ശി തരൂരിന്റ കോർ കൊമ്പിറ്റൻസ് കമ്മ്യുണിക്കെഷൻ മാനേജ്‌മെന്റ്റിൽ ആഗോള തലത്തിലുള്ള പരിചയ സമ്പന്നതയാണ്. അദ്ദേഹത്തിനു ആറിൽ അധികം ഭാഷയിൽ പ്രാവീണ്യമുണ്ട്. സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണമെന്നു അറിയാവുന്ന ഏക കോൺഗ്രസ് നേതാവ്. ട്വിറ്റർ സെലിബ്രിറ്റിയായാണ് അരങ്ങേറ്റം തന്നെ.

മീഡിയ മാനേജ്‌മെന്റ് കേരളത്തിലും കേന്ദ്രത്തിലുമുള്ള മിക്കവാറും എല്ലാവരെക്കാളിൽ നന്നായി തരൂരിന് അറിയാം. മീഡിയയിൽ എങ്ങനെ നിറഞ്ഞു നിൽക്കണമെന്നും. ശ്രീ ജന്റെ ഫോർത്തിലെ ആദ്യ ലേഖനം വായിച്ചപ്പോഴും അതാണ് തോന്നിയത്.

മീഡിയ മാനേജ്‌മെന്റിൽ make others keep, guessing എന്ന ഒരേർപ്പാട് ഉണ്ട്. അതാണ് strategic ambivalence ലൂടെ തരൂർ ചെയ്യുന്നത്. അതു കൊണ്ടാണ് ശ്രീജൻ എഴുതിയ ആദ്യ ലേഖനത്തിനു കൂടുതൽ വായനക്കാരുണ്ടാകുന്നത്. അതു Sreejan Balakrishnan നെക്കാളിൽ നന്നായി ശശി തരൂരിന് അറിയാം. കമ്മ്യുണിക്കേഷനിൽ ഫോമും ഡെലിവറിയും കണ്ടന്റുമുണ്ട്. ഫോമിലും ഡെലിവറിയിലും ശശി തരൂർ വേൾഡ് ക്ളാസാണ്. ഡിബേറ്റിൽ മികച്ച നിലവാരം. വോയ്‌സ് മോഡ്യൂലെഷൻ നല്ലത്. പ്രെസെൻസിൽ മികച്ചത്. ഉയരവും സൗന്ദര്യവുമുണ്ട്. കോൺഗ്രസിലും കേരളത്തിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി quotient ഉള്ള എം പി. ശശി തരൂരിന്റ ശരീര ഭാഷയിലുആ സെലിബ്രിറ്റി quotient നന്നായി ഉണ്ട്. അയാൾ ഒരു മുറിയിലോ സ്റ്റേജിലോ കയറി വന്നാൽ അവഗണിക്കാൻ പറ്റാത്തയൊന്നു അയാളുടെ കൂടെപിറപ്പാണ്.

കണ്ടന്റ് കാര്യത്തിൽ അസാധാരണമാണെന്ന് അദ്ദേഹതിന്റെ കോളങ്ങളും പുസ്തകങ്ങളും വായിച്ചപ്പോൾ തോന്നിയില്ല. ഫോമിൽ ഉള്ളത്ര മികവ് കണ്ടെന്റിൽ തോന്നിയിട്ടില്ല. ഉദാഹരണത്തിനു അമിതാവ് ഘോഷ് എഴുതുന്ന ലവലിൽ ശശി തരൂർ ഇത് വരെ എഴുതികണ്ടില്ല അദ്ദേഹത്തെക്കാൾ . ഇന്ത്യക്കാരായ മികച്ച അക്കാദമിക് ഫിക്ഷൻ നോൺ ഫിക്ഷൻ എഴുത്തുകാരുണ്ട്. പക്ഷെ അവരാരും യൂ എൻ യൂ എസ് ജി ആയിരിന്നില്ല എന്നതാണ് തരൂരിന്റ സെല്ലിങ് പിച്ച്. എന്തുകൊണ്ടാണ് ചെറുപ്പക്കാരും മിഡിൽ ക്ളാസ്സും മീഡിയയയും തരൂരിനെ ഇഷ്ട്ടപ്പെടുന്നത്? ഒന്നാമത്. അദ്ദേഹം ഒരു സക്‌സ്ഫുൾ മോഡൽ ആയതു കൊണ്ടാണ്. പഠനത്തിലും എക്‌സ്ട്രാകരികുലറിൽ എല്ലാം വളരെ മികച്ച നിലവാരത്തോടെ വളർന്ന സുന്ദര സുമുഖൻ. തൊട്ടമേഖലയിൽ എല്ലാം വിജയിച്ചയാൾ. യു എന്നിൽ നിന്ന് നേരെ വന്നു ലോകസഭയിൽ വിജയിച്ചു അവിടെ ഡിബേറ്റിൽ തിളങ്ങുന്നയാൾ.

