- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എന്തുകൊണ്ട് സംഘപരിവാർ നമ്മുടെ രാജ്യത്തെ കലാകാരന്മാരോടും, അഭിനേതാക്കളോടും, സാഹിത്യ പ്രതിഭകളോടും മാത്രം പാക്കിസ്ഥാനിൽ പോകുവാൻ പറയുന്നു?
സംഗീതത്തെ കടലോളം ആഴമുള്ളതു എന്ന് പറഞ്ഞു കേൾക്കാറുണ്ട് വലിയ സംഗീതജ്ഞരിൽ നിന്നും... അതിനെ ആസ്വദിക്കുന്നവനെ ആടി ഉലയുന്ന തിരമാലയുടെ താളത്തിനൊപ്പം അതെ താളത്തിൽ എടുത്തുയർത്തി കടലിന്റെ പരന്ന വിശാലതയിലേക്കു കടൽ സ്വന്തം വിരിമാറ് കാട്ടി നെഞ്ചോടടുപ്പിക്കുന്നവരാവണം സംഗീതം കടല് പോലെ എന്നു വാക്യത്തിനു ആസ്വാദക മനസ്സിനും അതിന്റെ ആഴവും പരപ്പും കാട്ടി കൊടുക്കുന്ന വരാവണം എല്ലാം തികഞ്ഞ ഒരു സംഗീതജ്ഞൻ... ഉസ്താദ് നുസ്റത് അലി ഫത്തേഹ് ഖാൻ ഖവാലിയിൽ ഇന്നും ലോകത്തു പകരം വെക്കാൻ ഇല്ലാത്ത ശബ്ദം പാക് പഞ്ചാബിൽ നിന്നും ലോകത്തെ സംഗീത ആസ്വാദകരെ സംഗീതമെന്ന അതി വിശാലതയേ അനുഭവിച്ചു തന്ന കാട്ടി തന്ന സംഗീതമെന്ന അതി സാഗരത്തിൽ മുങ്ങി നീരാടിയ സംഗീത പ്രതിഭ... ആ ശബ്ദം ഇന്നു നിലച്ചെങ്കിലും... പാരമ്പര്യ മഹിമ ഒട്ടും കുറയാതെ തന്റെ വല്യച്ഛന്റെ നാമത്തിനു കളങ്കം വരുത്താതെ ഇന്നത്തെ പുതുസംഗീത തരംഗത്തിൽ നമ്മെ സ്വന്തം പാട്ടിലേക്കു ആകർഷിക്കുന്ന ആ എളിയ വലിയ പാട്ടുകാരൻ രഹത് ഫത്തേഹ് അലി ഖാൻ എന്ന വലിയ പ്രതിഭയിലൂടെ ആ സംഗീത കുടുംബ ജീവിതം ഇന്ന് സഹസ്ര
സംഗീതത്തെ കടലോളം ആഴമുള്ളതു എന്ന് പറഞ്ഞു കേൾക്കാറുണ്ട് വലിയ സംഗീതജ്ഞരിൽ നിന്നും... അതിനെ ആസ്വദിക്കുന്നവനെ ആടി ഉലയുന്ന തിരമാലയുടെ താളത്തിനൊപ്പം അതെ താളത്തിൽ എടുത്തുയർത്തി കടലിന്റെ പരന്ന വിശാലതയിലേക്കു കടൽ സ്വന്തം വിരിമാറ് കാട്ടി നെഞ്ചോടടുപ്പിക്കുന്നവരാവണം സംഗീതം കടല് പോലെ എന്നു വാക്യത്തിനു ആസ്വാദക മനസ്സിനും അതിന്റെ ആഴവും പരപ്പും കാട്ടി കൊടുക്കുന്ന വരാവണം എല്ലാം തികഞ്ഞ ഒരു സംഗീതജ്ഞൻ...
ഉസ്താദ് നുസ്റത് അലി ഫത്തേഹ് ഖാൻ ഖവാലിയിൽ ഇന്നും ലോകത്തു പകരം വെക്കാൻ ഇല്ലാത്ത ശബ്ദം പാക് പഞ്ചാബിൽ നിന്നും ലോകത്തെ സംഗീത ആസ്വാദകരെ സംഗീതമെന്ന അതി വിശാലതയേ അനുഭവിച്ചു തന്ന കാട്ടി തന്ന സംഗീതമെന്ന അതി സാഗരത്തിൽ മുങ്ങി നീരാടിയ സംഗീത പ്രതിഭ... ആ ശബ്ദം ഇന്നു നിലച്ചെങ്കിലും... പാരമ്പര്യ മഹിമ ഒട്ടും കുറയാതെ തന്റെ വല്യച്ഛന്റെ നാമത്തിനു കളങ്കം വരുത്താതെ ഇന്നത്തെ പുതുസംഗീത തരംഗത്തിൽ നമ്മെ സ്വന്തം പാട്ടിലേക്കു ആകർഷിക്കുന്ന ആ എളിയ വലിയ പാട്ടുകാരൻ രഹത് ഫത്തേഹ് അലി ഖാൻ എന്ന വലിയ പ്രതിഭയിലൂടെ ആ സംഗീത കുടുംബ ജീവിതം ഇന്ന് സഹസ്ര കോടികളുടെ മനസ്സിൽ സംഗീത വസന്തം തീർക്കുന്നു...
ഉർദു എന്ന മനോഹര കാവ്യ ഭാഷയെ എത്രത്തോളം കൂടുതൽ വരികളിലൂടെ സുന്ദരമാക്കാമോ അതിനെ അതിന്റെ പാരമ്യത്തിൽ എത്തിക്കാൻ തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ലോക ഗസൽ പ്രേമികളുടെ മനസ്സിൽ പ്രേമത്തിന്റെ, വിഷാദത്തിന്റ,വിരഹത്തിന്റെ നഷ്ട്ട ബോധത്തിന്റെ സ്പന്ദനങ്ങൾ ആസ്വാദക ഹൃദയത്തിലേക്ക് കോരിയിട്ട ആ മഹാ ഗായകൻ ഗസൽ ചക്രവർത്തി ഗുലാം അലി... പാക് മണ്ണിൽ നിന്നും ഉയർന്നു പൊങ്ങിയ പൊൻതാരകം...
നമ്മൾ മലയാളികൾക്കും ആവോളം അവസരം ലഭിച്ചു ആ ഗസൽ സാഗരത്തെ കേട്ടു ലയിക്കാൻ... ആരും ഇല്ലാത്തവന്റെയും അക്രമിക പെടുന്നവന്റെയും സ്വാന്തനം... നിങ്ങൾ അനാഥരല്ല എന്ന് എല്ലാം നഷ്ടപ്പെട്ടവനെ ഓര്മ്മപ്പെടുത്തുന്ന ആ സ്‌നേഹ ശബ്ദം... ആ പുഞ്ചിരിക്കും സുന്ദര മുഖം അബ്ദുൽ സത്താർ ഈദി... പാക്കിസ്ഥാനിലെ നോവുന്ന വൃണപെട്ട ഹൃദയങ്ങളുടെ ഉറ്റ തോഴൻ അബ്ദുൽ സത്താർ ഈദി... അതെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു വെങ്കിലും... ഈദി ഫൗണ്ടേഷൻ ഇന്നും ഓടി എത്തുന്നു വേദനിക്കപ്പെടുന്ന ഓരോ പാക്കിസ്ഥാനിയുടെയും അടുക്കൽ അവനു സ്വാന്തനമേകി...
ഇന്നത്തെ ലോക അവസ്ഥയിൽ നമ്മൾ തീവ്രവാദികൾ എന്ന് മുദ്രകുത്തിയ ഇന്നും തീവ്രവാദികളാക്കപ്പെടാത്ത കോടാനു കോടി പാക്കിസ്ഥാനികളിൽ ചുരുക്കം ചില വ്യക്തിത്വങ്ങൾ മാത്രമാണ് മേൽ പറഞ്ഞ മാഹാരഥന്മാർ... ഇന്നും ബോംബുകൾക്കിടയിൽ പൊട്ടാതെ അവശേഷിക്കുന്നു മനുഷ്യ ദൈവങ്ങൾ... അവരവരുടെ പ്രവർത്തികളിലൂടെ ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു...
