മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ ജെഎസ് അടൂർ എഴുതുന്നു
- Share
- Tweet
- Telegram
- LinkedIniiiii
ഈ വസ്തുതകൾക്ക് ആധാരം അക്കാഡമി ഓഫ് മാജിക്കൽ സയൻസ് എന്ന സംഘടനയുടെ ചരിത്രം അവരുടെ ആനുവൽ ബജറ്റ്, അവരോട് ചോദിച്ച15 ചോദ്യങ്ങൾക്കുള്ള മറുപടി എന്നിവയാണ്. അവരുടെ ഫിനാൻസ് ടീമൂമായി ഒന്നര മണിക്കൂർ കൃത്യമായി ചോദ്യവലിയുമായി ഇന്റർവ്യൂ ചെയ്തു. അവരുടെ പബ്ലിക് ഡോമെയിനുള്ള കാര്യങ്ങൾ പഠിച്ചു. അവരെകുറിച്ചു അവിടെ നിന്ന് വിട്ടുപോയ ഒരാളും കുട്ടികളുടെ രണ്ടു രക്ഷിതാക്കാളും പറഞ്ഞതും മറ്റു ആരോപണങ്ങളും വായിച്ചു, കേട്ടു അതിന് ശേഷം ഞാൻ ജനുവരി 10 തീയതി അവിടെ പോയി. അവിടെ രണ്ടര മുതൽ നാലര വരെ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ കണ്ടറിഞ്ഞു.നേരത്തെ മുന്നറിയിപ്പ് ഇല്ലാതെ യാണ് പോയത്.പോകുന്നതിന് ഇരുപത് മിനിറ്റ് മുമ്പാണ് അവിടെ പോകാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചത്.
അവിടെയുള്ള സ്റ്റാഫ്, പരിശീലനം നേടുന്നവരുടെ അമ്മമാർ, തെറാപ്പിസ്റ്റ്കൾ, സൈക്കോ ലിങ്കുസ്റ്റിക്‌സിൽ കേരളയൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകയായിരുന്നു ഡോ. മേരി ആൻഡ്‌റൂസ് കുട്ടി, അവിടെയുണ്ടായിരുന്ന തെറാപ്പിസ്റ്റുകൾ ( 9 പേർ,) എന്നിവരുമായി സംസാരിച്ചു. അവിടെ വിവിധ ആർട്ട് മേഖലയിൽ പരിശീലിപ്പിക്കുന്നവരൂമായി സംസാരിച്ചു. അവിടെ പഠിക്കുന്നവരുടെ വിവിധ പെർഫോമൻസ് കണ്ടു.
അവസാനം ഗോപിനാധിനോട് എന്റെഅസ്സെസ്സ്‌മെന്റും പന്ത്രണ്ട് സ്‌പെസിഫിക് നിർദേശങ്ങളും കൊടുത്തു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ആദ്യമായാണ് അദ്ദേഹതിന്നു ഇങ്ങനെ അവിടെ സന്ദർശിച്ചവർ കൃത്യമായ നിർദ്ദേശം കൊടുത്തത് എന്നാണ്. ഈ അനാലിസസ് രണ്ട് ഭാഗമായാണ് കൊടുക്കുന്നത്. അതു മുഴുവൻ ദൈർഘ്യമായതിനാൽ ഓരോ ഭാഗമായാണ് കൊടുക്കുന്നത്.
ഇവിടെ ഞാൻ പഠിച്ചതും കണ്ടതുമായ കാര്യങ്ങൾ അവരുടെ strengths, limitations, opportunities and threat എന്ന പ്രാധമീക വിശകലന രീതിയാണ് ഉപയോഗിക്കുന്നത്.
ഞാൻ ഇതു ശ്രദ്ധിക്കാൻ കാരണം ഒരു ഓർഗനൈസ്ഡ് ക്യാമ്പയിൻ ഒരു വ്യക്തിക്കെതീരെയും ഒരു പുതിയ സംരഭത്തിന്നു എതിരെയും വന്നതുകൊണ്ടാണ് അല്ലെങ്കിൽ എനിക്കു ഗോപിനാധിനേയോ മാജിക് പ്ലാനട്ടിനേ കുറിച്ചോ അറിയില്ലായിരിന്നു .. എനിക്ക് മാജിക്ക് വിദ്യയിൽ താല്പര്യം തോന്നിയിട്ടില്ല. ജീവിതത്തിൽ ഒരിക്കലും ആരുടെയും ഫാൻ അല്ല.പെട്ടന്ന് ആരെയെങ്കിലും കണ്ടു ഇമ്പ്രെസ്സ് ആകുന്നയാളുമല്ല. ബോധ്യമുള്ള അഭിപ്രായം ആരെയുംയും ഭയക്കാതെ തുറന്നു പറയും. അതിനോട് ആരു വിയോജിച്ചാലും യോജിച്ചാലും.അതൊക്കെ അവരവരുടെ കാര്യങ്ങൾ.
ഒന്നാം ഭാഗം :
വസ്തുതകൾ
1. 1996 ൽ തിരുവനന്തപുരത്തു ഗോപിനാഥ് മുതുകാടും അദ്ദേഹതിന്റെ പരിചയക്കാരും സുഹൃത്തുക്കളും ചേർന്നു അക്കാഡമി ഓഫ് മാജിക്കൽ സയൻസ് കേരളത്തിൽ നിലവിലുള്ള 1955 ലേ ചാരിറ്റബിൾ ആക്ട് അനുസരിച്ചു രെജിസ്റ്റർ ചെയ്തു
.ഇതിന്റ ഫൗണ്ടർ പേട്രൺമാർ : ഒ എൻ വി കുറുപ്പ്, അടൂർ ഗോപാലകൃഷ്ണൻ, മലയാറ്റൂർ രാമകൃഷ്ണൻ എന്നിവരായിരുന്നു.
ഈ അക്കാഡമി വിസ്മയഭാരത് യാത്ര ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു (2002). ഗാന്ധി മന്ത്ര ( 2005), വിസ്മയ സ്വാരാജ് യാത്ര ( 2007)അങ്ങ്‌നേ കഴിഞ്ഞ 25 വർഷമായി സജീവമാണ്.
ആദ്യ ത്തെ ഇരുപത് വർഷങ്ങൾ ഈ സംഘടനയുടെ ഫണ്ട് റൈസിങ് സ്ഥാപകനായ ഗോപിനാഥ് ലോകത്തെ മ്പാടും സ്റ്റേജ് ഷോ നടത്തി കിട്ടിയ വരുമാനമായിരുന്നു
ഈ അക്കാദമി ഓഫ് മജിക്കൽ സയൻസ് ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമാണ്. അവർക്കു 80 ജി. 12 എ മുതലായ ഇൻകം ടാക്‌സ് എക്‌സഎംഷൻ ഉണ്ട്.2019 ലാണ് എഫ് സി അർ എ റെജിസ്ട്രേഷൻ കിട്ടിയത്.
ഫണ്ട് റൈസിങ് വ്യവസ്ഥാപിതമായി തുടങ്ങിയത്,2017 മുതലാണ്. അതിന് മുമ്പ് ചില പ്രത്യേക ഇവന്റന് ചെറിയ സ്‌പോൺസഡ് സഹായം കിട്ടിയിട്ടുണ്ട്.
2. ഇതിന്റ പ്രധാന ഉദ്ദേശം മാജിക് പരിശീലനം / അതിന്റ പ്രചരണം / വിവിധ കലാകാരന്മാരെ സഹായിക്കുക എന്നതൊക്കെയാണ്.
തുടക്കത്തിൽ അതിന് ഉള്ള ധന സമാഹരണം ഗോപിനാഥ് മുതുകാട് ഉം ടീമും നടത്തിയ സ്റ്റേജ് ഷോയിൽ നിന്ന് ആയിരുന്നു.
3. അക്കാദമി ഓഫ് മാജിക്കൽ സയൻസ് ഇപ്പോൾ നടത്തുന്നത് രണ്ടു പ്രധാന പ്രൊജറ്റുകളാണ്
a) മാജിക് പ്ലാനറ്റ്. ഇതു ഒരു മാജിക് തീം പാർക്കാണ്.അതു സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തു കഴകൂട്ടത്തു കിൻഫ്രാ പാർക്കിൽ. 1.5 ഏക്കറിൽ തുടങ്ങി. സ്ഥലം ലീസിന് വാങ്ങിയത് അക്കാദമി ഓഫ് മാജിക്കൽ സയൻസിന്റെ പേരിലാണ് എന്നാണ് പറഞ്ഞത് അതിനുള്ള സാമ്പത്തിക സമാഹരണം അദ്ദേഹതിന്നു മുപ്പത് വർഷത്തെ സ്റ്റേജ് ഷോയിൽ നിന്ന് കിട്ടിയ വരുമാനമാണ്. ആ വരുമാനം കൊണ്ടു വാങ്ങിയ സ്ഥലങ്ങളും ഒരുവീടുമൊക്കെ വിറ്റും സേവിങ് കൊണ്ടുമാണ് പണം സ്വരൂപിച്ചത്.
മാജിക് പ്ലാനെറ്റ് തീം പാർക്ക് 2014 ഒക്ടോബറിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു. അവിടെ പെർഫോമൻസ് നടത്തിയിരുന്നുത് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കലാകാരന്മാരണ്.
അതു കൊണ്ടാണ് ഇവർ ആദ്യം സർക്കാരുമായി ബന്ധപ്പെട്ടതും സാമ്പത്തിക സഹായത്തിനു അപേക്ഷ കൊടുത്തതും വിവിധ മേഖലയിലുള്ള സാമ്പത്തിക പ്രായങ്ങളുള്ള കലാകാരന്മാരെ സഹായിക്കാനാണ്.കലാകാരന്മാരിൽ ചിലർ ഭിന്നശേഷിക്കാരായിരുന്നു
2014 മുതൽ ഇവിടെ സ്‌കൂളുകളിൽ നിന്നും അല്ലാതെയും സന്ദർശകർ ഉണ്ടായിരുന്നു. അവർ എടുക്കുന്ന ടിക്കറ്റ് ആയിരുന്നു അന്നത്തെ വരുമാനം. അതു കൊണ്ടു ഏതാണ്ട് നൂറിൽ കൂടുതൽ കലാകാരന്മാർക്ക് ശമ്പളവും ഹോണറേറിയും കൊടുക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സർക്കാർ സഹായവും സി എസ് അർ ഫണ്ടും 2017 മുതൽ സ്വീകരിച്ചു തുടങ്ങിയത്. അപ്പോൾ മുതൽ ടിക്കറ്റ് വച്ചുള്ള പ്രവേശനം നിർത്തി. വരുന്നവർ കൊടുക്കുന്ന സംഭാവനകൾ വാങ്ങും.
b) ഡിഫറെന്റ ആർട്‌സ് സെന്റ്ർ
സംഗീതത്തിലും മാജിക്കിലും മറ്റും താല്പര്യമുള്ള പല ഭിന്നശേഷിക്കാരും മാജിക് പ്ലാനറ്റ് തുടങ്ങിയ മ്യൂസിക് / മാജിക് മുതലായ പരിശീലന കേന്ദ്രത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചതിൽ നിന്നാണ് ഡിഫറെന്റ് ആർട്ട് സെന്റർ അവർക്കു വേണ്ടി തുടങ്ങാനുള്ള പ്രചോദനം.
അതിനുള്ള സൗകര്യങ്ങൾക്ക് വേണ്ടി മാജിക് പ്ലാനറ്റിനോട് ചേർന്നു കുറെ കൂടി ഭൂമി ലീസിന് എടുത്തു.
അങ്ങനെ ഡിഫറെന്റ് ആർട്ട് സെന്റർ തുടങ്ങിയത്, 2019 അവസാനമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്തത് ആദ്യ ബാച്ചിന് ഏതാണ്ട് അമ്പതിൽ അധികം പേർ ചേർന്ന്രങ്കിലും കോവിഡ് കാരണം പരിശീലനം മുടങ്ങി.
അവിടെ 14 വയസ്സിന് ശേഷം പ്രായമുള്ളവരെ എടുക്കുന്നുള്ളൂ. അവരവരുടെ അഭിരിച്ചിക്ക് അനുസരിച്ചുള്ള വിവിധ കലാ മേഖലയിളുള്ള പരിശീലനം. ചിലർക്ക് സയനസിലാണ് പരിശീലനം. അവിടെ എല്ലാ ഡെറ്റും അന്നന്നത്തെ കോവിഡ് വിവരങ്ങൾ ഉൾപ്പെടെ വളരെ അധികം ഡേറ്റ കൃത്യമായി തരുന്ന ഒരു ഭിന്ന ശേഷിക്കാരനെകണ്ടു.
പകോവിഡ് കഴിഞ്ഞു പരിശീലനം തുടങ്ങിയത് 2021 ഒക്ടോബറിൽ എന്നാണ് പറഞ്ഞത്. അതായത് ഈ ഡിഫറെന്റ് ആർട്ട് സെന്റർ തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു വർഷം പോലും കഴിഞ്ഞിട്ടില്ല . അവിടെ പലവർഷങ്ങളിൽ എല്ലാം കൂടെ മുന്നൂറ് പേരെ പരിശീലിപ്പിച്ചു. ഞാൻ ഇന്നലെ ചെന്നപ്പോൾ 195 പേർ പരിശീലനതിന്നു ഉണ്ടായിരുന്നു. ചിലരൊക്കെ രണ്ടും മൂന്നും മാസം ചികിത്സ ശാരിക ബുദ്ധിമുട്ട് കാരണം മാറി നിൽക്കാറുണ്ട്
ഇതു പല തരം ഭിന്ന ശേഷി ഉള്ളവർക്ക് വിവിധ കലാ രൂപങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഒരു ഫിനിഷിങ് സ്‌കൂൾ ആയാണ് എനിക്ക് തോന്നിയത്
ഇതു ഭിന്ന ശേഷിപുരനധിവാസ കേന്ദ്രം അല്ല. ഇതു ഭിന്നശേഷിക്കൊ ഒറ്റിസത്തിനോയായുള്ള ചികിത്സ കേന്ദ്രം അല്ല. ഇതിന് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സർക്കാർ ഗ്രാൻഡ് ഒന്നും വാങ്ങിയില്ല എന്നാണ് പറഞ്ഞത്.
ഇവിടെ ഒട്ടിസമുള്ളവരും അല്ലാത്ത ഭിന്ന ശേഷിക്കാരുമുണ്ട്. ഇതു ഒട്ടിസമുള്ളവർക്ക് വേണ്ടി മാത്രം അല്ലന്നാണ് കണ്ടറിഞ്ഞത്.
4). ഡിഫറെന്റ് ആർട്ട് സെന്ററിൽ എല്ലാം കൂടി 40 പേർ ജോലി ചെയ്യുന്നുണ്ട്. അവരിൽ പത്തുപേർ സ്‌പെഷ്യൽ എഡ്യൂകേഷനിൽ പ്രത്യേക പരിശീലനം നേടിയവർ. അവിടെയുള്ള തെറാപ്പി സെന്ററിൽ പ്രത്യേക പരിശീലനം നേടിയ ഒമ്പതു തെറാപ്പിസ്റ്റുകൾ ഉണ്ട്. അതു കൂടാതെ മ്യൂസിക്, ആർട്ട്, സയൻസ്, മാജിക് പരിശീലകർ. അവരും ഭിന്ന ശേഷിക്കാരോടോത്തു എങ്ങനെ പ്രവർത്തിക്കണംമെന്നതിൽ ട്രെയിനിങ് നേടിയിട്ടുണ്ട്. അവിടെ ഈ രംഗത്തു സ്‌പെഷ്യലൈസ് ചെയ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ ഉപദേശക സമിതിഉണ്ടാക്കുന്നു എന്നാണ് പറഞ്ഞത്.
