- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മുസ്ലിം കുട്ടികൾക്കൊപ്പം തന്റെ കുട്ടി കൂട്ട് കൂടുന്നത് രക്ഷിതാക്കൾ ഭയക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കി അല്ല മതപ്രബോധനം നിർവ്വഹിക്കേണ്ടത്; മുസ്ലിമിന് വീട് വാടകക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കി അല്ല അത് ചെയ്യേണ്ടത്; എവിടെ എങ്കിലും ഒരു മുസ്ലിം പീഡിപ്പിക്കപെടുബോൾ നന്നായി പോയി എന്ന് മറ്റ് മനുഷ്യർക്ക് തോന്നിപ്പിക്കും വിധം അല്ല മത പ്രചരണം നടത്തേണ്ടത്: സുടാപ്പികളോട് ചില കാര്യങ്ങൾ കൂടി...
ഹദിയ ഒരു ഇന്ത്യൻ പൗരനാണ്. അവർ ഒരു മനുഷ്യ സ്ത്രീയാണ്. മറ്റ് എല്ലാ മനുഷ്യ ജീവികൾക്കും ഉള്ളത് പോലെ അവർക്കും സ്വതന്ത്രമായ് ജീവിക്കുവാൻ അവകാശം ഉണ്ട്. എന്നൊക്കെയുള്ള ചർച്ചകൾ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ഇതിൽ ഒന്നും ആർക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. എന്നാൽ ഹദിയ കേസ് മുൻ നിർത്തി ഇവിടെ മുസ്ലിമുകൾക്ക് മതം സമ്പുഷ്ടിപെടുത്താനും ഇസ്ലാമിലേക്ക് മാർഗ്ഗം കൂടാനും വലീയ തടസ്സങ്ങളാണ് എന്ന വാദം ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ല. ഇന്നലേയും ഒരു മതം മാറ്റ വാർത്ത ഉണ്ട്. മുസ്ലിമായതിന്റെ പേരിൽ കൊല്ലപെട്ട ഫൈസലിന്റെ പിതാവ്. ഹദിയ മതം മാറിയ കേസിനു ശേഷമാണു ഫൈസലിന്റെ മാതാവും സഹോദരികളും കുടുംബമൊന്നടങ്കം മതം മാറി മുസ്ലിംസ് ആയത്.. ഒരു കോടതിയും പൊലീസും ഉടക്ക് ഇട്ടില്ലല്ലോ. അപ്പോൾ ഹാദിയ കേസിൽ ആ കുട്ടിയേ ഇത്രക്ക് ദുരിതത്തിലേക്ക് തള്ളിവിട്ടത് സുടാപ്പി ഇടപെടലുകൾ തന്നെ ആണ് എന്ന് പറയേണ്ടി വരും. മതം മാറ്റാൻ സ്വാതന്ത്ര്യമില്ലേ മത പ്രബോധനം നടത്താൻ സ്വാതന്ത്ര്യമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഒരു നബി വച
ഹദിയ ഒരു ഇന്ത്യൻ പൗരനാണ്. അവർ ഒരു മനുഷ്യ സ്ത്രീയാണ്. മറ്റ് എല്ലാ മനുഷ്യ ജീവികൾക്കും ഉള്ളത് പോലെ അവർക്കും സ്വതന്ത്രമായ് ജീവിക്കുവാൻ അവകാശം ഉണ്ട്. എന്നൊക്കെയുള്ള ചർച്ചകൾ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ഇതിൽ ഒന്നും ആർക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. എന്നാൽ ഹദിയ കേസ് മുൻ നിർത്തി ഇവിടെ മുസ്ലിമുകൾക്ക് മതം സമ്പുഷ്ടിപെടുത്താനും ഇസ്ലാമിലേക്ക് മാർഗ്ഗം കൂടാനും വലീയ തടസ്സങ്ങളാണ് എന്ന വാദം ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ല.
ഇന്നലേയും ഒരു മതം മാറ്റ വാർത്ത ഉണ്ട്. മുസ്ലിമായതിന്റെ പേരിൽ കൊല്ലപെട്ട ഫൈസലിന്റെ പിതാവ്. ഹദിയ മതം മാറിയ കേസിനു ശേഷമാണു ഫൈസലിന്റെ മാതാവും സഹോദരികളും കുടുംബമൊന്നടങ്കം മതം മാറി മുസ്ലിംസ് ആയത്.. ഒരു കോടതിയും പൊലീസും ഉടക്ക് ഇട്ടില്ലല്ലോ. അപ്പോൾ ഹാദിയ കേസിൽ ആ കുട്ടിയേ ഇത്രക്ക് ദുരിതത്തിലേക്ക് തള്ളിവിട്ടത് സുടാപ്പി ഇടപെടലുകൾ തന്നെ ആണ് എന്ന് പറയേണ്ടി വരും.
