മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിച്ച ഒപ്പം മികച്ച നിരൂപണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്.ചിത്രം 11 ദിവസം 20.15 കോടി നേടി പുതിയ റെക്കോഡ് സ്ഥാപിച്ചു. നിവിൻ പോളി നായകനായ പ്രേമം 14 ദിവസം കൊണ്ടാണ് 20 കോടി കടന്നത്. ഈ റെക്കോഡാണ് ഒപ്പം തകർത്തിരിക്കുന്നത്.

6 ദിവസം കൊണ്ട് 11 കോടി ചിത്രം നേടിയിരുന്നു. കലക്ഷന്റെ കാര്യത്തിൽ ദൃശ്യത്തിന് ശേഷം 50 കോടി പിന്നിടും എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്..തിരുവനന്തപുരം സിറ്റിയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രവും ഒപ്പമാണ്. എണണാകുളം മൾട്ടിപ്ലക്സിൽ ഏറ്റവും പെട്ടന്ന് ഒരു കോടി കലക്ഷൻ നേടിയ മലയാള സിനിമകളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഒപ്പം.

6.80 കോടി രൂപ ചെലവിട്ടാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒപ്പം നിർമ്മിച്ചത്. രണ്ട് ആഴ്ചത്തെ പ്രദർശനത്തിലൂടെ തന്നെ ചിത്രം 9.5 കോടിയുടെ ഷെയർ നേടി എന്നാണ് റിപ്പോർട്ടുകൾ.