അവിടെ ഡോക്റ്ററും നേഴ്‌സും ഉള്ള ഒരു ക്ലിനിക്കുണ്ട്. അവിടെ സർക്കാർ ഡോക്ടർമാരും പരിശോധിക്കാൻ വരും.
5. പ്രവർത്തനം :സ്‌കൂൾ സമയം രാവിലെ 9 മണി മുതലാണ്. നാലു മണിവരെ. രാവിലെ അവിടെ ടീ / ജ്യൂസ് / സ്‌നാക്‌സ്. ഉച്ചക്ക് ഊണ്. മൂന്നരക്ക്. ടീ / സ്‌നാക്‌സ്. രാവിലെ ക്ലാസ്. വിവിധ പരിശീലനങ്ങൾ. അഭിരുചി അനുസരിച്ചു അവിടെ പെയിന്റിങ്,, വാദ്യ സംഗീതം, വോക്കൽ സംഗീതം, ഡാൻസ്, സയൻസ്, കമ്പുട്ടർ സെന്റ്ർ, ഹോട്ടി കൾച്ചർ, സ്‌പോട്‌സ് അങ്ങനെ വിവിധ പരിശീലനങ്ങളുണ്ട്. ഉച്ചകഴിഞ്ഞു അവർ വിവിധ സ്റ്റേജ്കളിൽ അര മുക്കാൽ മണിക്കൂർ പെർഫോമൻസ് ചെയ്യുന്നു അവർക്ക് മൂന്നു ബസ്സുകൾ ഉണ്ട്. പരിശീലനത്തിനു ഉള്ളവർ ബിസ്സിലാണ് വരുന്നതും തിരികെ പോകുന്നതും.
ദൂരെ നിന്നുള്ള 8 പേർക്ക് അവിടെ ബോഡിങ് സൗകര്യമുണ്ട്.
അവിടെ പല പുതിയ സ്റ്റുഡിയോ കൂടുതൽ ലോക നിലവാരത്തിലുള്ള ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള ശ്രമത്തിലാണ്. അവിടെ ഇപ്പോൾ പണി കഴിഞ്ഞ അഞ്ഞൂറ് പേർക് ഇരിക്കാവുന്ന ഒന്നാം തരാം ഓഡിറ്റോറിയം കണ്ടു. അതും സി എസ് ആർ സ്‌പോൺസർഷിപ്പ് കൊണ്ടാണ് എന്നാണ് പറഞ്ഞത്. അവിടെ ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ എല്ലാമുണ്ട്.
അവിടെ കണ്ട ഒരു സെന്റ്ർ Muralee Thummarukudy യാണ് ഉത്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ ഫോട്ടോ അവിടെകണ്ടു.
ഒരു വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല
6. ശമ്പളം
മാജിക് പ്ലാനറ്റ് ഡിഫറെന്റ് ആർട്‌സ് സെന്റർ, അഡ്‌മിൻ / മാനേജ്‌മെന്റ് എല്ലാം കൂടി 140 പേരുണ്ട് പേ റോളിൽ. അവരിൽ ഭിന്ന ശേഷിക്കാരുമുണ്ട്.അതായത് 140 കുടുംബങ്ങളുടെ വരുമാനം ഇവിടെ നിന്നാണ്. ശമ്പളതിന്റെ റേൻജ് 15000 മുതൽ 35000 വരെയാണ്ന്നാണ് അവിടുത്തെ ഫിനാൻസ് ഡിപ്പർത്മെന്റ്‌റ് പറഞ്ഞത്.
