ആധുനിക മണിപ്രവാളം

സംസ്‌കൃതവും മലയാളവും കോർത്തിണക്കിയുള്ള ഭാഷയിൽ എഴുതുന്നതാണ് മണിപ്രവാളം. സുന്ദരികളായ ഗണികകളെ വർണ്ണിക്കുന്നതായിരുന്നു ആദ്യകാലത്തെ മിക്ക മണിപ്രവാള കാവ്യങ്ങളും. 9 - 10 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്നതായി കരുതുന്ന തോലൻ എന്ന കവി രചിച്ച ഒറ്റശ്ലോകങ്ങളാണ് ആദ്യത്തെ മണിപ്രവാള രചനകൾ. കൂടിയാട്ടത്തിലെ വിദൂഷകനു ചൊല്ലാൻ വേണ്ടി നിർമ്മിച്ചവയാണ് ആ ശ്ലോകങ്ങൾ.

ഇത് ശരിക്കുള്ള മണിപ്രവാളം... ഇനി, വർത്തമാന കാല മണി''വെപ്രാളം'' ശുദ്ധ മലയാളത്തിൽ, അവിശുദ്ധ പദങ്ങൾ കോർത്തിണക്കിയുള്ള ഭാഷയിൽ എം എം മണി പറയുന്നതാണ് മണി''വെപ്രാളം''. സുന്ദരികളായ സ്ത്രീകളെ അപമാനിച്ച് വർണ്ണിച്ചായിരുന്നു തുടക്കം. ഇപ്പോൾ ജീവിച്ചിരിക്കുന്ന തോലൻ കവി രചിച്ച അശ്ലീല ശ്ലോകങ്ങളാണ് മണിവെപ്രാള ജല്പനങ്ങൾ. പാർട്ടിയിലെ രാജാവിനെ ന്യായീകരിച്ച് സുഖിപ്പിക്കാൻ വേണ്ടി നിർമ്മിച്ചവയാണ് ഈ അശ്ലീല കാവ്യങ്ങളെല്ലാം.

സത്യത്തിൽ ഒരു കമ്മ്യൂണിസ്റ്റ്, ജനങ്ങൾ തിരഞ്ഞെടുത്ത ഒരു എംഎൽഎ, ഒരു മനുഷ്യൻ എന്ന നിലയിൽ പറയേണ്ട പദ പ്രയോഗങ്ങളാണോ സ: എം എം മണി നടത്തിയത്? ഇതിനെ ന്യായീകരിക്കാൻ ദയവ് ചെയ്ത് പച്ച മനുഷ്യൻ, നാട്ടിൻപുറം ശൈലി എന്നൊന്നും പറയരുത്, മനുഷ്യനെയും നാട്ടിൻപുറത്തെയും അപമാനിക്കരുത്.

ആസ്വദിച്ച് സ: മണി പുതുപ്പള്ളിയിൽ പറഞ്ഞ വാക്കുകൾ
കുടൽനാടൻ
പരനാറി
തന്തയ്ക്ക് പിറക്കാത്ത ഏർപ്പാട്
സ്ഥലകാല സ്ഥിതിക്ക് അനുസരിച്ച് പ്രവർത്തിക്കും
ചെറ്റത്തരം പറഞ്ഞു കൊണ്ട് നടക്കുക
ആണത്തം ഇല്ലാത്ത നാറി, പരനാറി
പൊമ്പിളൈ ഒരുമൈക്ക് എതിരെ ''കാട്ടിലാണല്ലോ പണി''
എന്നാക്ഷേപിച്ച മണി,
നടിയെ ആക്രമിച്ച കേസ് നാണം കേട്ട കേസാണെന്നും വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പലതും ഉണ്ടെന്നും പറഞ്ഞ മണി,
ആനി രാജ ഡൽഹിയിൽ ആണല്ലോ ''ഉണ്ടാക്കൽ'' എന്ന് പറഞ്ഞ മണി,
കെ കെ രമയോട് ''മഹതി വിധവയായത് വിധി'' എന്ന് പറഞ്ഞ മണി,
മാർ ജോസഫ് പാംപ്ലാനിയോട് ''ബിഷപ്പിന്റെ പോക്കറ്റിലെ കോണക ശീലയിലല്ലേ എംപി ഇരിക്കുന്നത്'' എന്ന് പറഞ്ഞ മണി...(പൊലീസുകാരെയും, ഉദ്യോഗസ്ഥരെയും, എതിർ രാഷ്ട്രീയക്കാരെയും പറഞ്ഞ എണ്ണിയാലൊടുങ്ങാത്ത അസഭ്യങ്ങൾ ഇവിടെ ചേർത്തിട്ടില്ല)പ്രധാനമായും മണിക്ക് അറിയേണ്ടത് മാത്യു കുഴൽനാടൻ എങ്ങനെ വക്കീലായി എന്നാണ്.

ഉത്തരം സിംപിളല്ലേ.. പണി, ഉണ്ടാക്കൽ, കോണകം എന്നിവയോടൊക്കെ അതീവ താല്പര്യമുള്ള മണി, സ്ലേറ്റിലും, കല്ല് പെൻസിലിലും തന്നെ ബൈ ബൈ പറഞ്ഞപ്പോൾ, കുഴൽനാടൻ അവിടെ നിർത്തിയില്ല.

പിന്നെ, സ: മണി അവസാനം പറഞ്ഞ 'അന്ത പൊന്നെടുത്ത് ഇന്ത പണി ചെയ്തു' എന്ന് പറഞ്ഞിടത്താണ് കാര്യം. അച്ഛന്റെ മുഖ്യമന്ത്രി സ്ഥാനം എന്ന പൊന്നെടുത്ത്, വീട്ടിലിരിക്കുന്ന മകൾ മാസപ്പടി വാങ്ങി എന്ന പണിയെക്കുറിച്ചാണ് ഇവിടെ ഉയർന്നിരിക്കുന്ന ആരോപണം. ഇടുക്കിയെയും, മുല്ലപ്പെരിയാറിനെയും, പ്രളയത്തെയും ഓർത്ത് താഴ്മയായി ഒരപേക്ഷ: ഡാം തുറന്ന് മുക്കി കൊന്നാലും കുഴപ്പമില്ല, വാ തുറന്ന് കക്കി കൊല്ലരുത്...