യുഎപിഎ ആർക്കെതിരെ എപ്പോൾ പ്രയോഗികാം?

ത്തരം വളരെ സിംപിൾ പേരിന്റെകൂടെ ഒരു മുഹമ്മദോ, അഹമ്മദോ അല്ലെങ്കിൽ സംഘടിക്കാൻ ശേഷി ഇല്ലാത്ത ഏതെങ്കിലും ദളിത് പേരുകാരൻ ആണെങ്കിലും കാര്യം വെറും നിസ്സാരം. യുഎപിഎ ചുമത്താം കൂടെ നല്ല കട്ടി വകുപ്പുകളും ചേർക്കാം. Nitch of truth കീഴിൽ എറണാകുളത്തുള്ള പീസ് സ്‌കൂളിന്റെ ചില രീതികൾക്കെതിരെ നമ്മുടെ കേരളീയ സമൂഹത്തിൽ കണ്ടു പരിചതമില്ലാത്ത സ്‌കൂൾ നടത്തിപ്പിനെതിരെ ചില കോണുകളിൽ നിന്നും പരാതികളെത്തി ഭരണാധികാരികളുടെ അടുത്ത് പരാതി കിട്ടേണ്ട താമസം നടപടിയും വന്നു ശക്തമായ നിരീക്ഷണം സ്‌കൂളിനെതിരെ കൂടാതെ പ്രധിഷേധം പുരോഗമന പാർട്ടിക്കാരുടെ നേതൃത്വത്തിൽ . വിദ്യാർത്ഥികൾക്കിടയിൽനിന്നോ, രക്ഷകർത്താക്കളുടെ ഇടയിൽനിന്നോ രാജ്യ ദ്രോഹപരമായ പ്രവർത്തിയിൽ സ്‌കൂളോ സ്‌കൂൾ അധികൃതരോ ഉൾപ്പെട്ടതായി എന്ന ഗുരുതര പരാതി നല്കപ്പെട്ടിട്ടുണ്ടോ? ഏതു കരിനിയമവും ഏതു നിമിഷവും ചുമത്തപ്പെടാം ഈ സ്‌കൂളിനെതിരെ...

ശംസുദ്ധീൻ പാലത്തു എന്ന മത പ്രഭാഷകൻ സഹോദര സമുദായ അംഗങ്ങൾക്കെതിരെ അവരോടു ഇടപെടേണ്ട രീതിക്കെതിരെ നമ്മൾ കേട്ട് പരിചിതമില്ലാത്ത രീതിയിൽ ഒരു പുരോഗമന സമൂഹത്തിനു ചേരാത്ത രീതിയിലുള്ള ചില പദ പ്രയോഗങ്ങൾ നടത്തുകയുണ്ടായി സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും അയാൾക്കെതിരെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടായി ചില പരാതികളുടെ അടിസ്ഥാനത്തിൽ അയാൾക്കെതിരെ നടപടിയും വന്നു യുഎപിഎ .ചുമത്തിക്കൊണ്ടു... ഇത്ര വേഗത്തിലും തിടക്കപെട്ടും ചുമത്തപ്പെടേണ്ട ഒരു വകുപ്പാണോ യുഎപിഎ? അതോ മുകളിൽ പറഞ്ഞ പേരുകാരും ആൾക്കാരും ഉൾപെടുമ്പോൾ മാത്രം ചുമത്ത പ്പെടേണ്ട ഒരു വകുപ്പാണോ യുഎപിഎ? അക്രമത്തിനും കലാപത്തിനും പ്രേരണ നടത്തപെടത്തോളം കാലം എങ്ങനെ ഇത്ര ദൃതിപെട്ടു യുഎപിഎ ചുമത്തപ്പെട്ടു?
ഇങ്ങനെ ഒന്നും ഉണ്ടാക്കാത്ത സ്ഥിതിക്ക് മേൽ പറഞ്ഞ യോഗ്യതകൾ ആവാം ചിലപ്പോൾ യുഎപിഎ ചുമത്താൻ വേണ്ടതു.

യുഎപിഎ ആർക്കെതിരെ ഒരിക്കലും പ്രയോഗിക്കാതെ ഇരിക്കാം?