Everyone likes a winner. ഇത് വരെ തിരെഞ്ഞെടുത്ത മേഖലയിൽ എല്ലാം വിജയിച്ച സുന്ദര സുമുഖൻ എന്നതാണു ശശി തരൂർ ഒരു സക്‌സഫുൾ സെലിബ്രിറ്റിയാക്കുന്നത്. ആ ഇമേജ് എങ്ങനെ ഒരു കമ്മ്യുണിക്കേഷൻ പ്രോഡക്റ്റ് ആകണം എന്ന് അദ്ദേഹത്തിനു അറിയാം. അദ്ദേഹം ഒരേ സമയം കമ്മ്യൂണിക്കേഷൻ പ്രോട്ടോഗനിസ്റ്റും കമ്മ്യൂണിക്കേഷൻ പ്രോഡക്റ്റുമാണ് . അതു എങ്ങനെ star value ആക്കണം എന്ന് അറിയാം എന്നതാണ് അദ്ദേഹതിന്റെ പോപ്പുലാരിറ്റിയുടെ ബേസ്. ശശി തരൂർ യൂ എൻ നു പകരം ബോളിവുഡ്ഡിൽ പോയാലും വിജയിക്കുമായിരുന്നു.. കാരണം selling proposition നന്നായി അറിയാവുന്നയാളാണ്.

ശശി തരൂരിന്റ രാഷ്ട്രീയ ഗുണങ്ങൾ ഏതൊക്കെ?

1. രാഷ്ട്രീയം ഒരു കമ്മ്യൂണിക്കീറ്റിവ് ആക്ഷനാണ്. എങ്ങനെ ആളുകളുമായി നേരിട്ടും മീഡിയ മാനേജ്‌മെന്റ് വഴിയും സംവേദിക്കാമെന്നത് അദ്ദേഹത്തിന്റെ കഴിവാണ്.

2. രാഷ്ട്രീയത്തിൽ വേണ്ട റസലിയൻസ് അദ്ദേഹത്തിനു നന്നായുണ്ട്. അദ്ദേഹതിന്റെ ഭാര്യയുടെ മരണവുമായി ബന്ധപെട്ടു മാധ്യമങ്ങളും അധികാരികളും പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എതിർത്ത എൽ ഡി എഫ് മൊക്കെ അദ്ദേഹത്തെ രാഷ്ട്രീയമായി തീർക്കാൻ ഉപയോഗിച്ചു. ശശി തരൂർ 2014 ലെ തിരഞ്ഞെടുപ്പിൽ പിടിച്ചു നിന്നു. അതിനെ തരണം ചെയ്ത resilience എന്നത് രാഷ്ട്രീയത്തിൽ അവശ്യമായ ഒന്നാണ്.

3. പ്രായോഗിക രാഷ്ട്രീയമറിയാം. അദ്ദേഹത്തിന്റെ സോഫിസ്റ്റേക്കഡ് ആവരണത്തിനു അപ്പുറം ആരെ എങ്ങനെ എപ്പോൾ തനിക്ക് അനുകൂലമായി ഉപയോഗിക്കണം എന്നറിയാം. കോൺഗ്രസ്സ് പാർട്ടിയിൽ കഴിഞ്ഞ മുപ്പതു കൊല്ലമായി വളർന്നു വന്ന അവനവിനിസ്റ്റ് പ്രായോഗിക രാഷ്ട്രീയം വഴങ്ങുമെന്നും അറിയാം.

4. നെറ്റ്‌വർക്ക് മാനേജ്‌മെന്റ് രാഷ്ട്രീയത്തിനാവശ്യം. അതു നന്നായി അറിയാം. എല്ലാ പാർട്ടികളിലും എല്ലാ മാധ്യമങ്ങളിലും പല കോർപ്പേറെറ്റുകളിലും സമുദായ സംഘടനകളിലും സാമൂഹിക സംഘടകളിലും അദ്ദേഹം ബന്ധങ്ങൾ കഴിഞ്ഞ പത്തു വർഷം കൊണ്ടു നന്നായി നെറ്റ്‌വർക്ക് ചെയ്യുന്നു.