ഗോപിനാഥ് മുതുകാടാണ് എക്സിക്യൂറ്റിവ് ഡയരക്റ്റർ
7. ഡിഫറെന്റ് ആർട്‌സ് സെന്റർ കൂടാതെ അവിടെ ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് വോക്കേഷനൽ പരിശീലന കേന്ദ്രവും വർക്‌ശോപ്പുമുണ്ട്. അവർ നിർമ്മിക്കുന്ന ക്രാഫ്റ്റ്, ഗാർമെൻസ് മറ്റു സാധാനങ്ങൾ കിട്ടും
ഞാൻ അവിടെ ചെന്നപ്പോൾ ഏതാണ്ട് 50 അമ്മമാർ അവിടെ കരിസ്മ എന്ന ശക്തികരണ സെന്ററിൽ ഉണ്ട്. പല അമ്മമാരുമായി സംസാരിച്ചപ്പോൾ അവരുടെ ആശങ്കകൾ പങ്ക് വച്ചു. അവർ പറഞ്ഞത് ഈ സംഘടന തകർന്നാൽ അത് ബാധിക്കുന്നത് അവരുടെ മക്കളെയും അവരെയുമാണെന്നാണ്.
8. ബജറ്റ്
ഇവരുടെ പ്രധാന വരുമാന ശ്രോതസ്സ് നാലാണ്.
a) വിദേശത്തു നിന്ന് മലയാളി സംഘടനകളും സമ്പത്തുള്ള ആളുകളും കൊടുക്കുന്ന സംഭാവന
കഴിഞ്ഞവർഷം എല്ലാം കൂടി ഏതാണ്ട് 2 കൊടി രൂപ.
b)സി എസ് അർ ഫണ്ട്. അവിടെ കണ്ട പരിശീലനം കിട്ടുന്നവർ നടത്തുന്ന സ്റ്റേജുകളും പല സൗകര്യങ്ങളും ഫെഡറൽ ബാങ്ക് ഉൾപ്പെടെ പല കമ്പനികളും സ്‌പോൺസർ ചെയ്യുന്നതാണ്. അവിടെ അതിന്റ ബ്രാൻഡ് മാർക്കേഴ്‌സ് എല്ലായിടത്തും ഉണ്ട്.
c)വ്യക്തി ഗത സംഭാവനകൾ. അല്ലാതെ സ്‌കൂളുകൾ. മറ്റു ചെറിയ സംഭാവനകൾ
d) 2017 മുതൽ സാംസ്‌കാരിക വകുപ്പിൽ നിന്നുള്ള ഗ്രാന്റ്. 2017 തൊട്ടാണ് തുടങ്ങിയത്. അതാതു വർഷം സർക്കാർ ഓഡിറ്റ് നടത്തിയാണ് ഗ്രാൻഡ് കൊടുക്കുന്നത്. ഈ വർഷം 75 ലക്ഷം വകയിരുത്തിയെങ്കിലും 18.5 അനുവദിച്ചുള്ളൂ. അതു മിക്കവാറും കിട്ടുന്നത് മാർച്ചിലാണ്
e)എല്ലാവർഷവും സർക്കാർ ഓഡിറ്റ് പിന്നെ ചാർട്ടേഡ് അക്കൗണ്ട് നടത്തുന്ന സ്റ്റാറ്റുച്ചരി ഓഡിറ്റ് റിപ്പോർട്ടിഗ് ഉണ്ട്
സർക്കാർ ഓരോ വർഷവും ഓഡിറ്റ് നടത്തി റിപ്പോർട്ട് അംഗീകരിച്ചാൽ മാത്രമേ ഗ്രാൻഡ് കിട്ടുകയുള്ളൂ
ഇപ്പോഴത്തെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഫിനാൻസ് റിപ്പോർട്ട്, ഒഡിറ്റ്ഡ് സ്റ്റേറ്റ്‌മെന്റ്, ക്വാർട്ടർലി റിപ്പോർട്ടും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞത്
9) കണ്ടറിവ് വിചാരങ്ങൾ
അവിടെ ചെന്നപ്പോൾ ശ്രദ്ധിച്ചത് വളരെ ക്‌ളീൻ, നീറ്റ്, പ്രൊഫെഷനൽ. അവിടെ പരിശീലനത്തിനുള്ളവർ ഏറ്റവും നന്നായി യുണിഫോം ഡ്രസ്സ് ചെയ്ത് വളരെ ഡിഗ്‌നിറ്റിയോടെ പെരുമാറുന്നു.