മലപ്പുറം ജില്ല :

1 ) വിസ്തീർണം -3 ,550 sq km
2 ) ജനസംഖ്യ -41 ലക്ഷം

തിരുവനതപുരം ജില്ല :

1 ) വിസ്തീർണം -2 ,192 sq km
2 ) ജനസംഖ്യ -34 ലക്ഷം

വലിപ്പം കൊണ്ടും വിഭവശേഷികൊണ്ടും മലപ്പുറം ജില്ലക്ക് 41 ലക്ഷം എന്ന ജനസംഖ്യ ഉൾകൊള്ളാൻ പറ്റാവുന്നതാണ് ഭൂമി ശാസ്ത്ര പരമായി .

വലുപ്പത്തിൽ ചെറുതും വിഭവ ശേഷിയിൽ പിന്നാക്കം നില്ക്കുന്നതുമായ തിരുവനതപുരം ജില്ലക്ക് 34 ലക്ഷം എന്നുള്ള ജനസംഖ്യ പലകാരണം കൊണ്ടും ഉൾകൊള്ളാവുന്നതിലും അപ്പുറമാണ് .

ഡോ.എൻ. ഗോപാലകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും പന്നി കൂട്ടങ്ങൾ മാത്രമേ ഇങ്ങനെ പെറ്റു കൂട്ടാൻ സാധ്യത ഉള്ളു. ഇവിടെ ചെറിയ തിരുത്തു ജനപ്പെരുപ്പം ഡോ. എൻ. ഗോപാലകൃഷ്ണന്റെ കണ്ണിൽ മലപ്പുറം ജില്ലയിലാണ് കാരണം അവിടെയാണ് അദ്ദേഹം ഉന്നംവച്ച ഒരു കൂട്ടം മനുഷ്യർ വസിക്കുന്നത് അതാണു അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നത് കാരണം അദ്ദേഹത്തിന്റെ കണ്ണിൽ അവിടുത്തെ മനുഷ്യരെല്ലാം പന്നികളാണു അല്ലെങ്കിൽ വെറും പന്നി കൂട്ടങ്ങളാണ് അല്ലാതെ മനുഷ്യർക്ക് ഇങ്ങനെ പെറ്റു കൂട്ടാൻ കഴിയുമോ?
ഡോ. എൻ. ഗോപാലകൃഷ്ണനോടൊരു ചോദ്യം
1 ) തുഞ്ചത്തു രാമാനുജനെഴുത്തച്ഛൻ
2 ) പൂന്താനം
3 ) വള്ളത്തോൾ നാരായണ മേനോൻ
4 ) കുട്ടി കൃഷ്ണ മാരാർ... ഈ പറഞ്ഞ പെരുകാരെല്ലാം താങ്കൾ പറഞ്ഞ പന്നി പെറ്റ മക്കളുടെ കൂട്ടത്തിൽ വരുമോ? അതോ ഇവരുടെ എല്ലാം ജന്മ സ്ഥലം മലപ്പുറമായതുകൊണ്ടു ഇവരേയും താങ്കൾ പന്നി കുട്ടികളാക്കിയോ? ബഹുമാന്യനായ ഡോ. എൻ ഗോപാലകൃഷ്ണൻ ഒരു ജില്ലയോടും അവിടെ ജനിച്ചു ജീവിച്ചു മരിക്കുന്ന ഒരു ജനതയോടും താങ്കൾ ഉപയോഗിച്ച വളരെ മ്ലേച്ചവും സാംസ്‌കാരിക ശൂന്യവുമായ വാക്കുകൾകേൾ കേൾക്കാൻ മേല്പറഞ്ഞ പന്നികുട്ടികൾ ഇന്ന് ജീവിച്ചിരിപ്പില്ല ഉണ്ടായിരുന്നെങ്കിൽ ആ മഹാന്മാരെല്ലാം ഹൃദയം പൊട്ടി മരിച്ചേനെ തന്നെ പോലുള്ള കാളകൂട വിഷ സർപ്പങ്ങൾ ജീവിച്ചിരിക്കുന്ന ഈ മണ്ണിൽ ജീവിചിരിക്കാൻ കഴിയാതെ... ആ പുണ്യാത്മാക്കൾ ചെയ്ത ജന്മ സുകൃതം തനിക്കുമുമ്പേ ജീവിച്ചു മരിച്ചതിനു...

