തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെഡിക്കൽ ബിൽ അവതരിപ്പിക്കുന്നതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭാ കവാടത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു. മെഡിക്കൽ ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറി വലിച്ചെറിഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി.പി.സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, എൻ.ഷംസുദ്ദീൻ, ടി.വി.ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കടുത്ത നീക്കവുമായി പ്രതിപക്ഷം. മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കുന്നതിനിടെ ബില്ലിന്റെ കോപ്പി പ്രതിപക്ഷാംഗങ്ങൾ കീറിയെറിഞ്ഞു. നിയമസഭയിൽ സത്യാഗ്രഹമിരിക്കുന്നതുൾപ്പെടെ കടുത്ത നിലപാടുമായി പ്രതിപക്ഷം മുന്നോട്ടു പോകുകയാണ്. വയനാട് ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്ന് ഗുരുതരപരാമർശങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മന്ത്രി ശൈലജ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രിയെ സഭയിൽ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. മന്ത്രി അധികാരദുർവിനിയോഗം നടത്തിയെന്നായിരുന്നു കോടതിയുടെ പരാമർശം മന്ത്രിയുടെ രാജി ആശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം എൽ എമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. റോജി എം ജോൺ, വി ബി സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, എൻ ഷംസുദ്ദീൻ, ടി വി ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തി എന്നാരോപിച്ച് രാവിലെ പ്രതിപക്ഷം സഭയിൽ ബഹളം വെച്ചിരുന്നു. ഉച്ചക്കു ശേഷം സഭ വീണ്ടും ചേർന്നപ്പോഴാണ് സ്വാശ്രയ ബിൽ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിത്തിയത്.  സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ ബിൽ അവതരിപ്പിക്കാൻ മന്ത്രി കെ കെ ശൈലജയെ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കി

രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അപേക്ഷാ തീയതി നീട്ടി നൽകിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും അവർ ആരോപിച്ചു. ഇ.പി.ജയരാജനും കെ.കെ.ശൈലജയ്ക്കും വ്യത്യസ്ത നീതിയാണോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചിരുന്നു