പ്രിയദർശൻ ആദ്യമായി ഒരുക്കുന്ന ത്രില്ലറാണ് ഒപ്പം. വ്യാഴാഴ്ച തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം റിലീസിന് മുമ്പേ ആദ്യം കാണുന്നത് ഇന്ത്യൻ സിനിമയുടെ പ്രിയ സൂപ്പർതാരമാണ്. സാക്ഷാൽ രജനീകാന്തിന് വേണ്ടിയാണ് പ്രിയദർശൻ ഒപ്പത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കുന്നത്. രജനീകാന്തിന്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ട് രജനിക്ക് വേണ്ടി ഒപ്പം പ്രദർശിപ്പിക്കും.

ബുധനാഴ്‌ച്ച രജനിയുടെ വീട്ടിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണറിയുന്നത്. സിനിമകാണാൻ രജനി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. ഒരു പ്രിയദർശൻ ചിത്രത്തിലെങ്കിലും അഭിനയിക്കണ മെന്ന് രജനി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നേത്ര.

അപ്പോഴൊക്കെ അനുയോജ്യമായ തിരക്കഥ ഒത്തുവന്നാൽ അറിയിക്കാമെന്നു പ്രിയദർശൻ പറയുകയായിരുന്നു. പുതിയ ചിത്രത്തെ കുറിച്ചും രജനീ കാന്തുമായി പ്രിയൻ ചർച്ച ചെയ്തിരുന്നു. മോഹൻലാൽ അന്ധകഥാപാത്രമായാണ് ഒപ്പത്തിലെത്തുന്നത്.

താൻ ദൃക്സാക്ഷിയായ ഒരു കൊലപാതകത്തിന്റെ യഥാർത്ഥ പ്രതിയെ കണ്ടെത്താനുള്ള ജയരാമന്റെ ശ്രമങ്ങളാണ് ചിത്രം.