മലയാള ഭാഷ പിറവി എടുത്ത അത് മലയാള മണ്ണിൽ തുഞ്ചൻ പറമ്പിലൂടെ തുഞ്ചത്തു രാമാനുജനെഴുത്തച്ഛന്റെ കൈ പിടിച്ചു മലയാള മണ്ണിൽ പിച്ച വച്ച ഇടം നമ്മുടെ ഇന്നത്തെ മലപ്പുറം .തുഞ്ചത്തു രാമാനുജനെഴുത്തച്ഛൻ,പൂന്താനം,വള്ളത്തോൾ നാരായണ മേനോൻ, കുട്ടി കൃഷ്ണ മാരാർ.. ഇവർക്കുമുന്നെ പൂർണതയാകാത്ത നമമുടെ കൊച്ചു മലയാളഭാഷയെ മലയാള ലിപിക്കും മുൻപേ നമ്മുടെ മനസ്സിളക്കും ഈരടികളുമായ്, ഇശൽ മണിമുത്തുകളുമായ് മലയാള ഭാഷയെ നമ്മുടെ ഹൃദയത്തിൽ കൂടു കൂട്ടിത്തന്ന.. മൊയീൻ കുട്ടി വൈദ്യരുടേം പുളികൊട്ടിൽ ഹൈദറുടെം മണ്ണ്... മലപ്പുറം...

ഡോ. എൻ. ഗോപാലകൃഷ്ണ താൻ ഇവരെ എല്ലാം പന്നികൾ എന്ന് എത്ര തവണ വിളിച്ചാലും മലയാള ഭാഷക്കും ഞങ്ങൾ മലയാള മക്കൾക്കും ഈ മഹാരഥന്മാരെയും അവരുടെ മണ്ണിൽ ഇന്ന് ജീവിക്കുന്ന പിന്തുടർച്ചക്കാരെയും പന്നിയുടെ മക്കൾ എന്ന് വിളിക്കാൻ ഞനങ്ങൾക്കാവില്ല ഗോപാല കൃഷ്ണ ഒരിക്കലും മലയാള ഭാഷ മരിക്കുവോളം... താൻ നടത്തിയ സാംസ്‌കാരിക പുലയാട്ടു മറക്കാനും പൊറുക്കാനും ഇന്ന് മലയാള മണ്ണിൽ ജീവിച്ചിരിക്കുന്ന മത രാഷ്ട്രീയ ഭേദമന്യേ ആർക്കും കഴിയില്ല.. കാരണം ഞങ്ങൾ അത്രത്തോളം ഈ മണ്ണിനെയെയും ഭാഷയെയും സ്‌നേഹിച്ചു പോയ് ...

എന്നാൽ ഇന്ന് ഈ മണ്ണിൽ തനിക്കെതിരെ യുഎപിഎ എന്ന കരിനിയമം ചുമത്താൻ ഒരു ഭരണകൂടവും തയ്യാറാകില്ല കാരണം താൻ മേല്പറഞ്ഞ യുഎപിഎ ചുമത്താൻ പറ്റിയ സാമുദായിക, രാഷ്ട്രീയ ഭൂമികക്ക് പുറത്തുള്ള ആളായതുകൊണ്ടു ...പിന്നെ താൻ ആരെയാണോ പന്നികുട്ടികൾ എന്ന് വിശേഷിപ്പിച്ചത് അത് ആരെയാണ് എന്ന് മനസിലാക്കിയവരും തനിക്കെതിരെ യുഎപിഎ എന്ന കരിനിയമം ചുമത്താൻ ധൈര്യപ്പെടില്ല... മാപ്പ്... മഹാരഥന്മാരായ തുഞ്ചത്തു രാമാനുജനെഴുത്തച്ഛൻ, പൂന്താനം,വള്ളത്തോൾ നാരായണ മേനോൻ, കുട്ടി കൃഷ്ണ മാരാർ.. ഈ മണ്ണിൽ ഭാഷയ്ക്കു വേണ്ടി ജീവിച്ചു മരിച്ചതിനും... എൻ .ഗോപാലകൃഷ്ണൻ എന്ന കാള കൂട വിഷം ഈ മണ്ണിൽ വിഷം വിതച്ചിട്ടും ഞങ്ങൾക്ക് അത് കണ്ടു നിൽക്കാൻ മാത്രം സാധിച്ചതിലും... തല താഴ്‌ത്തുന്നു... കാരണം നിങ്ങളെ ഒന്നും ഞങ്ങൾക്ക് പന്നി പെറ്റ പന്നി കുട്ടികളായി കാണാൻ കഴിയില്ല...