- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ക്രിസ്തു ജനിച്ചത് മോറൽ പ്യുരിറ്റിയോ എത്നിക് പ്യുരിറ്റിയോ അവകാശപ്പെടാനില്ലാത്ത ഒരു വംശാവലിയിൽ; ക്രിസ്തുവിന്റെ തലമുറചരിത്രം പറയുന്ന സുവിശേഷത്തിൽ അഞ്ചിൽ നാല് സ്ത്രീകളും വിചിത്ര സ്വഭാവക്കാരായിരുന്നു; എന്നാൽ സഭയെന്നും കുറ്റവാളികൾക്കൊപ്പം
മനുഷ്യലൈംഗികതയേപ്പറ്റിയും നിഷിധബന്ധങ്ങളേപ്പറ്റിയും കത്തോലിക്കാ സഭയുടെ നിലപാട് ആയിരുന്നില്ല കർത്താവിന്റെ നിലപാട്. ക്രിസ്തുവിന്റെ തലമുറചരിത്രം പറയുന്ന മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ അഞ്ച് സ്ത്രീകളേപ്പറ്റി പരാമർശിക്കുന്നുണ്ട്. യഹൂദചരിത്രം സ്ത്രീകളെ ഒഴിവാക്കി പറയപ്പെട്ടിരുന്ന കാലത്താണ് ഒരു പക്ഷേ, ആദ്യമായി ഫാമിലി ട്രീയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത്. അതിൽ നാലു സ്ത്രീകൾക്കും ചില പ്രത്യേകതകളും ഉണ്ടായിരുന്നു. ഒന്നാമത്തെ സ്ത്രീയാണ് തമാർ. യൂദായുടെ മകൻ ഏർ വിവാഹം കഴിച്ച്‌കൊണ്ടുവന്ന താമാറിനെ, ഏറിന്റെ മരണശേഷം അനുജൻ ഓനാൻ ഭാര്യയായി സ്വീകരിക്കുകയും , ഓനാന്റെ മരണം ശേഷം മൂന്നാമത്തെ മകനും ബാലനുമായ സീലാ വിവാഹം കഴിക്കുവാൻ പ്രായമാകുന്നതിനുവേണ്ടി കാത്തിരുന്നതിനിടയിൽ സ്വന്തം അമ്മായിഅച്ഛനായ യൂദായിൽ പിറന്ന പെരസ് ആണ് യേശുവിന്റെ മുതുമുത്തച്ചൻ എന്ന മത്തായിയുടേ സുവിശേഷം പറയുന്നു. ജെറിക്കോവിലെ അറിയപ്പെട്ട ഒരു വേശ്യയായിരുന്നു രണ്ടാമത്തെ സ്ത്രീയായ രാഹാബ്. ജിസ്സസിന്റെ മറ്റൊരു മുതുമുത്തച്ചൻ രാഹാബിന്റെ മകൻ ബോവസ്
മനുഷ്യലൈംഗികതയേപ്പറ്റിയും നിഷിധബന്ധങ്ങളേപ്പറ്റിയും കത്തോലിക്കാ സഭയുടെ നിലപാട് ആയിരുന്നില്ല കർത്താവിന്റെ നിലപാട്. ക്രിസ്തുവിന്റെ തലമുറചരിത്രം പറയുന്ന മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ അഞ്ച് സ്ത്രീകളേപ്പറ്റി പരാമർശിക്കുന്നുണ്ട്. യഹൂദചരിത്രം സ്ത്രീകളെ ഒഴിവാക്കി പറയപ്പെട്ടിരുന്ന കാലത്താണ് ഒരു പക്ഷേ, ആദ്യമായി ഫാമിലി ട്രീയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത്. അതിൽ നാലു സ്ത്രീകൾക്കും ചില പ്രത്യേകതകളും ഉണ്ടായിരുന്നു.
ഒന്നാമത്തെ സ്ത്രീയാണ് തമാർ. യൂദായുടെ മകൻ ഏർ വിവാഹം കഴിച്ച്‌കൊണ്ടുവന്ന താമാറിനെ, ഏറിന്റെ മരണശേഷം അനുജൻ ഓനാൻ ഭാര്യയായി സ്വീകരിക്കുകയും , ഓനാന്റെ മരണം ശേഷം മൂന്നാമത്തെ മകനും ബാലനുമായ സീലാ വിവാഹം കഴിക്കുവാൻ പ്രായമാകുന്നതിനുവേണ്ടി കാത്തിരുന്നതിനിടയിൽ സ്വന്തം അമ്മായിഅച്ഛനായ യൂദായിൽ പിറന്ന പെരസ് ആണ് യേശുവിന്റെ മുതുമുത്തച്ചൻ എന്ന മത്തായിയുടേ സുവിശേഷം പറയുന്നു.
ജെറിക്കോവിലെ അറിയപ്പെട്ട ഒരു വേശ്യയായിരുന്നു രണ്ടാമത്തെ സ്ത്രീയായ രാഹാബ്. ജിസ്സസിന്റെ മറ്റൊരു മുതുമുത്തച്ചൻ രാഹാബിന്റെ മകൻ ബോവസ് ആയിരുന്നു. മദ്യപിച്ച് ലക്കുകെട്ട ലോത്തിന് മൂത്തപുത്രിയിൽ ജനിച്ച മോവാബിന്റെ വംശത്തിൽ ജനിച്ച രൂത്ത് ആണ് മൂന്നാമത്തെ സ്ത്രീ. പ്രത്യക്ഷത്തിൽ സ്വഭാവദൂഷ്യങ്ങളൊന്നുമില്ലെങ്കിലും ഒരു ഇൻസെസ്റ്റിൽ ജനിച്ച വംശമാണ് മോവബ്യർ. പഴയനിയമപ്രകാരം പത്ത് തലമുറ കഴിയാതെ ഒരു മോവാബ്യന് ദേവാലയത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. രൂത്തിന്റെ മകൻ ഓബേദ് എന്ന മോവാബ്യൻ ജീസസിന്റെ മറ്റൊരു മുത്തച്ഛൻ ആയിരുന്നു.
