ്രുവരി 6-ാം തീയതി അവളെ പിച്ചി ചീന്തപ്പെട്ട ഈ ലോകത്തു നിന്നും വിടപറഞ്ഞു പൊലീസ് പിടിയിലായ കൊലയാളി ഒരു ഒറ്റക്കയ്യൻ ആണ് എന്ന് കണ്ടു മലയാളി മൂക്കത്തു വിരൽ വച്ച് പോയ് ഈ ഒറ്റക്കയ്യനു ഇത് ഒറ്റയ്ക്ക് സാധ്യമോ. ഈ കാടത്തം ഏറ്റവും ഉയരത്തിൽ എത്തുവാൻ ആവണം മലയാളി എന്നും പുച്ഛത്തോടി കണ്ടിരുന്ന തമിഴന്റെ ക്രൂരതയെ പൊതുമണ്ഡലത്തിൽ നിലനിർത്തുവാനും ആകണം ചാർളി തോമസ് എന്ന പേരിനു പകരം ഗോവിന്ദ ചാമി എന്ന വെറുപ്പിന്റെ പേര് ഉപയോഗിച്ചത്. സാഹചര്യ തെളിവുകളും, പ്രതിയുടെ പശ്ചാത്തലവും, മാദ്ധ്യമ വിചാരണയും കണക്കിലെടുത്തു സംസ്ഥാന തലങ്ങളിൽ ഉള്ള ഹൈക്കോടതികൾ ഭൂരിഭാഗം സമയങ്ങളിലും ഇങ്ങനെ ഉള്ള പ്രാദേശീക വികാരങ്ങളോടൊപ്പം നിന്നും പരമാവധി ശിക്ഷയാണ് വിധിക്കാറുള്ളതു സൗമ്യയുടെ കേസിലും കേരളത്തിലും അതുതന്നെ നടന്നു വധശിക്ഷ.എല്ലാ വിധിക
എറണാകുളത്തിനും ഷൊർണൂരിനും യാത്രാമധ്യേ 2011 ഫെബ്രുവരി 1-ാം തീയതി സൗമ്യ എന്ന പെൺകുട്ടി ഓടി കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തെറിയപെട്ടു ചാർളി തോമസ് എന്ന ഗോവിന്ദ ചാമിയാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു 2011 ഫെബ്രുവരി 6-ാം തീയതി അവളെ പിച്ചി ചീന്തപ്പെട്ട ഈ ലോകത്തു നിന്നും വിടപറഞ്ഞു പൊലീസ് പിടിയിലായ കൊലയാളി ഒരു ഒറ്റക്കയ്യൻ ആണ് എന്ന് കണ്ടു മലയാളി മൂക്കത്തു വിരൽ വച്ച് പോയ് ഈ ഒറ്റക്കയ്യനു ഇത് ഒറ്റയ്ക്ക് സാധ്യമോ. ഈ കാടത്തം ഏറ്റവും ഉയരത്തിൽ എത്തുവാൻ ആവണം മലയാളി എന്നും പുച്ഛത്തോടി കണ്ടിരുന്ന തമിഴന്റെ ക്രൂരതയെ പൊതുമണ്ഡലത്തിൽ നിലനിർത്തുവാനും ആകണം ചാർളി തോമസ് എന്ന പേരിനു പകരം ഗോവിന്ദ ചാമി എന്ന വെറുപ്പിന്റെ പേര് ഉപയോഗിച്ചത്.
സാഹചര്യ തെളിവുകളും, പ്രതിയുടെ പശ്ചാത്തലവും, മാദ്ധ്യമ വിചാരണയും കണക്കിലെടുത്തു സംസ്ഥാന തലങ്ങളിൽ ഉള്ള ഹൈക്കോടതികൾ ഭൂരിഭാഗം സമയങ്ങളിലും ഇങ്ങനെ ഉള്ള പ്രാദേശീക വികാരങ്ങളോടൊപ്പം നിന്നും പരമാവധി ശിക്ഷയാണ് വിധിക്കാറുള്ളതു സൗമ്യയുടെ കേസിലും കേരളത്തിലും അതുതന്നെ നടന്നു വധശിക്ഷ.എല്ലാ വിധികളെയും പോലെ സ്വാഭാവികമായി പ്രതിക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരം ഇവിടെയും വിനിയോഗിക്കപ്പെട്ടു.ഇത്തരം വിധികളെ നമ്മുടെ പരമോന്നത കോടതിയിൽ എത്തുമ്പോൾ സംസ്ഥാനങ്ങളിലേതു പോലെ ഉള്ള പ്രാദേശിക വികാരങ്ങളും സമ്മർദ്ദങ്ങളും കോടതി കണക്കിൽ എടുക്കാറില്ല മാത്രവുമല്ല ബലാത്സംഗം പോലെ ഉള്ള കേസുകളിൽ പരമാവധി നല്കാൻ ഇടയുള്ള ജീവപര്യന്തവും എന്ന ശിക്ഷയിലേക്കു നമ്മുടെ പരമോന്നത കോടതി എത്തുകയും ചെയ്തു.സുപ്രീം കോടതി വിധിയെ ആദ്യം പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു സംസ്ഥാന സർക്കാരിനെ തന്നെ ഇതിന്റെ പേരിൽ പലരും പ്രതികൂട്ടിൽ നിർത്തി സർക്കാരുകളുടെ ഉദാസീനതയാണ് ഇത്തരത്തിൽ വിധി വരാൻ ഉള്ള സാഹചര്യം എന്ന് വിമർശിക്കപ്പെട്ടു.
