- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ ഓപ്പോയുടെ സെൽഫി എക്സ്പർട്ട് ഫോൺ എ7 വിപണിയിലേക്ക്; ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും ഫോണുകളെത്തും
തിരുവനന്തപുരം : പ്രമുഖഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ എഫ്7 വിപണിയിൽ. ആർട്ടിഫ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെൽഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആർട്ടിഫ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്. ഫോണിലെ മറ്റ് പല ഫീച്ചറുകളും ആർട്ടിഫ്യൽ ഇന്റലിജൻസ് അടങ്ങുന്നതാണ്. ഏറ്റവും മികച്ച ഫുൾസ്‌ക്രീനും പരിഷ്‌കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്‌വെയറും എഫ്7നെ മികവുററതാക്കുന്നു. ഇന്ന് ഇന്ത്യയിൽ പുറത്തിറക്കിയ ഓപ്പോ എഫ്7 64ജിബി 4ജിബി റാം ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും 21990 രൂപയ്ക്കും ലഭിക്കും. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും. ഓപ്പോ എഫ്7 128ജിബി 6ജിബി റാം സോളാർ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിൽ 26990രൂപയ്ക്കും ലഭിക്കും. ആഗോളതലത്തിൽ ഓപ്പോയുടെ വിപണി വിപുലീകരണ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഈ വർഷം യൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിൽ കൂടി ഓപ്പോ പ്രവേശിക്കും '' ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഏറ്റവുംമികച്ച ഫോട്
തിരുവനന്തപുരം : പ്രമുഖഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാർട്ട് ഫോൺ എഫ്7 വിപണിയിൽ. ആർട്ടിഫ്യൽ ഇന്റലിജൻസ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെൽഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആർട്ടിഫ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത്. ഫോണിലെ മറ്റ് പല ഫീച്ചറുകളും ആർട്ടിഫ്യൽ ഇന്റലിജൻസ് അടങ്ങുന്നതാണ്. ഏറ്റവും മികച്ച ഫുൾസ്‌ക്രീനും പരിഷ്‌കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്‌വെയറും എഫ്7നെ മികവുററതാക്കുന്നു. ഇന്ന് ഇന്ത്യയിൽ പുറത്തിറക്കിയ ഓപ്പോ എഫ്7 64ജിബി 4ജിബി റാം ഏപ്രിൽ 9 മുതൽ ഓൺലൈനായും ഓഫ് ലൈൻ സ്റ്റോറുകളിലും 21990 രൂപയ്ക്കും ലഭിക്കും. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും. ഓപ്പോ എഫ്7 128ജിബി 6ജിബി റാം സോളാർ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിൽ 26990രൂപയ്ക്കും ലഭിക്കും. ആഗോളതലത്തിൽ ഓപ്പോയുടെ വിപണി വിപുലീകരണ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഈ വർഷം യൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിൽ കൂടി ഓപ്പോ പ്രവേശിക്കും
'' ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഏറ്റവുംമികച്ച ഫോട്ടോഗ്രാഫി ,സെൽഫി അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഞങ്ങൾ ശ്രദ്ദ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാരിൽ നിന്ന് പ്രത്യേകിച്ച് യുവാക്കളിൽ നിന്ന് ഏറ്റവും മികച്ച പ്രതികരണം ലഭിച്ച എഫ് സീരീസിലൂടെ സെൽഫി വിപണിയിൽ മുൻനിരയിലാണ് ഞങ്ങൾ. ''ദ സെൽഫി എക്സപർട്ട് & ലീഡർ'' എന്ന ഓപ്പോയുടെ സ്ഥാനം എഫ്7 പുറത്തിറക്കുന്നതോടെ ഒന്നുകൂടി ഉറപ്പിക്കുകയാണ്''. ഓപ്പോ ഗ്ലോബൽവൈസ് പ്രസിഡണ്ടും ഓപ്പോ ഇന്ത്യ പ്രസിഡണ്ടുമായ സ്‌കൈ ലി പറഞ്ഞു
''യുവതലമുറക്കായിഏറ്റവും നവീനമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധരെന്ന നിലക്കുംസെൽഫി എക്സപർട്ട് എന്ന നിലക്കും ഓപ്പോ തുടർന്നും വിപണിയിലെ മുൻനിരക്കായിതുടരും. കഴിഞ്ഞ വർഷം നവംബറിൽ ഓപ്പോ റഷ്യൻ വിപണിയിലെത്തി. ഈ വർഷംതുടക്കത്തിൽ ജാപ്പനീസ ്വിപണിയിലും സാന്നിധ്യമറിയിച്ചു. . ഈ വർഷംയൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിൽകൂടിഓപ്പോ പ്രവേശിക്കുമ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കളുടെസന്തോഷം ഈ രണ്ട് പ്രദേശങ്ങളിലുള്ള ജനങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ''. ഓപ്പോ ബ്രാന്റ് ഡയറക്ടർ വിൽ യാങ് പറഞ്ഞു
25MP X റിയൽ ടൈം സെൻസർ എച്ച്ഡിആർ
എഫ്7ന്റെ ഏറ്റവും വലിയ പ്രത്യേകത 25 എംപി ഫ്രണ്ട് ക്യാമറയാണ്. റിയൽ ടൈം ഹൈഡൈനാമിക് റേഞ്ച് സെൻസർ സഹിതമാണ് ഈ കാമറ എത്തിയിരിക്കുന്നത്. എഫ്7 ഫോണിൽ എടുക്കുന്ന ഓരോ ഫോണിന്റെ കൂടെയും കുറേ വിവരങ്ങളും ഉണ്ടാകും. പ്രകാശമുള്ള സ്ഥലത്തോ ഇരുണ്ട സ്ഥലത്തോ എവിടെയാണെങ്കിലും എഫ്7 നിൽ എടുത്ത ഫോട്ടോ ഒരു മികച്ച ഗുണനിലവാരമുള്ള ഡിജിറ്റൽ കാമറയിൽ എടുത്ത ഫോട്ടോക്ക്സമാനമായിരിക്കും. അതുകൊണ്ട് തന്നെ ഏത് സ്ഥലത്തും ഏത് സമയത്തും ഉപയോക്താവിന് മികച്ച ഫോട്ടോകൾ എടുക്കാം. സെൽഫി ഫാൻസിന് എഐ ബ്യൂട്ടി 2.0 വഴി തങ്ങളുടെ ഫോട്ടോ മനോഹരമാക്കാനും വയസ്സ്‌കുറച്ച്കാണിക്കാനും സാധിക്കും
സെൽഫികൾ കൂടുതൽ റിയലാക്കാനും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റാനും എഐ ബ്യൂട്ടി റെക്കഗനിഷ്യൻ സാങ്കേതിക വിദ്യ ഓപ്പോ ആദ്യമായി കൊണ്ടുവന്നത് എഫ്5 ലായിരുന്നു. എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യയുടെ രണ്ടാം തലമുറ അവതരിപ്പിക്കുകയാണ് എഫ്7 ലൂടെ. സെൽഫിയിൽ മുഖം തിരിച്ചറിയാനും അത് വഴി ഏറ്റവും മികച്ച ബ്യൂട്ടിഫിക്കേഷൻ നടത്താനും ഇതിലൂടെ സാധിക്കും മുഖത്തെ 296 പോയിന്റുകൾ സ്‌കാൻ ചെയ്യാൻ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാൾ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും മുഖത്തെ 296 പോയിന്റുകൾ സ്‌കാൻ ചെയ്യാൻ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാൾ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും
സെൽഫിക്ക് കൂടുതൽ നിറം നൽകാൻ വിവിഡ് മോഡും എഫ്7 ഇൽ ഉണ്ട്. വസ്ത്രങ്ങളുടേയോ, ബാക്ക് ഗ്രൗണ്ടിന്റെയോ നിറം കൂട്ടാൻ ഇതിലൂടെ സാധിക്കും. ഓഗ്മെന്ഡ് റിയാലിറ്റി വഴി സെൽഫികളിൽ ഭംഗിയുള്ള ജീവികളെയോ, സിനിമാതാരങ്ങളെയോ ചേർത്ത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാം 19:9 അനുപാതത്തിൽ സൂപ്പർ ഫുൾസ്‌ക്രീൻ 2.0 2280 ഃ 1080 റെസലൂഷനാണ് എഫ്7ന്. 6.2 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ ഫുൾ സ്‌ക്രീൻ ഡിസിപ്ലെയാണ് ഫോണിലുള്ളത്. സ്‌ക്രീൻ ടു ബോഡി റേഷ്യാവലിയ സ്‌ക്രീൻ പ്രദാനം ചെയ്യുന്നു. 19:9 റേഷ്യായിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് എഫ്7. വിശാലമായ സ്‌ക്രീൻ, ഗെയിമുകളും മറ്റും കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
