- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒപ്പോയുടെ യു.പിയിലെ സംഭരണശാലയിൽ വൻ തീപിടിത്തം; ഷോർട്ട് സർക്യൂട്ടാകാം എന്ന് പ്രാഥമിക നിഗമനം
ലക്നൗ: പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഒപ്പോയുടെ യു.പിയിലെ സംഭരണശാലയിൽ വൻ തീപിടിത്തം. നോയിഡയിലെ സംഭരണശാലയിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 19 അഗ്നിശമന സേനാ വാഹനങ്ങളെത്തിയാണ് തീ അണച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിശാൽ പാണ്ഡെ പറഞ്ഞതായി റോയിറ്റേയ്സ് റിപ്പോർട്ട് ചെയ്യുന്നു. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം വിഷയത്തിൽ ഒപ്പോ അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Next Story