ലയാളത്തിൽ വമ്പൻ ഹിറ്റായ മോഹൻലാലിന്റെ ഒപ്പം എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രിയദർശൻ തന്നെയാകും സംവിധായകൻ.

ചിത്രത്തിലെ നായകൻ ആരാണെന്ന കാര്യത്തിൽ പല റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. അക്ഷയ് കുമാറാണ് നായകൻ എന്നായിരുന്നു ആദ്യം കേട്ടത്. പിന്നീട് വന്നത് അജയ് ദേവ്ഗൺ ആണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നതെന്നാണ്. എന്നാൽ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.

വരുന്ന ഓഗസറ്റിൽ മാത്രമേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കു. ഒരുമാസത്തോളം സമയമെടുത്തേ കഥാപാത്രങ്ങളെ സെലക്ട് ചെയ്യു എന്നും അദ്ദേഹം പറഞ്ഞു.