ഗെയിമുകൾ കളിക്കുന്നതിനിടയിലും സിനിമ കാണുന്നതിനിടയിലും മററും ഇൻകമിങ് കാളുകൾ വന്നാലും അറ്റന്റ് ചെയ്യാൻ സാധിക്കുന്ന ആപ്പ് ഇൻ ആപ്പ് ഫോണിലുണ്ട്. ഇത് ആദ്യമായി ഫുൾസ്‌ക്രീൻ മൾട്ടി ടാസ്‌കിംഗും എഫ്7 അവതരിപ്പിക്കുന്നു. യുവ തലമുറയിലെ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ ഡിസൈൻ എഫ്7 ഫോണിന്റെ ഓരോ ചെറിയ ഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയർമാർ ഡിസൈൻ ചെയ്തിരിക്കുന്നത്. സോളാർ റെഡ്, മൂൺലൈറ്റ് സിൽവർ, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക് എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും
യുവതലമുറയിലെഉപഭോക്താക്കൾക്കായിഏറ്റവുംപുതിയഡിസൈൻ എഫ്7 ഫോണിന്റെ ഓരോ ചെറിയഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയർമാർ ഡിസൈൻ ചെയ്തിരിക്കുന്നത്. സോളാർ റെഡ്, മൂൺ ലൈറ്റ് സിൽവർ, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക്എഡിഷൻ എന്നീ മൂന്ന് നിറങ്ങളിൽ എഫ്7 ലഭിക്കും സ്പെഷ്യൽ എഡിഷൻ 128 ജിബി, 6 ജിബി റാം സഹിതം എത്തുന്നുണ്ട്. സൺ റൈസ് റെഡ് നിറത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഗ്ലാസ് ബോഡിയുള്ള ഈ പതിപ്പ് രത്നങ്ങളെ പോലെ വിവിധ നിറങ്ങളിൽ തിളങ്ങും
ആഢ്യത്വത്തിന്റെയും സാങ്കേതിക മേന്മയുടെയും ഏററവും മികച്ച ഉദാഹരണമാണ് എഫ്7 ഡയമണ്ട് ബ്ലാക്ക്. വജ്രം പോളിഷ് ചെയ്യുന്നതിന് സമാനമായ കലാപരമായ ഡിസൈൻ ആണ് തിന്റെ പ്രത്യേകത, വിവിധ അടുക്കുകളായുള്ള മെറ്റാലിക്ക്, ഗ്ലാസ് ബാക്ക് കവറാണ് ഫോണിലുള്ളത്. അറ്റം മുതൽ ഫോണിൻന്റെ മധ്യഭാഗം വരെ മഴവിൽ നിറത്തിൽ തിളങ്ങും. എഫ്7 ഡയമണ്ട് ബ്ലാക്കിന് 128 ജിബിമെമറിയും 6 ജിബി റാമും ആണുള്ളത് ഏറ്റവും പുതിയ കളർ ഒഎസും ശക്തിയേറിയ ഹാർഡ്വെയറും
64 ബിറ്റ് 4 ജിബി ഓക്ടോകോർ പ്രോസസറിൽ ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് 8.1 അടിസ്ഥാനമായി അക സഹിതമുള്ള കളർ ഒഎസ് 5.0 ആണ് മറ്റൊരു പ്രത്യേകത ഫോൺ ഏറ്റവുംമികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കളർ ഒഎസ് 5.0 ഉറപ്പുവരുത്തുന്നു. വിവിധ ആപ്പുകൾ ഒരേ സമയം പ്രവർത്തിക്കുമ്പോൾ എഫ്5 നേക്കാൾ 80 ശതമാനം അധികം വേഗത്തിൽ എഫ്7 പ്രവർത്തിക്കുന്നു. ബാറ്ററി ലൈഫ് കൂടുതൽ നില നിൽക്കാനും ഇത് സഹായിക്കുന്നു
ആകാംക്ഷയേറിയ വാർത്തകൾ ഇവിടെ അവസാനിക്കുന്നില്ല. ഓപ്പോയുടെ ചരിത്രത്തിലാദ്യമായി ഏപ്രിൽ രണ്ടാം തീയതി എഫ്7 ഫ്ലാഷ് സെയിലും നടക്കും. ഒരു ദിവസമായിരിക്കും ഫ്ലാഷ് സെയിൽ. രാജ്യത്തെമ്പാടുമുള്ള 777 ഓപ്പോ സ്റ്റോറുകൾ വഴി വിൽക്കുക ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി ഫോണുകൾ വാങ്ങുകയാണെങ്കിൽ 5 ശതമാനം കാഷ് ബാക്ക് 1200 രൂപ വരെ 12 മാസങ്ങൾ കൊണ്ട് ലഭിക്കും. കൂടാതെ ജിയോയുടെ 120 ജിബി 4ജി ഡാറ്റ പാക്ക്, ഒരു വർഷത്തേക്ക് സൗജന്യ സ്‌ക്രീൻ റീ പ്ലേസ്മെന്റ് സൗകര്യംഎന്നിവയുംലഭിക്കും. കൂടുതൽ വിവരങ്ങളും നിബന്ധനകളും ഓപ്പോയുടെ ഫേസ്‌ബുക്ക് പേജിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കും