- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർ പ്രദേശിലും ഗോവയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; പഞ്ചാബിൽ മുൻതൂക്കം കോൺഗ്രസിന്; മൂന്നിടങ്ങളിലും സാധ്യത തൂക്ക് മന്ത്രിസഭയ്ക്ക്; ദ വീക്ക് ഹസ്‌ന റിസർച്ച് നടത്തിയ അഭിപ്രായ സർവേഫലം വ്യക്തമാക്കുന്നത് ഇങ്ങനെ
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചന നൽകി ദ വീക്കിന്റെ അഭിപ്രായ സർവേ ഫലം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത എന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. ദ വീക്ക് ഹസ്‌ന റിസർച്ച് നടത്തിയ അഭിപ്രായ സർവേയിൽ ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുകയും ചെയ്യുന്നു. ഉത്തർ പ്രദേശിലും ഗോവയിലും ബിജെപി ആയിരിക്കും മുന്നിലെത്തുകയെന്നും സർവ്വേ പറയുന്നു. പഞ്ചാബിൽ കോൺഗ്രസ്സിനാണു മുൻതൂക്കം. എന്നാൽ ആം ആദ്മി പാർട്ടിയുടെ നില പരുങ്ങലിലാണെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. പഞ്ചാബിൽ രണ്ടാം സ്ഥാനവും ഗോവയിൽ രണ്ട് സീറ്റുകളുമാണു കെജ്രിവാളിന്റെ സംഘത്തിനു പറഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസ് - എസ്‌പി സഖ്യവും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് സർവേ നൽകുന്നത്. യുപിയിലെ 403 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 192-196 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സമാജ് വാദി കോൺഗ്രസ്സ് സഖ്യത്തിനു 178-182 സീറ്
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചന നൽകി ദ വീക്കിന്റെ അഭിപ്രായ സർവേ ഫലം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത എന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. ദ വീക്ക് ഹസ്‌ന റിസർച്ച് നടത്തിയ അഭിപ്രായ സർവേയിൽ ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുകയും ചെയ്യുന്നു.
ഉത്തർ പ്രദേശിലും ഗോവയിലും ബിജെപി ആയിരിക്കും മുന്നിലെത്തുകയെന്നും സർവ്വേ പറയുന്നു. പഞ്ചാബിൽ കോൺഗ്രസ്സിനാണു മുൻതൂക്കം. എന്നാൽ ആം ആദ്മി പാർട്ടിയുടെ നില പരുങ്ങലിലാണെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. പഞ്ചാബിൽ രണ്ടാം സ്ഥാനവും ഗോവയിൽ രണ്ട് സീറ്റുകളുമാണു കെജ്രിവാളിന്റെ സംഘത്തിനു പറഞ്ഞിരിക്കുന്നത്.
ഉത്തർപ്രദേശിൽ കോൺഗ്രസ് - എസ്‌പി സഖ്യവും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് സർവേ നൽകുന്നത്. യുപിയിലെ 403 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 192-196 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സമാജ് വാദി കോൺഗ്രസ്സ് സഖ്യത്തിനു 178-182 സീറ്റുകളാണ് പ്രവചിക്കുന്നത്. മായാവതിയുടെ ബി എസ് പിക്കാണു നഷ്ടസാധ്യത കൂടുതൽ കാണുന്നത്. 20-24 സീറ്റുകളാണു ബി എസ് പി നേടാൻ സാധ്യത.
പഞ്ചാബിൽ 49-51 സീറ്റുകളുമായി കോൺഗ്രസ്സ് അധികം വിജയങ്ങൾ നേടുന്ന ഒറ്റ കക്ഷിയാകുമെന്ന് സർവേ പ്രവചിക്കുന്നു. ആം ആദ്മി 33-35 സീറ്റുകളും ശിരോമണി അകാലി ദൾ - ബിജെപി സഖ്യം 28-30 സീറ്റുകളും നേടുമെന്ന് കരുതപ്പെടുമെന്നു.
ഗോവയിൽ 17-19 സീറ്റുകളുമായി ബിജെപി കൈയടക്കാനാണു സാധ്യത. ആം ആദ്മിക്കു 35 സീറ്റുകളേ കാണിക്കുന്നുള്ളൂ. കോൺഗ്രസ്സ് 11-13 സീറ്റുകളുമായി സർവേയിൽ ഉണ്ട്.




