- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഒരു പാവം പയ്യനെ പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി കൊല്ലുന്ന പാതകത്തെ എത് പാട്രിയാർക്കി കൊണ്ട് അളന്നെടുക്കും? ഗ്രീഷ്മയെന്ന പേര് ചാപല്യത്തിന്റെ മാത്രം പേരല്ല, അവളെന്ന സ്ത്രീ ക്രൂരതയുടേയും വഞ്ചനയുടേയും കാപട്യത്തിന്റെയും പേരുകൾ കൂടിയാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കാണാൻ ഭംഗിയുള്ള ഒരു പ്രണയ ചിത്രം. ഇവരിൽ ഇന്ന് ഒരാൾ മാത്രമേ ബാക്കിയുള്ളൂ. ആൺകുട്ടി അവൾ നീട്ടിയ പാനപാത്രം ഹൃദയം കൊണ്ട് സ്വീകരിച്ച് മരണത്തിലേയ്ക്ക് പോയി. മടങ്ങിപ്പോയത് ആൺകുട്ടിയായതിനാൽ പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്‌നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. എഴുത്തിടങ്ങളിൽ അവനായി ആരും അക്ഷരങ്ങളാൽ ജ്വാല പടർത്തിയില്ല. കാരണം പൊതുബോധത്തിന് ഇന്നും പീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.
പ്രണയത്തിനു മേൽ ജാതകദോഷവും ജാതി വേർതിരിവും അതിരുകൾ തീർത്തപ്പോൾ അവൾ കൊടുംപാതകിയായി എന്ന നരേഷനോട് ഒട്ടുമില്ല യോജിപ്പ്. അവൾക്ക് അവനോട് തരിമ്പുമുണ്ടായില്ല പ്രണയം. പ്രണയമത്രയും ഉണ്ടായിരുന്നത് അവനായിരുന്നു. അവൾ ക്രിമിനൽ മൈൻഡ് ഉള്ള ഒരു സ്ത്രീ മാത്രമായിരുന്നു. പ്രണയിക്കാൻ ഒരുവൻ, കെട്ടാൻ വേറൊരുവൻ എന്ന ഫോർമുല ശീലമാക്കിയ പെണ്ണ്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരിലെ ഒടുവിലത്തെ പേരാണ് ഷാരോൺ. കൂടത്തായിയിലെ ജോളിയുടെ ഭർത്താവും ആസ്‌ത്രേലിയയിൽ കൊല്ലപ്പെട്ട സാം എബ്രഹാമും ഒക്കെ ഉൾപ്പെടുന്ന ലിസ്റ്റിലെ ഒടുവിലത്തെ പേര്. എന്നാൽ ആ പേര് അവസാനത്തേത് ആവില്ലെന്നുറപ്പാണ്.
കുറ്റം സമ്മതിച്ചപ്പോൾ പേരും മുഖവും ഒക്കെ തെളിഞ്ഞു. ഇന്നലെ വരെ ആ യക്ഷിയുടെ പേരും മുഖവും ഇടാൻ മടിയായിരുന്നു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ! ശബരിമലയിൽ കയറാനും വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കാനും ഒക്കെ ജെൻഡർ പൊളിറ്റിക്‌സ് നോക്കുന്ന മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ കാര്യം റിപ്പോർട്ടിങ്ങ് ചെയ്യുമ്പോൾ ജെൻഡർ ഇക്വാളിറ്റി വേണ്ടേ വേണ്ട എന്നാണ്.
ഒരു പാവം പയ്യനെ പ്രണയം നടിച്ച് , വീട്ടിൽ വിളിച്ചുവരുത്തി കൊല്ലുന്ന പാതകത്തെ എത് പാട്രിയാർക്കി കൊണ്ട് അളന്നെടുക്കും? സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചാണ് ആ മോൻ കൊല്ലപ്പെട്ടിരിക്കുന്നത്. ചാപല്യമേ നിന്റെ പേരോ സ്ത്രീ'' ? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്‌സ്പിയർ എഴുതിയ ഉദ്ധരണിയാണിത് ! എന്നാൽ ഗ്രീഷ്മയെന്ന പേര് ചാപല്യത്തിന്റെ മാത്രം പേരല്ല. അവളെന്ന സ്ത്രീ ക്രൂരതയുടേയും വഞ്ചനയുടേയും കാപട്യത്തിന്റെയും പേരുകൾ കൂടിയാണ്.