'മിത്തിസം''

MYTH + ISM = MYTHISM

എന്താണാവോ സഖാക്കൾ ഇഎംഎസ്, വി എസ്, പിണറായി, കോടിയേരി,പി ജയരാജൻ, ശൈലജ ടീച്ചർ എന്നിവരൊക്കെ ആ കുട്ടികളെ എഴുതിച്ചിട്ടുണ്ടാകുക?

എഴുത്തിനിരുത്തുന്നതിന് മുൻപേ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വായത്തമാക്കിയ നമ്മുടെ വിദ്യാഭ്യാസ മന്ത്രി സ: ശിവൻകുട്ടി, മിത്ത് വിഷയത്തിൽ ഇടപെടാത്തത് നന്നായി.

മിത്ത്, സ്യുഡോസയൻസ്, അസ്ട്രോണോമി, ജനറ്റിക്സ്, എയ്‌റോനോട്ടിക്‌സ്, ഏവിയേഷൻ, പ്രിപോസ്റ്റെറസ്, പ്ലാസ്റ്റിക് സർജറി, ട്രാൻസ്പ്ലാന്റബിൾ കമ്മോദിറ്റി പിന്നെ എല്ലാത്തിനുമുപരി സയന്റിഫിക് ടെംപർ...പെട്ട് പോകും... അർത്ഥം മാറിയാലും പ്രശ്‌നം...

9353 തൊള്ളായിരത്തി മുന്നൂറ്റി അൻപത്തിമൂന്ന് പോലെ സിംപിളല്ലല്ലോ...

ഒരു വരവ് കൂടി വരേണ്ടി വരും...
'ഓം ഹരിഃ ശ്രീ ഗണപതയെ നമഃ;
അവിഘ്‌നമസ്തു; ശ്രീ ഗുരുഭ്യോ നമഃ'

MYTHS & FACTS'

മിത്ത് പാകിയ വിത്തിൽ കലുഷിതമാകുന്ന കേരള രാഷ്ട്രീയം. ചില രാഷ്ട്രീയ മിത്തുകളും, ഫാക്ടുകളും;
*ഇന്ത്യയെ രക്ഷിക്കാൻ സിപിഎമ്മിന് മാത്രമേ കഴിയൂ എന്നത് മിത്ത്
*കേരളത്തെ രക്ഷിക്കാൻ പോലും സിപിഎമ്മിന് കഴിയുന്നില്ല എന്നത് ഫാക്ട്
*സിപിഎം തൊഴിലാളി വർഗ്ഗ പാർട്ടിയാണെന്നത് മിത്ത്
*സിപിഎം മുതലാളി വർഗ്ഗ പാർട്ടിയാണെന്നത് ഫാക്ട്
*വൈരുദ്ധ്യാത്മക ഭൗതിക വാദം എന്നത് മിത്ത്
*വൈരുദ്ധ്യാത്മക ഭൗതിക വാദം പ്രായോഗികമല്ല എന്നത് ഫാക്ട്
*കേരളം സാമ്പത്തിക പുരോഗതിയിലാണെന്നത് മിത്ത്
*കേരളം ഗുരുതര സാമ്പത്തിക ബാധ്യതയിലാണെന്നത് ഫാക്ട്
*ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നത് മിത്ത്
*ആവിഷ്‌കാര സ്വാതന്ത്ര്യം സമ്മതിക്കില്ല എന്നത് ഫാക്ട്
*വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം എന്നത് മിത്ത്
*വ്യവസായികൾ ജീവനും കൊണ്ടോടുന്ന സംസ്ഥാനമാണ് കേരളം എന്നത് ഫാക്ട്
*കെ- റെയിൽ വരുമെന്നത് മിത്ത്
*കെ-റെയിൽ വരില്ലെന്നത് ഫാക്ട്
*പശുവും, ചാണകവും വിശുദ്ധമെന്നത് മിത്ത്
*പശുത്തൊഴുത്ത് പണിയാൻ 45 ലക്ഷം മുടക്കിയെന്നത് ഫാക്ട്
*അർഹർക്ക് ജോലിയെന്നത് മിത്ത്
*അനർഹരായ, വേണ്ടപ്പെട്ടവർക്ക് മാത്രം ജോലിയെന്നത് ഫാക്ട്
*ലാവ്ലിൻ കേസ് നിലവിലില്ല എന്നത് മിത്ത്
*ലാവ്ലിൻ കേസ് ഹർജി കേൾക്കുന്നത് സുപ്രീം കോടതി 34 തവണ മാറ്റിയെന്നത് ഫാക്ട്
*മുഖ്യമന്ത്രിയുടെ ഓഫീസ് പരിശുദ്ധമെന്നത് മിത്ത്
*എം ശിവശങ്കരൻ അഴിക്കുള്ളിലെന്നത് ഫാക്ട്
*''എൽഡിഎഫ് വരും, എല്ലാം ശരിയാകും'' എന്നത് മിത്ത്
*''എൽഡിഎഫ് വന്നു, ഒന്നും ശരിയായില്ല'' എന്നത് ഫാക്ട്
വിശ്വാസികളുടെയും, അവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. വിശ്വാസം, അതാണല്ലോ എല്ലാം...
സയന്റിഫിക് ടെംപറല്ല, ടെമ്പറമെന്റാണ് മുഖ്യം...