5. കാര്യങ്ങൾ അഞ്ചും പത്തും കൊല്ലം മുന്നിൽ കണ്ട് ചെസ്സ് നീക്കുന്നത് പോലെ യൂ ഏൻ കരിയറിലും രാഷ്ട്രീയത്തിലും എങ്ങനെ ആരെകൊണ്ടു തനിക്കു അനുകൂലമാക്കാം എന്ന് മുന്നിൽ കണ്ട് കരു നീക്കുന്ന പഴയ ചെസ്സ് കളിക്കാരൻ.
ശശി തരൂർ കേരളത്തിൽ പ്രത്യക്ഷപെട്ടത് ദി വീക്കിൽ കവർപേജ് പ്രൊഫൈലിൽ കൂടിയും മനോരമ, മാതൃഭൂമി കവറേജിൽ കൂടിയാണ്. ടെക്നോ പാർക്കിൽ ഒരു സോഫ്റ്റ്സ്‌കിൽ കമ്പനി തുടങ്ങിയാണ് തിരുവനന്തപുരത്തു താമസമാക്കിയത്.
ശശി യൂ എൻ എസ് ജി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു എല്ലാവർക്കും അദ്ദേഹത്തിനുമറിയാമായിരുന്നു. പക്ഷെ അദ്ദേഹം ഒരു selling proposition നുണ്ടാക്കി കേന്ദ്രസർക്കാരിനെപോലും കൻവി ൻസ് ചെയ്തു. സർക്കാർ ചെലവിൽ ഫസ്റ്റ്ക്‌ളസ്സിൽ ലോകം കറങ്ങി കാമ്പയിൻ ചെയ്തു. നിർലോഭം മീഡിയ കവറേജ് കിട്ടി. കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. യു എൻ എസ് ജി തിരെഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുമാറ്റമാക്കി.

6. രാഷ്ട്രീയത്തിലും കരിയറിലും രാഷ്ട്രീയ കരിയറിലും വിജയിച്ചവർ എല്ലാം conformist കളാണ്. ശശി തരൂർ യു എൻ കരിയറിലും രാഷ്ട്രീയ കരിയർ ചുവട് മാറ്റത്തിലും പവർ കൺഫെമിസ്റ്റ് ആയിരുന്നു. വിമർശിക്കുമ്പോഴൊ എഴുതുമ്പോഴോ കോൺഫെമിസ്റ്റ് അതിർ വരമ്പിന് അകത്തു നിന്ന് അദ്ദേഹം കളിതട്ടുകളിക്കുകയുള്ളൂ.
നല്ല കളിതട്ട് രാഷ്ട്രീയകളിയേ അദ്ദേഹം കളിക്കുകയുള്ളൂ

6. രാഷ്ട്രീയത്തിൽ സ്വന്തമായി പിന്തുണയും ജനങ്ങളുടെ കോൻസ്റ്റിറ്റുവൻസിയും വേണം. തിരുവനന്തപുരത്തു ശശി തരൂർ കഴിഞ്ഞ പത്തു വർഷങ്ങളിൽ ഒരു മൾട്ടി പ്രോങ്ഡ് ഗ്രാസ് റൂട്ട് നെറ്റ്‌വർക്ക് രൂപപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തും ഏറ്റവും കൂടുതൽ പ്രസംഗിക്കാൻ ഡിമാൻഡ് ഉള്ള നേതാവായി. അയാളെ കാണാനും കേൾക്കാനും ജനങ്ങൾ തിങ്ങി കൂടി.ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും അദ്ദേഹത്തിനു നെറ്റ്‌വർക്ക് ഉണ്ട്.

7. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നയാളാണ്. Walking an extra mile എന്നതാണു അദ്ദേഹത്തിന്റെ വിജയ രഹസ്യം. അല്ലെങ്കിൽ എം ഏ തീസിസ് കുറച്ചു കൂടി വിപുലമാക്കി 23 വയസ്സിന് മുമ്പ് പി എഛ് ഡി തീർക്കുന്നവർ ലോകത്തു തന്നെ വിരളം.

24 വയസ്സിൽ യു എന്നിൽ ജൂനിയർ ഓഫിസർ ആയി കയറി അമ്പത് വയസ്സിൽ യൂ എസ് ജി ആയവർ യു എന്നിൽ ചുരുക്കം. അതു പോലെ യു എൻ ജോലിയോടൊപ്പം നോവലും അനേകം പുസ്തകങ്ങളും കോളങ്ങളും എഴുതിയവർ അധികം ഇല്ല.
അയാൾ ഒരു ദിവസം 12-16-18 മണിക്കൂർ പണിഎടുക്കാൻ തയ്യാർ ആണന്നുള്ളതാണു വിജയ ഫോർമുല. ജന്മ ഗുണവും( ബുദ്ധിയും സൗന്ദര്യവും)കർമ്മഗുണവുമുള്ള ചുരുക്കും ചിലരിൽ ഒരാൾ എന്നതാണ് അയാളെ വേറിട്ടതക്കുന്നത്.