മതം മാറ്റാൻ സ്വാതന്ത്ര്യമില്ലേ മത പ്രബോധനം നടത്താൻ സ്വാതന്ത്ര്യമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഒരു നബി വചനമാണ്.. നിങ്ങൾ നാശത്തിലേക്ക് നിങ്ങളുടെ കരങ്ങൾ ഇടരുത് എന്നതാണ്. മുസ്ലിംകൾ ഇസ്ലാമിന്റെ സഹിഷ്ണുതയുടെയും വിട്ട് വീഴ്ചയുടേയും എക്കാലത്തേയും ഉദാഹരണമായി പറയാറുള്ള ഹുദൈബിയ സന്ധിയിലേ ഒരു നിബന്ധന ഇതായിരുന്നു.
' മക്കയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച് മദീനയിലേക്ക് പോകുന്ന ആളുകളേ സ്വീകരിക്കാതെ തിരിച്ചയക്കണം. എന്നാൽ മദീനയിൽ നിന്ന് ഇസ്ലാം ഉപേക്ഷിച്ച് മക്കയിലേക്ക് പോകുന്നവരേ തിരിച്ചയക്കില്ല. ' അന്ന് നബി ഇസ്ലാം കൈവിട്ടു എന്നോ മത താൽപര്യം ബലി കഴിച്ചു എന്നോ പടച്ചോനേക്കാൾ ഖുറൈഷികളേ ഭയന്നു എന്നോ പറയാനും പോസ്റ്ററൊട്ടിക്കുവാനും ഒറ്റ സുടാപ്പിയും ഇല്ലാത്തത് ഭാഗ്യം...
അപ്പോ പറഞ്ഞ് വരുന്നത് ഇതാണ്.. മുസ്ലിം കുട്ടികൾക്കൊപ്പം തന്റെ കുട്ടി കൂട്ട് കൂടുന്നത് രക്ഷിതാക്കൾ ഭയക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കി അല്ല മതപ്രബോധനം നിർവ്വഹിക്കേണ്ടത്. ഒരു മുസ്ലിമിന് വീട് വാടകക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കി അല്ല മത പ്രബോധനം നിർവ്വഹിക്കേണ്ടത്.
എവിടെ എങ്കിലും ഒരു മുസ്ലിം പീഡിപ്പിക്കപെടുന്നു എന്നറിയുംബോൾ നന്നായി പോയി എന്ന് മറ്റ് മനുഷ്യർക്ക് തോനിപ്പിക്കും വിധം അല്ല മത പ്രബോധനം നിർവ്വഹിക്കേണ്ടത്. കേരളത്തിലേ സാമൂഹിക സാഹചര്യം എക്കാലവും മുസ്ലിം അനുഭാവം പുലർത്തി പോരുന്നതായിരുന്നു.അതുകൊണ്ടാണ് മദനിക്ക് വേണ്ടി വരേ ഇവിടെ നീതിക്ക് വേണ്ടി മുറവിളികൾ ഉണ്ടായത്.. ആ സാമൂഹിക സാഹചര്യങ്ങളേ തകിടം മറിച്ച് കൊണ്ട് ഉള്ള രീതിയിൽ ഉള്ള മത പ്രബോധനവും മതം മാറ്റ ശ്രമങ്ങളും എതിർക്കപെടേണ്ടതും ഒഴിവാക്കേണ്ടതുമാണ്..
നൂറ്റാണ്ടുകളായി ലോകത്ത് ഉടനീളം ഇസ്ലാമിലേക്ക് ആളുകൾ വരുന്നു. അതിന്റെ ഭാഗമായ് കേരളത്തിലും വരുന്നു.ഹദിയക്ക് മുൻപും ശേഷവും കേരളത്തിൽ അനേകം ആളുകൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. മറ്റ് മതങ്ങൾ സ്വീകരിച്ചിട്ടുണ്ട്.അതിനർത്ഥം ഇവിടെ മതം മാറ്റങ്ങൾക്ക് യാതൊരു തടസ്സവും ഇല്ലാ എന്ന് തന്നെ ആണ്. എന്നാൽ സുടാപ്പികൾ ഇടപെട്ട ചില കേസുകളിൽ പ്രശ്‌നം ഉണ്ടായിട്ടുണ്ട് എങ്കിൽ അത് ഇടപെട്ട രീതിയുടെ കൂടി പ്രശ്‌നം ആണ്..
സമൂഹത്തിൽ കുഴപ്പം സൃഷ്ടിച്ച് കൊണ്ട് സമൂഹത്തിൽ ഇസ്ലാമോഫോബിയക്ക് വളം ഇട്ട് കൊണ്ട് ജനവിഭാഗങ്ങൾക്കിടയിൽ സംശയത്തിന്റേയും ഭയത്തിന്റേയും അന്തരീക്ഷം സൃഷ്ടിച്ച് കൊണ്ടുള്ള എല്ലാ ആസൂത്രിത പ്രവർത്തനങ്ങളും എതിർക്കപെടേണ്ടതാണ്. അത് മതപ്രബോധനമായാലും മത പരിവർത്തനമായാലും.