- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
6000 മുതൽ 60,000 രൂപ വരെയുള്ള ഫോണുകൾ; സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ; ലോകോത്തര ബ്രാൻഡുകൾ ഉള്ളപ്പോഴും ഇന്ത്യക്കാരുടെ പ്രിയതാരം: ഒപ്പോ എങ്ങിനെയാണ് സ്മാർട് ഫോൺ വിപണിയിൽ ഇന്ത്യയുടെ അവസാന വാക്കായി മാറിയത്
ലോകോത്തര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ നിറഞ്ഞു നിന്നപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് ഇന്ത്യൻ വിപണി കീഴടക്കിയതാണ് ഒപ്പോ സ്മാർട്ട് ഫോൺ. ഇന്ത്യക്കാരുടെ മനസ് അറിഞ്ഞുള്ള കമ്പനിയുടെ തന്ത്രം തന്നെയാണ് ഒപ്പൊയെ ഇന്ത്യൻ വിപണിയിലെ ഒന്നാമനാക്കി മാറ്റിയത്. ഉപഭോക്താക്കൾക്ക് നല്ല ഓഫർ നൽകിയും നമ്മുടെ സെൽഫി ഭ്രാന്ത് മനസ്സിലാക്കി നല്ല സെൽഫി കാമറ ആവിഷ്‌ക്കരിക്കുകയും ചെയ്തതോടെയാണ് ഒപ്പോ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മനസ്സിൽ ഇടം നേടിയതെന്ന് തന്നെ പറയാം. ഇന്ത്യക്കാരുടെ ഏറ്രവും പ്രിയപ്പെട്ട ഫോണുകളായ സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ഒപ്പോയ്ക്ക് ഉണ്ട്. സാധാരണക്കാർ മുതൽ ആഡംബര പ്രിയർക്ക് വരെ വാങ്ങാൻ കഴിയുന്ന വില നിലവാരത്തിലുള്ള ഒപ്പോ ഫോണുകൾ മാർക്കറ്റിൽ ലഭ്യമാണ്. 6000 മുതൽ 60,000 രൂപ വരെ വിലയുള്ള ഒപ്പോ ഫോണുകൾ വാങ്ങാൻ ലഭിക്കും. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങിയ ഈ സെൽഫി കാമറാ ഫോൺ സ്വന്തമാക്കാനും കഴിയുന്നു. ഇന്ത്യൻ മാർക്കറ്റിൽ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞ ഒപ്പോ ഫോണിന്റെ
ലോകോത്തര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ നിറഞ്ഞു നിന്നപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് ഇന്ത്യൻ വിപണി കീഴടക്കിയതാണ് ഒപ്പോ സ്മാർട്ട് ഫോൺ. ഇന്ത്യക്കാരുടെ മനസ് അറിഞ്ഞുള്ള കമ്പനിയുടെ തന്ത്രം തന്നെയാണ് ഒപ്പൊയെ ഇന്ത്യൻ വിപണിയിലെ ഒന്നാമനാക്കി മാറ്റിയത്. ഉപഭോക്താക്കൾക്ക് നല്ല ഓഫർ നൽകിയും നമ്മുടെ സെൽഫി ഭ്രാന്ത് മനസ്സിലാക്കി നല്ല സെൽഫി കാമറ ആവിഷ്‌ക്കരിക്കുകയും ചെയ്തതോടെയാണ് ഒപ്പോ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മനസ്സിൽ ഇടം നേടിയതെന്ന് തന്നെ പറയാം.
ഇന്ത്യക്കാരുടെ ഏറ്രവും പ്രിയപ്പെട്ട ഫോണുകളായ സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ഒപ്പോയ്ക്ക് ഉണ്ട്. സാധാരണക്കാർ മുതൽ ആഡംബര പ്രിയർക്ക് വരെ വാങ്ങാൻ കഴിയുന്ന വില നിലവാരത്തിലുള്ള ഒപ്പോ ഫോണുകൾ മാർക്കറ്റിൽ ലഭ്യമാണ്. 6000 മുതൽ 60,000 രൂപ വരെ വിലയുള്ള ഒപ്പോ ഫോണുകൾ വാങ്ങാൻ ലഭിക്കും. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങിയ ഈ സെൽഫി കാമറാ ഫോൺ സ്വന്തമാക്കാനും കഴിയുന്നു.
ഇന്ത്യൻ മാർക്കറ്റിൽ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞ ഒപ്പോ ഫോണിന്റെ വിൽപനയും ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിലയിലാണ്. കാമറാ ഫോൺ നിർമ്മിക്കുന്നതിലാണ് കമ്പനി എപ്പോഴും ശ്രദ്ധ ചിലത്തുന്നത്. ഒപ്പൊയുടെ ഈ പ്രത്യേകത തന്നെ മറ്റ് വൻ ബ്രാൻഡഡ് കമ്പനികളിൽ നിന്നും ഒപ്പോയെ വേറിട്ട് നിർത്തി. സെൽഫി വിപ്ലവത്തിന് തുടക്കം കുറിച്ചത് ഒപ്പോ കാമറയുടെ സെൽഫിികൾ തന്നെയാണ്.
ഫോട്ടോയുടെ ക്ലാരിറ്റിയും ഫോണിന്റെ മനോഹാരിതയും ഇന്ത്യൻ വിപണിയിൽ ഒപ്പൊയെ രാജാവാക്കി മാറ്റുക ആയിരുന്നു. ഒപ്പോയുടെ എൻ1 13 മെഗാപിക്‌സൽ കാമറയുള്ള ലോകത്തിലെ ആദ്യത്തെ റൊട്ടേറ്റബിൾ സ്മാർട്ട് ഫോണാണ്. ഒപ്പോ എഫ്5, എഫ്3 പ്ലസ്, എഫ്7 എന്നിവ മാർക്കറ്റിൽ ഹിറ്റായി. 2018ലെ ഏറ്റവും ഇന്നവേറ്റീവായ ഫോണാണ് ഒപ്പോ ഫൈൻഡ് X.