8. ശശി തരൂർ സെക്കുലർ ലിബറൽ രാഷ്ട്രീയമുള്ളയാളാണ്. അതു കൊണ്ടു തന്നെ അദ്ദേഹം ബിജെപി യിലോ സി പി എം ലോ പൊകില്ല. കേജരിവാളിനെക്കാൾ സെലിബ്രിറ്റിയായ ശശി തരൂർ അയാളെ നേതാവായി അംഗീകരിച്ചു അങ്ങോട്ട് പോവില്ല

ശശി തരൂർ എന്തിനാണ് എഐ സി സി തിരെഞ്ഞെടുപ്പിൽ നിൽക്കാൻ താൽപ്പര്യമുണ്ടെന്ന് സിഗ്‌നലിങ് നടത്തുന്നത്.?

ഇപ്പോഴത്തെ കൊണ്‌ഗ്രെസ്സ് പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ കൺസൻസ് ക്യാൻഡിഡേറ്റ് അല്ലെങ്കിൽ അദ്ദേഹം അവസാന നിമിഷം പിന്മാറും. അതു വരെ മീഡിയയിൽ നിറഞ്ഞു നിൽക്കും. ശശി തരൂരിനെ ഇനിയും കോൺഗ്രസിന് തീർത്തും അവഗണിക്കാൻ സാധിക്കില്ല. ഇപ്പോഴത്തെ ഏ ഐ സി സി തിരെഞ്ഞെടുപ്പ് അദ്ദേഹത്തിനു അനുകൂലമാക്കാൻ അദ്ദേഹതിന്നു അറിയാം. കോൺഗ്രസിൽ പലർക്കും ശശി തരൂരിനോടുള്ളത് grudging admiration നാണ് . അതു അവർക്കും അറിയാം. തരൂരിന്നും അറിയാം.

തരൂരിനെ കൊണ്‌ഗ്രെസ്സ് ബുദ്ധി പൂർവ്വം ഉപയോഗിച്ചാൽ കോൺഗ്രെസ്സിനും തരൂരിനും കൊള്ളാം. രാഷ്ട്രീയം മാരത്തോൺ ആണെന്ന ബാലപാഠം തരൂരിന് അറിയാം. അതു കൊണ്ടു തരൂർ പെട്ടെന്ന് കോൺഗ്രസിൽ നിന്ന് പോകും എന്നൊക്ക പറയുന്നവർ തല്ക്കാലം നിരാശപ്പെടും. തരൂരിനെ അവഗണിച്ചു കോൺഗ്രസിൽ നിന്ന് തള്ളിയാലും കോൺഗ്രസിന് അതു കേരളത്തിൽ നഷ്ട്ടങ്ങൾ വരുത്തും. കൊണ്‌ഗ്രെസ്സ് ഇമേജ് അന്താരാഷ്ട്ര തലത്തിലും നാഷണൽ തലത്തിലും ബാധിക്കും..
അതു കോൺഗ്രസ് നേതാക്കൾക്കും അറിയാം. അതു കൊണ്ടു ശശി തരൂർ കൈവിട്ടകളിക്കൊന്നും പോകില്ല. പോയ ചരിത്രം ഇത് വരെ ഇല്ല. മീഡിയയിൽ നിറഞ്ഞു നിൽക്കണമെന്നു മറ്റാരെക്കാളും അദ്ദേഹതിന്നു അറിയാം.
ശശി തരൂർ പഠനത്തിലും കരിയറിലും ഇത് വരെയും വിജയിച്ചു മാത്രമെയുള്ളൂ. ജയിക്കാനായി ജനിച്ചവൻ ഞാൻ എന്നാണ് അദ്ദേഹത്തിന്റെ ഇത് വരെയുള്ള സമീപനം. അതോർപ്പിക്കുന്നത് മുപ്പതു കൊല്ലം മുമ്പ് എന്റെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്ന ഒരു പോസ്റ്റരാണ്
Quitters never win.
Winners never quit.
ശശി തരൂരിന്റ കാര്യത്തിലും അതാണ് പറയാനുള്ളത്.
ജെ എസ്