ഇവിടെ നമ്മൾ നോക്കി കാണേണ്ടത് സുപ്രീം കോടതി ഇതേ പോലെ ഉള്ള കേസുകളിൽ അല്ലെങ്കിൽ ഇതിലും ക്രൂരമായ കേസുകളിൽ എങ്ങനെ വിധി പ്രസതാവിച്ചു എന്നുള്ളതാണ്. 1973 നവംബർ 27-ാം തീയതി അരുണ ഷാൻബാഗ് എന്ന 25 വയസുകാരി നേഴ്‌സ് സോഹൻലാൽ വാല്മീകി എന്ന ആശുപത്രിയിലെ തൂപ്പുകാരനാൽ വളരെ ക്രൂരമായി രക്തത്തിൽ കുളിച്ച അവസ്ഥയിൽ ബലാസംഗം ചെയ്യപ്പെട്ടു നീണ്ട 42 വർഷത്തെ കോമ അവസ്ഥയിൽ കിടന്നു ആ വെള്ള വസ്ത്രം അണിഞ്ഞ മാലാഖ ഇനിയും ഉണരാത്ത ആ അവസ്ഥയിൽ നിന്നും 2015 ഇൽ ബോധമില്ലാത്ത ഈ ലോകത്തു നിന്നും വിട പറഞ്ഞു .വെറും 7 വർഷത്തെ ജയിൽവാസം മാത്രം കിട്ടി ആ ക്രൂര കൊലയാളി പുറത്തിറങ്ങി ഇപ്പോൾ ധാധുപൂർ എന്ന ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമത്തിൽ സുഖമായി ജീവിക്കുന്നു നിയമത്തിന്റെ പഴുതുകളോ,നിലവിൽ ഉള്ള നിയമ പരമായ ശിക്ഷ വിധിയിലുമാവാം അയാൾ ഇന്ന് സുഖമായി ജീവിക്കുന്നത്.
2002 ഫെബ്രുവരി 28-ാം തീയതി ഇന്ത്യയോടൊപ്പം ലോകവും നടുങ്ങിയ ദിനം ഗുജറാത്തു കലാപത്തിന്റെ ഭാഗമായി നരോദ പാട്യ യിൽ അരങ്ങേറിയ വംശീയ ഉന്മൂലനം 97 മനുഷ്യ ജീവനുകൾ ആണ് അന്ന് ചുട്ടെരിഞ്ഞു ചാരമായതു പൂർണ ഗർഭിണി ആയ സ്ത്രീയുടെ വയറു കുത്തികയറി വയറ്റിനുള്ളിലെ കുഞ്ഞു ജീവൻ പോലും ആ അമ്മയോടൊപ്പം വെന്തു വെണ്ണീറായി ആ അമ്മയോടൊപ്പം കരിഞ്ഞു പറ്റി പിടിച്ചിരുന്ന ആ കാഴച ആരെയാണ് ഒരിറ്റു കണ്ണ് നീര് പൊഴിയിപ്പിക്കാത്തതു? സ്വയം കത്തി തീരുന്നതിനു മുൻപ് നൊന്തു പെറ്റ തങ്ങളുടെ പൊന്നോമനകളെയും ചേർത്ത് പിടിച്ചായിരുന്നു ആ അമ്മമാർ സ്വന്തം കുഞ്ഞുങ്ങളുമായി അന്ന് കത്തി എരിഞ്ഞതു.ഒന്നും രണ്ടുമല്ല 35 പിഞ്ചു കുഞ്ഞുങ്ങൾ.
ആരാണ് ആ കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത് ആരാണ് തീയിൽ വെന്ത മാംസത്തിന്റെ ഗന്ധം കൊതിയോടെ ദംഷ്ട്രകൾ നീട്ടി നാവുനുണഞ്ഞു നിന്നതു ?ഗുജറാത്തിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയും ഡോക്ടറും ആയ മായ കോഡ്നാനി എന്ന നരാധമയും പിഞ്ചു പൈതങ്ങളുടെ ചുടു മാംസം നുണയാൻ അവരോടൊപ്പം എത്തിയത് ബാബു ബജരംഗി എന്ന ബീ ജെ,പ്പി .എം,എൽ,എ യും ആയിരുന്നു.സൗമ്യയുടെ കൊലപാതകത്തിൽ കണ്ടപോലെ അന്ന് ഗുജറാത്തിൽ പ്രാദേശീക വികാരങ്ങളോ എതിർപ്പുകളോ ഇല്ലായിരുന്നു ഭരണകൂടം തന്നെ കൂട്ട കുരുതി നടത്തിയപ്പോൾ കിട്ടാവുന്നതിൽ ഏറ്റവും ചെറിയ ശിക്ഷ മാത്രം അവർക്കു കിട്ടി അതിനു എതിരെ സുപ്രീം കോടതിയിൽ ഭരണകൂടം അപ്പീൽ പോയപ്പോൾ.കരിഞ്ഞുണങ്ങിയ 75 മാംസ പിണ്ഡം കാലുകൾ കൊണ്ട് തട്ടി തെറിപ്പിച്ചു ചുണ്ടുളകിലെ രക്തക്കറ തുടച്ചിറക്കി ജയിലിന്റെ പടികൾ ആ നരഭോജികൾ ചാടി ഇറങ്ങി വീണ്ടും അതെ നിയമത്തിന്റെ പഴുതിലോ സംരക്ഷണയിലോ ആയി അവർ ഇന്നും സ്വൈര്യ വിരഹം നടത്തുന്നു.
2015 സെപ്റ്റംബർ 28-ാം തീയതി ഇന്ത്യൻ സേനയിൽ പ്രവർത്തിക്കുന്ന സൈനികന്റെ അച്ഛനായ മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനു തന്റെ ജീവൻ നഷ്ടമായത് രോഗം മൂലം അല്ല. മനുഷ്യന് ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള അവന്റെ അവകാശം മറ്റുള്ളവരാൽ നിർദ്ദേശിക്കപ്പെട്ടപ്പോൾ ആണ് സ്വന്തം കുടുംബത്തിന്റെ മുന്നിൽ വച്ച് ആ കൊടും ക്രൂരത ഒരു കൂട്ടം തീവ്ര വർഗീയ ഭ്രാന്തന്മാർ നടപ്പിലാക്കിയത്.എന്നാൽ ഇവിടെ യാണ് യഥാർത്ഥ നിയമം നടപ്പിലായതു. പശുവിനെ കൊല്ലാൻ പാടില്ല എന്ന നിയമം ആ മരിച്ച വയോധികന്റെ മുകളിൽ ചുമത്തുന്ന ഏവരെയും അമ്പരപ്പിച്ച ആ വിചിത്ര നിയമം മൂലം കേസ് എടുത്തത്.ഇവിടെ ആ പ്രതികൾ എത്ര പേർക്കെതിരെ കേസെടുത്തു നമ്മുടെടെ നിലവിലുള്ള നിയമം വച്ച് എന്താണ് ആ കാട്ടാളന്മാരുടെ ഇന്നത്തെ അവസ്ഥ ..തീർച്ചയായും നമ്മളെ അമ്പരപ്പിക്കും അവർ ഇന്നും സ്വൈര്യ വിരഹം നടത്തുന്നു ആ വയോധികന്റെ കുടുംബത്തെ വേട്ടയാടികൊണ്ടു അവരെ പുതിയ നിയമങ്ങൾ കാട്ടി അവരെ ഭയപ്പെടുത്താൻ.....
ഇനി പറയു ആരെയാണ് നമ്മുക്ക് തൂക്കിലേറ്റേണ്ടത് ആരെയാണ് നമ്മൾ കഴുമരത്തിൽ നിന്നും സംരക്ഷിച്ചു നിർത്തേണ്ടത് ..പല സാഹചര്യങ്ങൾ വ്യക്തികൾ മാത്രം മാറുന്നു ഇരകൾ എന്നും മരണ ശേഷവും നീതി കിട്ടാതെ ഇരുട്ടിൽ നിർത്തപ്പെടുന്നു .....അക്രമികൾ ശക്തരാണെങ്കിൽ ഇരയോടൊപ്പം പിന്നെ അവരുടെ കുടുംബങ്ങളും വേട്ടയാട പെടുന്നു... സംഘടിതമായ വേട്ടയാടൽ ഇനിയും വിശപ്പ് മാറാത്ത നരഭോജികൾ പോലെ ...