നല്ല പെയിന്റിങ്, നല്ല മ്യൂസിക്, ഡാൻസ് പെർഫോമൻസ്.
അവിടെയുള്ള മ്യൂസിക് സ്റ്റുഡിയോ തെറാപ്പി സെന്റർ, സ്റ്റേറ്റ് ഓഫ് ദി ആർട്ട് ഫെസിലിറ്റി, സ്റ്റുഡിയോ, സ്റ്റേജ് എല്ലാം സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രൊഫെഷനൽ ഫെസിലിറ്റി. എല്ലാം well maintained.
ഇത്രയും മികച്ച സൗകര്യങ്ങാളോട്കൂടിയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ആർട്‌സ് പരിശീലന ഫിനിഷിങ് സ്‌കൂൾ ഇന്ത്യയിൽ എല്ലായിടത്തും സഞ്ചരിച്ചു ഭിന്ന ശേഷി പരിശീലനങ്ങളെ കണ്ട എനിക്ക് വേറെ ഇതു പോലെ ഇന്നൊവേറ്റിവായ സെന്റർ കണ്ടിട്ടില്ല
കേവലം മൂന്നു വർഷം കൊണ്ടു നടത്തുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തുന്ന ഒരു ഫിനിഷിങ് സ്‌കൂൾ ഇപ്പോഴും ഒരു ഫ്‌ളഡ്ജിലിങ് സെന്ററാണ്
അവിടെ പലതും മെച്ചപ്പടാനുണ്ട്. അവർ അതിനുള്ള ശ്രമത്തിലാണ്. ഇങ്ങനെയുള്ള ഒരു സ്ഥാപനവും ഇന്ത്യയിൽ ഇതുവരെ ഞാൻ കണ്ടില്ല.
അതു പോലെ ഇങ്ങനെ ഒന്ന് തുടങ്ങി നടത്തികൊണ്ട് പോകാൻ 24x 7 പ്രതിബദ്ധത വേണം. ഇതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സെന്റർ തുടങ്ങാൻ ആർക്കും എളുപ്പമല്ല.
അവിടെ പലതും ഇനിയും മെച്ചപെടുത്താനുണ്ട്.അറിഞ്ഞോ അറിയാതെയോ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് എന്നോട് പറഞ്ഞത്.
ഞാൻ അവിടെ സന്ദർശിച്ചു കാര്യങ്ങൾ പഠിച്ചു ശേഷം അവർ ഇനിയും ചെയ്യണ്ട 12 നിർദേശങ്ങൾ അയച്ചു കൊടുത്തു
10) ആരാണ് ഗോപി നാഥ് മുതുകാടു?.
ഇദ്ദേഹം ജനിച്ചതും വളർന്നതും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ. ജനിച്ചത് 1964ഏപ്രിൽ 10 നു നിലമ്പൂരാണ്. വിദ്യാഭ്യാസം മഞ്ചേരി എൻ എസ് കോളേജിൽ നിന്നും ബി എസ് സി മാത്തമാറ്റിക്‌സിൽ ബിരുദം. ലോ പഠിക്കാൻ ബാംഗ്ലൂരിക്കയ്ക്ക് പോയെങ്കിലും മാജിക് സ്റ്റേജ് ഷോയിൽ തിരക്ക് കൂടിയതിനാൽ നിയമ ബിരുദം പൂർത്തിയാക്കിയില്ല. മജിഷ്യൻ അർ കെ മലയതിന്റെ ശിഷ്യനായി സ്‌കൂൾ കാലം മുതൽ മാജിക് ഷോ ചെയ്തു.
പിന്നീട് തിരുവനന്തപുരം കേന്ദ്രമാക്കി ഏതാണ്ട് 22 വയസ്സ് മുതൽ കേരളത്തിലും ഇന്ത്യയിലും വിദേശത്തും വലിയ മാജിക് ഷോ ചെയ്താണ് ഇദ്ദേഹം പ്രശ്സ്തനായയത് (
ഗോപി നാഥ് മുതുകാഡ് ഒരു ബ്രാൻഡായതോട് കൂടി അദ്ദേഹതിന്നു നിരന്തരം ലോകമേങ്ങുമുള്ള മലയാളികൾ സ്റ്റേജ് ഷോക്ക് വിളിച്ചു.പിന്നീട് അദ്ദേഹം മോട്ടിവെഷൻ സ്പീക്കാറായി ശോഭിച്ചു. അതു കൊണ്ടു സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ കവിത. മകൻ വിസ്മയ് ഓസ്ട്രെലിയയിൽ സിഡ്‌നിയിൽ എൻജിനയിറങ് പഠിക്കുന്നു. അവധികാലത്തു വിസ്മയ മാജിക് പ്ലാൻട്ടിലേ വോളിന്റിയറാണ്. ഇന്നലെ അവിടെ കണ്ടിരുന്നു.
മൊത്തത്തിൽ ഗോപിനാഥിന്റെ കമ്മുണിക്കേഷൻ ശൈലി ഒരു മാജിക് ഷോ പെർഫോമൻസ് ശൈലി ആണെന്ന് തോന്നി. അല്പം പുഞ്ചിരിച്ചു കഥകളോക്കെ പറഞ്ഞു ഓഡിയൻസിൽ മതിപ്പ് ഉളവാക്കുന്ന സ്റ്റേജ് പെർഫോമൻസ് മൊട്ടിവെഷൻ സ്പീക്കിങ് ശൈലി. പക്ഷെ ഒരു ക്രൈസിസ് മാനേജമെന്റ് കമ്മ്യുണികേഷനിൽ അതു കൗണ്ടർ പ്രൊഡക്റ്റിവ് ആകും. ഒരു വലിയ സ്ട്രങ്ത് മറ്റൊരു സാഹചര്യത്തിൽ വലിയ ലിമിറ്റേഷനാകാം. അതു അദ്ദേഹത്തോട് പറഞ്ഞപ്പോൾ അതിനോട് പോസിറ്റീവായാണ് പ്രതികരിച്ചത്.. വളരെ കമിട്ട്‌മെന്റും കഠിന പരിശ്രമമില്ലാതെ ഇങ്ങനെയുള്ള സംരഭങ്ങൾ നടത്തി കൊണ്ടു പോകുക എളുപ്പമല്ല.
അവിടെ അദ്ദേഹം ഇല്ലെങ്കിലും നടത്തികൊണ്ട് പോകാൻ മാനേജ്‌മെന്റ് കപ്പാസിറ്റിയും ലീഡർഷിപ്പുമുണ്ടാക്കുമ്പോൾ ഒരു ഇന്‌സ്ടിട്യൂഷൻ എന്ന നിലയിൽ അതു മേച്ചുവർ ആകും.
ഇപ്പോൾ അത് അദ്ദേഹം നട്ടു വളർത്തിയ ഒരു തൈയ്യാണ്. അങ്ങനെയുള്ള പുതിയ പരീക്ഷണങ്ങളും കേരളത്തിൽ വളരണം. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതു നിരന്തരം പരിഹരിച്ചാണ് ലോകത്തു എല്ലാ പ്രസ്ഥാനങ്ങളും വളരുന്നത്.
ഈ പ്രശ്‌നങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നില്ലങ്കിൽ ഞാൻ ഒരു പക്ഷെ ശ്രദ്ധിക്കുക ഇല്ലായിരുന്നു. (ഇദ്ദേഹത്തെ ആയുസ്സിൽ ആദ്യമായി 2024 മനുവരി 10 നാണ് ഞാൻ കണ്ടത് അദ്ദേഹതിന്റെ വിഡിയോകൾ ശ്രദ്ധിക്കാൻ തുടങ്ങിട്ട് മൂന്നു ദിവസം. അതു കൊണ്ടു തന്നെ മുൻവിധി ഇല്ലാതെ ഓപ്പൻ മൈൻഡ് സമീപനത്തോടെയാണ്)
തുടരും
ജെ എസ്