- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദപരാമർശത്തിൽ കേന്ദ്രസഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പാർലമെന്റിൽ മാപ്പു പറഞ്ഞു; കേസ് എടുക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷവും
ന്യൂഡൽഹി: പാർട്ടി റാലിക്കിടെ നടത്തിയ വിവാദ പ്രസ്താവനയിൽ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പാർലമെന്റിൽ മാപ്പുപറഞ്ഞു. ലോക്‌സഭയിലും രാജ്യ സഭയിലും ഉയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് മാപ്പ് പറച്ചിൽ. എന്റെ പ്രസ്താവികളിൽ ഞാൻ ഖേദിക്കുന്നു. ആരേയും മനപ്പൂർവ്വം വേദനിപ്പിക്കണമെന്ന ഉദേശത്തോടെ ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും കേന

ന്യൂഡൽഹി: പാർട്ടി റാലിക്കിടെ നടത്തിയ വിവാദ പ്രസ്താവനയിൽ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പാർലമെന്റിൽ മാപ്പുപറഞ്ഞു. ലോക്‌സഭയിലും രാജ്യ സഭയിലും ഉയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് മാപ്പ് പറച്ചിൽ. എന്റെ പ്രസ്താവികളിൽ ഞാൻ ഖേദിക്കുന്നു. ആരേയും മനപ്പൂർവ്വം വേദനിപ്പിക്കണമെന്ന ഉദേശത്തോടെ ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
തിങ്കളാഴ്ച ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേന്ദ്രസഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ വിവാദ പ്രസംഗം നടത്തിയത്. രാമന്റെ അനുയായികൾക്ക് വോട്ട് ചെയ്യണോ അതോ പിതൃശൂന്യർക്ക് വോട്ട് നല്കണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. രാജ്യത്തെ ക്രൈസ്തവരും മുസ്‌ലിങ്ങളും രാമന്റെ മക്കളാണെന്നും ഇതിൽ വിശ്വസിക്കാത്തവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നു മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. ഇതിനെതിരേയാണ് പ്രതിഷേധമുണ്ടായത്.
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ വിവാദ പ്രസംഗത്തെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സ്തംഭിക്കുകയും ചെയ്തു. മന്ത്രി മാപ്പ് പറഞ്ഞ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ മറ്റ് പ്രതിപക്ഷ കക്ഷികളും സഭയെ പ്രക്ഷുബ്ദമാക്കി. ഇതേതുടർന്ന് ലോക്‌സഭ ഒരു തവണയും രാജ്യസഭ രണ്ടു തവണയും തടസപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധം ശക്തമായതോടെയാണ് പാർലമെന്റിന്റെ ഇരു സഭകളിലും മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞു. തുടർന്ന് ലോക്‌സഭയിൽ പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. എന്നാൽ രാജ്യസഭയിൽ ബഹളം തുടർന്നു. കേന്ദ്ര സഹമന്ത്രിക്കെതിരെ എഫ്‌ഐആർ എടുക്കണമെന്നാണ് രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നിലവാരം കുറഞ്ഞ ഭാഷയിൽ കേന്ദ്രമന്ത്രിമാർ സംസാരിക്കുന്നത് നാടിന് ആകെ അപമാനമാണെന്നാണ് ഉയർത്തുന്ന വാദം.
ബിഎസ്‌പിയുടെ തൃണമൂൽ കോൺഗ്രസുമാണ് ബിജെപിക്കെതിരെ പ്രധാനമായും പ്രതിഷേധമുയർത്തുന്നത്.

