പ്രിയദർശൻ ചിത്രങ്ങളുടെ തുടർച്ചയായുള്ള കുറേ പരാജയങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങിയ ഒപ്പം മികച്ച വിജയം നേടി തിയേറ്ററുകൾ കീഴടക്കിയിരിക്കുകയാണ്. പ്രിയദർശനും മോഹൻലാലും ഒന്നിച്ച ഒപ്പം വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രിയദർശനിൽ നിന്നും വിവാഹമോചനം നേടിയ ലിസി അല്പം അമർഷത്തിലാണെന്നാണ് റിപ്പോർട്ട്.

ചിത്രം വിജയിച്ചതല്ല ലിസിയുടെ പ്രശ്‌നം. ചിത്രത്തിൽ തനിക്കെതിരെയുള്ള ഡയലോഗ് ഉപയോഗിച്ചതാണ് ലിസിയുടെ അമർഷത്തിന് പിന്നിലെ കാരണം. ് പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നൽകുന്ന മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ഡയലോഗ് ചിത്രത്തിലുണ്ട്. മോഹൻലാലാണ് ഈ ഡയലോഗ് പറയുന്നത്.

പ്രിയദർശനുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയപ്പോൾ ലിസി കളരിപ്പയറ്റ് അഭ്യസിക്കുകയും ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളിരി അഭ്യാസമാണെന്നും നടി പറഞ്ഞിരുന്നു തന്നെ അപമാനിക്കാനായി ഈ ഡയലോഗ് തന്നെ മനഃപൂർവ്വം അപമാനിക്കാൻ വേണ്ടിയാണ് ഉപയോഗിച്ചതെന്നാണ് ലിസി പറയുന്നതെന്നാണ് വാർത്തകൾ വരുന്നത്.