സ്രായേലും സൗദി അറേബ്യയും സൗഹൃദത്തിലാകുന്നത് തടയണം. ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം അതുതന്നെയാണ്. ഇറാനും ഹമാസും ലബനനിലെ ഹിസ്ബുള്ളയും കൂടി ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇസ്രയേലിന്റെ 9/11 എന്ന് വിശേഷിപ്പിക്കാവുന്ന ഇപ്പോഴത്തെ ഭീകരാക്രമണം.

2020 സെപ്റ്റംബറിൽ ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥയിൽ ഇസ്രയേലും UAE യും സമാധാന കരാർ ഒപ്പുവെച്ചു. എബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന ഈ ട്രീറ്റി അറബ്- ഇസ്രയേൽ ബന്ധത്തിൽ ഒരു നാഴികക്കല്ല് തന്നെയായിരുന്നു. തുടർന്ന് സൗദി അറേബ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ ബഹറിനും എബ്രഹാം ഉടമ്പടിയുടെ ഭാഗമായി. ഇസ്ലാമിക രാജ്യങ്ങളായ സുഡാനും മൊറാക്കോയും ഇസ്രേയേലുമായി സൗഹൃദക്കരാർ ഒപ്പിട്ടു. GCCയിലെ ഏറ്റവും വലുതും ശക്തവുമായ രാജ്യമായ സൗദി അറേബ്യയും ഇസ്രേയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവെയ്ക്കുന്നതിനുള്ള നടപടികൾ അതിവേഗം മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ഹമാസ് തെക്കൻ ഇസ്രയേലിൽ കടന്നുകയറി ആയിരത്തോളം മനുഷ്യരെ കൊന്നൊടുക്കിയത്.

മുഹമ്മദ് നബി കുത്തിവച്ച ജൂതവിരോധം ഖുറാനിക് പകയായി ലോകമെങ്ങുമുള്ള മുസ്ലിംവിശ്വാസികളുടെ തലച്ചോറിൽ ചുരമാന്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേലിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീകരസംഘടനകൾക്കെല്ലാം കോടാനുകോടികൾ ഫണ്ടായി ലഭിക്കുന്നുണ്ട്. വഹാബി സൗദി അറേബ്യയായിരുന്നു ഹമാസ് ഉൾപ്പെടെയുള്ള Ultra Terrorist ഗ്രൂപ്പുകളുടെ പ്രധാന വരുമാന സ്രോതസ്.
സൽമാൻ രാജകുമാരനും നെതന്യാഹുവും സമാധാനക്കരാറിലേക്ക് നീങ്ങിയാൽ ഹമാസിന്റെ മരണവ്യാപാരവും വ്യവസായവും നില്ക്കും. ഇസ്രയേൽ കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഫലസ്തീനിൽ വെള്ളരിപ്രാവുകൾ പറന്നേക്കും. അങ്ങനെ സംഭവിച്ചാൽ മേഖലയിൽ ഷിയാ ഇറാൻ ദുർബലമാകും. ലബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്ള ഇറാന്റെ സൃഷ്ടിയാണ്. സുന്നി സൗദി അറേബ്യയും അവരുടെ സഹോദര രാജ്യങ്ങളായ യുഎഇയും ബഹറിനും സുഡാനും മൊറാക്കോയും എല്ലാം കൂടി ഇസ്രയേലുമായി സന്ധി ആയാൽ ഗസ്സയിലെ ജനങ്ങളെ ഹ്യൂമൻഷീൽഡാക്കി ആഡംബര ജീവിതം നയിക്കുന്ന ഇസ്മായിൽ ഹനിയയെ പോലെയുള്ള ചോരക്കൊതിയൻ ഹമാസ് നേതാക്കളുടെ കഞ്ഞികുടി മുട്ടും. ആ സാഹചര്യം ഒഴിവാക്കാനാണ് ഖൊമൈനിയുടെ ഇറാനും ഹമാസും കൂടി ഒന്നിച്ച് ഇസ്രയേലിനെ കര-ജല- വ്യോമമാർഗ്ഗങ്ങളിലൂടെ ആക്രമിച്ചത്.

സ്വന്തം പൗരന്മാരുടെ ദേഹത്ത് ആരെങ്കിലും ഒരുതരി മണ്ണ് നുള്ളിയിട്ടാൽ ഏതറ്റംവരെയും പോകുന്ന രാജ്യമാണ് ഇസ്രയേലെന്ന് ഹമാസിനും ഇറാനും അറിയാം. ആയിരത്തോളം ഇസ്രയേലികളെ കൊന്നൊടുക്കിയതിന് പ്രതികാരമായി സമാനതകളില്ലാത്ത ആക്രമണം ഇസ്രയേൽ ഗസ്സയ്ക്ക് നേരെ നടത്തുമെന്നും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുമെന്നും ഹമാസിനും അവർക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും അറിയാം.അതോടുകൂടി മുസ്ലീങ്ങളുടെ ആഗോളതലത്തിലുള്ള ജൂതവിരുദ്ധത ആളിക്കത്തുമെന്നും ഇസ്രയേലുമായി എബ്രഹാം ഉടമ്പടി ഒപ്പുവയ്ക്കുന്നതിൽ നിന്ന് സൗദി അറേബ്യ പിൻവാങ്ങുമെന്നും ഹമാസും ഇറാനും കണക്കുകൂട്ടുന്നു.

GCCയിൽ ഖത്തർ മാത്രമാണ് താലിബാൻ, അൽഖ്വയ്ദ,ഐസിസ് പോലെയുള്ള dreaded Terrorist organisations നെ പിന്തുണയ്ക്കുന്ന ഏകരാജ്യം. ഹമാസ് ഇപ്പോൾ അഴിച്ചുവിട്ട മരണത്തിന്റെ കൊടുങ്കാറ്റിന് പിന്നിൽ ഖത്തറിന്റെ സപ്പോർട്ടും സംശയിക്കാവുന്നതാണ്. (അറേബ്യൻ രാഷ്ട്രങ്ങൾ പരിഷ്‌ക്കരണത്തിന്റെ പാതയിലായതിനാൽ കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ മാതൃകയാക്കുന്നത് അവരുടെ പ്രിയപ്പെട്ട അഫ്ഗാൻ വിസ്മയമായ താലിബാനെയാണ്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണ് തുടങ്ങിയ മഹദ് വചനങ്ങളിൽ കാബൂൾ ബ്രദേഴ്‌സിന്റെ സ്വാധീനം കാണാം. അതോടൊപ്പം ഇറാൻ- ഹമാസ്- ഹിസ്ബുള്ള അച്ചുതണ്ടിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്ന് കേരളത്തിൽ നിന്ന് ഒരു എംഎക്കാരൻ കുഞ്ഞുബേബി കരഞ്ഞുകൂവി ആവശ്യപ്പെടുന്നുണ്ട്)

സൗദിയും ഇസ്രയേലും തമ്മിൽ എബ്രഹാം ഉടമ്പടിയിൽ ഏർപ്പെട്ടാൽ ചാവുനിലമായി മാറിയ ഫലസ്തീനിലെ രക്തച്ചൊരിച്ചിലിന്റെ രൂക്ഷത കുറഞ്ഞേക്കാം. ജൂതരും അറബികളും സ്‌നേഹവും സൗഹൃദവും പങ്കിടുന്നൊരു ഒരു നല്ലകാലം എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം.