സ്വാശ്രയ ഒത്തുതീർപ്പ് അട്ടിമറിച്ചത് താനല്ലെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാത്തവരാണ് ചർച്ച പൊളിച്ചതെന്ന് പിണറായി; നിയമസഭ 17 വരെ പിരിഞ്ഞതോടെ ബൽറാമും റോജിയും നിരാഹാരം അവസാനിപ്പിച്ചു; സമരം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ പ്രതിപക്ഷ ബഹളത്തിൽമ മുഖരിതമായ നിയമസഭ ഈമാസം 17ാം തീയ്യതി വരെ പിരിഞ്ഞു. ഇതോടെ നിയമസഭയിൽ എംഎൽഎമാർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രക്ഷുബ്ധമായ സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്ഥാവന നടത്തി. തന്റെ പിടിവാശിയല്ല മാനേജ്മെന്റുമായുള്ള ഒത്തുതീർപ്പ് ഇല്ലാതാക്കിയതെന്നാണ് പിണറായി സഭയിൽ പറഞ്ഞു. ചർച്ചകൾ പൊളിച്ചത് മാനേജ്മെന്റുകളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വാശ്രയ വിഷയത്തിൽ സർക്കാറും മുന്നണിയും ഒറ്റക്കെട്ടാണെന്നും പിണറായി വിജയൻ പറഞ്ഞു. കരാറിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ചർച്ച പൊളിച്ചത് മാനെജ്മെന്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സ്വാശ്രയ മാനെജ്മെന്റുകളുമായി നടത്തിയ ചർച്ചയിലെ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനുള്ള മറുപടി പ്രസ്താവനയിലൂടെ സഭയിൽ നൽകിയത്. സഭയുടെ തുടക്കം മുതൽക്കെ പ്രതിപക്ഷം ബഹളമുണ്ടാക്കി നടപടികൾ തടസപ്പെടുത്താൻ ശ്രമിക്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ പ്രതിപക്ഷ ബഹളത്തിൽമ മുഖരിതമായ നിയമസഭ ഈമാസം 17ാം തീയ്യതി വരെ പിരിഞ്ഞു. ഇതോടെ നിയമസഭയിൽ എംഎൽഎമാർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രക്ഷുബ്ധമായ സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്ഥാവന നടത്തി. തന്റെ പിടിവാശിയല്ല മാനേജ്മെന്റുമായുള്ള ഒത്തുതീർപ്പ് ഇല്ലാതാക്കിയതെന്നാണ് പിണറായി സഭയിൽ പറഞ്ഞു. ചർച്ചകൾ പൊളിച്ചത് മാനേജ്മെന്റുകളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വാശ്രയ വിഷയത്തിൽ സർക്കാറും മുന്നണിയും ഒറ്റക്കെട്ടാണെന്നും പിണറായി വിജയൻ പറഞ്ഞു.
കരാറിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ചർച്ച പൊളിച്ചത് മാനെജ്മെന്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സ്വാശ്രയ മാനെജ്മെന്റുകളുമായി നടത്തിയ ചർച്ചയിലെ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനുള്ള മറുപടി പ്രസ്താവനയിലൂടെ സഭയിൽ നൽകിയത്. സഭയുടെ തുടക്കം മുതൽക്കെ പ്രതിപക്ഷം ബഹളമുണ്ടാക്കി നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. പ്രതിപക്ഷം ആവശ്യപ്പെട്ട മുറക്ക് സർക്കാർ പ്രതിപക്ഷവുമായി സമരം നടത്തിയിട്ടുണ്ട്.
തന്നെ ആക്ഷേപിച്ചതുകൊണ്ട് സമരം തീരില്ലെന്നും സർക്കാരിന് ഒരു തരത്തിലുള്ള പിടിവാശിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ മാനെജ്മെന്റുകൾ നിർദ്ദേശം മുന്നോട്ട് വെക്കുമെന്ന് പറഞ്ഞതിനാലാണ് യോഗം വിളിച്ചത്. മാനെജ്മെന്റുമായുള്ള ചർച്ചയിൽ സർക്കാർ നിർദേശങ്ങൾ മുന്നോട്ട് വെക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ആരോഗ്യമന്ത്രി ചർച്ച നടത്തിയപ്പോൾ തന്നെ പ്രശ്നം പരിഹരിക്കാമായിരുന്നു. ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും ആക്ഷേപിച്ചെന്നത് കെട്ടുകഥയാണ്. സമരം അവസാനിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. കരാറിൽ നിന്നും പിന്മാറാനാകില്ലെന്നാണ് മാനെജ്മെന്റുകളുടെ നിലപാട് പിന്നെ സർക്കാരിന് എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വാശ്രയ പ്രശ്നത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സഭ തുടങ്ങിയ ഇന്നും പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് തിരിഞ്ഞു. തുടർന്ന് ചോദ്യോത്തര വേള നിർത്തിവച്ചു. സഭ ആരംഭിച്ച ഉടനെ തന്നെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് ചോദ്യോത്തരവേള തടസപ്പെടുത്തുകയും ചെയ്തു. സ്പീക്കറുടെ ഡയസിനു താഴെ എത്തി പ്രതിപക്ഷ എംഎൽഎമാർ ബഹളം വച്ചു. ഒരേ വിഷയത്തിന്റെ പേരിൽ സഭാനടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ പലതും ചർച്ച ചെയ്യേണ്ടതാണെന്നും ലോകം മുഴുവൻ ഇത് കാണുകയാണെന്നും നിങ്ങൾ സഭാ നടപടികളുമായി സഹകരിക്കണമെന്നും സ്പീക്കർ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്നും പ്രതിപക്ഷം പിൻവാങ്ങാത്തതുകൊണ്ടാണ് ചോദ്യോത്തര വേള നിർത്തിവച്ചതായി പ്രഖ്യാപിച്ച് സ്പീക്കർ ഡയസ് വിട്ടെഴുന്നേറ്റത്. പ്രതിപക്ഷത്തിന്റേത് നിർഭാഗ്യകരമായ നിലപാടാണെന്നും സ്പീക്കർ പറഞ്ഞു.സഭ തടസപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ആരോഗ്യസ്ഥിതി വഷളായതോടെ നിരാഹാരമനുഷ്ഠിച്ചിരുന്ന എംഎൽഎ.മാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎൽഎമാരായ വി ടി ബൽറാമും റോജി എം ജോണും നിരാഹാരസമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സഭ പൂജാ അവധിക്ക് പിരിഞ്ഞതോടെ നിരാഹാര സമരം അവസാനിപ്പിക്കാൻ യുഡിഎഫ് യോഗം തീരുമാനിക്കുകയായിരുന്നു. സമരം അവസാനിപ്പിച്ചെങ്കിലും സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ ഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻകൈ എടുത്ത് സമരം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം നിരാഹാരം തുടരാൻ തങ്ങൾ ഒരുക്കമാണെന്ന് വിടി ബൽറാമും റോജി ജോണും അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സഭയ്ക്ക് പുറത്തും സമരം ശക്തമാക്കണമെന്നുമാണ് ഇവർ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.