ഇന്ത്യ എന്ന മഹാരാജ്യത്തു സമീപ കാലത്തു കാണപ്പെടുന്ന അല്ലെങ്കിൽ നാമെല്ലാം വേദനയോടെ കേൾക്കുന്ന നമ്മൾ സ്‌നേഹിക്കുന്ന നമ്മൾ ഹൃദയത്തിൽ ഏറ്റി നടക്കുന്ന നമ്മുടെ പ്രിയ എഴുത്തുകാരോടും, നമ്മുടെ പ്രിയ അഭിനയ പ്രതിഭകളോടും, നമ്മുടെ നാടിന്റെ എല്ലാമെല്ലാമായ സാംസ്‌കാരിക വ്യക്തിത്വങ്ങളോടും അഭിനവ ഭാരത സ്‌നേഹികൾ എന്ന സങ്ക പരിവാരങ്ങൾ നീ പോകു പാക്കിസ്ഥാനിലേക്ക് എന്ന് ആക്രോശിക്കപ്പെടുമ്പോൾ അവിടെ എന്താണ് നമുക്ക് വ്യകതമാകുന്നത്... നാം ഏറെ കൊട്ടി ഘോഷിച്ച നമ്മുടെ പുകൾപെറ്റ ജനാതിപത്യ വ്യവസ്ഥയിൽ ഊന്നിയ പൗരന്റെ അഭിപ്രായ സ്വാതന്ത്രത്തിന്റെ കടക്കലാണ് സങ്ക പരിവാരങ്ങൾ കത്തി വെക്കുന്നത്...
നമ്മൾ ഏവരും ശ്രദ്ധിക്കപെടതെ പോയ ഒരു വലിയ സത്യം ഉണ്ട് എന്താണെന്നു വച്ചാൽ കലാകാരന്മാരോടും സാഹത്യകാരന്മാരോടും മികച്ച അഭിനയ പ്രതിഭകളോടും മാത്രമാണ് സങ്കപരിവാര കേന്ദ്രങ്ങളുടെ ആക്രോശം... വളരെ സത്യമാണ് അവരുടെ ആക്രോശങ്ങൾ ഇന്ത്യ എന്ന രാജ്യത്തു ഇന്നിന്റെ അവസ്ഥയിൽ കലക്കും, കലാകാരനും, സാഹിത്യ പ്രതിഭകൾക്കും ഇന്നാട്ടിൽ സ്ഥാനമില്ല... പകരം പുകൾപെറ്റ കലാ, സംഗീത, മനുഷ്വത്വ മുഖമുള്ള ഒരു പറ്റം കലാ, സാംസ്‌കാരിക പ്രതിഭകളെ വാർത്തെടുത്ത പാക്കിസ്ഥാൻ എന്ന രാജ്യത്തു മാത്രമേ നിങ്ങളെ ഞങൾ പറഞ്ഞയക്കുള്ളു... കാരണം ഞങ്ങളും നിങ്ങളുടെ ആസ്വാദകരാണ് ആരാധകരാണ്... നിങ്ങളെ ഞങ്ങൾക്ക് ഇനിയും ആസ്വദിക്കാനും ഹൃദയത്തിലേറ്റുവാനും പറ്റിയ ഭൂമിക നമ്മുടെ സ്വന്തം അയല്പക്കമായ സംഗീത,സാംസ്‌കാരിക പാരമ്പര്യമുള്ള പാക്കിസ്ഥാനിലേക്ക് ഞങ്ങളാ നിർബന്ധ പൂർവ്വം അയക്കുവാൻ കാരണം...
ഇനി ഈ മണ്ണിൽ ചിലപ്പോൾ കലക്കും, സംഗീതത്തിനും, അഭിപ്രായങ്ങൾക്കും വിലയും ആയുസും കാണില്ല... ആ ഒരു ഉൾഭയം കൊണ്ട് തന്നെയാണ് ഞങൾ നിങ്ങളെയെല്ലാം പാക്കിസ്ഥാനിലേക്ക് പറഞ്ഞയിക്കുന്നതു... കാരണം ഞങൾ പോലും നിർബന്ധിതരാകുന്നു കപട ദേശ സ്‌നേഹത്തിന്റെ പേരിൽ എല്ലാം തച്ചുടക്കാൻ എല്ലാവരെയും ഭീതിയിൽ നിർതാൻ ദേശ സ്‌നേഹമെന്ന പുത്തൻ വജ്രയ്യധം കൊണ്ട്... നിങ്ങളെ ഞങ്ങൾ അരിഞ്ഞു വീഴ്‌ത്തും അല്ലാത്തവരെ ഞങ്ങൾക്കു ഇനിയും വേണ്ടവരെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കും... നിങളുടെ സൃഷ്ടികളും, ചിന്തകളും, സംഗീതവും ഇനിയും ആസ്വദിക്കാൻ ..അതിൽ ലയിച്ചു, ഞങ്ങളുടെ ദേശസ്‌നേഹം തെളിയിക്കാൻ...