ദാവിദിന് ഊരിയാവിന്റെ ഭാര്യയിൽ ജനിച്ച സോളമൻ ക്രിസ്തുവിന്റെ വം ശാവലിയിലെ മറ്റൊരു കണ്ണിയാണെന്ന് പറഞ്ഞ് നാലാമത്തെ സ്ത്രീയുടെ പേർ പോലും പറയാതിരിക്കുവാൻ സുവിശേഷകാരൻ ശ്രദ്ധിച്ചിരിക്കുന്നു. ഊരിയാവിനെ യുദ്ധത്തിനയച്ച് ആയുധമേൽക്കാൻ സാധ്യതയുള്ള ഇടത്ത് തന്ത്രപൂർവം നിറുത്തി കൊല്ലിച്ചിട്ടാണ് ദാവീത് ഊരിയാവിന്റെ ഭാര്യയായ ബേദ്‌ശേബയെ സ്വന്തമാക്കുന്നത്. അതിൽ ജനിച്ച മകനാണ് പ്രശസ്തനായ സോളമൻ രാജാവ്.
അവസാനത്തെ സ്ത്രീയാണ് ജോസഫിന്റെ ഭാര്യ മറിയ. വിവാഹത്തിനു മുന്നേ ഗർഭിണി ആയവൾ! മാർട്ടിൻ ലൂഥറും ജോൺകാൽവിനും ക്രിസ്ത്രീയ നവീകരണ ആശയങ്ങൾ മുന്നോട്ട് വക്കുന്നത് വരെ കത്തോലിക്കാ സഭ ഇത്തരം സംഭവങ്ങളെ വിശദീകരണത്തിന് വിധേയമാക്കിയിരുന്നില്ല, പകരം ബൈബിൾ വായിക്കരുത് എന്ന് വിശ്വാസികൾക്ക് ശാസനവും നൽകി.
Moral Purtiy യോ Ethnic Purtiy യോ അവകാശപ്പെടാനില്ലാത്ത ഒരു വംശാവലിയിലാണ് ക്രിസ്തു ജനിച്ചത് എന്ന് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെതന്നെ ലൈംഗിക കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുകയോ കുറ്റവാളികളെ സംരക്ഷിക്കുകയോചെയ്യുന്ന നിലപാട് ബൈബിളിൽ ഇല്ല.
പക്ഷേ, ലത്തേറാൻ കൊട്ടാരം മുതൽ മാനന്തവാടി രൂപതവരെ ലൈഗികകുറ്റവാളികളെ സംരക്ഷിക്കുന്ന ചരിത്രമാണ് സഭയുടേത്. 792 മുതൽ 872 വരെ പോപ്പ് ആയിരുന്ന പോൾ ആദ്രിയൻ മാർപാപ്പ ഭാര്യയും മകളൊടും ഒപ്പമാണ് പാപ്പായുടെ ഔദ്യോഗിക വസതിയായ ലത്തേറാൻ കൊട്ടാരത്തിൽ കഴിഞ്ഞിരുന്നത്. പിന്നീട് ഭാര്യയും മകളും വധിക്കപ്പെട്ടു. കുറ്റവാളികൾ ഒരിക്കലും പിടിക്കപ്പെട്ടില്ല.
വർഷങ്ങളിത്ര കഴിഞ്ഞിട്ടും കത്തോലിക്ക സഭ ഒരു കഴഞ്ച് മുന്നോട്ട് പോയിട്ടില്ല എന്ന് വേണം കരുതുവാൻ. പാരമ്പര്യമഹിമകളേതും അവകാശപ്പെടാനില്ലാത്ത ഒരു വംശത്തിൽ ലൈംഗികതയുടെകളങ്കമേറ്റ മുതുമുച്ഛന്മാരുടെ വംശാവലിയിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചു. ലളിതമായ ഈ ദൈവശാസ്ത്രം അരമനകളെന്തുകൊണ്ട് മനസിലാക്കുന്നില്ല?
അതാതുകാലങ്ങളിലെ സമൂഹത്തിലുണ്ടായിരിന്ന എല്ലാ സ്വഭാവങ്ങളോടും കൂടിയ സാധാരണ മനുഷ്യർ ആയിരുന്നു ബൈബിൾ കഥാപാത്രങ്ങൾ. തെറ്റു ചെയ്ത അച്ചനെ അല്ല, ആ പ്രായപൂർത്തി ആകാത്ത അമ്മയേയും കുഞ്ഞിനേയും സഭ സംരക്ഷിക്കണമായിരുന്നു. അങ്ങിനെചെയ്തിരിന്നുവെങ്കിൽ ബൈബിൾ പാരമ്പര്യം സഭ നിലനിറുത്തി എന്ന് പറയാനാകുമായിരുന്നു.
വാൽകഷണം: മകളേ നീയും തെറ്റു ചെയ്തിരിക്കുന്നു എന്ന് ലേഖനമെഴുതിയ ആളുടെ മേലും ഒരു കണ്ണുവേണം.